22-07-2018 | 1,899 Views
www.cherupuzhanews.com
ചെറുപുഴ : സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ ഓട്ടോറിക്ഷയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയിലായി. കാഞ്ഞങ്ങാട് അമ്പലത്തറ സ്വദേശി കീച്ചേരില്‍ സിബി (44)യെയാണ് ചെറുപുഴ എസ്ഐ എം. ബിജോയ് അറസ്റ്റ് ചെയ്തത്. ചെറുപുഴ പൊലിസ് സ്റ്റേഷന് പരിധിയില്‍ ഇക്കഴിഞ്ഞ 16ന് തിങ്കളാഴ്ച രാവിലെയായിരുന്നു പരാതിക്കിടയാക്കിയ സംഭവം. പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ഒരാഴ്ചയോളം വിവിധ സ്ഥലങ്ങളിലെ ഓട്ടോറിക്ഷകള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ കണ്ടെത്താനായത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനിടെ പൊലിസിന് ലഭിച്ച സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് പെണ്‍കുട്ടിയെ കയറ്റിയ സ്വകാര്യ ഓട്ടോറിക്ഷ കണ്ടെത്തുകയായിരുന്നു. ഇതിന്റെ ആര്‍സി ഉടമയെ ചോദ്യം ചെയ്യുകയും ഓട്ടോറിക്ഷ കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെയാണ് പ്രതിയെ തിരിച്ചറിയാനായത്. സംഭവത്തിനു ശേഷം നാടുവിട്ട പ്രതി സ്വദേശത്ത് എത്തിയതറിഞ്ഞ പോലീസ്കാഞ്ഞങ്ങാട്ടെത്തി പ്രതിയെ പിടികൂടുകയായിരുന്നു. സിവില്‍ പോലീസ് ഓഫിസര്‍മാരായ രമേശന്, സന്തോഷ്, കെ. മഹേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.
വാർത്ത ഷെയർ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക :
നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.