Category: Sports/Entertainment

ഹാന്‍ഡ്​ബോളിനായുള്ള കേരളത്തിലെ ആദ്യത്തെ ഇന്‍ഡോര്‍ സ്റ്റേഡിയം വയക്കരയില്‍ ഒരുങ്ങുന്നു.

03-04-2018 | 10,533 Views
ഹാന്‍ഡ്​ബോളിനായുള്ള കേരളത്തിലെ ആദ്യത്തെ ഇന്‍ഡോര്‍ സ്റ്റേഡിയം വയക്കരയില്‍ ഒരുങ്ങുന്നു.

ചെറുപുഴ: പെരിങ്ങോം പഞ്ചായത്തിലെ വയക്കരയില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള ഹാന്‍ഡ്​ബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുങ്ങുന്നു. നിര്‍മ്മാണം പൂര്‍ത്തിയായ ആദ്യ ഘട്ടം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 28ന് സ്പോര്‍ട്​സ്​ വകുപ്പ്​ മന്ത്രി എ.സി. മൊയ്​ദീന്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇത്​ ഇന്ത്യയിലെ ഏറ്റവും വലിയ ഹാന്‍ഡ്​ ബോള്‍ പരിശീലന ഇന്‍ഡോര്‍ സ്റ്റേഡിയമാകും. ഹാന്‍ഡ്​ ബോളിനായുള്ള ഇന്ത്യയിലെ നാലാമത്തെയും കേരളത്തിലെ ആദ്യത്തേയും ഇന്‍ഡോര്‍ സ്റ്റേഡിയമാണ് വയക്കരയിലേത്​. സി. കൃഷ്​ണന്‍ എംഎല്‍എയുടെ ആസ്​തി വികസന ഫണ്ടില്‍ നിന്നും […]

Read More

മലയോരത്തിന്റെ അഭിമാന താരം ശ്രുതിരാജ്​

04-03-2018 | 18,327 Views
മലയോരത്തിന്റെ അഭിമാന താരം ശ്രുതിരാജ്​

മലയോരത്തിന്റെ അഭിമാന താരമായി മാറിയിരിക്കുന്നു ശ്രുതിരാജ്​ എന്ന അത്​ലറ്റ്​. കോഴിക്കോട്​ സമാപിച്ച സംസ്​ഥാന കോളേജ്​ ഗെയിംസില്‍ 200 മീറ്ററില്‍ മീറ്റ്​ റിക്കോര്‍ഡ്​ സ്ഥാപിച്ചാണ് ശ്രുതി മിന്നും വിജയം കൈവരിച്ചത്​. കാലിക്കറ്റ്​ യൂണിവേഴ്​സിറ്റി കാമ്പസില്‍ എംഎ ഇംഗ്ലീഷ്​ അവസാന സെമസ്​റ്റര്‍ വിദ്യാര്‍ഥിനിയാണ് ശ്രുതിരാജ്​. ചെറുപുഴ ചുണ്ടയിലെ ശ്രീരാജിന്റേയും അനിതയുടെയും മകളാണ്. ഭര്‍ത്താവ് റിജേഷ്​.

Read More

സംസ്ഥാന ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ജില്ല ജേതാക്കള്‍.

09-01-2018 | 30,829 Views
സംസ്ഥാന ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ജില്ല ജേതാക്കള്‍.

ചെറുപുഴ: വയക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന 44മത് സംസ്ഥാന ജൂനിയര്‍ (ആണ്‍കുട്ടികള്‍) ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ജില്ല ജേതാക്കളായി. എറണാകുളത്തെയാണ് പരാജയപ്പെടുത്തിയത് (36-27). പഞ്ചായത്ത് പ്രസിഡന്റ് പി നളിനി സമ്മാനങ്ങള്‍ വിതരണം ചെയ്​തു. ടി.എസ്. ഉണ്ണി അധ്യക്ഷത വഹിച്ചു. കെ. രാജന്‍, കെ. വി. മോഹനന്‍, ആര്‍. വിശ്വനാഥന്‍, എ.കെ. റജീന, കെ.പി. തുളസീധരന്‍, ടി. കൃഷ്ണന്‍, എം. കെ. സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഫോട്ടോ & റിപ്പോര്‍ട്ട്: പ്രമോദ്​ പെരുന്തട്ട.

Read More

പ്രതീക്ഷ കബഡി ഫെസ്റ്റ്ജെഎംയുപിയും രക്തസാക്ഷി കയ്യൂരും ജേതാക്കള്‍.

06-01-2018 | 22,368 Views
പ്രതീക്ഷ കബഡി ഫെസ്റ്റ്ജെഎംയുപിയും രക്തസാക്ഷി കയ്യൂരും ജേതാക്കള്‍.

