Category: Sports/Entertainment

ജെ സി ഐ കാക്കേഞ്ചാല്‍ സംഘടിപ്പിച്ച ബി അബ്ദുള്ള സ്മാരക സ്വര്‍ണ്ണകപ്പ് വോളി; നവപ്രഭ ചട്യോളിന്.

10-03-2014 | 11,612 Views
ജെ സി ഐ കാക്കേഞ്ചാല്‍ സംഘടിപ്പിച്ച ബി അബ്ദുള്ള സ്മാരക സ്വര്‍ണ്ണകപ്പ് വോളി; നവപ്രഭ ചട്യോളിന്.

മിനി ജോക്സ് രാമപുരത്തെ ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്ക് പരാചയപ്പെടുത്തിയാണ് നവപ്രഭ ജേതാക്കളായത്.ഇതോടോപ്പം നടന്ന ഗ്രാമീണ വോളിയില്‍ ഷൈനിങ്ങ് സ്റ്റാര്‍ ചുണ്ട ജേതാക്കളായി. നവപ്രഭ കുണ്ടംതടത്തെയാണ് പരാജപ്പെടുത്തിയത്. വിജയികള്‍ക്ക് ചെറുപുഴ പഞ്ചായത്ത് പ്രസിഡണ്ട് റോഷി ജോസ് ട്രോഫികളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. വിജേഷ് പള്ളിക്കര, കെ കെ സുരേഷ് കുമാര്‍, പി സന്തോഷ്, ജോജി മാത്യു, കെ പി നൗഷാദ്, ടി വി ജനാര്‍ദ്ദനന്‍, രാജു ചുണ്ട എന്നിവര്‍ പ്രസംഗിച്ചു. നാലു ദിവസം നീണ്ടു നിന്ന ടൂര്‍ണ്ണമെന്റ് […]

Read More

അഖിലേന്ത്യാ വോളി ഫെസ്റ്റ് മാര്‍ച്ച് 23 മുതല്‍ 30 വരെചിറ്റാരിക്കാലില്‍.

07-03-2014 | 8,203 Views
അഖിലേന്ത്യാ വോളി ഫെസ്റ്റ് മാര്‍ച്ച് 23 മുതല്‍ 30 വരെചിറ്റാരിക്കാലില്‍.

മാലോം മൗണ്ട് സിറ്റി സ്പോര്‍റ്റ്സ് & ആര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് അഖിലേന്ത്യാ വോളി ഫെസ്റ്റ് തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. എന്‍ ടി ജോസഫ് നടുവിലേക്കൂറ്റ് മെമ്മോറിയല്‍ ട്രോഫിക്കും 50000 രൂപ ക്യാഷ് അവാര്‍ഡിനും, ജോസഫ് വെട്ടുകാട്ടില്‍ മെമ്മോറിയല്‍ ട്രോഫിക്കും 30000 രൂപ ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള ടൂര്‍ണ്ണമെന്റില്‍ ബി പി സി എല്‍ കൊച്ചി, ഐ ഒ ബി ചെന്നൈ, ഐ സി എഫ് […]

Read More

കാക്കേഞ്ചാല്‍ ജെ സി ഐ സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റിനു തുടക്കമായി.

06-03-2014 | 2,205 Views
കാക്കേഞ്ചാല്‍ ജെ സി ഐ സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണ്ണമെന്റിനു തുടക്കമായി.

കാക്കേഞ്ചാല്‍ ജെ.സി.ഐ സംഘടിപ്പിക്കുന്ന ബി. അബ്ദുള്ള സ്മാരക സ്വര്‍‌ണ്ണക്കപ്പ് വോളി ചെറുപുഴ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ തുടങ്ങീ. പെരിങ്ങൊം സി.ആര്‍.പി.എഫ്. ഡി.ഐ.ജി.പി. , ടി.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. പ്രസിഡന്റ് കെ. മുത്തലിബ് അധ്യക്ഷനായി. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ് മുഖ്യാഥിതിയായിരുന്നു. അഡ്വ. ജോമി ജോസഫ്, വിജേഷ് പള്ളിക്കര, കെ.എം.ഷാജി, കെ.കെ. സുരേഷ്കുമാര്‍ തുടങ്ങിയവര്‍ പ്രസം‌ഗിച്ചു. ആദ്യമത്സരത്തില്‍ നവപ്രഭ ചട്ട്യോള്‍ , യുവധാര പട്ടാനൂരുമായും, ഇ.എം.എസ് വോളി ടീം കായപൊയില്‍ , ഷാരോണ്‍ പെരിങ്ങോമുമായും  ഏറ്റുമുട്ടി. […]

Read More

റെയ്നേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചെറുപുഴ മഹോല്‍സവം ഏപ്രില്‍ നാലു മുതല്‍ 15 വരെ.

