അനധികൃത ഗ്യാസ് ഏജന്‍സിയില്‍ റെയിഡ്. 61 ഓളം സിലിണ്ടറുകള്‍ പിടിച്ചെടുത്തു.

17-10-2014 | 2,136 Views
www.cherupuzhanews.com

കരുവഞ്ചാലിലെ അനധികൃത ഗ്യാസ് ഏജന്‍സിയില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പരിശോധന നടത്തി. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച 61 ഓളം സിലിണ്ടറുകള്‍ പിടിച്ചെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കരുവഞ്ചാല്‍ ആശുപത്രി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഐഡില്‍ സെയില്‍സ് ഹോം അപ്ലൈന്‍സസ് എന്ന സ്ഥാപനത്തില്‍ നിന്നും ഗോഡൌണില്‍ നിന്നുമായി 61 ഓളം സിലിണ്ടറുകള്‍ പിടിച്ചത്. നിരവധി തവണ ഈ സ്ഥാപനത്തിന് താലൂക്ക് സപ്ലൈ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ താക്കീത് നല്‍കിയിട്ടും അനധികൃത വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ പരിശോധന കര്‍ശനമാക്കിയത്.

സ്ഥാപനമുടമ പുല്ലന്‍ കവലയില്‍ സന്തോഷ്‌ ജോസഫിനെതിരെ കേസെടുത്തിട്ടുണ്ട്.ഗാര്‍ഹിക ഉപഭോക്താക്കളുടെ ഗ്യാസ് സിലണ്ടറുകളാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. ഹിന്ദുസ്ഥാന്‍, ഭാരത് തുടങ്ങിയ ഭൂരിഭാഗം കമ്പനികളുടെയും സിലിണ്ടറുകള്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. അംഗീകൃത എജന്‍സികളില്‍ നിന്നാണ് ഇവിടേക്ക് സിലിണ്ടറുകള്‍ എത്തിയതെന്നാണ് പ്രാഥമിക നിഗമനം. ദിനപ്രതി നൂറുക്കണക്കിന് രോഗികളെത്തുന്ന ആശുപത്രിക്ക് സമീപത്താണ് ഒരു സുരക്ഷിതത്വമില്ലാതെ അനധികൃതകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

പിടിച്ചെടുത്ത സിലിണ്ടറുകള്‍ മുഴുവന്‍ ജില്ലാ കലക്ടറുടെ അനുമതി പ്രകാരം നഗരത്തിലെ അംഗീകൃത സ്വകാര്യ ഏജന്‍സി ഗോഡൗണിലേക്ക് മാറ്റി. അനധികൃതമായി സിലിണ്ടര്‍ സൂക്ഷിച്ച സ്ഥാപനമുടമയ്ക്കെതിരെ എല്‍.പി.ജി റെഗുലേഷന്‍ ആക്ട് പ്രകാരം കേസെടുത്തു. മലയോരത്ത് നിരവധി അനധികൃത കേന്ദ്രങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അവ കണ്ടെത്തുന്നതിനായി വരും ദിവസങ്ങളില്‍ റെയിഡ് വ്യാപകമാക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് അവരുടെ താമസ സ്ഥലത്ത് ഗ്യാസ് എത്തിക്കാന്‍ തയ്യാറാകാത്ത ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. റെയ്ഡിന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ.സുജാത,, താലൂക്ക് സപ്ലൈ ഓഫീസര്‍ ബോബി ജറാര്‍ഡിയ, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ സാജന്‍.ഐ.കെ, കെ.സുരേഷ് ബാബു, കെ.എസ്.സാജന്‍, വിനോദ് കുമാര്‍, എന്നിവര്‍ നേത്രുത്വം നല്‍കി.

 

ഫോട്ടോ & റിപ്പോര്‍ട്ട് : ശ്രീനി ആലക്കോട്.


cherupuzhanews



നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.



Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 13-12-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India