Category: Sports/Entertainment

ചെറുപുഴ കന്നിക്കളം ആര്‍ക്ക് ഏഞ്ചല്‍ സ്കൂളില്‍ കായിക മല്‍സരങ്ങള്‍ക്കു തുടക്കമായി.

17-12-2014 | 8,396 Views
ചെറുപുഴ കന്നിക്കളം ആര്‍ക്ക് ഏഞ്ചല്‍ സ്കൂളില്‍ കായിക മല്‍സരങ്ങള്‍ക്കു തുടക്കമായി.

വിദ്യാര്‍ത്ഥികളിലെ കായികമായ കഴിവുകളെ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കായിക മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മല്‍സരങ്ങളുടെ ഉദ്ഘാടന ദിവസം പതാക ഉയര്‍ത്തല്‍, സ്കൂളിലെ കായിക താരങ്ങളുടെ നേതൃത്വത്തില്‍ ദീപശിഖാ പ്രയാണം, മാര്‍ച്ച് പാസ്റ്റ്, വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു. പരിപാടിയുടെ ഉദ്ഘാടനം നാഷ്ണല്‍ അത്​ലറ്റിക് കോച്ച് എന്‍ ഏ മുഹമ്മദുകുഞ്ഞി നിര്‍വ്വഹിച്ചു. ചെറുപുഴ സെന്റ് മേരീസ് ഫൊറോനാ വികാരി ഫാ. ജോസഫ് വാരണാത്ത്, ഫാ. സെബാസ്റ്റ്യന്‍ ഇട്ടിയപ്പാറ, ബ്ലോക്ക് പഞ്ചായത്തംഗം മനോജ് വടക്കേല്‍, സ്കൂള്‍ […]

Read More

ചെമ്പേരി വിമല്‍ജ്യോതി കോളേജ് എന്‍ എസ് എസ് ക്യാമ്പ് ചിറ്റാരിക്കാലില്‍.

12-12-2014 | 4,401 Views
ചെമ്പേരി വിമല്‍ജ്യോതി കോളേജ് എന്‍ എസ് എസ് ക്യാമ്പ് ചിറ്റാരിക്കാലില്‍.

ഡിസംബര്‍ 18 മുതല്‍ 24 വരെ ചിറ്റാരിക്കാലില്‍ നടക്കുന്ന ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് എന്‍ എസ് എസ് യൂണിറ്റ് 194 ന്റെ ഈ വര്‍ഷത്തെ സപ്ത ദിന ക്യാമ്പിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. തോമാപുരം സെന്റ് തോമസ് ഫൊറോനാ വികാരി ഫാ. അഗസ്റ്റ്യന്‍ പാണ്ട്യാമാക്കല്‍, ഈസ്റ്റ്- എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് പന്തമാക്കല്‍, വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ചെയര്‍മാന്‍ ഫാ. ജിയോ പുളിക്കല്‍ എന്നിവരാണ് ക്യാമ്പിന്റെ രക്ഷാധികാരികള്‍. വെള്ളരിക്കുണ്ട് സെന്റ് […]

Read More

ചിറ്റാരിക്കാല്‍ സ്വദേശിയുടെ ഭക്തിഗാന സി ഡി “മാതൃ പാദങ്ങളില്‍” പ്രകാശനം ചെയ്തു.

11-11-2014 | 11,529 Views
ചിറ്റാരിക്കാല്‍ സ്വദേശിയുടെ ഭക്തിഗാന സി ഡി “മാതൃ പാദങ്ങളില്‍” പ്രകാശനം ചെയ്തു.

ചിറ്റാറിക്കാല്‍ സ്വദേശിയും റിട്ടയേര്‍ഡ് അധ്യാപകനുമായ ജോര്‍ജ് മാത്യു കുന്നേല്‍ രചിച്ച ഭക്തി ഗാനങ്ങളുടെ സി ഡി ” മാതൃപാദങ്ങളില്‍” പ്രകാശനം ചെയ്തു. ചിറ്റാരിക്കാലിലെ യുവ ഗായകരാണ് പാട്ടുകള്‍ പാടിയിരിക്കുന്നത്. ഗായകനും സംഗീത സംവിധായകനുമായ ജെസ്റ്റിന്‍ തോമസ് പീടികപ്പാറയുടെ നേതൃത്വത്തില്‍ ചിറ്റാരിക്കാല്‍ വേള്‍ഡ് ഓഫ് മ്യൂസിക് സ്റ്റുഡിയോയിലായിരുന്നു. റിക്കോര്‍ഡിങ്ങ്. ചിറ്റാരിക്കാലില്‍ ചാവറ ദര്‍ശന്‍, ചട്ടമലയിലെ മരിയന്‍ തീര്‍ത്ഥാടനം എന്നിവയുടെ സംഗമ ചടങ്ങിലായിരുന്നു പ്രാകശനം നടന്നത്. ചാവറ ദേവാലയ വികാരി ഫാ. മാത്യു ചക്യാരത്ത് ചട്ടമല ദേവാലയ വികാരി ഫാ. […]

Read More

കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ തല കമ്പവലി മല്‍സരം നവ. 9ന്.

