Category: Articles

ഇവര്‍ പാലാവയലിന്റെ നീന്തല്‍ താരങ്ങള്‍. കേരളത്തിന്റേയും.

12-02-2015 | 11,011 Views
ഇവര്‍ പാലാവയലിന്റെ നീന്തല്‍ താരങ്ങള്‍. കേരളത്തിന്റേയും.

ദില്‍ന എം.ഡി. മുക്കുടിക്കാട്ടില്‍.   ആറാം ക്ലാസ് വരെ പാലാവയല്‍ സ്കൂളില്‍ പഠിച്ചു. തൃശ്ശൂര്‍ മോഡല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍,സെന്റ് മേരീസ് കോളേജ് എന്നിവടങ്ങളിലും പഠനം പൂര്‍ത്തിയാക്കി.  2009 ജൂനിയര്‍ ഏഷ്യന്‍ ഗെയിസില്‍ വാട്ടര്‍ പോളോയില്‍ വെങ്കല മെഡല്‍ ജേതാവ്. 2010 മുതല്‍ 2014 വരെ സീനിയര്‍ നാഷ്ണല്‍ മീറ്റില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവ്. 2011 നാഷ്ണല്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവ്. 2013 ദുബായില്‍ വെച്ച് നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.2015 നാഷ്ണല്‍ […]

Read More

കൊട്ടത്തലച്ചി മലയിലെ പൈപ്പിങ് പ്രതിഭാസം; പഠന സംഘമെത്തി.

05-02-2015 | 12,957 Views
കൊട്ടത്തലച്ചി മലയിലെ പൈപ്പിങ് പ്രതിഭാസം; പഠന സംഘമെത്തി.

ചെറുപുഴ പഞ്ചായത്തിലെ കൊട്ടത്തലച്ചി മലയിലും കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിനു സമീപം നെല്ലിയടുക്കയിലും പൈപ്പിങ് പ്രതിഭാസത്തെക്കുറിച്ച് പഠനം നടത്താന്‍ വിദഗ്ദ്ധ സംഘമെത്തിയത്. കൊട്ടത്തലച്ചിമലയിലും പരിസര പ്രദേശങ്ങളിലുമുള്ള പൈപ്പിങ് പ്രതിഭാസം ഏറ്റവും തീവ്രമായതാണെന്നും ഇതിനാല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്​മിനിസ്ട്രേഷന്‍ സീനിയര്‍ പ്രൊഫസറുമായ ഡോ. വിനോദ് ശര്‍മ്മ പറഞ്ഞു. സെന്റെര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് 2012 ല്‍ ആരംഭിച്ച പഠനം വിലയിരുത്താനെത്തിയതായിരുന്നു […]

Read More

സുന്ദരികളെ ഒഴിവാക്കൂ: പുകവലിയില്‍ നിന്ന്‌ രക്ഷനേടൂ

22-01-2015 | 9,522 Views
സുന്ദരികളെ ഒഴിവാക്കൂ: പുകവലിയില്‍ നിന്ന്‌ രക്ഷനേടൂ

നിങ്ങള്‍ പുകവലിയില്‍ നിന്ന്‌ രക്ഷനേടാന്‍ ആഗ്രഹിക്കുന്ന വ്യക്‌തിയാണെങ്കില്‍ ആദ്യം ചെയ്യേണ്ടത്‌ സുന്ദരികളെ ഒഴിവാക്കുകയാണെന്ന്‌ പുതിയ പഠനങ്ങള്‍ വ്യക്‌തമാക്കുന്നു. തായ്‌വാനില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ വ്യത്യസ്‌തമായ പഠനത്തിലാണ്‌ ആണുങ്ങള്‍ക്ക്‌ പുകവലി നിര്‍ത്താന്‍ സാധിക്കാത്തതിലെ പ്രധാന കാരണം സുന്ദരികളായ സ്‌ത്രീകളാണെന്ന്‌ കണ്ടെത്തിയത്‌. പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന 76 പുരുഷന്മാരെയാണ്‌ പഠനത്തിനായി തിരഞ്ഞെടുത്തത്‌. എല്ലാവര്‍ക്കും ആവശ്യത്തിന്‌ സിഗരറ്റുകളും സുന്ദരികളായ സ്‌ത്രീകളുടെ ചിത്രങ്ങളും ഗവേഷകര്‍ നല്‍കി. തുടര്‍ന്ന്‌ ചിത്രങ്ങളില്‍ നിന്ന്‌ എറ്റവും സുന്ദരിയായ സ്‌ത്രീ ആരെന്ന്‌ കണ്ടത്താന്‍ നിര്‍ദേശം നല്‍കി. കാര്യമെന്തെന്ന്‌ മനസ്സിലായില്ലെങ്കിലും […]

Read More

ബാന്‍റ്റ് മേളത്തില്‍ സംസ്ഥാന ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി.

