കര്‍ഷകരെയും കാര്‍ഷിക മേഖലയെയും ഞെട്ടിച്ചു കൊണ്ട് ഒരാഴ്ചകൊണ്ട് പച്ചത്തേങ്ങയുടെ മൂന്നിലൊന്ന് കുറഞ്ഞു.

16-03-2018 | 57,792 Views
www.cherupuzhanews.com

ചെറുപുഴ: കര്‍ഷകരെയും കാര്‍ഷിക മേഖലയെയും ഞെട്ടിച്ചു കൊണ്ട് ഒരാഴ്ചകൊണ്ട് പച്ചത്തേങ്ങയുടെ വില മൂന്നിലൊന്ന് കുറഞ്ഞു. മാസങ്ങളായി ഉയര്‍ന്നു നിന്ന കൊപ്രായുടേയും പച്ചത്തേങ്ങയുടേയും വില അമ്പരപ്പിക്കുന്ന വേഗത്തിലാണ് താഴേയ്ക്ക് പോയത്. പച്ചത്തേങ്ങ വില കിലോയ്ക്ക് 48ല്‍ നിന്ന് കൂപ്പുകുത്തിയത് 30ലേയ്ക്ക്. കഴിഞ്ഞ ഡിസംബറില്‍ 49 രൂപ വരെ ഒരു കിലോ പച്ചത്തേങ്ങ തൂക്കി നല്‍കിയാല്‍ ലഭിക്കുമായിരുന്നു. ഫെബ്രുവരി അവസാനത്തെ ആഴ്ച യിലും 4548 ആയിരുന്നു വില. തേങ്ങ വിലയ്‌ക്കൊപ്പം കൊപ്ര വിലയും വെളിച്ചെണ്ണ വിലയും ഒറ്റയടിക്ക് തകര്‍ന്നു. വിവിധയിനം കൊപ്രകളുടെ വിലയും ആനുപാതികമായി കുറഞ്ഞു. നാളികേര സീസണ്‍ തുടങ്ങുന്നതിന് തൊട്ടു മുന്‍പായി ഉണ്ടായ വിലത്തകര്‍ച്ചവന്‍കിട കമ്പനികളുടെ ആസൂത്രിത നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

ഇന്തോനേഷ്യയില്‍ നിന്നും വന്‍ തോതില്‍ കൊപ്ര ഇറക്കുമതി ചെയ്യുന്നതിനാല്‍ നാളികേരത്തിന്റെ വില ദിവസേനയെന്നോണം താഴേയ്ക്ക് പോകുന്നു. വില ഇനിയും കുറയുമെന്നാണ് വിലയിരുത്തല്‍. ഒരു കിലോ കൊപ്ര 80 രൂപയ്ക്കാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലെ വന്‍കിട കമ്പിനികളായ മാരിക്കോ, കെഎല്‍എസ്, കെപിഎല്‍ എന്നിവയാണ് വന്‍തോതില്‍ കൊപ്ര ഇറക്കുമതി ചെയ്യുന്നത്. ഇവര്‍ക്ക് കൊപ്ര ഇറക്കുമതി ചെയ്യുമ്പോള്‍ നികുതി നല്‍കേണ്ട എന്നതിനാലാണ് 80 രൂപയ്ക്ക് കൊപ്ര കിട്ടുന്നത്. ഈ കമ്പനികള്‍ കൊപ്രയില്‍ നിന്നും എണ്ണ ഉല്‍പാദിപ്പിച്ച്? കയറ്റുമതി ചെയ്യുന്നതിനാലാണ് ഇവര്‍ക്ക് നികുതി ഒഴിവായി കിട്ടുന്നത്. എന്നാല്‍ കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ എണ്ണ ഇവര്‍ ആഭ്യന്തര വിപണിയില്‍ വില്‍പന നടത്തുകയാണ് ചെയ്യുന്നതെന്നും ആരോപണമുണ്ട്.

