Category: Sports/Entertainment

കാക്കേഞ്ചാല്‍ ജേസീസിന്റെ സ്വര്‍ണ്ണക്കപ്പിനായുള്ള വോളീബോള്‍ മല്‍സരം രണ്ടാം ദിവസത്തിലേയ്ക്ക്.

09-04-2015 | 34,168 Views
കാക്കേഞ്ചാല്‍ ജേസീസിന്റെ സ്വര്‍ണ്ണക്കപ്പിനായുള്ള വോളീബോള്‍ മല്‍സരം രണ്ടാം ദിവസത്തിലേയ്ക്ക്.

മലയോരമേഖലയിലെ വോളിബോള്‍ പ്രേമികളില്‍ ആവേശമുയര്‍ത്തി ചെറുപുഴയില്‍ വോളിബോള്‍ രണ്ടാം ദിവസത്തിലേയ്ക്ക് . കാക്കേഞ്ചാല്‍ ജീസീസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം ചെറുപുഴ സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വോളിബോള്‍ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കെ വി ശശിധരന്‍ നിര്‍വ്വഹിച്ചു. എന്‍ വി സുരേഷ് അധ്യക്ഷത വഹിച്ചു. രാജു ചുണ്ട, കെ എംഷാജി, എന്‍ വി ശശി, സി ഗോപിനാഥ്, ജെ സെബാസ്റ്റ്യന്‍, മോഹനന്‍ പലേരി, കെ കെ ജോയി, വിജേഷ് പള്ളിക്കര […]

Read More

“ഫയര്‍ ആന്റ് സ്പൈക്ക് ഇല്ല്യൂഷന്‍” അതിസാഹസിക ജാലവിദ്യയുമായി സുനില്‍ വിസ്മയ.

20-03-2015 | 15,958 Views
“ഫയര്‍ ആന്റ് സ്പൈക്ക് ഇല്ല്യൂഷന്‍” അതിസാഹസിക ജാലവിദ്യയുമായി സുനില്‍ വിസ്മയ.

ജാലവിദ്യയിലെ അതിസാഹസിക ഇനമായ ഫയര്‍ ആന്റ് ഇല്ല്യൂഷനുമായി യുവ മജീഷ്യന്‍ സുനില്‍ വിസ്മയ. ചെറുപുഴ ഗ്രാമപഞ്ചായത്തും പുളിങ്ങോം പി എച്ച് സിയും സംയുക്തമായി നടത്തുന്ന ” മധുമുക്തി” ലഹരി വിരുദ്ധ കര്‍മ്മ പദ്ധതിയുടെ പ്രഖ്യാപനത്തോടനുബന്ധിച്ചാണ് സുനില്‍ ജാല വിദ്യ അവതരിപ്പിക്കുന്നത്. മജീഷ്യന്റെ കൈകള്‍ ആദ്യം വിലങ്ങിട്ട് ബന്ധിച്ച് 60 അടി നീളമുള്ള ചങ്ങലയില്‍ ശരീരം 20 താഴുകളിട്ടു പൂട്ടും. പിന്നീട് കച്ചിക്കകത്ത് നിര്‍ത്തി കച്ചിക്കു ചുറ്റും മണ്ണെണ്ണ ഒഴിച്ച് സ്ഫോടക വസ്തുക്കളും ഇട്ട് തീ കൊളുത്തും. ഇതു […]

Read More

ബാസ്ക്കറ്റ് ബോള്‍ അക്കാദമി ചെറുപുഴയില്‍ ഉദ്ഘാടനം ചെയ്തു.

06-03-2015 | 14,528 Views
ബാസ്ക്കറ്റ് ബോള്‍ അക്കാദമി ചെറുപുഴയില്‍ ഉദ്ഘാടനം ചെയ്തു.

