കേരള ഫോക് ലോര്‍ അക്കാദമിയുടെ യുവപ്രതിഭാ പുരസ്‌കാരം കുറ്റൂരിലെ പി സജികുമാറിന്.

08-07-2017 | 1,950 Views
www.cherupuzhanews.com

കേരള ഫോക് ലോര്‍ അക്കാദമിയുടെ യുവപ്രതിഭാ പുരസ്‌കാരം യുവജന നേതാവിന്. ഡിവൈഎഫ്ഐ  ജില്ലാ സെക്രട്ടറിയറ്റംഗവും സിപിഐഎം പെരിങ്ങോം ഏരിയാ കമ്മിറ്റിയംഗവുമായ കുറ്റൂരിലെ പി സജികുമാറാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. വളരെ ചെറുപ്പം മുതല്‍ തന്നെ പൂരക്കളിമറത്തുകളി രംഗത്ത് സജീവമായിരുന്ന സജികുമാറിനെ 2008ല്‍ മടിക്കൈ നാദക്കോട് ഭഗവതി ക്ഷേത്രം പരമോന്നത ബഹുമതിയായ വീരശൃംഖല നല്‍കി ആദരിച്ചിരുന്നു. മാതമംഗലത്തെ പി കുമാരന്‍ പണിക്കറില്‍ നിന്നാണ് മറത്തുകളി പഠനം തുടങ്ങിയത്. സംസ്‌കൃത പണ്ഡിതനായ ഡോ. ഇ. ശ്രീധരനില്‍ നിന്ന് തര്‍ക്കശാസ്ത്രം, വ്യാകരണം എന്നിവയില്‍ പ്രാവീണ്യം നേടി. 1995ല്‍ മുതല്‍ സംസ്‌കൃത സാഹിത്യവും വേദശാസ്ത്ര പഠനവും ആരംഭിച്ചു. 1998ല്‍ പയ്യന്നൂര്‍ കോളേജില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മറത്തു കളിയില്‍ അരങ്ങേറ്റം കുറിച്ചു.കഴിഞ്ഞ 20 വര്‍ഷക്കാലമായിപൂരക്കളിമറത്തുകളി രംഗത്ത് സജീവമായി ഇടപെടുന്നു. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് രൂപീകരിച്ച കേരള പൂരക്കളി അക്കാദമി ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചുവരുന്നു. കുറ്റൂര്‍ കണ്ണങ്കാട് ഭഗവതി ക്ഷേത്രം, എടാട്ട് കണ്ണങ്കാട് ക്ഷേത്രം, മടിക്കൈ നാദക്കോട് ക്ഷേത്രം, മുളവന്നൂര്‍ ക്ഷേത്രം, കൊടക്കാട് പണയക്കാട് ക്ഷേത്രം, പള്ളിക്കര രയരമംഗലം ക്ഷേത്രം തുടങ്ങിയ വിവിധ കേന്ദ്രങ്ങളില്‍ മറത്തു കളി അവതരിപ്പിച്ചു, പുരോഗമന കലാസാഹിത്യ രംഗങ്ങളിലെ സജീവ സാന്നിധ്യമായ സജികുമാര്‍ മികച്ച വാഗ്മി കൂടിയാണ്. എരമം കുറ്റൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. കുറ്റൂര്‍ നെല്ല്യാട്ടെ പരേതനായ നാരായണന്റെയും പിലാക്കാല്‍ അമ്മിണിയുടെയും മകനാണ്. കണ്ണപുരം നോര്‍ത്ത് സ്‌കൂള്‍ അദ്ധ്യാപികയും ജില്ലാ കമ്മിറ്റി അംഗവുമായ കെ ബിജിയാണ് ഭാര്യ. മക്കള്‍ : ആഷിഖ്, ആസാദ് (ഇരുവരും വിദ്യാര്‍ത്ഥികള്‍).

ഫോട്ടോ & റിപ്പോ​ട്ട്: പ്രമോദ് പെരുന്തട്ട.




നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.



Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 23-09-2017 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India