21-01-2015 | 6,046 Views
ബാന്‍റ്റ് മേളത്തില്‍ സംസ്ഥാന ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി.

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ തോമാപുരം സെന്‍റ്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീമിനും, ഹൈസ്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ ടീമിനും പി.ടി.എ യുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കഴിഞ്ഞ 8 വര്‍ഷമായി ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ബാന്‍റ്റു മേളത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്ന കോട്ടയം മൗണ്ട് കാര്‍മ്മല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്‍റ്റെ കുത്തക തര്‍ത്താണ്` തോമാപുരം ജേതക്കളായത്. വിജയികളെ ചെണ്ടമേളത്തന്‍റ്റെ അകമ്പടിയോടെ ചിറ്റാരിക്കാല്‍ ടൗണില്‍ കൂടി റാലിയായി സ്വീകരിച്ചാനയിക്കുകയായിരുന്നു. […]

Read More

മലയോരത്തിന്റെ സാക്ഷാല്‍ക്കാരം; സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിടും.

13-01-2015 | 7,102 Views
മലയോരത്തിന്റെ സാക്ഷാല്‍ക്കാരം; സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്ക് മുഖ്യമന്ത്രി തറക്കല്ലിടും.

മലയോരത്തിന്റെ സ്വപ്നമായ ലീഡര്‍ കെ കരുണാകരന്‍ മെമ്മോറിയല്‍ സൂപ്പര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് ജനുവരി 15 ന് ചെറുപുഴയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിടും. ആറു നിലകളിലായി രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുന്ന രീതിയില്‍ എല്ലാ ഐ പി വിഭാഗങ്ങളോടും കൂടിയ ആശുപത്രിയാണ് ലക്ഷ്യമിടുന്നത്. വിദഗ്ദ്ധ ചികില്‍സയ്ക്കായി അന്യ സംസ്ഥാനത്തുള്ള ആശുപത്രികളെ ആശ്രയിക്കുന്ന മലയോരത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലായിരിക്കും ആശുപത്രിയുടെ പ്രവര്‍ത്തനമെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രകൃതിരമണീയമായ കാര്യങ്കോടു പുഴയോരത്ത് പരിസ്ഥിതി സൗഹൃദപരമായ കെട്ടിട […]

Read More

സുനില്‍ വിസ്മയ്ക്ക് മജീഷ്യന്‍ അസോസിയേഷന്റെ അംഗീകാരം.

05-01-2015 | 5,361 Views
സുനില്‍ വിസ്മയ്ക്ക് മജീഷ്യന്‍ അസോസിയേഷന്റെ അംഗീകാരം.

യുവ മജീഷ്യന്‍ സുനില്‍ വിസ്മയ്ക്ക് മലയാളീ മജീഷ്യ​ന്‍ അസോസിയേഷന്റെ അംഗീകാരം. ഇന്ത്യയിലാദ്യമായി പ്രവചനവും പ്രഖ്യാപനവും ഒരേ സമയം നടത്തിയ പ്രകടനമാണ് സുനിലിനെ അംഗീകാരത്തിനര്‍ഹമാക്കിയത്. ചെറുപുഴ സെന്റ് ജോസഫ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന പയ്യന്നൂര്‍ സബ് ജില്ലാ സ്കൂള്‍ കലോല്‍സവത്തില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ സ്കൂളിനെ പ്രവചിച്ചാണ് സുനില്‍ ശ്രദ്ധേയനായത്. ഫലപ്രഖ്യാപനത്തിന് മൂന്നു ദിവസം മുന്‍പ് ചാമ്പ്യന്‍ സ്കൂളിന്റെ പേരെഴുതി കവറിലാക്കി സംഘാടകരെ ഏല്‍പിക്കുകയായിരുന്നു. ഇത് ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്തു. സമാപന ദിവസം ചാമ്പ്യന്‍ സ്കൂളിനെ പ്രഖ്യാപിച്ച […]

Read More

കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ക്കായി കര്‍ണ്ണാടകത്തിന്റെ നിരന്തര അവകാശവാദം.

02-01-2015 | 6,331 Views
കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ക്കായി കര്‍ണ്ണാടകത്തിന്റെ നിരന്തര അവകാശവാദം.

