Category: Sports/Entertainment

ദക്ഷിണ മേഖലാ ഷൂട്ടിംങ് ചാമ്പ്യന്‍ഷിപ്പില്‍ ശിഖ ഉണ്ണിക്ക് മൂന്നു സ്വര്‍ണ്ണവും ഒരു വെങ്കലവും.

30-08-2017 | 7,461 Views
ദക്ഷിണ മേഖലാ ഷൂട്ടിംങ് ചാമ്പ്യന്‍ഷിപ്പില്‍ ശിഖ ഉണ്ണിക്ക് മൂന്നു സ്വര്‍ണ്ണവും ഒരു വെങ്കലവും.

ചെറുപുഴ: ദക്ഷിണ മേഖലാ ഷൂട്ടിംങ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു വേണ്ടി ശിഖ ഉണ്ണി നേടിയത് മൂന്നു സ്വര്‍ണ്ണവും ഒരു വെങ്കലവും. 50 മീറ്റര്‍ പ്രോണ്‍, 50 മീറ്റര്‍ ത്രീ പൊസിഷന്‍ എന്നീ ഇനങ്ങളിലാണ് ശിഖനേട്ടം കൊയ്തത്. ഡിസംബറില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ദേശീയ ഷൂട്ടിംങ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു വേണ്ടി മാറ്റുരയ്ക്കാന്‍ തയ്യാറെടുക്കുകയാണ് ശിഖ. പാലക്കാട് നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ആറ് മെഡലുകള്‍ ശിഖ കരസ്ഥമാക്കിയിരുന്നു. ഷൂട്ടിംങിനു പുറമെ റോളര്‍ സ്‌കേറ്റിംങിലും രാജ്യാന്തര സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്. നാഷ്ണല്‍ സ്‌കൂള്‍ […]

Read More

ചെറുപുഴ പുളിങ്ങോത്തെ ട്രീസ ജോളി ഇന്ത്യന്‍ ബാഡ്​മിന്റണ്‍ ടീമില്‍.

26-08-2017 | 8,882 Views
ചെറുപുഴ പുളിങ്ങോത്തെ ട്രീസ ജോളി ഇന്ത്യന്‍ ബാഡ്​മിന്റണ്‍ ടീമില്‍.

ചെറുപുഴ: ട്രീസ ജോളി ഇന്ത്യന്‍ ജൂനിയര്‍ ബാഡ്​മിന്റണ്‍ ഡബിള്‍സ് ടീമില്‍ ഇടം നേടി. ഒക്​ടോബര്‍ ആറു മുതല്‍ മ്യാന്‍മാറില്‍ നടക്കുന്ന ഏഷ്യാ ജൂനിയര്‍ ബാഡ്​മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലാണ് ഡബിള്‍സില്‍ ട്രീസ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. തിരുവനന്തപുരം സ്വദേശി മെഹ്​റിന്‍ റിസയാണ് ഡബിള്‍സ് പങ്കാളി. ചെറുപുഴ പുളിങ്ങോത്തെ തൈക്കല്‍ ജോളിയുടേയും ഡെയ്​സിയുടേയും മകളാണ് ഈ ഒന്‍പതാം ക്ലാസുകാരി.         കഴിഞ്ഞ രണ്ടു വര്‍ഷത്തെ മികച്ച പ്രകടനം കണക്കിലെടുത്ത് സംസ്ഥാന ഷട്ടില്‍ ബാറ്റ്മിന്റനണ്‍ അസോസിയേഷന്‍ ഒരു മാസത്തെ വിദഗദ്ധ പരിശീലനത്തിനായി […]

Read More

ബാറ്റ്മിന്റണില്‍ ട്രീസയുടെ മുന്നേറ്റം സീനിയര്‍ താരങ്ങളെ തോല്‍പിച്ചുകൊണ്ട്.

