

ചെറുപുഴ വിദേശമദ്യ വില്പനശാല പൂട്ടി.
www.cherupuzhanews.comചെറുപുഴയിലെ വിദേശ മദ്യ വില്പനശാല പൂട്ടി. മാസങ്ങള്‍ക്കു മുന്‍പ് തന്നെ ഷോപ്പ് പൂട്ടുമെന്ന സൂചനയുണ്ടായിരുന്നു. സെപ്റ്റംബര്‍ 30 ന് ഇവിടെ മദ്യം വാങ്ങാന്‍ നീണ്ട ക്യൂവാണ് കാണപ്പെട്ടത്. പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന രീതിയില്‍ മെയിന്‍ റോഡ് സൈഡില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യവില്പനശാലയെക്കുറിച്ച് വ്യാപകമായ പരാതിയുണ്ടായിരുന്നു. മദ്യപിച്ച് റോഡ് സൈഡിലും ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളിലും കിടക്കുന്നവരെ ചെറുപുഴ ടൗണില്‍ നിരന്തരം കാണാമായിരുന്നു. ഇനി മദ്യം വാങ്ങണമെങ്കില്‍ 20 കിലോമീറ്റര്‍ അകലെ ആലക്കോടോ, 35 കിലോമീറ്റര്‍ അകലെ പയ്യന്നൂരിലോ പോകണം. ചെറുപുഴ മേഖലയില്‍ ഇനി വ്യാജ മദ്യ വാറ്റും വില്പനയും വര്‍ദ്ധിക്കുമെന്നും പറയപ്പെടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.