Category: Articles

ഇരിട്ടി നഗരസഭയാകാനുള്ള സാധ്യത തെളിയുന്നു

11-12-2014 | 6,950 Views
ഇരിട്ടി നഗരസഭയാകാനുള്ള സാധ്യത തെളിയുന്നു

മലയോര താലൂക്കിന്റെ ആസ്ഥാനമായ ഇരിട്ടിയെ നഗരസഭയാക്കാനുള്ള സാധ്യത തെളിയുന്നു. നിലവില്‍ കീഴൂര്‍-ചാവശ്ശേരി പഞ്ചായത്തിന്റെ ഭാഗമാണ് ഇരിട്ടി. കീഴൂര്‍-ചാവശ്ശേരി പഞ്ചായത്തിനെ നഗരസഭയാക്കണമെന്ന് യു.ഡി.എഫ്. ഉപസമിതി സര്‍ക്കാറിന് ശുപാര്‍ശ ചെയ്തതോടെയാണ് ഇരിട്ടിയുടെ സാധ്യതയേറിയത്. വരുമാനത്തിലും ജനസംഖ്യാടിസ്ഥാനത്തിലും നഗരസഭയേക്കാള്‍ ഉയര്‍ന്ന നിലയിലാണ് ഇരിട്ടി ഉള്‍പ്പെടുന്ന കീഴൂര്‍-ചാവശ്ശേരി പഞ്ചായത്തിന്റെ സ്ഥാനം. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്സും മുസ്!ലിംലീഗും നേരത്തേതന്നെ സര്‍ക്കാറിന് നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. 1300-ഓളം വോട്ടര്‍മാറുള്ള 21 വാര്‍ഡുകള്‍ ഉള്‍പ്പെട്ടതാണ് കീഴൂര്‍-ചാവശ്ശേരി പഞ്ചായത്ത്. സമീപ പഞ്ചായത്ത് വാര്‍ഡുകള്‍ ഒന്നും പുതുതായി കൂട്ടിച്ചേര്‍ക്കാതെ തന്നെ നഗരസഭയാകാനുള്ള […]

Read More

വേനലടുക്കുമ്പോള്‍ പെരിങ്ങോം ഫയര്‍ സര്‍വ്വീസിന് ആധിയുടെ ‘തീ’….!

05-12-2014 | 8,124 Views
വേനലടുക്കുമ്പോള്‍ പെരിങ്ങോം ഫയര്‍ സര്‍വ്വീസിന് ആധിയുടെ ‘തീ’….!

ചെറുപുഴ: തീ പിടിത്തം പതിവാകുന്ന വേനല്‍ക്കാലം അടുത്തെത്തുമ്പോള്‍ പെരിങ്ങോം ഫയര്‍ സര്‍വ്വീസിന് ആധിയുടെ തീയാണ്ചെങ്കല്‍ പ്രദേശങ്ങളിലെ പുല്‍മേടുകളിലേക്കും മലയോര മേഖലയിലെ ദുര്‍ഘടപ്രദേശങ്ങളിലേക്കും ഓടിയെത്തി തീ കെടുത്താനുള്ള ജീവനക്കാരുടെ അഭാവമാണ് പെരിങ്ങോം ഫയര്‍ സ്റ്റേഷനെ വലയ്ക്കുന്ന മുഖ്യപ്രശ്നം. സ്റ്റേഷന്‍ ഓഫിസര്‍ ഉള്‍പ്പെടെ മുപ്പത്തിയൊന്‍പത് ജീവനക്കാര്‍ വേണ്ടിടത്ത് ഇരുപത്തിയാറ് പേരാണ് ഇപ്പോഴുള്ളത്​. ഫയര്‍മെന്‍മാരുടെ തസ്തിക നികത്തുന്നതാകട്ടെ ഹോം ഗാര്‍ഡുകളെ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിച്ചുകൊണ്ടാണ്. പെരിങ്ങോം ഫയര്‍ ഫോഴ്സിന്‍റ്റെ പരിധിയിലെ കാങ്കോല്‍ ആലപ്പടമ്പ, പെരിങ്ങോം വയക്കര, എരമം കുറ്റൂര്‍, പഞ്ചായത്തുകളില്‍ പുല്‍മേടുകളും ,കശുമാവിന്‍ […]

