മലയോരത്ത് കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി ഉത്പന്നങ്ങളുടെ വില്പന വര്‍ദ്ധിക്കുന്നു.

10-08-2017 | 5,066 Views
www.cherupuzhanews.com

മലയോരത്ത് കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി ഉത്പന്നങ്ങളുടെ വില്പന വര്‍ദ്ധിക്കുകയാണ്. വന്‍ നഗരങ്ങളിലെ ലഹരിമ ഫിയ ഇവിടെ പിടിമുറുക്കുന്നതായിട്ടാണ് സൂചന.
മലയോര പട്ടണങ്ങളായ ചെറുപുഴ പുളിങ്ങോം, ചിറ്റാരിക്കാല്‍, ആലക്കോട് മേഖലകള്‍ കേന്ദ്രീകരിച്ചാണ്കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വ്യാപകമായി വിറ്റഴിക്കുന്ന സംഘം സജീവമാകുന്നത്. ഇത്തരത്തില്‍ കഞ്ചാവ് വില്‍പന നടത്തുന്ന യുവാവ് ഇന്നലെ പുളിങ്ങോത്ത് വച്ച് ചെറുപുഴ പോലീസിന്റെ വലയിലായി. ചെറുപുഴ എ എസ് ഐ. ജോണ്‍, ശ്രീകാന്ത്, സന്തോഷ് എന്നിവരങ്ങുന്ന പോലീസ് സംഘമാണ് പുളിങ്ങോം കര്‍ണാടക വനത്തിലേക്കുള്ള പാലത്തില്‍ വച്ച് KL 59 D 7567 നമ്പര്‍ ഓട്ടോറിക്ഷാ സഹിതം പിടിച്ചത്. കോലുവള്ളിയിലെ പുള്ളോലിക്കല്‍ രാജു ചാക്കോയുടെ മകന്‍ കടുമേനി പട്ടയങ്ങാനത്ത് താമസക്കാരനായ പുളോലിക്കല്‍ ജോജി (23) യെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത് കൂടെ മേട്ടോര്‍ ബൈക്കില്‍ മറ്റ് രണ്ടു പേരും ഉണ്ടായിരുന്നുവെങ്കിലും തെളിവില്ലാത്തതിനാല്‍ ഇവരെ വിട്ടയയ്ച്ചതായും അറിയുന്നു. ചെറുപുഴ കമ്പിപാലം റോഡിലെ ഒരു സ്ഥാപനത്തിലെ തൊഴിലാളി യുവാവ് സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് സംശയിക്കുന്നുണ്ട്. ഈ യുവാവിനെയും ബൈക്കുമാണ് വിട്ടയയ്ച്ചതായി പറയുന്നത്. കഴിഞ്ഞ മാസം കോഴിക്കോട് വച്ച് പുളിങ്ങോം സ്വദേശിയെ ബൈക്ക് സഹിതം കഞ്ചാവുമായി പിടികൂടിയിരുന്നു. സ്വന്തമായി ബൈക്ക് നല്‍കി യുവാക്കളെ ലഹരിമരുന്ന് വില്‍പ്പനയ്ക്ക് വിടുന്ന വന്‍ സംഘങ്ങളാണെന്നും ഇതിന്റെ തലവന്‍മാരെ പിടികൂടാതെ ഇത്തരം ചെറിയ കണ്ണികളെ പിടികൂടി കേസ് ഒതുക്കി തീര്‍ക്കുന്ന പതിവ് ശൈലിയാണ് പിന്‍തുടരുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മലയോരത്ത് കഞ്ചാവ് എത്തിക്കുന്ന സംഘത്തെ പിടികൂടാന്‍ ശക്തമായ നടപടി ഉണ്ടയാല്‍ മാത്രമേ പോലീസിന്റെ ലഹരി വിരുദ്ധ കാമ്പയിന്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കഴിയൂ. മലയോരത്ത് വിദ്യാര്‍ത്ഥികളെയും, യുവജനങ്ങളെയും ലക്ഷ്യമിട്ടാണ് ലഹരി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.


cherupuzhanews



നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.



Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 16-12-2017 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India