Information

ചെറുപുഴ ഗ്രാമ പഞ്ചായത്ത് (Special Grade)

അടിസ്ഥാന വിവരങ്ങള്‍

ആസ്ഥാനം ചെറുപുഴ
ജനസംഖ്യ പുരുഷന്‍ : 15942
സ്ത്രീ : 16147
ആകെ : 32089
വിസ്തൃതി 75.64 ച. കി. മി.
വില്ലേജുകള്‍ തിരുമേനി, പുളിങ്ങോം , വയക്കര (ചെറുപുഴ)
ബ്ലോക്ക് പയ്യന്നുര്‍
തലുക്ക് തളിപ്പറമ്പ്
ജില്ല കണ്ണൂര്‍
വാര്‍ഡുകളുടെ എണ്ണം 19
അസംബ്ലി മണ്ഡലം പയ്യന്നൂര്‍
ലോകസഭാ മണ്ഡലം കാസര്‍ഗോഡ്
അതിരുകള്‍ കിഴക്ക് : കര്‍ണ്ണാടക സംസ്ഥാനം, ഉദയഗിരി പഞ്ചായത്ത്
വടക്ക് : ഈസ്റ്റ് എളേരി പഞ്ചായത്ത്, കാര്യങ്കോട് പുഴ
തെക്ക് : അലക്കോട് ഗ്രാമ പഞ്ചായത്ത്
പടിഞ്ഞാറ് : പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്ത്

ആമുഖം

കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കില്‍ പയ്യന്നൂര്‍ ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന ചെറുപുഴ ഗ്രാമപഞ്ചായത്ത് 2000 ഒക്ടോബര്‍ ഒന്നിന് മാതൃപഞ്ചായത്തായ പെരിങ്ങോം വയക്കരയില്‍ നിന്നും വേര്‍പെട്ട് നിലവില്‍ വന്നു. പൂര്‍ണമായും കാര്‍ഷിക മേഖലയായ ഈ പഞ്ചായത്തില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആണ് ഉള്ളത്. തെങ്ങ് കവുങ്ങ് തുടങ്ങിയ കൃഷികള്‍ റബ്ബറിന് വഴിമാറുന്ന കാഴ്ചയാണ് എവിടെയും കാണുന്നത്. പച്ചക്കറി, വാഴ, കപ്പ, ചേന, ഇഞ്ചി, മഞ്ഞള്‍, ജാതിക്ക എന്നിവയും കൃഷി ചെയ്തുവരുന്നു. പശു, ആട്, കോഴി, തേനീച്ച, മുയല്‍ തുടങ്ങിയവയെ ആശ്രയിക്കുന്നവരും കുറവല്ല. രോഗകീട ബാധകളും വിലത്തകര്‍ച്ചയും തെങ്ങ്, കവുങ്ങ് കൃഷികളുടെയും കര്‍ഷകരുടെയും നടുവൊടിച്ചു. കശുമാവ് പോലുള്ള ഭക്ഷ്യവിളകള്‍ വെട്ടിമാറ്റി കര്‍ഷകര്‍ റബ്ബര്‍ കൃഷിയിലേക്ക് തിരിഞ്ഞതിന്റെ കാരണം വിലത്തകര്‍ച്ച തന്നെ.

വിദ്യാഭ്യാസം

വിദ്യഭ്യാസ മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടില്‍ ഉണ്ടയിട്ടുള്ളത്. നമ്മുടെ നാട്ടിലെ പൊതു വിദ്യാലയങ്ങള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നുവെന്നത് നമുക്ക് തികച്ചും അഭിമാനകരമാണ്. SSLC, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിദ്യാലയങ്ങളും 95-100% വിജയം നേടുന്നത് ഉന്നത നിലവാരത്തെ സൂചിപ്പിക്കുന്നു. പഠനത്തോടൊപ്പം കലാ-കായിക പ്രവര്‍ത്തനങ്ങളിലും സ്കൂളുകള്‍ മുന്നേറ്റത്തിന്റെ പാതയിലാണ്.

