ചെറുപുഴയില്‍ ലഹരി കടത്തുന്നവരെ അനുകൂലിക്കുന്നവര്‍ നാട്ടുകാരുമായി ഏറ്റുമുട്ടി.

09-05-2018 | 4,780 Views
www.cherupuzhanews.com

ചെറുപുഴ : കഞ്ചാവ് വില്‍പനക്കിടെ എക്‌സൈസ് സംഘത്തിന്റെ പിടിയിലായവരുടെ ഫോട്ടോ പതിച്ച പോസ്റ്റര്‍ ഒട്ടിച്ച് ലഹരിക്കെതിരെ പ്രചരണം നടത്തിയതിനെ ചൊല്ലി ലഹരികടത്തുസംഘത്തെ അനുകൂലിക്കുന്നവര്‍ നാട്ടുകാരുമായി ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം ചെറുപുഴ ബസ്റ്റാന്‍ഡിലും കാക്കേഞ്ചാലിലുമായിരുന്നു ഏറ്റുമുട്ടല്‍. കഴിഞ്ഞദിവസം പയ്യന്നൂര്‍ എക്‌സൈസ് വിഭാഗം ചെറുപുഴ ടൗണില്‍ നടത്തിയ പരിശോധനയില്‍ ഫര്‍ണിച്ചര്‍ വ്യാപാരികളെന്ന വ്യാജേന കഞ്ചാവ് വില്‍പനക്കെത്തിക്കുന്ന ചെറുപുഴ സ്വദേശികളായ രണ്ടുപേരെയും മദ്യക്കടത്തുകാരായ രണ്ടുപേരെയും പിടികൂടിയിരുന്നു. ചെറുപുഴയിലും പരിസരങ്ങളിലും വിദ്യാര്‍ഥികള്‍ക്കുപ്പെടെ ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്ന ഇവരെക്കുറിച്ച് പരാതിയുണ്ടായിട്ടും പൊലിസ് നടപടിയെടുത്തിരുന്നില്ല. ഇതിനിടെയാണ് ഇവര്‍ എക്‌സൈസ് സംഘത്തിന്റെ വലയിലായത്. ഇവരെ പിടികൂടിയ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഒരു സംഘം യുവാക്കള്‍ ഇവരുടെ ഫോട്ടോ സഹിതം പോസ്റ്റര്‍ തയ്യാറാക്കി ചെറുപുഴ ടൗണിലുടനീളം പതിച്ചു. സംഭവമറിഞ്ഞെത്തിയ ലഹരി കടത്തുസംഘത്തിലെ അംഗങ്ങളും അനുകൂലികളും പോസ്റ്ററുകള്‍ കീറി നശിപ്പിക്കുകയും പോസ്റ്റര്‍ പതിച്ച യുവാക്കളെ അക്രമിക്കുകയുമായിരുന്നു. എന്നാല്‍ ആരും പൊലിസില്‍ പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ കേസ്സെടുത്തിട്ടില്ല. കൊലപാതകവും മോഷണവും ലഹരിക്കടത്തും ഉള്‍പ്പെടെ ചെറുപുഴ പഞ്ചായത്ത് പരിധിയില്‍ കുറ്റകൃത്യങ്ങള്‍ പെരുകിയപ്പോഴാണ് പെരിങ്ങോം പൊലിസ് സ്റ്റേഷന്‍ വിഭജിച്ച് ചെറുപുഴ കേന്ദ്രമായി പുതിയ സ്റ്റേഷന്‍ അനുവദിച്ചത്. പക്ഷേ പൊലിസ് സ്റ്റേഷനുണ്ടായിട്ടും ചെറുപുഴയിലും പരിസരങ്ങളിലും നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയാനാകാത്തതില്‍ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.


cherupuzhanews



നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.



Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 18-10-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India