Category: Sports/Entertainment

ചൈതന്യ മണ്‍സൂണ്‍ ഫുട്‌ബോള്‍. ചെമ്പ്രകാനം ജേതാക്കള്‍.

17-07-2017 | 9,750 Views
ചൈതന്യ മണ്‍സൂണ്‍ ഫുട്‌ബോള്‍. ചെമ്പ്രകാനം ജേതാക്കള്‍.

ചെറുപുഴ: ചൈതന്യ തിരുമേനി നടത്തിയ സീനിയര്‍ സെവന്‍സ് മണ്‍സൂണ്‍ ഫുട്‌ബോളില്‍ സംഘമിത്ര സ്റ്റഡി സര്‍ക്കിള്‍ പെരിന്തട്ടയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അംബേദ്കര്‍ സ്‌പോട്ടിംഗ് ചെമ്പ്രകാനം ജേതാക്കളായി. വിജയികള്‍ക്ക് കണ്ണൂര്‍ ജില്ലാ ഫുട്‌ബോള്‍ റഫറീസ് അസോസിയേഷന്‍ സെക്രട്ടറിയും എം.ആര്‍.സി.വെല്ലിംഗ്ടണിന്റെ മുന്‍ കളിക്കാരനുമായ എം.കൃഷ്ണന്‍ ട്രോഫി സമ്മാനിച്ചു. മികച്ച ഗോളിയായി ചെമ്പ്രകാനത്തിന്റെ കിരണെയും ഫൈനലിലെ മികച്ച കളിക്കാരനായി രാഹുല്‍ കെ.പി.യെയും തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി പെരിന്തട്ടയുടെ രജിനെയും തിരഞ്ഞെടുത്തു.പഞ്ചായത്തംഗം കെ.കെ.ജോയി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വിജേഷ് പള്ളിക്കര, […]

Read More

ചൈതന്യ മണ്‍സൂണ്‍ ഫുട്ബോള്‍ ഫൈനല്‍ ഞായറാഴ്ച.

15-07-2017 | 9,559 Views
ചൈതന്യ മണ്‍സൂണ്‍ ഫുട്ബോള്‍ ഫൈനല്‍ ഞായറാഴ്ച.

ചെറുപുഴ: തിരുമേനി ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചൈതന്യ മണ്‍സൂണ്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഫൈനല്‍ നാളെ നടക്കും. വൈകുന്നേരം അഞ്ചിന് എസ് എം എസ് സി പെരുന്തട്ടയും അംബേദ്കര്‍ സ്പോട്ടിംഗ് ചെമ്പ്രകാനവും തമ്മിലാണ് ഫൈനല്‍ മല്‍സരം. ആദ്യ സെമിഫൈനല്‍ മല്‍സരത്തില്‍ നേതാജി കടന്നപ്പള്ളിയെ 7-1 ന് പരാജയപ്പെടുത്തി പെരുന്തട്ട ഫൈനലിലെത്തിയത്. രണ്ടാം സെമിഫൈനലില്‍ ചൈതന്യ തിരുമേനിയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചെമ്പ്രകാനം ഫൈനലിലെത്തി. വിജയികള്‍ക്ക് ചെറുപുഴ പ്രിന്‍സ് ടിമ്പേഴ്സ് & സോമില്‍ റോളിംഗ് ട്രോഫിയും […]

Read More

ചൈതന്യ മണ്‍സൂണ്‍ ഫുട്ബോള്‍ ജൂലൈ ആദ്യവാരം

22-06-2017 | 9,065 Views
ചൈതന്യ മണ്‍സൂണ്‍ ഫുട്ബോള്‍ ജൂലൈ ആദ്യവാരം

ഫുട്ബോള്‍ പ്രേമികളുടേയും താരങ്ങളുടേയും പുത്തന്‍ ആവേശമായ മണ്‍സൂണ്‍ ഫുട്ബോളിന്റെ ആവേശം തിരുമേനിയിലും. തിരുമേനിയിലെ പ്രമുഖ ഫുട്ബോള്‍ ക്ലബായ ചൈതന്യയുടെ ആഭിമുഖ്യത്തില്‍ മണ്‍സൂണ്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ജൂലൈ ആദ്യവാരം തിരുമേനി ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. കണ്ണൂര്‍ കാസര്‍ ഗോഡ് ജില്ലകളിലെ പ്രമുഖരായ എട്ടു ടീമുകള്‍ മാത്രം പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ക്ലബ് ഭാരവാഹികള്‍ അറിയിച്ചു. ക്ലബുമായി ബന്ധപ്പെടാനുള്ള നമ്പര്‍: 9947506231, 9847319571.

Read More

കേരളോല്‍സവ കായിക മല്‍സരം. ജാവലിന്‍ ത്രോയില്‍ സിനിയ്ക്ക് വെള്ളി മെഡല്‍.

09-01-2017 | 39,994 Views
കേരളോല്‍സവ കായിക മല്‍സരം. ജാവലിന്‍ ത്രോയില്‍ സിനിയ്ക്ക് വെള്ളി മെഡല്‍.