പൊതുജനാരോഗ്യം

വികസനക്കുതിപ്പില്‍ മുന്നേറുന്ന ചെറുപുഴ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ആരോഗ്യ മേഖലയില്‍ ആണ്. എല്ലാ സജ്ജീകരണങ്ങളുമുള്ള ഒരു നല്ല ആശുപത്രി ഇല്ലെന്നത് ഖേതകരമാണ്. നല്ല ചികിത്സക്കായി മംഗലാപുരത്തെക്ക് പോകേണ്ടി വരുന്നത് കടുത്ത അസൗകര്യവും ചിലവേറിയതുമാണ്.

ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹോസ്പിറ്റല്‍, ചെറുപുഴ സഹകരണ ആശുപത്രി, CMC ഹോസ്പിറ്റല്‍ എന്നീ സ്വകാര്യ ആശുപത്രികളാണ് പരിമിതമായ തോതിലെങ്കിലും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നത്. കെ. കരുണാകരന്‍ സ്മാരക സഹകരണ സൂപ്പര്‍ സ്പെഷ്യാലിറ്റി ​ ഹോസ്പിറ്റല്‍ നിര്‍മ്മാണ ഘട്ടത്തിലാണ്.

പൊതുമേഖലയില്‍ പുളിങ്ങോം PHC യും കോക്കടവ് ഹോമിയോ ആശുപത്രിയും കോലുവള്ളി ഹോമിയോ ആശുപത്രിയും പ്രാപ്പൊയില്‍ ഗവ: ആയുര്‍വേദ ഡിസ്പന്‍സറിയും എട്ട് പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങളും ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്നവയാണെങ്കിലും വിദഗ്ദ ചികിത്സയ്ക്ക് മറ്റുവഴി തേടണം. പുളിങ്ങോത്ത് കിടത്തി ചികിത്സക്കുള്ള സര്‍ക്കാര്‍ ആശുപത്രി നമ്മുടെ സ്വപ്നമാണ്.

ഗതാഗതം

കാസര്‍ഗോഡ് ജില്ലയില്‍ നിന്നും കണ്ണുര്‍ ജില്ലയിലേക്കുള്ള പ്രവേശന കവാടമെന്ന നിലയില്‍ ചെറുപുഴ അതീവ പ്രാധാന്യമര്‍ഹിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട റോഡ് പുളിങ്ങോം-ചെറുപുഴ-പെരിങ്ങോം-കോത്തായിമുക്ക് റോഡ് ആണ്. പുളിങ്ങോം- രാജഗിരി-ജോസ്ഗിരി, ചെറുപുഴ-തിരുമേനി എന്നീ റോഡുകള്‍ തുറക്കുന്നത് പുളിങ്ങോം-കോത്തായിമുക്ക് റോഡിലേക്കാണ്. തിരുമേനി-താബോര്‍-കര്‍ത്തികപുരം-ഉദയഗിരി റോഡും മഞ്ഞക്കാട്-തേര്‍ത്തല്ലി റോഡും പഞ്ചായത്തില്‍ നിന്നാണ് ആരംഭിക്കുന്നത്.എല്ലാ പ്രദേശത്തേക്കും ഗ്രാമീണ റോഡുകള്‍ ഉണ്ടെങ്കിലും റോഡുകളുടെ സ്ഥിതി ശോചനീയമാണ്.

