ചിറ്റാരിക്കാല്‍ കാറ്റാംകവല ഇറക്കത്തില്‍ വീണ്ടും വാഹനാപകടം. ഒരാള്‍ മരിച്ചു.

09-03-2018 | 2,709 Views
www.cherupuzhanews.com

കാറ്റാംകവല ഇറക്കത്തില്‍ വീണ്ടും വാഹനാപകടം. ഒരാള്‍ മരിച്ചു.
ചിറ്റാരിക്കാല്‍: കാറ്റംകവല ഇറക്കത്തില്‍ വീണ്ടും വാഹനാപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു.തമിഴ്​നാട്​ സ്വദേശി ചിന്നപ്പ(60)യാണ് മരിച്ചത്​. രണ്ട്​ പേര്‍ക്ക്​ പരിക്കേറ്റു. ഇന്ന്(09.03.18)ഉച്ചയ്​ക്ക്​ 12 മണിയോടെയാണ് അപകടമുണ്ടായത്​. ചിറ്റാരിക്കാലില്‍ നിന്നും മാലോം ഭാഗത്തേയ്​ക്ക്​ പോകുകയായിരുന്ന ഡെലിവറി വാനാണ് അപകടത്തില്‍പ്പെട്ടത്​. കാറ്റാം കവല ഇറക്കം ഇറങ്ങി വരുമ്പോ​ള്‍ നിയന്ത്രണം വിട്ട വാന്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഒരു മണിക്കൂറോളം അപകടത്തില്‍പ്പെട്ടവര്‍ വാനില്‍ ആളുകള്‍ കുടിങ്ങിക്കിടന്നു. ഓടിക്കൂടിയ നാട്ടുകാര്‍ വാന്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്​. ചിറ്റാരിക്കാല്‍ എ എസ്​ ഐ കെ.രാമകൃഷ്​ണന്റെ നേതൃത്വത്തില്‍ പോലീസ്​ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. പരിക്കേറ്റ പയ്യന്നൂര്‍ സ്വദേശികളായ റുസമ്മല്‍,റെനീഷ്​ എന്നിവരെ കാഞ്ഞാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍പ്​ ഇതേ സ്ഥലത്ത്​ നിയന്ത്രണം വിട്ട കുഴല്‍ക്കിണര്‍ ലോറി മറിഞ്ഞ്​ മൂന്നു പേര്‍ മരിച്ചിരുന്നു. റോഡിലെ കുത്തിറക്കവും വീതികുറവും വളവുകളുമാണ് അപകടത്തിന് കാരണം.

ഫോട്ടോ & റിപ്പോര്‍ട്ട്​: മനു ചിറ്റാരിക്കാല്‍.


cherupuzhanews



നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.



Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 13-12-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India