01-08-2017 | 11,311 Views
ബാറ്റ്മിന്റണില്‍ ട്രീസയുടെ മുന്നേറ്റം സീനിയര്‍ താരങ്ങളെ തോല്‍പിച്ചുകൊണ്ട്.

ചെറുപുഴ: ബാറ്റ്​മിന്റണില്‍ ട്രീസ ജോളിയുടെ മുന്നേറ്റം സീനിയര്‍ താരങ്ങളെ തോല്‍പിച്ചുകൊണ്ട്. ആലപ്പുഴയില്‍ നടന്ന 52മത് സംസ്ഥാന സീനിയര്‍ ഇന്റര്‍ ഡിസ്ട്രിക്ട് ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവാണ് ഈ ഒന്‍പതാം ക്ലാസുകാരി. ഈ വര്‍ഷം എറണാകുളം, തിരുവന്തപുരം, പാലക്കാട് എന്നീ ജില്ലകളില്‍ നടന്ന സംസ്ഥാന ഓപ്പണ്‍ സീനിയര്‍ റാങ്കിംഗിലും ട്രീസയായിരുന്നു ചാമ്പ്യന്‍. ചെറുപുഴ പുളിങ്ങോത്തെ തൈക്കല്‍ ജോളിയുടേയും ഡെയ്​സിയുടേയും ഇളയ മകളാണ് ട്രീസ.    വളരെ ചെറുപ്പത്തില്‍ തന്നെ സഹോദരി മരിയ്ക്കൊപ്പം ബാറ്റ്മിന്റണ്‍ കളിക്കാനാരംഭിച്ചതാണ്. പരിശീലനത്തിനായി വീടിനോട് ചേര്‍ന്ന് ഇന്‍ഡോര്‍ സ്റ്റേഡിയവും നിര്‍മ്മിച്ചിട്ടുണ്ട്. ഓഗസ്റ്റ് 27 […]

Read More

ചൈതന്യ മണ്‍സൂണ്‍ ഫുട്‌ബോള്‍. ചെമ്പ്രകാനം ജേതാക്കള്‍.

17-07-2017 | 10,033 Views
ചൈതന്യ മണ്‍സൂണ്‍ ഫുട്‌ബോള്‍. ചെമ്പ്രകാനം ജേതാക്കള്‍.

ചെറുപുഴ: ചൈതന്യ തിരുമേനി നടത്തിയ സീനിയര്‍ സെവന്‍സ് മണ്‍സൂണ്‍ ഫുട്‌ബോളില്‍ സംഘമിത്ര സ്റ്റഡി സര്‍ക്കിള്‍ പെരിന്തട്ടയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അംബേദ്കര്‍ സ്‌പോട്ടിംഗ് ചെമ്പ്രകാനം ജേതാക്കളായി. വിജയികള്‍ക്ക് കണ്ണൂര്‍ ജില്ലാ ഫുട്‌ബോള്‍ റഫറീസ് അസോസിയേഷന്‍ സെക്രട്ടറിയും എം.ആര്‍.സി.വെല്ലിംഗ്ടണിന്റെ മുന്‍ കളിക്കാരനുമായ എം.കൃഷ്ണന്‍ ട്രോഫി സമ്മാനിച്ചു. മികച്ച ഗോളിയായി ചെമ്പ്രകാനത്തിന്റെ കിരണെയും ഫൈനലിലെ മികച്ച കളിക്കാരനായി രാഹുല്‍ കെ.പി.യെയും തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി പെരിന്തട്ടയുടെ രജിനെയും തിരഞ്ഞെടുത്തു.പഞ്ചായത്തംഗം കെ.കെ.ജോയി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വിജേഷ് പള്ളിക്കര, […]

Read More

ചൈതന്യ മണ്‍സൂണ്‍ ഫുട്ബോള്‍ ഫൈനല്‍ ഞായറാഴ്ച.

15-07-2017 | 9,867 Views
ചൈതന്യ മണ്‍സൂണ്‍ ഫുട്ബോള്‍ ഫൈനല്‍ ഞായറാഴ്ച.