Read More

‘അക്ഷരം’ സംസ്കാരികോല്‍സവത്തിന് ആലക്കോട് തിരി തെളിഞ്ഞു

01-12-2014 | 7,689 Views
‘അക്ഷരം’ സംസ്കാരികോല്‍സവത്തിന് ആലക്കോട് തിരി തെളിഞ്ഞു

ആലക്കോട്: മലയോരത്തെ വിവിധ പഞ്ചായത്തുകളിലെ സാംസ്കാരിക-രാഷ്ട്രീയ-വാണിജ്യ സംഘടനകളുടെ സഹകരണത്തോടെ കൈരളിബുക്സിന്‍റെ നേത്രുത്വത്തില്‍ ഡിസംബര്‍ 1 മുതല്‍ 10 വരെ ആലക്കോട് എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്കൂളിനു സമീപത്തായി നടക്കുന്ന സാംസ്ക്കാരികോല്‍സവത്തിന് തുടക്കമായി. ആധുനിക മലയാളസാഹിത്യത്തിലെ പ്രശസ്തനായ ചെറുകഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതിന്‍റെ ഭാഗമായി പുസ്തകോല്‍സവം, നാടന്‍ കലോല്‍സവം, സാഹിത്യ മത്സരങ്ങള്‍, സെമിനാറുകള്‍, കവിയരങ്ങ്, പ്രഭാഷണങ്ങള്‍, പുസ്തക പ്രകാശനം, വിനോദ പരിപാടികള്‍, ചലച്ചിത്ര പ്രദര്‍ശനം എന്നിവ നടക്കും. ചലച്ചിത്ര-കലാ-സാഹിത്യരംഗത്തെ പ്രമുഖര്‍ വിവിധ ദിവസങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ […]

Read More

ടി എസ് എസ് എസിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ കാശ്മീരി സംഘം ചിറ്റാരിക്കാലില്‍.

01-11-2014 | 11,765 Views
ടി എസ് എസ് എസിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ കാശ്മീരി സംഘം ചിറ്റാരിക്കാലില്‍.

തലശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുരിച്ചു പഠിക്കുവാന്‍ കാശ്മീരില്‍ നിന്നും 18 അംഗ സംഘം ചിറ്റാരിക്കാല്‍ വെള്ളടുക്കത്തെത്തി. ടി എസ് എസ് എസ് നടപ്പിലാക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചു മനസിലാക്കുന്നതിനും തങ്ങളുടെ നാട്ടില്‍ ഇത് പ്രാവര്‍ത്തികമാക്കുകയും ലക്ഷ്യമിട്ടാണ് ഇവര്‍ എത്തിയത്. കോ-ഓര്‍ഡിനേറ്റര്‍മാരായ ജമ്മുവില്‍ നിന്നുള്ള സിസ്റ്റര്‍ ഉഷ, അരുണാചല്‍ പ്രദേശില്‍ നിന്നുള്ള സിസ്റ്റര്‍ ആനി എന്നിവരുടെ നേതൃത്വത്തിലാണ് കാശ്മീരി സംഘം എത്തിയത്. ഗ്രൂപ്പ് ഫാമിങ്ങ്, ജലസേചന- സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, സധാരണ ജനങ്ങള്‍ക്കായി നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികള്‍ എന്നിവ നേരില്‍ […]

Read More

അപൂര്‍വ്വയിനം പുല്ലൂപ്പനെ ചീമേനിക്കടുത്ത് കണ്ടെത്തി.

07-10-2014 | 16,439 Views
അപൂര്‍വ്വയിനം പുല്ലൂപ്പനെ ചീമേനിക്കടുത്ത് കണ്ടെത്തി.

ചെമ്പോത്തിന്‍റ്റെ വര്‍ഗ്ഗത്തില്‍പെട്ട പുല്ലൂപ്പനെ ചിമേനിക്കടുത്ത് അരിയിട്ടപാറയിലെ ചെങ്കല്‍പ്രദേശത്തെ കുറ്റിക്കാടുകള്‍ക്കിടയില്‍ കണ്ടെത്തി. പരിസ്ഥിതി ഫോട്ടോഗ്രാഫര്‍ പാടിച്ചാല്‍ സ്വദേശി ജയേഷ് ഏറെ നാളത്തെ നിരിക്ഷണത്തിനൊടുവിലാണ് പുല്ലൂപ്പന്‍റ്റെ സാന്നിധ്യം സ്ഥിരികരിച്ചത്. ലെസ്സര്‍കൗക്കള്‍ എന്ന ഇനത്തില്‍പെട്ട പുല്ലൂപ്പന്‍ വടക്കന്‍ കേരളത്തില്‍ അപൂര്‍വ്വമാണ്.2003 ല്‍ ആറളം വന്യജീവി സങ്കേതത്തില്‍ നടന്ന പക്ഷിസര്‍വ്വേക്കു ശേഷം ഈയിനത്തെ വടക്കന്‍ കേരളത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് ജയേഷ് പറയുന്നു. ചെമ്പോത്തുമായി രൂപ സാദൃശമുണ്ടെങ്കിലും വലിപ്പം കുറവാണ്. ചെമ്പോത്തിനെപൊലെ കണ്ണുകള്‍ക്കു ചുറ്റുമുള്ള ചുവപ്പുനിറം ഇവയ്ക്കില്ല. തെരുവപ്പുല്ലുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന് ചെറുപ്രാണികളെ ആഹാരമാക്കുന്നതുകൊണ്ടാണ്` ഇവ പുല്ലൂപ്പനെന്ന് […]