കേരളത്തിലെ നാളികേരത്തിന്റെ ഗുണനിലവാരക്കുറവും വിലത്തകര്‍ച്ചയ്ക്ക് കാരണമാകുന്നു. നാളികേരത്തിന്റെ വില കൂടിയതോടെ മൂപ്പെത്താത്ത നാളികേരവും പറിച്ച് കര്‍ഷകര്‍ വില്‍പന നടത്തി. തമിഴ്?നാട്ടിലെ കാങ്കയത്താണ് നാളികേരം കൊപ്രയാക്കുവാനായി എത്തുന്നത്. ഗുണനിലവാരം കുറഞ്ഞ നാളികേരം എത്താന്‍ തുടങ്ങിയതോടെ ഇവിടെയുള്ളവര്‍ നാളികേരം എടുക്കുന്നത് കുറച്ചു. കൂടാതെ കുറഞ്ഞ വിലയ്ക്ക് കര്‍ണ്ണാടകത്തില്‍ നിന്നും നാളികേരം ഇപ്പോള്‍ ലഭ്യമാകുന്നുമുണ്ട്. കര്‍ണ്ണാടകത്തിലെ ചിറ്റൂരിലേയ്ക്ക് കോക്കനട്ട് പൗഡറാക്കുന്നതിന് വന്‍തോതില്‍ നാളികേരം എടുത്തിരുന്നു. ഇപ്പോള്‍ അവിടെയും ഉല്‍പാദനം കുറച്ചതും നാളികേര കര്‍ഷകര്‍ക്ക് തിരിച്ചടിയായി. അന്താരാഷ്ട്ര വിപണിയിലുള്ളതിനേക്കാള്‍ ഉയര്‍ന്ന വിലയാണ് ഇന്ന് ആഭ്യന്തര വിപ്പണിയിലുള്ളത്. അതിനാല്‍ വില വീണ്ടും കുറയാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. മൂന്നു മാസത്തിനുള്ളില്‍ പച്ചത്തേങ്ങയുടെ വില 25 രൂപയില്‍താഴെയെത്തുമെന്നാണ് നിഗമനം. തമിഴ്നാട്ടിലെ പല മില്ലുകളിലും വളരെകൂടുതല്‍ കൊപ്ര ഇപ്പോള്‍ തന്നെ സ്റ്റോക്കുണ്ട്.
കേരളത്തില്‍ ഇപ്പോള്‍ നാളികേരത്തിന്റെ സീസണ്‍ ആരംഭിച്ചതും വിപണി ഇടിയുവാന്‍ ഇടയാക്കിയിട്ടുണ്ട്. വന്‍കിട കമ്പനികള്‍ കൊള്ള ലാഭമെടുക്കുന്നതിനും ചുളുവിലയ്ക്ക് കൊപ്ര സംഭരിക്കുന്നതിനുമായി വിലയിടിക്കുകയും ചെയ്തുവെന്നാണ് വിപണിയെ കുറിച്ച് പഠിക്കുന്ന കര്‍ഷകരും ചെറുകിട കച്ചവടക്കാരും പറയുന്നത്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് തേങ്ങയുടെ സീസണ്‍. സീസണ്‍ ആരംഭിക്കുമ്പോള്‍ വിലയിടിച്ച് കര്‍ഷകരില്‍ നിന്ന് ചുളുവിലയ്ക്ക് തേങ്ങയും കൊപ്രയും സംഭരിച്ച് സ്റ്റോക്ക് ചെയ്യും. സീസണ്‍ കഴിയുമ്പോള്‍ വില ഉയര്‍ത്തി ഉയര്‍ന്ന വിലയ്ക്ക് വെളിച്ചെണ്ണ വില്‍ക്കുകയുമാണ് കമ്പനികളുടെ തന്ത്രം. കഴിഞ്ഞ സീസണ്‍ അവസാനിച്ച മുറയ്ക്കാണ് വില ഉയര്‍ന്നത്. ഉയര്‍ന്ന വിലയില്‍ വില്‍ക്കാന്‍ കര്‍ഷകരുടെ കൈയില്‍ തേങ്ങയില്ലായിരുന്നു. അന്താരാഷ്ട് വില താഴ്ന്ന നിലയില്‍ ആയിരുന്നു. ഇപ്പോള്‍ സീസണ്‍ തുടങ്ങുമ്പോള്‍ തന്നെ വിലയിടിഞ്ഞു. കര്‍ഷകര്‍ ഇക്കൊല്ലം തേങ്ങ പറിക്കാന്‍ തുടങ്ങിയതേയുള്ളൂ. ആദ്യ വിളവെടുപ്പില്‍ ലഭിക്കുന്ന തേങ്ങയുടെ എണ്ണം വളരെ കുറവായിരുന്നു. ഇത് കൊപ്രയായി ഇതുവരെ വിപണിയില്‍ എത്തിയിട്ടില്ല.
കേരളത്തില്‍ നിന്നുള്ള മൂന്ന് വന്‍കിട കമ്പനികളാണ് പ്രധാനമായും വിപണി നിയന്ത്രിക്കുന്നത്. ഇവരാണ് വിപണിയെ തകര്‍ക്കുന്നതെന്നാണ് കര്‍ഷകരുടെ ആരോപണം. തേങ്ങ വാങ്ങി കൊപ്രയാക്കി വില്‍ക്കുകയും അതിന്റെ പരിമിതമായ ലാഭം കൊണ്ട് കുടുംബം പുലര്‍ത്തുകയും ചെയ്യുന്നതങ്ങളുടെ കച്ചവടം പൊട്ടിക്കാനാണ് ആസൂത്രിതമായി വിലയിടിച്ചതെന്ന് ചെറുകിട കര്‍ഷകര്‍ പറയുന്നു. ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയ തേങ്ങ കൊപ്രയാക്കി നല്‍കാന്‍ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണം. ഒരാഴ്ചകൊണ്ടാണ് വില മൂന്നിലൊന്ന് കുറഞ്ഞത്. പരിമിതമായ ലാഭമെടുക്കുന്ന തങ്ങള്‍ക്കുണ്ടായ നഷ്ടം അതിഭീമമാണ്. ഒരു വര്‍ഷം കച്ചവടം ചെയ്താലും ഇത് നികത്താനാവില്ല. പണിക്കൂലി പോലും ലഭിക്കാത്തതിനാല്‍ പലരും കച്ചവടം മതിയാക്കി. വന്‍കിട കമ്പനികളില്‍ പലരും വ്യാജ എണ്ണയുണ്ടാക്കുന്ന പരാഫിന്നിന്റെ ഹോള്‍സെയില്‍ ഡീലര്‍മാരാണെന്നും ഇവര്‍ ആരോപിച്ചു.
ഒരു കിലോ തേങ്ങയുടെ ഉല്‍പാദന ചെലവ് 35 രൂപവരെയാണ്. അതിനാല്‍ ഒരു കിലോ തേങ്ങയ്ക്ക് 40 രൂപയെങ്കിലും വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് സംഭരണം ആരംഭിക്കണമെന്നുംകര്‍ഷകര്‍ പറയുന്നു. ഉയര്‍ന്ന വിലയുണ്ടായിരുന്നെങ്കിലും സീസണല്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് ഗുണം ലഭിച്ചില്ല.

 


cherupuzhanewsനിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 23-03-2019 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India