കൊട്ടത്തലച്ചി കുരിശുമല കയറ്റവും പുതുഞായര്‍ ആചരണവും.

12-04-2014 | 2,472 Views
www.cherupuzhanews.com

മലബാറിന്റെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന പുളിങ്ങോം കൊട്ടത്തലച്ചി കുരിശുമല കയറ്റവും പുതുഞായര്‍ ആചരണവും മാര്‍ച്ച് ഏഴു മുതല്‍ ആരംഭിച്ചു. ഏപ്രില്‍ 27 ന് സമാപിക്കും.kotta2

വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 3.30 ന് അടിവാരത്തു നിന്നും കുരിശിന്റെ വഴിയും തുടര്‍ന്ന് മല മുകളില്‍ വിശുദ്ധ കുര്‍ബാനയും നടക്കും. ഏപ്രില്‍ 18 ന് ദു:ഖവെള്ളിയാചരണം. ഏപില്‍ 27 ന് പുതുഞായര്‍ ആചരണം.kotta3

പുതു ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ വിശ്വാസികള്‍ കുരിശുമല കയറുവാനെത്തും. പ്രത്യേക നേര്‍ച്ചകള്‍ നേര്‍ന്നും നിയോഗങ്ങള്‍ വെച്ചും പ്രാര്‍ത്ഥനയോടെ ആയിരങ്ങളാണ് കൊട്ടത്തലച്ചി കുരിശുമല കയറുന്നത്.kotta1

മലമുകളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും അന്നേ ദിവസം നടക്കും. പതിറ്റണ്ടുകള്‍ക്കു മുന്‍പ് അന്നത്തെ കുടിയേറ്റ ജനത പകര്‍ച്ച വ്യാധികളില്‍ നിന്നും കാട്ടു തീയില്‍ നിന്നും രക്ഷ നേടുന്നതിന് പ്രാര്‍ത്ഥനയോടെ കൊട്ടത്തലച്ചി മലമുകളില്‍ സ്ഥപിച്ചതാണ് കുരിശ്.kotta4

അന്നു മുതല്‍ ഇന്നുവരെ കുരിശുമല കയറ്റം നടന്നു വരുന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും അളുകള്‍ നേര്‍ച്ചകള്‍ നിറവേറ്റാന്‍ എത്തുന്നു. മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥടന കേന്ദ്രമായി മാറിയിരിക്കുകയാണ് കൊട്ടത്തലച്ചി മല.


cherupuzhanews



നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.



Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 23-03-2019 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India