തിരുവല്ലയില്‍ നടന്ന സംസ്ഥാന യുവജന ബോര്‍ഡ് സംഘടിപ്പിച്ച കേരളോല്‍സവ കായിക മേളയില്‍ ജാവലിന്‍ ത്രോയില്‍ ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പോയില്‍ സ്വദേശിനി സിനി സതീഷ് വെള്ളി മെഡല്‍ നേടി. കണ്ണൂര്‍ ജില്ലാ കായിക മേളയില്‍ സിനി വ്യക്തിഗത ചാമ്പ്യനായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ നടന്ന കേരളോല്‍സവ മല്‍സരങ്ങളിലും സിനി നിരവധി വിജയങ്ങള്‍ നേടിയിരുന്നു.

Read More

കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായിക താരങ്ങള്‍ക്ക് സ്വീകരണം നല്‍കി.

14-11-2016 | 50,319 Views
കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായിക താരങ്ങള്‍ക്ക് സ്വീകരണം നല്‍കി.

ചെറുപുഴ: പയ്യന്നൂര്‍ സബ് ജില്ലാ കായിക മേളയില്‍ തുടര്‍ച്ചയായി എട്ടാം തവണയും ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായിക താരങ്ങള്‍ക്കും കായികാധ്യാപകന്‍ സജി മാത്യുവിനും സ്കൂള്‍ പിടിഎ യുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. യോഗം ചെറുപുഴ പഞ്ചായത്ത് പ്രസിഡണ്ട് ജമീല കോളയത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വി. കൃഷ്​ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് വര്‍ഗീസ് കണിയാംപറമ്പില്‍, പ്രിന്‍സിപ്പാള്‍ കുസുമം ജോര്‍ജ്, ബെന്നി സെബാസ്റ്റ്യന്‍, സജി മാത്യു, എം.ടി. […]

Read More

ദേശീയ മാസ്റ്റേഴ്‌സ് അക്വാട്ടിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ പാലാവയലില്‍ നിന്നും നാലു താരങ്ങള്‍.

21-10-2016 | 51,298 Views
ദേശീയ മാസ്റ്റേഴ്‌സ് അക്വാട്ടിക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ പാലാവയലില്‍ നിന്നും നാലു താരങ്ങള്‍.

ചിറ്റാരിക്കാല്‍: ദേശീയ മാസ്റ്റേഴ്‌സ് അക്വാട്ടിക് ചാംപ്യന്‍ഷിപ്പിലെ 30 അംഗ കേരള ടീമില്‍ നാലുപേര്‍ പാലാവയലില്‍നിന്നും. തോമാപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍! സജി കണ്ണന്താനം, മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ ബിജു മാപ്പിളപ്പറമ്പില്‍, പാലാവയല്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നീന്തല്‍ പരിശീലകന്‍ ബിജു മാത്തശേരില്‍, ലൈഫ് ഗാര്‍ഡ് ബിജേഷ് ഞെട്ടനൊഴുകയില്‍ എന്നിവരാണ് ഓളപ്പരപ്പില്‍ കേരളത്തിനുവേണ്ടി വെന്നിക്കൊടി പാറിക്കാന്‍ ഇന്ന് സെക്കന്തരാബാദിലേക്ക് എത്തുന്നത്. നാളെമുതല്‍ 23 വരെയാണ് ഇവിടെ ദേശീയ അക്വാട്ടിക് ചാംപ്യന്‍ഷിപ്പ് നടക്കുക. […]

Read More

റവന്യൂ ജില്ലാ സ്‌കൂള്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ ചിറ്റാരിക്കാല്‍ ഉപജില്ല ചാമ്പ്യന്‍മാര്‍.

19-10-2016 | 17,897 Views
റവന്യൂ ജില്ലാ സ്‌കൂള്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ ചിറ്റാരിക്കാല്‍ ഉപജില്ല ചാമ്പ്യന്‍മാര്‍.

പാലാവയല്‍:  റവന്യൂ ജില്ലാ സ്‌കൂള്‍ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ ആതിഥേയരായ ചിറ്റാരിക്കാല്‍ ഉപജില്ല 290 പോയന്റുകളോടെ ഓവറോള്‍ ചാംപ്യന്‍മാരായി. 132 പോയിന്റുകളുമായി ചെറുവത്തൂര്‍ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 79 പോയന്റുകള്‍ നേടി ഹൊസ്ദുര്‍ഗ് ഉപജില്ല മൂന്നാം സ്ഥാനത്തെത്തി. രാവിലെ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഫിലോമിന ജോണി ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് പട്ടാംകുളം ചടങ്ങില്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ സണ്ണി ജോര്‍ജ്, പഞ്ചായത്തംഗം പുഷ്പമ്മ ബേബി, പിടിഎ പ്രസി!ഡന്റുമാരായ ജോയി വണ്ടനാനി, ജോജി തെരുവംകുന്നേല്‍, […]

Read More

ചെറുപുഴ കാര്യങ്കോടു പുഴയില്‍ റാഫ്റ്റിംഗിന് വിദേശ വനിതയും.