ചെറുപുഴ: തിരുമേനി ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചൈതന്യ മണ്‍സൂണ്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഫൈനല്‍ നാളെ നടക്കും. വൈകുന്നേരം അഞ്ചിന് എസ് എം എസ് സി പെരുന്തട്ടയും അംബേദ്കര്‍ സ്പോട്ടിംഗ് ചെമ്പ്രകാനവും തമ്മിലാണ് ഫൈനല്‍ മല്‍സരം. ആദ്യ സെമിഫൈനല്‍ മല്‍സരത്തില്‍ നേതാജി കടന്നപ്പള്ളിയെ 7-1 ന് പരാജയപ്പെടുത്തി പെരുന്തട്ട ഫൈനലിലെത്തിയത്. രണ്ടാം സെമിഫൈനലില്‍ ചൈതന്യ തിരുമേനിയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചെമ്പ്രകാനം ഫൈനലിലെത്തി. വിജയികള്‍ക്ക് ചെറുപുഴ പ്രിന്‍സ് ടിമ്പേഴ്സ് & സോമില്‍ റോളിംഗ് ട്രോഫിയും […]

Read More

ചൈതന്യ മണ്‍സൂണ്‍ ഫുട്ബോള്‍ ജൂലൈ ആദ്യവാരം

22-06-2017 | 9,355 Views
ചൈതന്യ മണ്‍സൂണ്‍ ഫുട്ബോള്‍ ജൂലൈ ആദ്യവാരം

ഫുട്ബോള്‍ പ്രേമികളുടേയും താരങ്ങളുടേയും പുത്തന്‍ ആവേശമായ മണ്‍സൂണ്‍ ഫുട്ബോളിന്റെ ആവേശം തിരുമേനിയിലും. തിരുമേനിയിലെ പ്രമുഖ ഫുട്ബോള്‍ ക്ലബായ ചൈതന്യയുടെ ആഭിമുഖ്യത്തില്‍ മണ്‍സൂണ്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ജൂലൈ ആദ്യവാരം തിരുമേനി ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. കണ്ണൂര്‍ കാസര്‍ ഗോഡ് ജില്ലകളിലെ പ്രമുഖരായ എട്ടു ടീമുകള്‍ മാത്രം പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. ക്ലബുമായി ബന്ധപ്പെടാനുള്ള നമ്പര്‍: 9947506231, 9847319571.

Read More

കേരളോല്‍സവ കായിക മല്‍സരം. ജാവലിന്‍ ത്രോയില്‍ സിനിയ്ക്ക് വെള്ളി മെഡല്‍.

09-01-2017 | 40,278 Views
കേരളോല്‍സവ കായിക മല്‍സരം. ജാവലിന്‍ ത്രോയില്‍ സിനിയ്ക്ക് വെള്ളി മെഡല്‍.

തിരുവല്ലയില്‍ നടന്ന സംസ്ഥാന യുവജന ബോര്‍ഡ് സംഘടിപ്പിച്ച കേരളോല്‍സവ കായിക മേളയില്‍ ജാവലിന്‍ ത്രോയില്‍ ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പോയില്‍ സ്വദേശിനി സിനി സതീഷ് വെള്ളി മെഡല്‍ നേടി. കണ്ണൂര്‍ ജില്ലാ കായിക മേളയില്‍ സിനി വ്യക്തിഗത ചാമ്പ്യനായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ നടന്ന കേരളോല്‍സവ മല്‍സരങ്ങളിലും സിനി നിരവധി വിജയങ്ങള്‍ നേടിയിരുന്നു.

Read More

കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായിക താരങ്ങള്‍ക്ക് സ്വീകരണം നല്‍കി.

14-11-2016 | 50,657 Views
കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായിക താരങ്ങള്‍ക്ക് സ്വീകരണം നല്‍കി.

