ഭക്ഷ്യോല്‍പന്ന പരിശീലന പരിപാടി ശ്രദ്ധേയമാകുന്നു.

03-02-2016 | 7,789 Views
www.cherupuzhanews.com

കൃഷിയിടങ്ങളിലും വീട്ടുപരിസരത്തും പാഴാക്കിക്കളയുന്ന ഭക്ഷ്യോൽപന്നങ്ങളെയും പഴവർഗ്ഗങ്ങളെയും മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നതിന് ശ്രേയസ്സ് സോഷ്യൽ സർവ്വീസ് സൊസൈറ്റി ചെറുപുഴയിൽ സംഘടിപ്പിച്ച ഭക്ഷ്യോൽപന്ന പരിശീലന പരിപാടി  ശ്രദ്ധേയമാകുന്നു. മലയോരത്ത് സുലഭമായ ചക്ക,മാങ്ങ,നാരങ്ങ,പുളികൾ,കാന്താരി മുളക്,തുടങ്ങി തൊടിയിൽ അധികമാരും ശ്രദ്ധിക്കാതെ വിടുന്ന നിരവധി ഭക്ഷ്യോൽപന്നങ്ങളാണ് പതിമൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടിയിൽ ഗുണമേൻമയുള്ളതും വിഷരഹിതവുമായ മൂല്യവർദ്ധിത ഭക്ഷ്യോൽപന്നങ്ങളായി മാറുന്നത്.ചക്കയിൽ,സ്‌ക്വാഷും ജാമും,പായസവും,കാരയപ്പവും ഹൽവയും ഉൾപ്പെടെ നിരവധി വിഭവങ്ങൾ.മാങ്ങയും നാരങ്ങയും ഉപയോഗിച്ച് പ്രസർവേറ്റീവുകൾ ചേർക്കാത്ത നിരവധിയിനം അച്ചാറുകളും മിഠായികളും.പൂവനും നേന്ത്രനും പോലുള്ള പഴങ്ങളിൽ നിന്ന് മധുരപലഹാരങ്ങളും,ജാമുകളും.ഇങ്ങനെ രുചിയും നിറവും മണവും മാറിമാറിയെത്തുന്നതും കുട്ടികളെയും മുതിർന്നവരെയും കൊതിപ്പിക്കുന്നതുമായ നിരവധി ഉൽപന്നങ്ങളുടെ നിർമ്മാണ രീതികളാണ് ശ്രേയസ്സിന്റെ സ്വയംസഹായ സംഘങ്ങളിൽ അംഗങ്ങളായ മുപ്പതോളം വനിതകൾ സ്വായത്തമാക്കിയത്.പരിശീലനത്തിന്റെ തുടർച്ചയായി ഇവരുടെ ഉൽപന്നങ്ങൾ ഇനി വിപണിയിലെത്തും.മാർക്കറ്റിംഗിന്റെ നൂതനമാർഗ്ഗങ്ങളിലും ഇവർക്ക് പരിശീലനം ലഭിക്കും.ശ്രേയസ്സ് കണ്ണൂർ മേഖലയുടെയും നബാർഡിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.സാജൻ വർഗ്ഗീസ്,വി.വി.നളിനാക്ഷൻ,ഷാജിമാത്യു,വിലാസിനി,രാഗിണി ബിജു എന്നിവർ നേതൃത്വം നൽകി.പത്മിനി കൽപറ്റ ഭക്ഷ്യോൽപന്ന നിർമ്മാണത്തിലും,റൂഡ്‌സെറ്റ് ഫാക്കൽറ്റി അഭിലാഷ് സംരഭകത്വത്തിലും ധനഞ്ജയൻ ബാങ്ക് വായ്പകളും മൂലധനസമാഹരണം എന്ന വിഷയത്തിലും ക്ലാസ്സ് നയിച്ചു.പരിശീലനം 8ന് സമാപിക്കും.

cherupuzhanewsനിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 16-07-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India