02-03-2014 | 2,366 Views
റെയ്നേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചെറുപുഴ മഹോല്‍സവം ഏപ്രില്‍ നാലു മുതല്‍ 15 വരെ.

ചെറുപുഴ റെയ്നേഴ്സ് ക്ലബ് നേതൃത്വം നല്‍കുന്ന ചെറപുഴ മഹോല്‍സവം ഏപ്രില്‍ നാലു മുതല്‍ 15 വരെ ചെറുപുഴയില്‍ നടക്കും. വളര്‍ത്തു മല്‍സ്യങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവ ചെറുപുഴ മഹോല്‍സവത്തിലുണ്ടായിരിക്കും. മഹോല്‍സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരണയോഗം ചെറുപുഴ ഗ്രാമീണ വായന ശാലാ ഹാളില്‍ നടന്നു. യോഗം ചെറുപുഴ പഞ്ചായത്ത് പ്രസിഡണ്ട് റോഷി ജോസ് നിരവ്വഹിച്ചു. റെയ്നേഴ്സ് ക്ലബ് പ്രസിഡണ്ട് കെ കെ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സതീസന്‍ കാര്‍ത്തികപ്പള്ളി, ഉഷാ […]

Read More

മാടായികോളേജില്‍ നടന്ന “നാടന്‍ കളി മേള” പുതു തല മുറയ്ക്ക് പുത്തന്‍ അനുഭവമായി.

21-02-2014 | 1,280 Views
മാടായികോളേജില്‍ നടന്ന “നാടന്‍ കളി മേള” പുതു തല മുറയ്ക്ക് പുത്തന്‍ അനുഭവമായി.

കോളേജിലെ കായിക വിഭാഗം, അക്കാദമി ഓഫ് ഇന്‍റീജിനസ് സ്പോര്‍സ് ആന്റെ ഗെയിംസ്, കേരളാ ഫോക്ക് ലോര്‍ അക്കാഡമി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്. കണ്ണൂര്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് മേള ഉദ്ഘാടനം ചെയ്തു. തലപ്പന്ത് കളി, ഉപ്പ് കളി, ആനമയില്‍ ഒട്ടകം, ഡപ്പ കളി, കക്ക് കളി, മല കളി എന്നിവയിലായിരുന്നു മല്‍സരങ്ങള്‍ കോളേജില്‍ നടന്നത്. കാടികളി, ദായംബാര, കുട്ടീം കോലും, കല്ലാഹി തുടങ്ങിയ കളികളുടെ പ്രദര്‍ശനവും നടന്നു.​ പ്രദേശത്തെ കോളേജുകള്‍, […]

Read More

സിനിമ

19-02-2014 | 5,704 Views
സിനിമ

ചെറുപുഴ ഏ കെ സിനിപാലസ്:ദൃശ്യം (Starring Mohanlal and Meena. The film was produced by Antony Perumbavoor under the banner Aashirvad Cinemas. Mohanlal appears as a common farmer while Meena plays his wife. The film’s music was composed by Anil Johnson and Vinu Thomas. The cinematography was performed by Sujith Vassudev. The film was shot in Thodupuzha […]

Read More

ജോസ്ഗിരി തിരുനെറ്റി വിനോദ സഞ്ചരികളുടെ പറുദീസ.

07-10-2013 | 29,884 Views
ജോസ്ഗിരി തിരുനെറ്റി വിനോദ സഞ്ചരികളുടെ പറുദീസ.

ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരി തിരുനെറ്റി വിനോദ് സഞ്ചാരികളുടെ പറുദീസയാകുന്നു. ജോസ്ഗിരിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ് തിരുനെറ്റി കുന്ന്. കുന്നിന്‍ മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ കല്ലുകളും അഗാധമായ കുത്തനെയുള്ളകുന്നിന്‍ ചെരിവുമാണ് തിരുനെറ്റിയുടെ ആകര്‍ഷണം. രാവിലേയും വൈകുന്നേരവും കോടമഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന മല നിരകള്‍ തിരുനെറ്റിയില്‍ നിന്നുള്ള മനോഹരമായ കാഴ്ചയാണ്. ജോസ്ഗിരിയില്‍ നിന്നും ഒരു കിലോ മീറ്ററോളം ടാര്‍ ചെയ്ത റോഡുണ്ട്, പിന്നീടു നടന്നു വേണം ഇവിടെയെത്താന്‍. ദൂരസ്ഥലങ്ങളില്‍ നിന്നു പോലും സാഹസികരായ യുവാക്കളും വിദ്യാര്‍ത്ഥികളും ഇവിടെയെത്താറുണ്ട്. […]

Read More

കാര്യങ്കോടു പുഴയില്‍ സാഹസിക വിനോദത്തിന് ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ .

