

വെളിച്ചെണ്ണയില്‍ നിന്നും എഞ്ചിന് ഓയില്‍, രാജീവന് മുഖ്യമന്ത്രിക്ക് ഭീമഹര്‍ജി സമര്‍പ്പിച്ചു.
www.cherupuzhanews.comവെളിച്ചെണ്ണയില്‍ നിന്ന് എഞ്ചിനോയില്‍ ഉല്പാദിപ്പിക്കുതിനാവശ്യമായ സാങ്കേതിക വിദ്യ വികസിപ്പിക്കുതിന് സര്‍ക്കാര്‍ തലത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചെറുപുഴ സ്വദേശി രാജിവന് ജി ഒപ്പുശേഖരണ സന്ദേശയാത്ര നടത്തി തയ്യാറാക്കിയ ഭീമഹരജി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. 1999 മുതല്‍ തന്റെ ഓട്ടോ റിക്ഷയില്‍ ശുദ്ധിചെയ്ത വെളിച്ചെണ്ണ എഞ്ചിനോയിലായി ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമത തെളിയിച്ച വ്യക്തിയാണ് രാജിവന് ജി.രാജിവന്റെ കണ്ടെത്തലുകള്‍ തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജിലെയും കേരള സ്റ്റേറ്റ് കൗസില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിലെയും വിദഗ്ദര്‍ പഠനം നടത്തുകയും ഇതുസംബന്ധിച്ച് സര്‍ക്കാരിന് അനുകൂല റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.രാജീവന്റെ കണ്ടുപിടുത്തത്തിന് പ്രോത്സാഹനമായി പതിനായിരം രൂപയുടെ ക്യാഷ് അവാര്‍ഡ് ലഭിക്കുകയും ചെയ്തിരുന്നു.തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് ഡീന്‍ പ്രൊഫസര്‍ ശരത്ചന്ദ്രദാസ് സ്വമേധയാ നടത്തിയ പഠനത്തിലും വെളിച്ചെണ്ണ എഞ്ചിനോയിലായി ഉപയോഗിക്കുന്നത് ഫലപ്രദമെന്ന് തെളിയുകയും രാജിവന്റെ നിഗമനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.ഇത്രയും അനുകൂലനിലപാടുകളുണ്ടായിട്ടും ഇതു സംബന്ധിച്ച് ഒരു പദ്ധതിക്കും സാങ്കേതിക വിദഗ്ദരെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തയ്യാറാകാത്ത സാഹതര്യത്തിലാണ് രാജിവന് ജി ഒപ്പുശേഖരണ സന്ദേശയാത്ര സംഘടിപ്പിച്ചത് .ജൂലൈ 12 ന് തന്റെ ഓട്ടോ റിക്ഷയില്‍ ചെറുപുഴയില്‍ നിന്നാരംഭിച്ച സന്ദേശയാത്രയുടെ ഭാഗമായി രാഷ്ട്രീയ,സാമൂഹിക,സാംസാകാരികരംഗത്തെയും കാര്‍ഷികമേഖലയിലെയും പ്രമുഖരുള്‍പ്പെടെ പതിനായിരക്കണക്കിനാളുകളുടെ ഒപ്പും അഭിപ്രായവും ശേഖരിച്ചിരുന്നു .കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സെക്രട്ട റിയേറ്റിനുമുന്നിലാണ് യാത്ര സമാപിച്ചത്. സി.കൃഷ്ണന് എം.എല്‍.എ,ടി.വി.രാജേഷ് എം.എല്‍.എ,കെ.കുഞ്ഞിരാമന് എം.എല്‍.എ എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കണ്ട് നിവേദനം സമർപ്പിക്കുകയായിരുന്നു.രാജീവന്റെ നിവേദനത്തില്‍ അനുകൂല നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കിയതായി രാജിവന് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.