ചെറുപുഴ: പയ്യന്നൂര്‍ സബ് ജില്ലാ കായിക മേളയില്‍ തുടര്‍ച്ചയായി എട്ടാം തവണയും ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായിക താരങ്ങള്‍ക്കും കായികാധ്യാപകന്‍ സജി മാത്യുവിനും സ്കൂള്‍ പിടിഎ യുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. യോഗം ചെറുപുഴ പഞ്ചായത്ത് പ്രസിഡണ്ട് ജമീല കോളയത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വി. കൃഷ്​ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് വര്‍ഗീസ് കണിയാംപറമ്പില്‍, പ്രിന്‍സിപ്പാള്‍ കുസുമം ജോര്‍ജ്, ബെന്നി സെബാസ്റ്റ്യന്‍, സജി മാത്യു, എം.ടി. […]

Read More

ദേശീയ മാസ്റ്റേഴ്‌സ് അക്വാട്ടിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ പാലാവയലില്‍ നിന്നും നാലു താരങ്ങള്‍.

21-10-2016 | 51,574 Views
ദേശീയ മാസ്റ്റേഴ്‌സ് അക്വാട്ടിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ പാലാവയലില്‍ നിന്നും നാലു താരങ്ങള്‍.

ചിറ്റാരിക്കാല്‍: ദേശീയ മാസ്റ്റേഴ്‌സ് അക്വാട്ടിക് ചാംപ്യന്‍ഷിപ്പിലെ 30 അംഗ കേരള ടീമില്‍ നാലുപേര്‍ പാലാവയലില്‍നിന്നും. തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍! സജി കണ്ണന്താനം, മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ ബിജു മാപ്പിളപ്പറമ്പില്‍, പാലാവയല്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നീന്തല്‍ പരിശീലകന്‍ ബിജു മാത്തശേരില്‍, ലൈഫ് ഗാര്‍ഡ് ബിജേഷ് ഞെട്ടനൊഴുകയില്‍ എന്നിവരാണ് ഓളപ്പരപ്പില്‍ കേരളത്തിനുവേണ്ടി വെന്നിക്കൊടി പാറിക്കാന്‍ ഇന്ന് സെക്കന്തരാബാദിലേക്ക് എത്തുന്നത്. നാളെമുതല്‍ 23 വരെയാണ് ഇവിടെ ദേശീയ അക്വാട്ടിക് ചാംപ്യന്‍ഷിപ്പ് നടക്കുക. […]

Read More

റവന്യൂ ജില്ലാ സ്‌കൂള്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ ചിറ്റാരിക്കാല്‍ ഉപജില്ല ചാമ്പ്യന്‍മാര്‍.

19-10-2016 | 18,153 Views
റവന്യൂ ജില്ലാ സ്‌കൂള്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ ചിറ്റാരിക്കാല്‍ ഉപജില്ല ചാമ്പ്യന്‍മാര്‍.

പാലാവയല്‍:  റവന്യൂ ജില്ലാ സ്‌കൂള്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ ആതിഥേയരായ ചിറ്റാരിക്കാല്‍ ഉപജില്ല 290 പോയന്റുകളോടെ ഓവറോള്‍ ചാംപ്യന്‍മാരായി. 132 പോയിന്റുകളുമായി ചെറുവത്തൂര്‍ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 79 പോയന്റുകള്‍ നേടി ഹൊസ്ദുര്‍ഗ് ഉപജില്ല മൂന്നാം സ്ഥാനത്തെത്തി. രാവിലെ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഫിലോമിന ജോണി ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് പട്ടാംകുളം ചടങ്ങില്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ സണ്ണി ജോര്‍ജ്, പഞ്ചായത്തംഗം പുഷ്പമ്മ ബേബി, പിടിഎ പ്രസി!ഡന്റുമാരായ ജോയി വണ്ടനാനി, ജോജി തെരുവംകുന്നേല്‍, […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 13-12-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India