21-09-2013 | 28,343 Views
കാര്യങ്കോടു പുഴയില്‍ സാഹസിക വിനോദത്തിന് ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ .

യുവാക്കളുടെ ഹരമായി മാറിയ വാട്ടര്‍ റാഫ്റ്റിങ്ങില്‍ പങ്കെടുക്കാനാണ് കണ്ണൂര്‍ ജില്ലാ കളക്ടര്‍ രത്തന്‍ ഖേല്‍ക്കറും സഹോദരന്‍ വേണു ഖേല്‍ക്കറും എത്തിയത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, റാഫ്റ്റിങ്ങ് ഉടമ ചൊവ്വാറ്റുകുന്നേല്‍ ഷൈജു സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ സംഘമാണ് റാഫ്റ്റിങ്ങ് നടത്തിയത്. കാര്യങ്കോട് പുഴയില്‍ ഇവര്‍ കിലോ മീറ്ററുകളോളം യാത്ര നടത്തി.

Read More

പരാഗ്ലൈഡിങ്ങില്‍ വിസ്മയമായി ചെറുപുഴയിലെ സേവ്യര്‍.

11-08-2013 | 5,601 Views
പരാഗ്ലൈഡിങ്ങില്‍ വിസ്മയമായി ചെറുപുഴയിലെ സേവ്യര്‍.

പരാഗ്ലൈഡിങ്ങ് രംഗത്ത് ഏറെ ശ്രദ്ധേയനായ ചെറുപുഴയിലെ സേവ്യര്‍ പുത്തന്‍ പരീക്ഷണങ്ങളുമായി വീണ്ടും പറന്നിറങ്ങി. ഞായറാഴ്ച വൈകുന്നേരം പാടിയോട്ടുചാലില്‍ നിന്നുമാണ് സേവ്യര്‍ തന്റെ സാഹസിക വിനോദമായ ഗ്ലൈഡിങ്ങ് നടത്തിയത്. സേവ്യര്‍ പറന്നുയരുന്നതു കാണാന്‍ നിരവധിയാളുകള്‍ തടിച്ചു കൂടിയിരുന്നു. കേരളത്തിലെ പല സ്ഥലങ്ങളിലും തന്റെ പ്രകടനം നടത്തിയിട്ടുണ്ട്. വിദേശത്തു ജോലി ചെയ്യുന്ന ഇദ്ദേഹം നാട്ടിലെത്തുമ്പോഴെല്ലാം തന്റെ ഗ്ലൈഡറുമായി പറന്നുയരാറണ്ട്. ഫോട്ടോ : ജയേഷ് പാടിച്ചാല്‍

Read More

നിങ്ങള്‍ക്കും വരാം ഈ മനോഹര വഴിയെ., ഹരിതീര്‍ത്ഥക്കരയില്‍.

12-07-2013 | 2,192 Views
നിങ്ങള്‍ക്കും വരാം ഈ മനോഹര വഴിയെ., ഹരിതീര്‍ത്ഥക്കരയില്‍.

ഇവിടെയെത്താന്‍ ഏറെ ആഗ്രഹം തോന്നുന്നുണ്ടോ..? ചിത്രത്തില്‍ കാണുന്നതിലും കൂടുതല്‍ മനോഹരമാണിത്. ഈ വെള്ളച്ചാട്ടം കണ്ണുര്‍ ജില്ലയിലെ പയ്യന്നൂര്‍ ചെറുപുഴ റൂട്ടില്‍ ചൂരലില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാറിയാണ് .മഴക്കാലത്ത് ഇതൊരു കാഴ്ചതന്നെ. പതഞ്ഞിറങ്ങുന്ന വെള്ളച്ചാട്ടം കാണാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും സഞ്ചാരികള്‍ എത്തുന്നു. മഴ നനഞ്ഞ് ഇവിടെ കുളിക്കുന്നത് അനുഭവം തന്നെ. അവധി ദിവസങ്ങളില്‍ കുടുംബസമേതമാണിവിടെ സഞ്ചാരികളെത്തുന്നത്.

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 23-06-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India