ചെറുപുഴ: പ്രതീക്ഷ കബഡി ഫെസ്റ്റില്‍ സ്‌കൂള്‍ വിഭാഗത്തില്‍ ചെറുപുഴ ജെഎംയുപി സ്‌കൂള്‍ ജേതാക്കളായി. ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,ചുണ്ട രണ്ടാം സ്ഥാനം നേടി. സീനിയര്‍ പുരുഷ വിഭാഗത്തില്‍ രക്തസാക്ഷി കയ്യൂര്‍ ഒന്നാം സ്ഥാനവും അര്‍ജുന പുന്നാട് രണ്ടാം സ്ഥാനവും നേടി. വയലായില്‍ പ്രത്യേകം സജ്ജമാക്കിയ സിന്തറ്റിക് ഫ്‌ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ശനിയാഴ്ച രാത്രിയില്‍ വനിതാ വിഭാഗവും വെറ്ററന്‍സ് വിഭാഗം മത്സരവും നടക്കുന്നുണ്ട്. ചെറുപുഴ അഡീഷണല്‍ എസ്‌ഐ വി.ഡി. രാധാകൃഷ്ണന്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു. […]

Read More

കക്കോട് ജിബിൻ സ്മാരക വോളീബോള്‍ മത്സരത്തില്‍ പാരഡൈസ് പരപ്പ ജേതാക്കള്‍.

27-12-2017 | 17,886 Views
കക്കോട് ജിബിൻ സ്മാരക വോളീബോള്‍ മത്സരത്തില്‍ പാരഡൈസ് പരപ്പ ജേതാക്കള്‍.

ചെറുപുഴ: രണ്ട് ദിവസമായി നടന്ന കക്കോട് ജിബിൻ സ്മാരക വോളീബോള്‍ മത്സരത്തില്‍ പാരഡൈസ് പരപ്പ ജേതാക്കളായി. ഇഎംഎസ്ഞണ്ടാടി രണ്ടാംസ്ഥാനം നേടി. മുന്‍ വോളീബോള്‍ കളിക്കാരനും കോഴിക്കോട് കസ്റ്റംസ് ഓഫീസറുമായ വി. പ്രകാശന്‍ ട്രോഫിയും ഇ.ഗംഗാധരന്‍ ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.പി.എം. മോഹനന്‍ അധ്യക്ഷനായി. കെ. രാജേഷ്, പി.പങ്കജാക്ഷന്‍ നായര്‍, പി.വിജയന്‍, ഇ.വി.വിബിന്‍, പി.ആര്‍. സുലോചന എന്നിവര്‍ പ്രസംഗിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സത്യപാലന്‍ ഉദ്ഘാടനം ചെയ്തു. എം. കരുണാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

Read More

തുടര്‍ച്ചയായി 25 വര്‍ഷവും നീന്തലില്‍ കണ്ണൂര്‍ റവന്യൂജില്ലാ ചമ്പ്യന്‍മാര്‍ കോഴിച്ചാല്‍ സ്കൂള്‍.

01-11-2017 | 16,555 Views
തുടര്‍ച്ചയായി 25 വര്‍ഷവും നീന്തലില്‍ കണ്ണൂര്‍ റവന്യൂജില്ലാ ചമ്പ്യന്‍മാര്‍ കോഴിച്ചാല്‍ സ്കൂള്‍.

കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ തുടര്‍ച്ചയായി ഇരുപത്തിയഞ്ചാം വര്‍ഷവും കണ്ണൂര്‍ റവന്യൂ ജില്ലാ നീന്തല്‍ ചാമ്പ്യന്‍മാരായി ചരിത്രം കുറിച്ചു. കണ്ണൂര്‍ കെ എ പി പോലീസ്​ നീന്തല്‍ കുളത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 192 പോയന്റു നേടി എതിരാളികളെ ബഹിദൂരം പിന്നിലാക്കിയാണ് കോഴിച്ചാലിലെ ചുണക്കുട്ടികള്‍ 25 മത് വര്‍ഷവും തങ്ങളുടെ അജയ്യത തെളിയിച്ചത്. സ്വന്തമായി നീന്തല്‍ കുളമോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത സ്കൂളിലെ കുട്ടികള്‍ കാര്യങ്കോടു പുഴയിലാണ് നീന്തി പഠിക്കുന്നത്. കായികാധ്യാപകന്‍ സജി മാത്യുവിന്റെ ശിക്ഷണത്തിലാണ് കുട്ടികള്‍ […]

Read More

സംസ്ഥാന മാസ്​റ്റേഴ്​സ്​ നീന്തല്‍ മല്‍സരം പാലാവയലില്‍ ഒക്​ടോബര്‍ 21,22 തിയതികളില്‍.

20-10-2017 | 16,347 Views
സംസ്ഥാന മാസ്​റ്റേഴ്​സ്​ നീന്തല്‍ മല്‍സരം പാലാവയലില്‍ ഒക്​ടോബര്‍ 21,22 തിയതികളില്‍.

