ഒരു ബാങ്ക് ഇലക്​ഷന്റെ വീറും വാശിയും ചിറ്റാരിക്കാലിനെ ഇളക്കി മറിക്കുന്നു.

14-11-2017 | 2,734 Views
www.cherupuzhanews.com

സഹകരണമേഖലയിലെ മലയോരത്തെ പ്രധാന ധനകാര്യ സ്ഥാപനമായ ഈസ്റ്റ് എളേരി സര്‍വീസ് സഹകരണബാങ്കിന്റെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് 18ന് നടക്കും. നിലവിലുള്ള ഭരണകക്ഷിയായ കോണ്‍ഗ്രസ് ഇക്കുറി കേരളാ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് മല്‍സര രംഗത്തുള്ളത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഭരണ കക്ഷിയായ ജനകീയ വികസന മുന്നണി (ഡിഡിഎഫ്) യാണ് പ്രധാന എതിരാളി. 1952ല്‍ രൂപം കൊണ്ട ഈ സഹകരണ സ്ഥാപനത്തില്‍ ഇതുവരെ കോണ്‍ഗ്രസ് മാത്രമാണ് അധികാരത്തിലുണ്ടായിരുന്നത്. ഇതില്‍ത്തന്നെ പലപ്പോഴും കോണ്‍ഗ്രസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പടുകയും ചെയ്തു.
എന്നാല്‍ മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി ഇക്കുറി ഇവിടെ മല്‍സരം വീറും വാശിയോടെയുമാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ മല്‍സരിച്ച് ഈസ്റ്റ് എളേരി പഞ്ചായത്തില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ് വിമത വിഭാഗമായ ഡിഡിഎഫ് തന്നെയാണ് ഇക്കുറിയും യുഡിഎഫിനെതിരെയുള്ളത്.
1952ല്‍ ഐക്യനാണയസംഘമായി ആരംഭിച്ച ഈസ്റ്റ് എളേരി സര്‍വീസ് സഹകരണബാങ്ക് ഇപ്പോള്‍ ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് പദവിയിലുള്ള ജില്ലയിലെ പ്രധാന സഹകരണ സ്ഥാപനമാണ്. നിക്ഷേപങ്ങള്‍ക്കും വിവിധതരം വായ്പകള്‍ക്കും പുറമെ ഒട്ടേറെ ബാങ്കിംങ് ഇതര പ്രവര്‍ത്തനങ്ങളും മികച്ചരീതിയില്‍ ഏറ്റെടുത്തുനടത്തുന്ന ഈ സഹകരണ സ്ഥാപനത്തിലേക്കുള്ള മല്‍സരം ഏറെ ശ്രദ്ദേയമാകുന്നതും ഇതുകൊണ്ടുതന്നെയാണ്.
മികച്ച നിലയിലുള്ള ആശുപത്രി ഉള്‍പ്പെടെ ഒട്ടേറെ വാഗ്ദാനങ്ങളടങ്ങിയ പ്രകടനപത്രികയുമായാണ് യുഡിഎഫ്, ഡിഡിഎഫ് മുന്നണികള്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുള്ളത്. പൊതു തെരഞ്ഞെടുപ്പിനെ വെല്ലും വിധത്തിലുള്ള പോസ്റ്ററുകളും, ഫ്‌ലക്‌സുകളും നിരത്തിയുള്ള പ്രചാരണങ്ങള്‍ക്കു പുറമെ വീടുകള്‍ കയറിയുള്ള ക്യാംപയിന്‍ പ്രവര്‍ത്തനങ്ങളും ഇരു മുന്നണികളും സജീവമാക്കിയിട്ടുണ്ട്. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചിറ്റാരിക്കാല്‍ ടൗണില്‍ നടത്തുന്ന പൊതുയോഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. ഡിഡിഎഫ് നേതൃത്വത്തില്‍ റോഡ് ഷോകളും കോര്‍ണര്‍ യോഗങ്ങളും നടത്തിയാണ് തെരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കുന്നത്.
ബാങ്കിലെ ആകെ വോട്ടര്‍മാര്‍ 12822 പേരാണ്. ഭരണസമിതിയിലേക്ക് 13 അംഗങ്ങളെയാണ് തെരഞ്ഞെടുക്കേണ്ടത്. 18 നു രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ തോമാപുരം സെന്റ് തോമസ് എല്‍പി സ്‌കൂളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് സുഗമമാക്കാന്‍ പത്തോളം ബൂത്തുകളും ഇവിടെ ക്രമീകരിക്കും. ഇലക്ട്രല്‍ ഓഫിസറായ അസി. രജിസ്ട്രാര്‍ (ഹൊസ്ദുര്‍ഗ്) ചന്ദ്രന്‍, റിട്ടേണിംങ് ഓഫിസറായ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ വി.ടി.തോമസ്, ബാങ്ക് സെക്രട്ടറി ജോസ് പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ നടത്തുന്നത്.
ബാങ്കിന്റെ 13 അംഗ ഭരണസമിതിയിലേക്ക് യുഡിഎഫ്, ഡിഡിഎഫ് മുന്നണികളുടേതുള്‍പ്പെടെ 30 സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളത്. ഇതില്‍ നാലുപേര്‍ സ്വതന്ത്രരാണ്.
സ്ഥാനാര്‍ഥികള്‍: ബാബു നെടിയകാലായില്‍, ബെന്നി സെബാസ്റ്റ്യന്‍ കോഴിക്കോട്ട്, ടി.വി.ഗിരീഷ്, വി.ജെ.ജോസഫ് വടക്കേപ്പറമ്പില്‍, കെ.എ.ജോയി കുര്യാലപ്പുഴ, ഇ.കെ.മാത്യു എഴുത്തുപുരയ്ക്കല്‍, പി.എം.മാത്യു പടിഞ്ഞാറേയില്‍, തോമസ് പന്തുകളത്തില്‍, മാത്യു സെബാസ്റ്റ്യന്‍ നായ്കംപറമ്പില്‍, ബിന്ദു ചാക്കോ തെന്നിപ്ലാക്കല്‍, നിര്‍മല മോന്‍സി തെങ്ങാരംതറപ്പേല്‍, എ.പി.പ്രീതി, പി.ആര്‍.അനീഷ് (യുഡിഎഫ്–കേരളാ കോണ്‍ഗ്രസ് സഖ്യം).
ബേബി പൊന്‍പുഴയില്‍, ജേക്കബ് കുന്നുമ്മല്‍, ജയിംസ് പന്തമ്മാക്കല്‍, ജിജോ പി.ജോസഫ് പൂവത്തുമൂട്ടില്‍, മോഹനന്‍ കോളിയാട്ട്, റോഷന്‍ കുന്നപ്പള്ളിക്കൊട്ടാരം, തോമസ് പി.ജെ.പഞ്ഞിക്കുന്നേല്‍, വിന്‍സന്റ് ജോണ്‍ ഇലവത്തിങ്കല്‍, ജോയി വണ്ടനാനിക്കല്‍, സെലിന്‍ ആഗസ്തി മാണിവേലില്‍, ഡെയ്‌സി മാമ്മന്‍ മാത്യു, ലിന്‍സിക്കുട്ടി സെബാസ്റ്റ്യന്‍, കെ.കെ.രവി കരിമുണ്ടക്കയം (ഡിഡിഎഫ്)

റിപ്പോര്‍ട്ട്: വിനോദ് ആയന്നൂര്‍.
ഫോട്ടോ: ഇമ്മാനുവല്‍ സ്റ്റുഡിയോ ചിറ്റാരിക്കാല്‍.




നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.



Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 20-11-2017 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India