Read More

ഏഴിമല-ചെറുപുഴ-വാഗമണ്ഡലം പാതക്ക് കര്‍ണാടകവുമായി ചേര്‍ന്ന് സംയുകത നീക്കം.

22-09-2014 | 20,299 Views
ഏഴിമല-ചെറുപുഴ-വാഗമണ്ഡലം പാതക്ക് കര്‍ണാടകവുമായി ചേര്‍ന്ന് സംയുകത നീക്കം.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പാതി വഴിയിലായഏഴിമല-ചെറുപുഴ-വാഗമണ്ഡലം പാത യാഥാര്‍ഥ്യമാക്കാന്‍ ചെറുപുഴ, വാഗമണ്ഡലം പഞ്ചായത്തുകള്‍ ചേര്‍ന്ന് സംയുക്ത നീക്കമാരംഭിച്ചു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോഷിജോസിന്റെ നേതൃത്വത്തില്‍ നാലംഗ പ്രതിനിധി സംഘം കഴിഞ്ഞദിവസം കര്‍ണാടകത്തിലെ വാഗമണ്ഡലം പഞ്ചായത്ത് ഓഫിസിലെത്തി പ്രസിഡന്റ് കാവേരിയമ്മ, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. പാതക്കുവേണ്ടി ചെറുപുഴ കേന്ദ്രീകരിച്ച് രൂപീകരിച്ച മാതൃകയില്‍ വാഗമണ്ഡലത്തും ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. വാഗമണ്ഡലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാവേരിയമ്മ ചെയര്‍മാനും […]

Read More

കാക്കപ്പൊന്നു പൂത്തു; ശലഭക്കൂട്ടം വിരുന്നെത്തി.

21-09-2014 | 11,975 Views
കാക്കപ്പൊന്നു പൂത്തു; ശലഭക്കൂട്ടം വിരുന്നെത്തി.

ശലഭങ്ങളെയും തേനിച്ചകളെയും വിരുന്നൂട്ടാന്‍ കാക്കപ്പൊന്നു പൂത്തു. പെരിങ്ങോം മടക്കാം പൊയിലിലെ ടി.വി. ബാലകൃഷ്ണന്‍റ്റെ വീട്ടുമുറ്റത്തെ കാക്കപ്പൊന്നാണ്പൂത്തുലഞ്ഞ് ശലഭക്കൂട്ടങ്ങളെ ആകര്‍ഷിക്കുന്നത്. ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ ചെറിയ വെളുത്തപൂക്കളുടെ കൂട്ടങ്ങളായി പൂത്തുലയുന്ന കാക്കപ്പൊന്നിന്‍റ്റെ തേന്‍ നുകരാന്‍ ആയിരക്കണക്കിന് പൂമ്പാറ്റകളാണ് ദിവസവും ബാലകൃഷ്ണന്‍റ്റെ വീട്ടുമുറ്റത്ത് എത്തുന്നത്. ഇവയിലെറെയും പകല്‍ സമയം പുറത്തിറങ്ങുന്ന നിശാശലഭമായ വെങ്കടനീലി (ബ്ളൂടൈഗര്‍) ആണ്. വിവിധനിറങ്ങളിലുള്ള മറ്റ് ശലഭങ്ങളും, കടന്നലുകള്‍ പോലും തേന്‍ കുടിച്ചു തിമര്‍ത്ത് മയങ്ങിവീഴുന്ന കാഴ്ചയും കൗതുകകരമാണ്. 20 ഇനം പൂമ്പാറ്റകളുടെ സാന്നിധ്യം […]

Read More

മിനി എഫ് എം സ്റ്റേഷന്‍ നിര്‍മ്മിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി.

24-08-2014 | 13,761 Views
മിനി എഫ് എം സ്റ്റേഷന്‍ നിര്‍മ്മിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി.