പഞ്ചായത്ത് ഏറ്റെടുത്ത റോഡുകള്‍ 168 കി.മി. ആണ്. ഏറ്റെടുക്കാന്‍ ഇരിക്കുന്നതും കൂടി ചേര്‍ത്താല്‍ 200 കി.മി. ആകും. ഇതില്‍ ടാറിംഗ് നടത്തിയത് 52 കി.മി. റോഡ് മാത്രമാണ്. ടാര്‍ ചെയ്ത റോഡില്‍ പലതും പൊളിഞ്ഞ് റീടാറിംഗ് കാത്ത് കിടക്കുന്നവയാണ് ഏകദേശം 50 കോടി രൂപ ലഭിച്ചലെ ഇപ്പോഴത്തെ നിരക്കനുസരിച്ച് റോഡ് ടാര്‍ ചെയ്യാന്‍ കഴിയു. ഈ റോഡില്‍ പലതും കുത്തനെ ചെരിവുള്ളതാണ്. റോഡ് റൊളര്‍ കെട്ടിവലിച്ചാണ് പലയിടത്തും ടാര്‍ ചെയ്യുന്നത്. ചെരിവു കുറയ്ക്കണമെങ്കില്‍ കൂടുതല്‍ ഹെയര്‍ പിന്‍ വളവുകള്‍ നല്‍കി റോഡിന്റെ അലൈന്‍മെന്റ് മറ്റേണ്ടതുണ്ട്. മഴക്കാലത്ത് ഓവുചാലുകള്‍ ഇല്ലാത്തതിനാല്‍ മലവെള്ളപ്പാച്ചിലില്‍ റോഡ് ഒലിച്ചുപോയി ഗതാഗത യോഗ്യമല്ലാതാകുന്നു.

കൃഷി

മലയോരമേഖല പൂര്‍ണ്ണമായും കാര്‍ഷികവൃത്തിയെ ആശ്രയിക്കുന്ന അവസ്ഥയിലായിരുന്നു.1960 മുതല്‍ 1990 വരെയുള്ള കാലയളവ്. ഏന്നാല്‍ കാര്‍ഷിക മേഖലയെ വിലയിടിവും രോഗകീടബാധകളും തകര്‍ത്തപ്പോള്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പരമ്പരാഗത കൃഷി ഉപേക്ഷിച്ച് കെട്ടിടനിര്‍മാനത്തിലേക്കും മറ്റ് മേഘലകലിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്. എങ്കിലും കൃഷിയെ പൂര്‍ണമായി ഉപേക്ഷിക്കാതെ ഉറച്ചുനില്‍ക്കുന്ന പഴയതലമുറയാണ് കാര്‍ഷികമേഖലയെ പിടിച്ചുനിര്‍ത്തുന്നത്. ഉത്പന്നങ്ങള്‍ക്ക് ന്യായവില സ്ഥിരമായി ലഭ്യമായാല്‍ കൂടുതല്‍ ആളുകള്‍ കൃഷിയില്‍ താല്പര്യമെടുക്കും. രാസവളങ്ങള്‍ ഉപയോഗിച്ചുള്ളകൃഷിയോട് താല്പര്യം കുറയുകയും ജൈവകൃഷിക്ക് തല്പര്യമേറുകയും ചെയ്തിട്ടുണ്ട്.

പ്രധാന വിളയായ തെങ്ങ് 1600 ഹെക്​ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നു. 29 ദശലക്ഷം തേങ്ങയാണ് നമുക്ക് വര്‍ഷം തോറും ലഭിക്കുന്നത് 1100 ഹെക്ടറില്‍ കൃഷി ചെയ്യുന്ന കവുങ്ങില്‍ നിന്നും 330 അടക്ക ലഭിക്കുന്നതായാണ് കണക്ക്. എന്നാല്‍ റബ്ബറിന് വഴിമാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് എങ്ങും റബ്ബര്‍, കുരുമുളക്, കശുമാവ്, കപ്പ, വാഴ, ചേന, ജാതി, ഇഞ്ചി, മഞ്ഞള്‍, പച്ചക്കറി എന്നിവയും കൃഷി ചെയ്തു വരുന്നു. പഴവര്‍ഗ്ഗ കൃഷിക്ക്​ അനന്ത സധ്യതകള്‍ ഉണ്ടെങ്കിലും ഈ രംഗത്തെക്കു തിരിഞ്ഞവര്‍ കുറവാണ്.