10-08-2016 | 30,137 Views
ചെറുപുഴ കാര്യങ്കോടു പുഴയില്‍ റാഫ്റ്റിംഗിന് വിദേശ വനിതയും.

കാര്യങ്കോടു പുഴയില്‍ റാഫ്റ്റിംഗിന് വിദേശ വനിതയും. കാര്യങ്കോടു പുഴയിലെ കുത്തൊഴുക്കില്‍ സാഹസിക വിനോദത്തിനായാണ് വിദേശ വനിതയും സുഹൃത്തുക്കളുമെത്തിയത്. ചുഴികളില്‍ വീണ് വട്ടം കറങ്ങിയും കല്‍ക്കെട്ടില്‍ ഇടിച്ച് ദിശമാറിയും കുതിക്കുന്ന റാഫ്റ്റിംഗ് എന്ന സാഹസിക വിനോദം ആസ്വദിക്കുവാന്‍ അല്പം ചങ്കൂറ്റം വേണം. ഏതൊരു സാഹസിക പ്രിയനെയും ത്രസിപ്പിക്കുന്നതാണ് കാര്യങ്കോടു പുഴയിലെ വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്. ബലാറസുകാരിയായ ജൂലിയയെയും മലയോരത്ത് എത്തിച്ചത് റാഫ്റ്റിംഗിന്റെ സാഹസികത തന്നെ. കാര്യങ്കോട് പുഴയിലെ വൈറ്റ് വാട്ടര്‍ റാഫിറ്റിംഗിനാണ് യൂലിയയും സുഹൃത്തുക്കളും എത്തിയത്.ഇന്റര്‍നെറ്റില്‍ കൂടിയാണ് മലയോരത്തെ […]

Read More

“എന്റെ വെള്ളിത്തൂവല്‍” ഇനി വെള്ളിത്തിരയില്‍..!

07-07-2016 | 31,896 Views
“എന്റെ വെള്ളിത്തൂവല്‍” ഇനി വെള്ളിത്തിരയില്‍..!

സിസ്റ്റര്‍ ജിയ എം.എസ്.ജെ തിരക്കഥ തയ്യാറാക്കി നിര്‍മ്മിച്ച ‘എന്റെ വെള്ളിത്തൂവല്‍’ എന്ന സിനിമയുടെ റിലീസിംഗും ആദ്യ പ്രദര്‍ശനവും കാക്കനാടുള്ള സീറോ മലബാര്‍ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസ്സില്‍ നടന്നു. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു കത്തോലിക്കാ സന്യാസിനി ഒരു സിനിമക്ക് കഥയും തിരക്കഥയും നിര്‍വ്വഹിക്കുന്നത്. സീറോ മലബാര്‍ സഭാ ദിനമായ !!ജൂലൈ 3ന് (ദുക്‌റാന തിരുനാള്‍) കാക്കനാട്ടെ മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ അഭിവന്ദ്യ ശ്രേഷ്ട മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് […]

Read More

എന്ന് കൊറ്റിയുടെ സ്വന്തം മൊയ്​തീന്‍.

22-03-2016 | 56,108 Views
എന്ന് കൊറ്റിയുടെ സ്വന്തം മൊയ്​തീന്‍.

ചെറുപുഴ ടൗണിലെ ഒരു അപൂര്‍വ്വ സൗഹൃദം ഏവര്‍ക്കും കൗതുകമാകുകയാണ്. മനുഷ്യര്‍ തമ്മിലോ മൃഗങ്ങള്‍ തമ്മിലോ പക്ഷികള്‍ തമ്മിലോ അല്ല. മനുഷ്യനും പക്ഷിയും തമ്മിലാണ്. അതും മനുഷ്യനുമായി ഇണങ്ങാത്ത കൊറ്റിയുമായി. ചെറുപുഴ ടൗണില്‍ തിരുമേനി റോഡില്‍ വല്‍ഷങ്ങളായി മീന്‍ കച്ചവടം നടത്തുന്ന ആളാണ് മൊയ്​തീന്‍കുട്ടി. ആറുമാസങ്ങള്‍ക്കു മുന്‍പാണ് ഇയാളുമായി ചങ്ങാത്തംകൂടാന്‍ ഒരു കൊറ്റി എത്തുന്നത്. ആദ്യമൊക്കെ മൊയ്​തീന്‍കുട്ടിയ്ക്ക് സമീപം മറ്റു കൊറ്റി കള്‍ക്കൊപ്പം ചുറ്റിപ്പറ്റി നില്‍ക്കുമായിരുന്നു. മീന്‍ പെട്ടിക്ക് ചുറ്റുമുള്ള ഈച്ചകളെ പേപ്പറുപയോഗിച്ച് മൊയ്തീന്‍കുട്ടി കൊല്ലുമ്പോള്‍ അവയെ തിന്നാന്‍ […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 16-12-2017 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India