03-11-2014 | 12,319 Views
കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ തല കമ്പവലി മല്‍സരം നവ. 9ന്.

പാടിയോട്ടുചാല്‍ നെടുംതട്ട് ചലഞ്ചേഴ്സ് ആഥിത്യമരുളുന്ന രണ്ടാമത് കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ തല കമ്പവലി മല്‍സരം നവബര്‍ 9ന് വൈകുന്നേരം അഞ്ചുമണി മുതല്‍ തട്ടുമ്മല്‍ നരമ്പില്‍ ഗവ. എല്‍ പി സ്കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ്​ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. പെരിങ്ങോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി വി തമ്പാന്‍ മല്‍സരം ഉദ്ഘാടനം ചെയ്യും. ടി പി ദാമോദരന്‍ അധ്യക്ഷത വഹിക്കും. പെരിങ്ങോം സബ് ഇന്‍സ്പെക്ടര്‍ പി ബി സജീവന്‍ കായിക താരങ്ങളെ ആദരിക്കും. ചെറുപുഴ പഞ്ചായത്ത് പ്രസിഡണ്ട് റോഷി […]

Read More

ചൈതന്യാ ഫുട്ബോള്‍ പി വൈ സി ആലക്കാട് ജേതാക്കള്‍.

26-10-2014 | 12,741 Views
ചൈതന്യാ ഫുട്ബോള്‍ പി വൈ സി ആലക്കാട് ജേതാക്കള്‍.

ചൈതന്യ തിരുമേനിയുടെ നേതൃത്വത്തില്‍ തിരുമേനി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന അണ്ടര്‍ 20 ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ പി വൈ സി ആലക്കാട് ജേതാക്കളായി. എഫ് സി നടുവിലിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ആലക്കോട് ജേതാക്കളായത്. 34 ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ ഷാജു കൂറ്റനാല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സതീശന്‍ കാര്‍ത്തികപ്പള്ളി സമ്മാനങ്ങള്‍ വിതരണം ചെയ്തു.വിജേഷ് പള്ളിക്കര, കെ കെ ജോയി, ജോസ് ഓരത്താനിയില്‍, അജയ് ജോസഫ്, അരുണ്‍ സുരേഷ്, സുഭാഷ് മുതുവം ജിതിന്‍ […]

Read More

കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ തുടര്‍ച്ചയായി 22 മത് തവണയും നീന്തല്‍ ചാമ്പ്യന്‍മാര്‍.

16-10-2014 | 7,728 Views
കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ തുടര്‍ച്ചയായി 22 മത് തവണയും നീന്തല്‍ ചാമ്പ്യന്‍മാര്‍.

കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്വിംമ്മിങ്ങ് പൂളില്‍ നടന്ന കണ്ണൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ നീന്തല്‍ ചാമ്പ്യന്‍ ഷിപ്പില്‍ തുടര്‍ച്ചയായ ഇരുപത്തിരണ്ടാം തവണയും കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചാമ്പ്യന്‍മാരായി. 132 സ്കൂളുകളില്‍ നിന്നായി അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികള്‍ മല്‍സരിച്ച ചാമ്പ്യന്‍ഷിപ്പില്‍ 180 പോയിന്റു നേടിയാണ് കോഴിച്ചാല്‍ ജേതാക്കളായത്. രണ്ടാം സ്ഥാനത്തെത്തിയ ഇരിട്ടി മണത്തണ സ്കൂളിന് 99 പോയിന്റുകള്‍ നേടാനേ കഴിഞ്ഞിള്ളൂ. സ്കൂളിലെ നാലു വിദ്യാര്‍ത്ഥികള്‍ വ്യക്തിഗത ചാമ്പ്യന്‍മാരുമായി. എം എസ് ശരത്ത് ( സബ്ജൂനിയര്‍ ആണ്‍ ), അനുമോള്‍ […]

Read More

സിനിമ

13-10-2014 | 5,517 Views
സിനിമ

ചെറുപുഴ ഏ കെ സിനി പാലസ്- ഭയ്യാ ഭയ്യാ. അഭിനേതാക്കള്‍ : കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍

Read More

ചെറുപുഴ നാദബ്രഹ്മ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്കു സമ്മാനിച്ചു.

