നവവധുവിന്റെ മരണത്തിലെ ദുരൂഹത നീക്കണം. ബന്ധുക്കള്‍.

07-04-2017 | 6,223 Views
www.cherupuzhanews.com

ചെറുപുഴ: ഇടവരമ്പിലെ വാഴപ്പറമ്പില്‍ വാസന്തിയുടെ മകള്‍ നിഖിലയാണ് വിവാഹത്തിനു ശേഷം അറുപത്തിമൂന്നാം ദിവസം ഭര്‍ത്തൃഗൃഹത്തില്‍ തീപിടിച്ച് മരിച്ചത്.സ്‌നേഹിച്ച് വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പം താമസിക്കുന്ന മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നുമാണ് കുടുംബാംഗങ്ങള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്.പയ്യന്നൂരില്‍ ബി.ബി.എ.വിദ്യാര്‍ഥിയായ നിഖില (19) ഫെയ്‌സ് ബുക്ക് വഴി അകന്ന ബന്ധുവായ പെരിങ്ങോം സ്വദേശി സുമിത്തിനെ പരിചയപ്പെടുന്നത്. പരിചയം ക്രമേണ പ്രയണയമായി വളര്‍ന്നു. നിഖിലയെ വിവാഹം കഴിക്കാനാഗ്രഹം പ്രകടിപ്പിച്ച് സുമിത്ത് എത്തിയെങ്കിലും മകളുടെ പഠനം പൂര്‍ത്തിയാകട്ടെ എന്ന് പറഞ്ഞ് നിഖിലയുടെ മാതാപിതാക്കള്‍ സുമിത്തിനെ മടക്കി.എന്നാല്‍ 2016 നവംബര്‍ രാത്രി പതിനൊന്നിന് സുമിത്തും കൂട്ടുകാരും ചേര്‍ന്ന് വീട്ടുകാരറിയാതെ നിഖിലയെ കൂട്ടിക്കൊണ്ടു പോയി. മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പിറ്റേദിവസം തന്നെ ചെറുപുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.നിഖിലയെയും സുമിത്തിനെയും വിളിച്ചു വരുത്തിയ പോലീസ് നിഖിലയുടെ ഇഷ്ടപ്രകാരം സുമിത്തിനൊപ്പം പോകാന്‍ അനുവദിച്ചു. പിന്നീട് ചിറ്റാരിക്കാല്‍ ക്ഷേത്രത്തില്‍ ഇരുവരും വിവാഹിതരായി.മകളുടെ വിവാഹത്തില്‍ മാതാപിതാക്കള്‍ പങ്കെടുത്തിരുന്നു. ചിറ്റാരിക്കാല്‍ പാവലില്‍ താമസമാക്കിയ ഇവര്‍ നാല് ദിവസത്തിനു ശേഷം സുമിത്തിന്റെ പെരിങ്ങോത്തുള്ള വീട്ടിലേയ്ക്ക് പോയി. അവിടെ വഴക്കുണ്ടായതിനെ തുടര്‍ന്ന് ആയന്നൂരില്‍ വാടക വീട്ടില്‍ താമസമാരംഭിക്കുകയും ചെയ്തു. ഇവിടെ വെച്ച് ജനുവരി 13ന് പകല്‍ 11.30നാണ് നിഖിലയ്ക്ക് തീപിടിച്ചത്.തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ നിഖില അഞ്ച് ദിവസത്തിനു ശേഷം പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചു. രാവിലെ 11.30 ന് നടന്ന സംഭവം വൈകിട്ട് 5.45നാണ് തങ്ങളെ അറിയിച്ചത്. 7.30 ഓടെ പരിയാരത്ത് എത്തുമ്പോഴേക്കും മകള്‍ അബോധാവസ്ഥയിലായിരുന്നു. അടുക്കളയില്‍ സ്റ്റൗവില്‍ നിന്ന് അബദ്ധത്തില്‍ തീപിടിച്ചതാണെന്ന് സംഭവസമയത്തുണ്ടായിരുന്ന സുമിത്ത് നിഖിലയുടെ മാതാപിതാക്കളോട് പറഞ്ഞത്. എന്നാല്‍ സുമിത്തിന്റെ ബന്ധു നല്‍കിയ മൊഴിയില്‍ പ്രകടമായ വൈരുദ്ധ്യം ഉണ്ട്. മൊഴി നല്‍കിയ ആള്‍ രാത്രി 11 മണിയോടെയാണ് പരിയാരത്ത് എത്തിയത്. അബോധാവസ്ഥയിലായ നിഖില സംസാരിച്ചുവെന്ന് മൊഴിനല്‍കിയത് കളവാണ്.വീട്ടിലുണ്ടായിരുന്ന സുമിത്ത് ഭാര്യയെ രക്ഷപ്പെടുത്താനോ തൊട്ടടുത്തുള്ളവരെ വിവരമറിയിക്കാനോ ശ്രമിച്ചില്ല. തീ പിടിച്ച അടുക്കളയില്‍ അത്തരം ഒരു ലക്ഷണങ്ങളും കാണാനില്ല. അച്ഛനും അമ്മയും നിഖിലയുടെ വിവാഹത്തില്‍ പങ്കെടുക്കാത്തതിന്റെ മനോവിഷമത്തില്‍ സ്വയം തീകൊളുത്തിയതാണെന്ന് നിഖില പറഞ്ഞതായി സുമിത്തിന്റെ ബന്ധു പോലീസില്‍ നല്‍കിയ മൊഴിയും കളവാണ്. വിവാഹത്തില്‍ പങ്കെടുക്കുന്നതിന്റെ ഫോട്ടോയും ഇവര്‍ ഹാജരാക്കി. തെറ്റായ മൊഴി നല്‍കി കേസ് അട്ടിമറിക്കാനുളള ശ്രമമാണ് നടത്തിയിട്ടുള്ളത്. കൂലിപ്പണിക്കാരായ തങ്ങളുടെ പരാതി അവഗണിക്കുകയാണെന്ന് നിഖിലയുടെ മാതാപിതാക്കളും ബന്ധുക്കളും പറയുന്നു. സുമിത്തിന്റെ ബന്ധുവായ ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുടെ സ്വാധീനത്തില്‍ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തിയതായും അമ്മ വാസന്തിയും ബന്ധുക്കളും പത്രസമ്മേളനത്തില്‍ ആരോപിച്ചു.മകളുടെ മരണത്തിലെ ദുരൂഹത നീക്കുവാന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മാതാപിതാക്കള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

ക്രൈം ഡെസ്‌ക് ചെറുപുഴ ന്യൂസ്.




നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.



Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 16-10-2017 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India