History

ചെറുപുഴയും പരിസരപ്രദേശങ്ങളും നിരവധി രാജവംശങ്ങളുടെ കീഴിലായിരുന്നു. മൂഷിക, ചിറയ്ക്കല്‍ രാജവംശങ്ങളും ടിപ്പു സുല്‍ത്തനും ഇവിടെ ഭരണം നടത്തി. ശക്തമായ ജന്മി കുടിയാന്‍ സമ്പ്രദായം നിലനിന്നിരുന്നു. ഗോത്ര വര്‍ഗ്ഗങ്ങളായ മാവിലര്‍, പുലയര്‍, വേട്ടുവര്‍ എന്നിവരാണു ഈ പ്രദേശത്തെ ആദിവാസികള്‍; പിന്നീട് മധ്യതിരുവതാംകൂറില്‍നിന്നും കുടിയേറ്റം ആരംഭിച്ചു.

മഴയെ ആശ്രയിച്ചുള്ള പുരാതന കൃഷിരീതിയായിരുന്നു 1950 ന് മുന്‍പ് വരെ ഇവിടെ ഉണ്ടായിരുന്നത്.കുടിയേറ്റത്തെ തുടര്‍ന്നു കൃഷിരീതികള്‍ക്ക് മറ്റമുണ്ടായി. ഗതാഗത സൗകര്യങ്ങള്‍ വളരെ പരിമിതമായിരുന്ന ഈ പ്രദേശത്ത് കുടിയേറ്റത്തെ തുടര്‍ന്നാണ് യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെട്ടത്. പെരിങ്ങോം വരെ മത്രമെ മുന്‍പ് റോഡുണ്ടായിരുന്നുള്ളു. ഏറ്റവും അടുത്ത പട്ടണമായ പയ്യന്നുരിലേക്കു കാളവണ്ടിയിലും നടന്നുമായാണ് ആളുകള്‍ സാധനം വാങ്ങനും മറ്റും പോയിരുന്നത്.

മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന പുഴകള്‍ കടക്കാന്‍ മുളകള്‍ കൂട്ടിക്കെട്ടിയ പാണ്ടികളാണ് ഉപയോഗിച്ചിരുന്നത്. റബ്ബര്‍, കപ്പ തുടങ്ങിയവ ആദ്യമായി ഇവിടെ എത്തിച്ചത് കുടിയേറ്റ ജനതയാണ് ഇതോടെ കാര്‍ഷിക സംസ്കാരത്തിനുതന്നെ മറ്റം സംഭവിച്ചു. സാമൂഹിക സംസ്കാരിക മാറ്റങ്ങള്‍ക്കുതന്നെ ഇതു വഴിവെച്ചു.

നാടന്‍ ചികിത്സയും പാരമ്പര്യ ആയുര്‍വേദ ചികിത്സയുമായിരുന്നു. ആദ്യകാലങ്ങളില്‍ നിലനിന്നിരുന്നത്. പിന്നീട് പുളിങ്ങോത്ത് ഡിസ്പന്‍സറിയും 1966-ല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയും, കുണ്ടൂപ്പറമ്പില്‍ നേഴ്സിംങ് ഹോമും വന്നു. ഇവയായിരുന്നു ആരോഗ്യമേഘലയിലെ എടുത്തു പറയവുന്ന ആരോഗ്യ മേഖലയിലെ എടുത്തു പറയാവുന്ന ആരോഗ്യ മേഖലയിലെ എടുത്തു പറയവുന്ന ആരോഗ്യമേഖലയിലെ ആദ്യകാല സ്ഥാപനങ്ങള്‍ കണ്ണൂര്‍ – കാസര്‍ഗോഡ് ജില്ലകളെ വേര്‍തിരിക്കുന്ന തേജസ്വിനിയെന്ന കാര്യങ്കോട് പുഴയാണ് പ്രദേശത്തെ പ്രധാന ജലസ്രോതസ്.

