മാലിന്യം തള്ളുന്നതു പിടികൂടാന്‍ സി സി ടി വി ക്യാമറ സ്ഥാപിക്കുന്നു.

12-05-2016 | 2,736 Views
www.cherupuzhanews.com

രയറോം പാലത്തിന് സമീപം മാലിന്യം തള്ളുന്നത് പിടികൂടാൻ പാലത്തിന്റെ ഇരുവശവും CCTV ക്യാമറ സംവിധാനം ഉടൻ നടപ്പിലാക്കുമെന്ന് ആലക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി .പ്രസന്നകുമാർ മണക്കടവ് പറഞ്ഞു രയറോം പാലത്തിൽ നിന്നും പുഴയിലേക്ക് വിഷമാലിന്യം വലിച്ചെറിയുന്ന കാര്യം മുൻ പഞ്ചായത്ത് അംഗം ജോയികാരിക്കാട്ടിൽ സെക്രട്ടറിയുടെ ഗ്രദ്ധയിൽ പെടുത്തിയപ്പോഴാണ് പഞ്ചായത്ത് ഉടൻ ക്യാമറ സ്ഥാപിക്കുന്ന കാര്യം സെക്രട്ടറി അറിയിച്ചത് വൻതോതിലാണ് രയറോംപുഴക്കരയിലും, വെള്ളത്തിലും മാലിന്യങ്ങൾ തള്ളുന്നത് നീരിക്ഷണ ക്യാമറ സ്ഥാപിച്ചാൽ മാലിന്യം തള്ളുന്നവർ ക്യാമറിൽ കുടുങ്ങും. മലയാളിയുടെ മലിനമായ മുഖവും മനസുമാണ് റോഡരുകിലും പൊതുസ്ഥലങ്ങളിലും തള്ളിയ മാലിന്യത്തില്‍ നിന്നും കാണേണ്ടത്. തന്റെ വീട്ടില്‍ നിന്നും മാലിന്യങ്ങള്‍ എങ്ങനെയും മാറ്റുകയെന്ന സ്വാര്‍ത്ഥത മാത്രമാണ് മലയാളിക്കുള്ളത്. പിന്നീട് മൂക്കുപൊത്തി ഇവര്‍ തന്നെ മാലിന്യത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും ചെയ്യും. മാലിന്യം തള്ളുന്നവരെ പിടികൂടി മാതൃകാപരമായി ശിക്ഷിച്ചാല്‍ ഇതിനു പരിഹാരം കാണാന്‍ കഴിയും. എന്നാല്‍ പ്രാദേശിക ഭരണകൂടങ്ങള്‍ ഉള്‍പ്പെടെ മാലിന്യം പൊതു സ്ഥലങ്ങളില്‍ തള്ളുന്നവരെ പിടികൂടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ല എന്നതാണ് സങ്കടകരം.

ഫോട്ടോ & റിപ്പോര്‍ട്ട്: അശോകന്‍ രയറോം.




നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.



Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 27-05-2017 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India