ഉരുള്‍പൊട്ടലില്‍ വ്യാപകനാശം..,

28-06-2017 | 1,645 Views
www.cherupuzhanews.com

ചെറുപുഴ: എരമം കുറ്റൂര്‍ പഞ്ചായത്തിലെ പെരുവാമ്പയില്‍ കരിങ്കല്‍ ക്വാറിക്കു സമീപം ഉരുള്‍പൊട്ടി കൃഷിയിടങ്ങളും തൊഴുത്തും ചായക്കടയും തകര്‍ന്നു. ബുധനാഴ്ച രാവിലെ ആറോടെയാണ് പെരുവാമ്പ വയനാട്ട് കുലവന്‍ ക്ഷേത്രത്തിനു സമീപത്ത് സ്വകാര്യ വ്യക്തി നടത്തുന്ന കരിങ്കല്‍ ക്വാറിക്കു സമീപത്തുനിന്നാണ് ഉരുള്‍പൊട്ടിയത്. ഉത്ഭവ സ്ഥാനത്തുനിന്നും ഒരു കിലോ മീറ്ററോളം ദൂരത്തില്‍ കൃഷിയിടങ്ങളിലൂടെ മലവെള്ളപ്പാച്ചിലുണ്ടായി. വെള്ളം കുത്തിയൊഴുകി പെരുവാമ്പയിലെ തളിയില്‍ അശോകന്റെ തൊഴുത്തും പശുക്കളും ഒലിച്ചുപോയി. നാട്ടുകാര്‍ ശ്രമപ്പെട്ടാണ് പശുക്കളെ രക്ഷപ്പെടുത്തിയത്.പ്രദേശത്തെ യു വി ഗംഗാധരന്റെ ചായക്കട വെള്ളപ്പാച്ചിലില്‍ തകര്‍ന്നു. ഗംഗാധരനും കടയിലുണ്ടായിരുന്ന എന്‍ ഇബ്രാഹിം, സി ജെ റോയി എന്നിവര്‍ ഒഴുക്കില്‍പെടാതെ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. അണ്ണച്ചി ഉസ്മാന്‍, നരിക്കോടന്‍ ഇസ്മായില്‍, കടവത്ത് പീടികയില്‍ റുക്കിയ, മാണിയാടന്‍ ഉഷ, കാതറിന്‍ തോമസ് എന്നിവരുടെ കൃഷിയിടങ്ങളില്‍ വ്യാപകനാശമുണ്ടായി. ഏക്കറുകണക്കിന് കൃഷിയിടങ്ങളിലെ റബ്ബര്‍, കവുങ്ങ്, കുരുമുളക്, തെങ്ങ് എന്നിവ നശിച്ചവയില്‍പെടുന്നു. പെരുവാമ്പ വയനാട്ട് കുലവന്‍ ക്ഷേത്രത്തിന്റെയും നിരവധി വീടുകളുടെയും ചുറ്റുമതിലുകള്‍ തകര്‍ന്നു. ഗുളികന്‍ കാവ് ക്ഷേത്രപരിസരത്തും വെള്ളം കയറി. പ്രദേശത്തെ കരിങ്കല്‍ ക്വാറികള്‍ പരിസ്ഥിക്ക് ആഘാതമുണ്ടാക്കുമെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ പ്രദേശവാസികളുടെ പ്രതിഷേധം വകവെയ്ക്കാതെ ഖനനം തുടരുകയായിരുന്നു.



നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.



Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 19-10-2017 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India