ആരാധനാലയങ്ങള്‍:

പുളിങ്ങോം മഖാം:

1300 വര്‍ഷങ്ങള്‍ക്കു മുന്‍പ്​ രണ്ട് മുസ്ളീം പുരോഹിതന്‍മാര്‍ മത പ്രചരണത്തിനയി പുളിങ്ങോത്ത്​ എത്തുകയും മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്​തു.ഇവര്‍ അന്ത്യവിശ്രമം കൊള്ളുന്നത്​പുളിങ്ങോത്തിനടുത്തെ കടയക്കരയിലാണ്.എല്ലാവര്‍ഷവും ​പതിനായിരങ്ങളാണ് ഇവിടെയെത്തുന്നത്​.

ചെറുപുഴ സെന്‍റ് മേരീസ് ഫെറോന ദേവാലയം:

കുടിയേറ്റത്തോടൊപ്പം തന്നെ ചെരുപുഴയില്‍ അല്‍മീയ വളര്‍ച്ചക്കായി സ്ഥാപിതമായതാണ് ചെരുപുഴ ഫൊറോനാ ദേവാലയം. കുടിയേറ്റചരിത്രത്തിന്‍റ ഭാഗമായി തന്നെ ദേവാലയത്തെയും വിശേഷിപ്പിക്കാം.കര്‍ഷകര്‍ക്കൊപ്പം നിന്ന് നിരവധി സമരങ്ങള്‍ക്കും പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ കാലാകാലങ്ങളില്‍ മാറിമാറി വന്ന ദേവാലയ വികാരിമര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.ഇത് ചെറുപുഴയുടെ വളര്‍ച്ചക്ക്​ വേഗത കൂട്ടി.

ചെറുപുഴ ശ്രീ അയ്യപ്പക്ഷേത്രം:

ചെറുപുഴയിലെ എറ്റവും പ്രധാനപ്പെട്ട ആരാധനാലയമാണ് ചെറുപുഴ ശ്രീ അയ്യപ്പ ക്ഷേത്രം. ചെറുപുഴ മേഖലയിലെ തന്നെ ഉല്‍സവ ആഘോഷങ്ങല്‍ക്ക് തുടക്കം കുറിക്കുന്നത് ക്ഷേത്രത്തിലെ ഗംഭീരമായ ഉല്‍സവത്തോടെയാണ്. നിരവധിയാളുകളാണ് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഉല്‍സവാഘോഷങ്ങളില്‍ പങ്കെടുക്കുവാനെത്തുന്നത്.

കൊട്ടത്തലച്ചി മല:

ചെറുപുഴ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ് കൊട്ടത്തലച്ചി മല. സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തിലാണ് ഇതു സ്ഥീതി ചെയ്യുന്നത്. കുടിയേറ്റ ജനതയുമായി അഭേധ്യമായ ബന്ധമുണ്ട് ഈ മലക്ക്.പതിറ്റാണ്ടുകള്ക്കു മുന്‍പ് വന്യജീവികളുടെ ഉപദ്രവങളില്‍ നിന്നുമ്,കാട്ടു തീയില്‍ നിന്നും ര്ക്ഷിക്കണമെന്ന പ്രാര്‍ത്ഥനയൊടെ കുടിയേറ്റ ജനത സ്ഥാപിച്ച കുരിശ് ഈ മലമുകളില്‍ ഇന്നുമുണ്ട്. പുതു ഞായറാഴ്ച്ച ഇവിടെ പതിനയിരങ്ങളാണ് നേര്‍ച്ചനേര്‍ന്ന്‍ പ്രാര്ത്ഥനകളോടെ മല കയറുന്നത്. ജൈവ വൈവിധ്യങ്ങളുടെ കലവറയായ കൊട്ടത്തലച്ചി മല നിരവധി ജീവികളുടെ ആവാസകേന്ദ്രവുമാണ്.കാലവസ്ഥ നിയന്ത്രിക്കുന്നതില്‍ ഈ മല മുഖ്യ പങ്കു ആവഹിക്കുന്നു അതിനാല്‍ ഏറെ പ്രാധാന്യമുള്ളതാണീ മല.ഇത് ചെറുപുഴയുടെ ചരിത്രത്തിന്റെ ഭാഗമണ്.

 

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 19-04-2019 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India