

വീടില്ലാത്ത, ദാരിദ്ര രേഖയ്ക്കു താഴെയുള്ള മുഴുവന്‍ ആളുകള്‍ക്കും വീട്
www.cherupuzhanews.comചെറുപുഴ: പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ ഗുണഭോക്തൃത സേവന ക്യാമ്പ് വ്യാഴാഴ്ച ചെറുപുഴ ഗ്രാമീണ വായനശാലയില്‍ നടക്കുമെന്നു ബിജെപി ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് രാജു ചുണ്ട അറിയിച്ചു. വീടില്ലാത്ത, ദാരിദ്ര രേഖയ്ക്കു താഴെയുള്ള മുഴുവന്‍ ആളുകള്‍ക്കും വീട് എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ നാലു ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയാണിത്. ബിപിഎല്‍ ലിസ്റ്റില്‍പെട്ട കുറഞ്ഞത് നാലു സെന്റ് ഭൂമിയുള്ള സ്ത്രീകള്‍ക്കു ഗ്രാമസേവകന് വഴി അപേക്ഷ സമര്‍പ്പിക്കണം. സമര്‍പ്പിക്കേണ്ടത്. ഇതിന്റെ വിശദാംശങ്ങള്‍ മനസിലാക്കി കൊടുക്കുന്നതിനു ഗുണഭോക്തൃ സേവന ക്യാമ്പ് രാവിലെ 10 നു ആരംഭിക്കും. ഫോണ്‍: 9745786718, 9496626783.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.