ചെറുപുഴ നവജ്യോതി കോളേജില്‍ ബാസ്ക്കറ്റ് ബോള്‍ അക്കാദമിയുടേയും പുതിയതായി നിര്‍മ്മിച്ച ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടിന്റേയും ഉദ്ഘാടനം കണ്ണൂര്‍ സര്‍വ്വകലാശാലാ കായിക വിഭാഗം തലവന്‍ ഡോ. പി ടി ജോസഫ് നിര്‍വ്വഹിച്ചു. ഫാ. ബസേലിയോസ് സ്മാരക എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് റോഷി ജോസ് നിര്‍വ്വഹിച്ചു. കോളേജ് മാനേജര്‍ ഫാ. ബിജു തെക്കേല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഉഷാ മുരളി, ഫാ. ജോസഫ് ചാത്തനാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Read More

ഇനി വരുന്നൊരു തലമുറയ്ക്ക്…,രശ്മിയുടെ പാട്ട് തരംഗമായി.

08-02-2015 | 18,130 Views
ഇനി വരുന്നൊരു തലമുറയ്ക്ക്…,രശ്മിയുടെ പാട്ട് തരംഗമായി.

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ..? മലിനമായ ജലാശയം, അതിമലിനമായൊരു ഭൂമിയും…, സോഷ്യല്‍ മീഡിയാകളില്‍ തരംഗമായിരിക്കുകയാണ് രശ്മി സതീഷിന്റെ ഈ പാട്ട്. ഇഞ്ചക്കാട് ബാലചന്ദ്രന്‍ എഴുതിയ അതിമനോഹരവും എക്കാലത്തും പ്രാധാന്യമുള്ളതുമായ ഈ സുന്ദരമായ വരികള്‍ എഴുതിയതിന് 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. നിരവധി വേദികളില്‍ ഇതിനു മുന്‍പും ഈ ഗാനം പാടിയിട്ടുണ്ടെങ്കിലും രശ്മി സതീഷിന്റെ വേറിട്ട ശബ്ദത്തിലാണ് ഈ ഗാനത്തെ ലോകം കൂടുതലുമറിയുന്നത്. 2014 ഒക്ടോബര്‍ 18 ന്ഫോര്‍ട്ട് കൊച്ചിയില്‍ ആദിവാസി നില്‍പ്പുസമരത്തിന് പിന്‍തുണയുമായി എത്തിയപ്പോളാണ് […]

Read More

നാട്ടുകാരുടെ കൈക്കരുത്തില്‍ തിരുമേനിയില്‍ നീന്തല്‍ കുളമൊരുങ്ങി.

05-02-2015 | 14,840 Views
നാട്ടുകാരുടെ കൈക്കരുത്തില്‍ തിരുമേനിയില്‍ നീന്തല്‍ കുളമൊരുങ്ങി.

ലക്ഷങ്ങള്‍ മുടക്കിയാണ് നീന്തല്‍ കുളങ്ങള്‍ നിര്‍മ്മിക്കാറുള്ളതെങ്കിലും വെറും അന്‍പതിനായിരം രൂപയ്ക്ക് നീന്തല്‍ കുളം ഒരുക്കിയിരിക്കുകയാണ് തിരുമേനി എസ് എന്‍ ഡി പി എല്‍ പി സ്കൂള്‍ പി ടി ഏ യും നാട്ടുകാരും ഈ ഗ്രാമീണ നീന്തല്‍ കുളം തിരുമേനി തോട്ടിലാണ് ഒരുക്കിയിരിക്കുന്നത്. തോട്ടില്‍ പാലത്തിനൊപ്പം നിര്‍മ്മിച്ച തടയണയാണ് നീന്തല്‍ കുളമായത്. തോടിന്റെ ഇരുകരകളും വൃത്തിയാക്കി തോട്ടിലെ കല്ലും ചെളിയുമെല്ലാം നീക്കം ചെയ്താണ് 50 മീറ്റര്‍ ട്രാക്ക് നിര്‍മ്മിച്ചത്. അല്‍പം പണികള്‍ കൂടി നടത്തിയാല്‍ 70 മീറ്റര്‍ […]

Read More

ഒളിമ്പ്യനെത്തി. ഗുരുവിനെ കാണാനും സ്നേഹം പങ്കുവെയ്ക്കാനും.

