

മലയോരത്തേക്കുള്ള കെഎസ്ആര്‍ടിസിയുടെ മുടങ്ങിയ സര്‍വീസുകള്‍ പുനരാരംഭിക്കും.
www.cherupuzhanews.comമലയോരത്തേക്കുള്ള കെഎസ്ആര്‍ടിസിയുടെ മുടങ്ങിയ സര്‍വീസുകള്‍ പുനസ്ഥാപിക്കാന്‍
കെഎസ്ആര്‍ടിസിയുടെ സോണല്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ പയ്യന്നൂരില്‍ ചേര്‍ന്ന
യോഗത്തില്‍ തീരുമാനമായി. ഗതാഗതമന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത
ഉന്നത ഉദ്യോഗസ്ഥരുടെ യോഗതീരുമാനത്തിന്റെയടിസ്ഥാനത്തിലാണ്ശനിയാഴ്ച
പയ്യന്നൂരില്‍ യോഗം നടന്നത്. യോഗത്തില്‍ പയ്യന്നൂര്‍ ഡിപ്പോയുടെ ഭാഗമായ
പ്രദേശങ്ങളിലെ എംഎല്‍എമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇതനുസരിച്ച്
ചിറ്റാരിക്കാല്‍-പറമ്പ-മാലോം റൂട്ടിലേയും,
പയ്യന്നൂര്‍-ചീമേനി-പാടിയോട്ടുചാല്‍-വള്ളിക്കടവ് റൂട്ടുകളിലേയും കെഎസ്ആര്‍ടിസി
സര്‍വീസുകള്‍ പുനരാരംഭിക്കും. ഇതോടൊപ്പം ചെറുവത്തൂര്‍ ലോക്കല്‍ ട്രയിനിനു കണക്ഷന്
ലഭിക്കുംവിധത്തില്‍ പയ്യന്നൂരില്‍നിന്നും രാവിലെ 6.30 ന്
ചെറുവത്തൂരിലേക്കെത്തുന്ന കെഎസ്ആര്‍ടിസ് ബസ് സര്‍വീസ് റെയില്‍വേസ്റ്റേഷന്‍വരെ
നീട്ടാനും തീരുമാനിച്ചതായി എം.രാജഗോപാലന്‍ എംഎല്‍എ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.