സംസ്ഥാന മാസ്​റ്റേഴ്​സ്​ നീന്തല്‍ മല്‍സരം ഒക്​ടോബര്‍ 21,22 തിയതികളില്‍ പാലാവയല്‍ സെന്റ് ജോണ്‍സ്​ സ്വിമ്മിംങ്ങ്​ പൂളില്‍ നടക്കും. 25നും 85 നും ഇടയില്‍ പ്രായമുള്ള 14 ജില്ലകളില്‍ നിന്നുമുള്ളവര്‍ മല്‍സരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പാലാവയല്‍ സ്പോര്‍ട്​സ്​ ക്ലബിന്റേയും പാലാവയല്‍ സെന്റ് ജോണ്‍സ്​ ഹയര്‍ സെക്കന്ററി സ്കൂളിന്റേയും ജില്ലാ അക്വാട്ടിക്​ അസോസിയേഷന്റേയും സംയുക്​ത ആഭിമുഖ്യത്തിലാണ് മല്‍സരം നടക്കുന്നത്. മലയോര മേഖലയിലെ നീന്തല്‍ ഗ്രാമമെന്നറിയപ്പെടുന്ന പാലാവയലില്‍ ആദ്യമായി നടത്തപ്പെടുന്ന സംസ്ഥാന നീന്തല്‍ മല്‍സരത്തില്‍ ദേശീയ- അന്തര്‍ദേശീയ പുരുഷ-വനിത […]

Read More

ഉപജില്ലാ കലോല്‍സവം ഈ വര്‍ഷം 13 വ്യക്​തിഗത ചാമ്പ്യന്‍മാര്‍.

11-10-2017 | 16,851 Views
ഉപജില്ലാ കലോല്‍സവം ഈ വര്‍ഷം 13 വ്യക്​തിഗത ചാമ്പ്യന്‍മാര്‍.

ഈ വര്‍ഷം എല്ലാ വിഭാഗങ്ങളിലുമായി 13 വ്യക്​തിഗത ചാമ്പ്യന്‍മാരാണുള്ളത്. സീനിയര്‍ ആണ്‍കുട്ടികളില്‍ ജിനു ഷാലി, ബി.എസ്.​ ആദിത്യന്‍, മിഥുന്‍ രമേഷ്​(പ്രാപ്പോയില്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍), റോബിന്‍ ഷെമ്മി(ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ തിരുമേനി). സെന്നിയര്‍ പെണ്‍കുട്ടികള്‍ കെ.വി.ആദിത്യ(എസ്​എസ്​ജിഎച്ച്​എസ്​എസ്​ പയ്യന്നൂര്‍). ജൂനിയര്‍ ആണ്‍കുട്ടികള്‍ പി.പ്രണബ്(ജിഎച്ച്​എസ്​എസ്​ കോറോം), എം.എസ്​. അഭിജിത്ത്(ജിഎച്ച്​എസ്എസ്​ പ്രാപ്പോയില്‍). ജൂനിയര്‍ പെണ്‍കുട്ടികള്‍ റിന്‍സി തോമസ്​(ജിഎച്ച്​എസ്​എസ്​ കോഴിച്ചാല്‍), ടെസി മേരി ജോസഫ്(സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്കൂള്‍ ചെറുപുഴ). സബ്​ജൂനിയര്‍ ആണ്‍കുട്ടികള്‍ പി.പി.സുബിന്‍ കൃഷ്​ണ(എസ്​ബിബിടിഎം എച്ച്​എസ്​എസ്​ തായിനേരി), ആദിത്യലാല്‍( […]

Read More

പയ്യന്നൂര്‍ ഉപജില്ലാ കായിക മേള. പ്രാപ്പോയില്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ ജേതാക്കള്‍.

11-10-2017 | 5,981 Views
പയ്യന്നൂര്‍ ഉപജില്ലാ കായിക മേള. പ്രാപ്പോയില്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ ജേതാക്കള്‍.

ചെറുപുഴ: മൂന്നു ദിവസമായി ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു വന്ന പയ്യന്നൂര്‍ ഉപജില്ലാ സ്കൂള്‍ കായിക മേള സമാപിച്ചു. 193 പോയിന്റുകള്‍ നേടി പ്രാപ്പോയില്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍മാരായി. 151 പോയിന്റുമായി കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ രണ്ടും, 78 പോയിന്റുമായി ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ മാതമംഗലം മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സത്യപാലന്‍ ഉദ്ഘാടനം ചെയ്​തു. […]

Read More

സംസ്ഥാന ജൂനിയര്‍ ഹാന്‍ഡ്‌ബോളില്‍ കണ്ണൂരിന് കിരീടം.

18-09-2017 | 9,198 Views
സംസ്ഥാന ജൂനിയര്‍ ഹാന്‍ഡ്‌ബോളില്‍ കണ്ണൂരിന് കിരീടം.

ചെറുപുഴ : വയക്കര ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ മൈതാനിയില്‍ നടന്ന 44-ാമത് സംസ്ഥാന ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂരിന് കിരീടം. കോട്ടയത്തെ അഞ്ചിനെതിരേ 19 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കണ്ണൂര്‍ ചാമ്പ്യന്‍മാരായത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം പി.എന്‍. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു.

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 24-05-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India