20-01-2015 | 13,376 Views
ഒളിമ്പ്യനെത്തി. ഗുരുവിനെ കാണാനും സ്നേഹം പങ്കുവെയ്ക്കാനും.

ചെറുപുഴ:- ഗുരുവിനെ കാണാനും സ്നേഹം പങ്കുവെയ്ക്കാനും കിലോമീറ്ററുകള്‍ താണ്ടി ശിഷ്യനെത്തി. കായിക രംഗത്തെ അപൂര്‍വ്വ സ്നേഹബന്ധമാണ് ഒളിമ്പ്യന്‍ റാംസിംഗ്​ യാദവിനെ മലയോരത്ത് എത്തിച്ചത്. ഇന്ത്യന്‍ അത്​ലറ്റിക്​ ടീമിന്റെ കോച്ചായിരുന്ന വിരമിച്ച ക്യാപ്റ്റന്‍ കിഴക്കരക്കാട്ട് കെ.എസ് മാത്യു വിനെ തേടിയാണ്.ലണ്ടന്‍ ഒളിമ്പിക്സില്‍ മാരത്തണില്‍ പങ്കെടുത്ത മുപ്പത്തിമൂന്നുകാരനായ റാംസിംഗ് യാദവ് വന്നത്. മുംബെ മാരത്തണുശേഷം നേരെ കേരളത്തിലേക്ക് പോരുകയായിരുന്നു. ഗുരുവിന്റെ വാക്കുകളിലൂടെ കേട്ടറിഞ്ഞ കേരളം അതിമനോഹരമാണെന്ന് റാം സിംഗ്​ യാദവ് പറഞ്ഞു.      ഉത്തര്‍പ്രദേശിലെ വാരണസി ജില്ലയില്‍ ബബിയാപ് […]

Read More

കേരളം ചരിത്രത്തിലേക്ക് ഓടിക്കയറി.

20-01-2015 | 7,081 Views
കേരളം ചരിത്രത്തിലേക്ക് ഓടിക്കയറി.

ജനുവരി 20 ചൊവ്വാഴ്ച രാവിലെ 10.30ന് കേരളം ഓടിക്കയറിയത് ചരിത്രത്തിലേക്ക്. കേരളം ആതിഥ്യം വഹിക്കുന്ന ദേശീയ ഗെയിംസിന് ആവേശം പകര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ കൂട്ടയോട്ടത്തിനു നാട് സാക്ഷ്യം വഹിച്ചു. “കേരളത്തിന്റെ മഹത്തായ കായിക പാരമ്പര്യത്തില്‍  ഞാന്‍ അഭിമാനിക്കുകയും ,ആവേശം കൊള്ളുകയും ചെയ്യുന്നു.”10.20 ന്​ മുഴങ്ങികേട്ട ദേശീയ ഗെയിംസിന്റെ തീം സോങിനു ശേഷം ദേശീയ ഗെയിംസിന്റെ  പ്രതിജ്ഞ തുടങ്ങിയത് ഇങ്ങനെ ആയിരുന്നു.തുടര്‍ന്ന് ഫ്ലാഗ് ഓഫ്. പിന്നീട് കേരളത്തിന്റെ എല്ലാവീഥികളും ചരിത്ര സംഭവത്തിനു വേദിയായി.ഏറ്റവും മുന്നില്‍ ഗെയിംസ് പതാകയും […]

Read More

കായിക കേരളത്തിനു കരുത്തുപകരാന്‍ ദേശീയ ഗെയിംസ് എത്തുന്നു.

17-01-2015 | 5,916 Views
കായിക കേരളത്തിനു കരുത്തുപകരാന്‍ ദേശീയ ഗെയിംസ് എത്തുന്നു.

ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെയാണ് കേരളത്തിലെ ഏഴു ജില്ലകളിലായി ദേശീയ ഗെയിംസ് നടക്കുന്നത്. വിമര്‍ശനങ്ങള്‍ക്കും പരാതികള്‍ക്കുമൊപ്പം തന്നെ ഗെയിംസിന്റെ നടത്തിപ്പിനാവശ്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, പ്രചാരണ പ്രവര്‍ത്തനങ്ങള്‍, ടീം തിരഞ്ഞെടുപ്പുകള്‍ എന്നിവയും നടന്നു വരുന്നു. ഗെയിംസിന്റെ തീം സോങ്​ ഒരുക്കുന്നത് ഒ.എന്‍.വി കുറുപ്പും, എം. ജയചന്ദ്രനുമാണ്. ഏവര്‍ക്കും ആസ്വാദ്യകരമായ രീതിയിലാണ് ഇത്​ ചിട്ടപ്പെടുത്തിയിരിക്കുന്നത്​.  ഗെയിംസിന്റെ പ്രചരണാര്‍ത്ഥം നടക്കുന്ന റണ്‍ കേരളാ റണ്‍ കൂട്ട  ഓട്ടമാണ് ഏറെ ആകര്‍ഷകമായ മറ്റൊരു ഘടകം. ആയിരകണക്കിനു സംഘടനകളും, വിദ്യാലയങ്ങളും ഈ […]

Read More

പാലാവയലില്‍ അഖില കേരളാ നീന്തല്‍ മല്‍സരം; ഡോള്‍ഫിന്‍ നീന്തല്‍ ക്ലബ് ജേതാക്കള്‍.

22-12-2014 | 8,657 Views
പാലാവയലില്‍ അഖില കേരളാ നീന്തല്‍ മല്‍സരം; ഡോള്‍ഫിന്‍ നീന്തല്‍ ക്ലബ് ജേതാക്കള്‍.

പാലാവയല്‍ സെന്റ് ജോണ്‍സ് നീന്തല്‍കുളത്തില്‍ നടന്ന അഖില കേരളാ നീന്തല്‍ മല്‍സരത്തില്‍ ഡോള്‍ഫിന്‍ നീന്തല്‍ ക്ലബ് ജേതാക്കളായി. മല്‍സരങ്ങള്‍ പെരിങ്ങോം സി ആര്‍ പി എഫ് ഡി ഐ ജി പി ജേക്കബ് തോപ്പില്‍ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ്- എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെയിംസ് പന്തമാക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് മഞ്ചപ്പള്ളില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. തോമസ് പട്ടാങ്കുളം, ഫാ. അലക്സ് നിരപ്പേല്‍, തോമസ് നരിമറ്റം ( കാസര്‍ഗോഡ് അക്വാറ്റിക് അസോസിയേഷന്‍ പ്രസിഡണ്ട്), […]

Read More

തിരുമേനിയില്‍ ഫുട്ബോള്‍ പരിശീലന പദ്ധതിയ്ക്ക് തുടക്കമായി.

20-12-2014 | 9,173 Views
തിരുമേനിയില്‍ ഫുട്ബോള്‍ പരിശീലന പദ്ധതിയ്ക്ക് തുടക്കമായി.

ചെറുപുഴ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഫുട്ബോള്‍ പരിശീന പരിപാടി തിരുമേനി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. ചെറുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോഷി ജോസ് കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സതീശന്‍ കാര്‍ത്തികപ്പള്ളി അധ്യക്ഷത വഹിച്ചു. വിസിലി കുര്യന്‍, ബ്ലോക്ക്ക്ക് പഞ്ചായത്തംഗം ശാന്താ ഗോപി, കെ പി സുനിത, ഹെഡ് മിസ്ട്രസ് മേരിക്കുട്ടി, പി ടി ഏ പ്രസിഡണ്ട് കെ കെ ജോയി, ജി പ്രദീപ്കുമാര്‍, […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 19-06-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India