തേന്‍ ഔഷധചികിത്സയുടെ സാധ്യതകള്‍ തേടി ഫ്രാന്‍സില്‍ നിന്നും ഫ്രെഡറിക്കും റൊസീനയുമെത്തി.

18-06-2015 | 17,397 Views
www.cherupuzhanews.com

ചെറുപുഴ;കേരളത്തില്‍ പ്രചാരം നേടി വരുന്ന തേന്‍ ഔഷധചികിത്സയുടെ സാധ്യതകള്‍ തേടി ഫ്രാന്‍സില്‍ നിന്നും ഫ്രെഡറിക് പിസ്സാനയും കൂട്ടുകാരി റൊസീന അമീനും അരവഞ്ചാലിലെ തേനീച്ച വളര്‍ത്തല്‍ പഠനപരിശീലന കേന്ദ്രത്തിലെത്തി. അരവഞ്ചാലിലെ കേശവന്‍ നമ്പൂതിരി സ്മാരക തേനീച്ച വളര്‍ത്തല്‍ പഠന പരിശീലന കേന്ദ്രത്തിന് നേതൃത്വം നല്‍കുന്ന കെ.എം.ശങ്കരന്‍ നമ്പീശന്‍ ഏതാനും വര്‍ഷങ്ങളായി തേനീച്ച ഔഷധചികിത്സാ രംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ്.
ഇദ്ദേഹത്തില്‍ നിന്നും ചികിത്സയുടെ വിവിധ വശങ്ങള്‍ പഠിക്കുന്നതിനും കേരളത്തിലെ തേന്‍ ഉല്‍പാദനരീതികള്‍ മനസ്സിലാക്കുകയുമാണ് ഫ്രെഡറിക്കിന്റെയും റൊസീനയുടെയും ലക്ഷ്യം.അലോപ്പതി ചികിത്സാരംഗത്തെ ചിലവ്് ഫ്രാന്‍സിലെ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ നിരവധി പേര്‍ പ്രകൃതിദത്ത ചികിത്സാരീതികളുടെ സാധ്യതകള്‍ അന്വേഷിക്കുകയാണ്.ഇതിന്റെ ഭാഗമായി ഏതാനും വര്‍ഷങ്ങളായി ഫ്രെഡറിക് കേരളം സന്ദര്‍ശിച്ചുവരികയാണ്.
അതിനിടയിലാണ്  ഖാദിബോര്‍ഡ് ജീവനക്കാരന്‍ കൂടിയായ ശങ്കരന്‍ കുട്ടിയെ വയനാട്ടില്‍വെച്ച്്് പരിചയപ്പെട്ടതും തേനീച്ച ഔഷധ ചികിത്സയെക്കുറിച്ചറിഞ്ഞതും. പിയാനൊയും ഗിറ്റാറും വിദഗ്ദമായി കൈകാര്യം ചെയ്യുന്ന മ്യസിക് തെറാപ്പിസ്റ്റാണ്്് ഫ്രഡറിക്. തേനീച്ചകളുടെ ശബ്ദത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ സംഗീതത്തിലൂടെ ഉത്കണ്ഠകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ഇദ്ദേഹം പറയുന്നു.
ഗര്‍ഭിണികള്‍ ഈ സംഗീതം ആസ്വദിച്ചാല്‍ കുട്ടികളിലെ ഓട്ടിസം തടയാന്‍ കഴിയുമെന്നുമാണ് ഫ്രഡറിക്കിന്റെ നിഗമനം. കൂട്ടുകാരിയായ റൊസീന അദ്ധ്യാപികയും നേച്ചുറോപ്പതിയുടെ പ്രചാരകയുമാണ്. ആദ്യമായി കേരളത്തിലെത്തിയ റൊസീനയും തേനീച്ച ഔഷധ ചികിത്സയുടെ സാധ്യതകള്‍ തേടുകയാണ്.
തേനില്‍ നിന്നും സംസ്‌കരിച്ചെടുക്കുന്ന റൊയല്‍ ജില്ലിയും തേന്‍മെഴുകും ഔഷധചികിത്സാരംഗത്ത് ഫ്രാന്‍സില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.കേരളത്തില്‍ എപ്പി തെറാപ്പിയെന്ന പേരിലറിയപ്പെടുന്ന തേന്‍ ഔഷധചികിത്സയിലേക്കും വാതം, സന്ധിവേദന, വെരിക്കോസ് വെയിന്‍ എന്നിവക്ക് ഫലപ്രദമെന്ന് കരുതുന്ന ബീ വെനം തെറാപ്പിയിലേക്കും നിരവധിപേര്‍ എത്തിപ്പെടുന്നുണ്ട്.
തേനീച്ച കര്‍ഷകരുടെ കൂട്ടായ്മ രൂപപ്പെടുത്തിക്കൊണ്ട് ചെലവ് കുറഞ്ഞ ഈ ചികിത്സാ രീതിയിലേക്ക് മലയാളികളുടെ ശ്രദ്ധപതിപ്പിക്കുകയാണ് ഇപ്പോള്‍ ഖാദിബോര്‍ഡിന്റെ കണ്ണൂര്‍ ഓഫിസില്‍ ജീവനക്കാരനായ ശങ്കരന്‍കുട്ടിയുടെ ലക്ഷ്യം.വിപുലമായ ഗവേഷണ സാധ്യതകളുള്ള വിദേശരാജ്യങ്ങളില്‍ ഈ ചികിത്സാരീതി പരിചയപ്പെടുത്താന്‍ ഫ്രെഡറിക്കിനെയും റൊസീനയെയും പോലുള്ളവര്‍ക്ക് കഴിയുമെന്നാണ് ശങ്കരന്‍കുട്ടി കരുതുന്നത്.

cherupuzhanews



നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ചെറുപുഴ ന്യൂസിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.



Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 18-01-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India