03-10-2014 | 6,838 Views
ചെറുപുഴ നാദബ്രഹ്മ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്കു സമ്മാനിച്ചു.

പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഈ വര്‍ഷത്തെ നാദബ്രഹ്മ പുരസ്കാരം നല്‍കി ആദരിച്ചു. നാദബ്രഹ്മ കലാക്ഷേത്രത്തിന്റെ പത്തൊന്‍പതാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് പുരസ്കാരം സമ്മാനിച്ചത്. സിനിമാ നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും യവനിക ഗോപാലകൃഷ്ണനും ചേര്‍ന്നാണ് വിജയലക്ഷ്മിക്ക് പുരസ്കാരം സമ്മാനിച്ചത്. വാര്‍ഷികാഘോഷ പരിപാടികള്‍ക്കെത്തിയ വിശിഷ്ടാതിഥികളെ ചെറുപുഴ ടൗണില്‍ നിന്നും ഘോഷയാത്രയായി സമ്മേളന വേദിയിലേയ്ക്ക് സ്വീകരിച്ചാനയിച്ചു. ചെറുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോഷി ജോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തഗം വിജേഷ് പള്ളിക്കര, കെ കുഞ്ഞികൃഷ്ണന്‍ നായര്‍, വി കൃഷ്ണ​ന്‍ മാസ്റ്റര്‍, കെ കെ […]

Read More

ആരും ക്ഷണിക്കാതെ എങ്ങനെ എല്ലോയില്‍ അക്കൗണ്ട് തുറക്കാം

02-10-2014 | 5,626 Views
ആരും ക്ഷണിക്കാതെ എങ്ങനെ എല്ലോയില്‍ അക്കൗണ്ട് തുറക്കാം

ഫേസ്ബുക്കിനെ വെല്ലുവിളിയാണെന്ന് കുറച്ചു ദിവസത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരം കിട്ടിയ സൈറ്റ് “എല്ലോ‘ യില്‍ അംഗമാകുവാന്‍ എളുപ്പ വഴി. ഇതിനായി ഇനി സുഹൃത്തിന്‍റെ ക്ഷണം കാത്തിരിക്കേണ്ട ആവശ്യമില്ല. ഇത് അറിയും മുന്‍പ് എന്താണെന്ന് എല്ലോ എന്ന് ഒന്ന് പരിശോധിക്കാം, ഫേസ്ബുക്കിന്റെ തകര്‍ച്ചയ്ക്കായാണ് എല്ലോ രൂപീകരിച്ചിരിക്കുന്നതെന്നാണ് എല്ലോ അധികൃതരുടെ തന്നെ അവകാശവാദം.അമേരിക്കയില്‍ ഇതിനോടകം തന്നെ വളര്‍ച്ച കൈവരിച്ച എല്ലോ തങ്ങള്‍ ഫെയ്സ്ബുക്ക് വിരുദ്ധ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ എല്ലോയില്‍ അക്കൗണ്ട് തുടങ്ങി നടന്‍ […]

Read More

പായല്‍ ബുക്സിന്റെ സാഹിത്യ പുരസ്കാരം രജിത രവിക്ക്.

23-09-2014 | 6,594 Views
പായല്‍ ബുക്സിന്റെ സാഹിത്യ പുരസ്കാരം രജിത രവിക്ക്.

പായല്‍ ബുക്സ് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന് ചെറുപുഴ ചുണ്ട സ്വദേശി രജിത രവി അര്‍ഹയായി. “ഒരു ലെസ്ബിയന്‍ പ്രണയ കവിത” എന്ന കവിതയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം സെപ്റ്റംബര്‍ അവസാന വാരം കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. പി ജിംഷാറിന്റെ ” പടച്ചോന്റെ ചിത്രപ്രദര്‍ശനം” എന്ന കഥയും, ഡോ. ഗോപി പുതുക്കോടിന്റെ “ഗൃഹപാഠം” എന്ന ബാലസാഹിത്യ നോവലും പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുന്‍പും നിരവധി കവിതാ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള രജിതയുടെ ഏറ്റവും ശ്രദ്ധേയമായ […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 19-06-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India