തെങ്ങ്​, കവുങ്ങ്, കുരുമുളക് കൃഷികളുടെ രോഗ കീടബാധയും വിലയിടിവും കര്‍ഷകരെ വലയ്കുന്നു. നിലവിലുള്ള വിളകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നൂതന വിളകളും നൂതന കൃഷി രീതികളും കര്‍ഷകര്‍ക്ക് ലഭ്യമാകണം.രാസവളങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി ജൈവകൃഷിയിലെക്ക് തിരിയണം. ജൈവ ഉത്പന്നങ്ങള്‍ക്ക് അധികവില ലഭ്യമകുകയും വേണം. കൃഷിയേയും പ്രകൃതിരമണീയതെയും കോര്‍ത്തിണക്കി ഇക്കോ ഫാം ടൂറിസം പദ്ധതികള്‍ വഴി കര്‍ഷകര്‍ക്ക് അധികവരുമാനം ലഭ്യമാക്കണം ഹോം സ്റ്റേയും കൃഷിയിടത്തില്‍ നിന്ന് നേരിട്ട് പറിച്ചെടുക്കുന്ന വിഭവങ്ങള്‍ ഉപയോഗിച്ചുള്ള നാടന്‍ ഭക്ഷണവും ടൂറിസ്റ്റുകള്‍ക്ക് ലഭ്യമാക്കണം.

മൃഗസംരക്ഷണം

ഒരു കാലത്ത് കന്നുകാലി വളര്‍ത്തല്‍ മുഖ്യ തൊഴിലാക്കിയ കര്‍ഷകര്‍ പതിയെ കന്നുകാലി വളര്‍ത്തലിനെ ഉപേക്ഷിച്ചു. എന്നാല്‍ രണ്ടാമത് ഒരു തിരിച്ചുവരവിനുള്ള സാധ്യതകള്‍ ഏറെയാണ്. ഏകദേശം 3500 കന്നുകാലികളും 2500 ആടുകളും 25000 കോഴികളും വളര്‍ത്തപ്പെടുന്നതായാണ് കണക്ക്. ഉത്പാദന ക്ഷമത കൂടിയ ഇനങ്ങളെ ഉപേക്ഷിച്ച് കാസര്‍ഗോടന്‍ കുള്ളന്‍ പശുവിനെപ്പോലുള്ളവയെ വളര്‍ത്തുന്നവരും കുറവല്ല. മലബാറി ആടുകളെ കൂടാതെ ഉത്തരേന്ത്യന്‍ ഇനങ്ങളായ ജമുനപ്യാരി, സിരോഗിന്,കരോലിന്‍, ആസ്ട്രേലിയന്‍ നോയര്‍ തുടങ്ങിയ ആടുകളെയും കര്‍ഷകര്‍ വളര്‍ത്തുന്നുണ്ട്. കാട, കോഴി, മുയല്‍, പന്നി വളര്‍ത്തലിന് ഏറ്റവും അനുകൂല സാഹചര്യമാണുള്ളത്. കൃഷിയും മൃഗസംരക്ഷണവും കോര്‍ത്തിണക്കിയാല്‍ നേട്ടം കൊയ്യാന്‍ പറ്റും. ശാസ്ത്രീയമായ രീതിയില്‍ വളര്‍ത്തുന്ന ഫാമുകള്‍ സന്ദര്‍ശിക്കുന്നതിനും മൃഗങ്ങളെയും വളര്‍ത്തുപക്ഷികളെയും വാങ്ങുന്നതിനും ടൂറിസ്റ്റുകള്‍ക്കും സന്ദര്‍ശകര്‍ക്കും അവസരം നല്‍കിയാല്‍ ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാകും.

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 19-04-2019 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India