വിലക്കയറ്റത്തിനെതിരെ സി പി എംന്റെ നേതൃത്വത്തില്‍ 1400 കേന്ദ്രങ്ങളില്‍ നിരാഹാര സത്യാഗ്രഹം.

15-01-2014 | 1,296 Views
www.cherupuzhanews.com

ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റത്തിനെതിരെ സി പി എമ്മിന്റെ നേതൃത്വത്തില്‍ കേരളത്തിലെ 1400 കേന്ദ്രങ്ങളില്‍ നിരാഹാര സത്യാഗ്രഹ സമരം ആരംഭിച്ചു. പാചക വാതകത്തിന് അടിക്കടിയുണ്ടാകുന്ന വിലക്കയറ്റമാണ് സമരത്തിന്റെ മുഖ്യ വിഷയം.

മലയോര മേഖലയിലെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം സമരം നടക്കുന്നുണ്ട്. ചെറുപുഴ, പെരിങ്ങോം, കടുമേനി, നര്‍ക്കിലക്കാട്, എന്നിവിടങ്ങളില്‍ ആവേശകരമായ പ്രതികരണമാണ് സമരത്തിനു ലഭിക്കുന്നത്.

കാസര്‍ഗോഡു ജില്ലയിലെ കടുമേനിയില്‍ നടക്കുന്ന സമരത്തിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറിയേറ്റഗം പി ജനാര്‍ദ്ദനന്‍ നിര്‍വ്വഹിച്ചു.ടി പി പ്രകാശന്‍ അധ്യകഷത വഹിച്ചു.

പാവല്‍ കുഞ്ഞിക്കണ്ണന്‍, എന്‍ ശ്രീധരന്‍, കെ പി നാരായണന്‍, ഇ മാധവന്‍ മാസ്റ്റര്‍, പി കെ മോഹനന്‍, ബേബി കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. ജോസ് പതാലിലാണ് സമരം നയിക്കുന്നത്.

ചെറുപുഴയില്‍ കെ വി ഗോവിന്ദന്‍ സമരം ഉദ്ഘാടനം ചെയ്തു. ടി വി കു ഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. പി കൃഷ്ണന്‍ സമരത്തിനു നേതൃത്വം നല്‍കും.

പെരിങ്ങോത്ത് വി ഡി നായരാണ് സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തത്.


cherupuzhanews



നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.



Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 22-09-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India