കൃഷിയില്‍ നിന്നും ലാഭം ലഭിക്കണോ..? നൂതന കൃഷിരീതികള്‍ പഠിക്കണം.

16-01-2018 | 9,657 Views
www.cherupuzhanews.com

നാളികേര വികസന ബോര്‍ഡ്​ കൊച്ചി, ചെറുപുഴ തേജസ്വനി കോക്കനട്ട് ഫാര്‍മേഴ്​സ്​ പ്രൊഡ്യൂസര്‍ കമ്പനി എന്നിവയുടെ ആഭിമുഖ്യത്തില്‍ സുസ്​ഥിര കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തിള്‍ ശില്‍പശാല നടത്തി. കാര്‍ഷിക മേഖലയില്‍ നൂതന സാങ്കേതിക വിദ്യകളും ആധുനിക വല്‍ക്കരണവും പ്രാവര്‍ത്തികമാക്കിയാല്‍ മാത്രമേ കൃഷി ലാഭകരമാകൂ, എന്നെന്നും നിലനില്‍ക്കുന്ന കൃഷി രീതികള്‍ നമ്മുടെ കൃഷിയിടത്തില്‍ നടപ്പിലാക്കണം എങ്കില്‍ മാത്രമേ കൃഷി ലാഭകരമാകൂ…., ഇക്കാര്യങ്ങള്‍ കര്‍ഷകരെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുപുഴ തേജസ്വനി കോക്കനട്ട് ഫാര്‍മേഴ്​സ്​ പ്രൊഡ്യൂസേഴ്​സ്​ കമ്പനി കൊച്ചി നാളികേര വികസന ബോര്‍ഡിന്റ് സഹകരണത്തോടെ ഏകദിനകാര്‍ഷിക ശില്‍പശാല സംഘടിപ്പിച്ചത്​. ചെറുപുഴ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം സി.കൃഷ്​ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സണ്ണി ഇളംതുരുത്തിയില്‍ അധ്യക്ഷത വഹിച്ചു. ചെറുപുഴ പഞ്ചായത്ത്​ പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ്​ മുഖ്യാതിഥിയായിരുന്നു. ഉത്തരവാദിത്ത ടൂറിസം, കണ്ണൂര്‍ കാസര്‍ഗോഡ്​ ജില്ലയിലെ കര്‍ഷകര്‍ക്കുള്ള അവസരങ്ങള്‍ എന്ന വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സ്റ്റേറ്റ്​ ഫീല്‍ഡ്​ കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്​ കുമാര്‍ ക്ലാസ്​ നയിച്ചു.നബാര്‍ഡ്​ അസിസ്​റ്റന്റ് ജനറല്‍ മാനേജര്‍ എസ്​.എസ്​. നാഗേഷ്​, കാസര്‍ഗോഡ്​ സി പി സി ആര്‍ ഐ. ഡയറക്​ടര്‍ ഡോ.പി. ചൗഡപ്പ, നാളികേര വികസന ബോര്‍ഡ്​ പബ്ലിസിറ്റി ഓഫീസര്‍ മിനി മാത്യു, ചെറുപുഴ കൃഷി ഓഫീസര്‍ ജയരാജന്‍ നായര്‍, ഡോ. പി. ജയരാജ്​, ഡോ. സി.തമ്പാന്‍, എസ്.​ കുമാരവേല്‍, കെ.എം. മോഹനന്‍, ദേവദാസ്​ മാത്യു, കെ.എ. സെബാസ്​റ്റ്യന്‍, സി.യു. തോമസ്​ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച്​ തെങ്ങുകയറ്റ മെഷീനുകളും വാക്കത്തികളും വിതരണം ചെയ്​തു. തേജസ്വിനിയുടെ നേതൃത്വത്തില്‍ നടത്തുന്ന തെങ്ങുകയറ്റ പരിശീലന പരിപാടിയില്‍ മികച്ച പരിശീലനം നേടിയ മൂന്ന് പേര്‍ക്ക്​ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.

cherupuzhanews



നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.



Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 22-02-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India