

മഞ്ഞക്കാട്- തിരുമേനി- മുതുവം റോഡിന്റെ പണികള്‍ രണ്ടാഴ്ചക്കുള്ളില്‍ തുടങ്ങും
www.cherupuzhanews.comചെറുപുഴ: മഞ്ഞക്കാട്- തിരുമേനി- മുതുവം റോഡിന്റെ വീതി അളന്ന് തിട്ടപ്പെടുത്തുന്ന പ്രവൃത്തി തുടങ്ങി. പണികള്ഉടന് തന്നെ ആരംഭിക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ മഞ്ഞക്കാട്- തിരുമേനി- മുതുവം റോഡിന്റെ പുനര്‍നിര്‍മ്മാണം രണ്ടാഴ്ചയ്ക്കുള്ളില്‍ ആംഭിക്കുമെന്നാണ് പറയുന്നത്.കോക്കടവ് വരെ റോഡിന്റെ വീതി അളന്നു തിട്ടപ്പെടുത്തി. ലെവലിംഗ് സര്‍വേ പൂര്‍ത്തിയായി. നിലവിലുള്ള ടാറിംഗിന്റെനടുവില് നിന്നും ആറ് മീറ്റര്‍ ഇരുവശത്തേയ്ക്കും മാര്‍ക്ക് ചെയ്യുകയാണ് ചെയ്യുന്നത്. ലെവലിംഗ്സര്വേ പ്രകാരം കയറ്റിറക്കങ്ങള്‍ കുറയ്ക്കേണ്ട സ്ഥലങ്ങള്‍ നിശ്ചയിച്ചു. ഈ മാസം അവസാനത്തോടെ കനത്ത മഴയില്ലെങ്കില്‍ കലുങ്കുകളുടെയും കോണ്‍ക്രീറ്റിന്റെയും പ്രവൃത്തികള്‍ ആരംഭിക്കും. പാടെ തകര്‍ന്നു കിടക്കുന്ന റോഡില്‍ ഗതാഗതം ദുഷ്കരമാണ്. റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏറെ താല്പപര്യത്തോടെയാണ് നാട്ടുകാര്‍ കാണുന്നത്. ആവശ്യമായ 12 മീറ്റര്‍ വീതി റോഡിനിരുവശവും സ്ഥലമുള്ളവര്‍ സൗജന്യമായാണ് നല്‍കുന്നത്. വീതി അളന്നു തിട്ടപ്പെടുത്തുന്ന പ്രവൃത്തിക്ക് പയ്യന്നൂര്‍ പിഡബ്ലുഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ. ജയദീപ്, ഓവര്‍സിയര്‍ സുരേഷ് ബാബു, റോഡ് വികസന സമിതി കണ്‍വീനര്‍ കെ.എം. ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.