ശാസ്ത്രം വായിച്ചു പഠിക്കാന്‍ മാത്രമുള്ളതല്ല പ്രയോഗിച്ച് പരിശീലിക്കുവാന്‍ കൂടിയുള്ളതാണെന്ന് തെളിയിക്കുകയാണ് ചെറുപുഴ സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സജല്‍ സന്തോഷ്. തന്റെ ശാസ്ത്രാവബോധം കൂട്ടുകാര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുവാന്‍ സജല്‍ ഒരു മിനി എഫ് എം സ്റ്റേഷന്‍ തന്നെ നിര്‍മ്മിച്ചിരിക്കുകയാണ്. അധ്യാപകരുടെ സമ്മതത്തോടെ സ്കൂള്‍ സയന്‍സ് ലാബിലാണ് സജല്‍ തന്റെ മിനി എഫ് എം സ്റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നത്. കൂട്ടുകാരുടെ പാട്ടും അറിയിപ്പുകളുമെല്ലാം സ്കൂളിന് 250 മീറ്റര്‍ ചുറ്റളവില്‍ ഒരു ട്രാന്‍സിസ്റ്ററിലൂടെ കേള്‍പ്പിച്ചാണ് സജല്‍ […]

Read More

സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷി ഓഫീസറേയും കര്‍ഷക മിത്രം അവാര്‍ഡ് ജേതാവിനേയും ആദരിച്ചു.

17-08-2014 | 10,512 Views
സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷി ഓഫീസറേയും കര്‍ഷക മിത്രം അവാര്‍ഡ് ജേതാവിനേയും ആദരിച്ചു.

സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷി ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട വെസ്റ്റ്- എളേരി കൃഷിഭവനിലെ കൃഷി ഓഫീസര്‍ ഡി എല്‍ സുമയേയും കര്‍ഷക മിത്ര അവാര്‍ഡ് നേടിയ ചിറ്റാരിക്കാല്‍ കാറ്റാംകവലയിലെ ജോജി പി ഡാനിയേലിനേയും വെസ്റ്റ്- എളേരി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഹ്യത്തില്‍ അനുമോദിച്ചു. പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും റാലിയായി ഭീമനടി ടൗണ്‍ ചുറ്റി ജേതാക്കളെ സ്വീകരണവേദിയിലേയ്ക്കാനയിച്ചു. ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ മികച്ച കര്‍ഷകരേയും ആദരിച്ചു. യോഗത്തില്‍ വെസ്റ്റ്- എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ജാനു […]

Read More

പൈപ്പിംഗ് പ്രതിഭാസം; ഭയപ്പാടോടെ കൊട്ടത്തലച്ചിയില്‍ രണ്ട് കുടുംബങ്ങള്‍

12-08-2014 | 11,206 Views
പൈപ്പിംഗ് പ്രതിഭാസം; ഭയപ്പാടോടെ കൊട്ടത്തലച്ചിയില്‍ രണ്ട് കുടുംബങ്ങള്‍

രണ്ട് വര്‍ഷം മുന്‍പ് ഒരു ആഗസ്തില്‍ കൊട്ടത്തലച്ചിമലയില്‍ രൂപപ്പെട്ട പൈപ്പിംഗ് പ്രതിഭാസത്തെ തുടര്‍ന്ന് വീടടക്കം മണ്ണിനടിയില്‍ അകപ്പെട്ടു പോകുമെന്ന ഭീതിയില്‍ ഉറക്കം നഷ്ടപ്പെട്ട് പുളിങ്ങോം കൊട്ടത്തലച്ചിയില്‍ രണ്ട് കുടുംബങ്ങള്‍. ചെറുപുഴ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍പെട്ട പോത്തേര ബാലകൃഷ്ണന്റെയും, കുറ്റിയാനിക്കല്‍ രാജേഷിന്റെയും കുടുംബങ്ങളാണ്‌, മഴ കനത്തുപെയ്യുമ്പോള്‍ പൈപ്പിംഗ് പ്രതിഭാസത്തിന്റെ ഇരകളാകുമെന്ന് ഭയന്ന് കഴിയുന്നത്. ഭൂമിക്കടിയില്‍  മീറ്ററുകളോളം ദൂരത്തില്‍ മണ്ണൊലിച്ചുപോയി വലിയ ഗുഹകള്‍ രൂപപ്പെടുന്നതാണ്‌ പൈപ്പിംഗ് പ്രതിഭാസം. ഇത്തരത്തില്‍ കൊട്ടത്തലച്ചിയില്‍ രൂപപ്പെട്ട ഗുഹക്കു മുകളിലാണ്‌ പോത്തേര ബാലകൃഷ്ണന്റെ വീടുള്ളത്. ഗുഹ […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 18-09-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India