കര്‍ണ്ണാടക വനാതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന കേരളത്തിന്റെ സ്ഥലങ്ങള്‍ക്കായി കര്‍ണ്ണാടകത്തിന്റെ നിരന്തരമായ അവകാശവാദം. എന്നാല്‍ ഇതൊന്നും ഗൗരവമുള്ള കാര്യങ്ങളല്ല എന്ന രീതിയിലാണ് കേരളത്തിന്റെ സമീപനം. കര്‍ണ്ണാടക വനം വകുപ്പും പോലീസും ഇതിനായി ആസൂത്രിതമായ ശ്രമങ്ങളാണ് നടത്തുന്നത്. കണ്ണൂര്‍ ജില്ലയിലെ പുളിങ്ങോം, അയ്യന്‍കുന്ന് എന്നിവിടങ്ങളില്‍ കര്‍ണ്ണാടകം ഇത്തരം നീക്കങ്ങള്‍ പരസ്യമായി നടത്തുകയാണ്. ചെറുപുഴ പഞ്ചായത്തിലെ കാര്യങ്കോടു പുഴയ്ക്കക്കരെ കേരളത്തിനു സ്ഥലമില്ലെന്നാണ് കഴിഞ്ഞ ദിവസം ഇവിടം സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തകരോട് കര്‍ണ്ണാടക പോലീസും വനംവകുപ്പധികൃതരും പറഞ്ഞത്. എന്നാല്‍ ഇവിടെ പുളിങ്ങോം മുതല്‍ […]

Read More

“ജനഗണമന” നമ്മുടെ ദേശീയ ഗാനം നൂറ്റി മൂന്നാം വയസിലേയ്ക്ക്.

29-12-2014 | 5,491 Views
“ജനഗണമന” നമ്മുടെ ദേശീയ ഗാനം നൂറ്റി മൂന്നാം വയസിലേയ്ക്ക്.

മഹാകവി രവീന്ദ്രനാഥ ടാഗോര്‍ രചിച്ച ഇന്ത്യയുടെ ദേശീയ ഗാനം നൂറ്റിമൂന്നാം വയസിലേയ്ക്ക്. 1912 ജനുവരിയില്‍ രവീന്ദ്രനാഥ ടാഗോര്‍ പത്രാധിപരായിരുന്ന “തത്വബോധിനി” പത്രികയില്‍ ഭാരത് വിധാതാ എന്ന തലക്കെട്ടിലാണ് ഈ ഗാനം ആദ്യമായി പ്രസിദ്ധീകരിച്ചത്. 1911 ല്‍ ഡിസംബര്‍ 27 ന് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ ഇരുപത്തിയെട്ടാമത് വാര്‍ഷിക സമ്മേളനമായ കല്‍ക്കട്ട സമ്മേളനത്തില്‍ പ്രാര്‍ത്ഥനാ ഗാനമായി പാടിത്തുടങ്ങിയ ഈ ഗാനം ഇന്ന് ലോകമൊട്ടാകെയുള്ള കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശമാണ്. ജനഗണമന അധിനായക ജയഹേ… കേള്‍ക്കുമ്പോള്‍ അഭിമാനത്തോടെ തലയുയര്‍ത്താത്ത ഒറ്റ ഇന്ത്യക്കാരനുമുണ്ടാകില്ല. […]

Read More

ഇരിട്ടി നഗരസഭയാകാനുള്ള സാധ്യത തെളിയുന്നു

11-12-2014 | 6,842 Views
ഇരിട്ടി നഗരസഭയാകാനുള്ള സാധ്യത തെളിയുന്നു

മലയോര താലൂക്കിന്റെ ആസ്ഥാനമായ ഇരിട്ടിയെ നഗരസഭയാക്കാനുള്ള സാധ്യത തെളിയുന്നു. നിലവില്‍ കീഴൂര്‍-ചാവശ്ശേരി പഞ്ചായത്തിന്റെ ഭാഗമാണ് ഇരിട്ടി. കീഴൂര്‍-ചാവശ്ശേരി പഞ്ചായത്തിനെ നഗരസഭയാക്കണമെന്ന് യു.ഡി.എഫ്. ഉപസമിതി സര്‍ക്കാറിന് ശുപാര്‍ശ ചെയ്തതോടെയാണ് ഇരിട്ടിയുടെ സാധ്യതയേറിയത്. വരുമാനത്തിലും ജനസംഖ്യാടിസ്ഥാനത്തിലും നഗരസഭയേക്കാള്‍ ഉയര്‍ന്ന നിലയിലാണ് ഇരിട്ടി ഉള്‍പ്പെടുന്ന കീഴൂര്‍-ചാവശ്ശേരി പഞ്ചായത്തിന്റെ സ്ഥാനം. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്സും മുസ്!ലിംലീഗും നേരത്തേതന്നെ സര്‍ക്കാറിന് നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. 1300-ഓളം വോട്ടര്‍മാറുള്ള 21 വാര്‍ഡുകള്‍ ഉള്‍പ്പെട്ടതാണ് കീഴൂര്‍-ചാവശ്ശേരി പഞ്ചായത്ത്. സമീപ പഞ്ചായത്ത് വാര്‍ഡുകള്‍ ഒന്നും പുതുതായി കൂട്ടിച്ചേര്‍ക്കാതെ തന്നെ നഗരസഭയാകാനുള്ള […]

Read More

വേനലടുക്കുമ്പോള്‍ പെരിങ്ങോം ഫയര്‍ സര്‍വ്വീസിന് ആധിയുടെ ‘തീ’….!

05-12-2014 | 8,004 Views
വേനലടുക്കുമ്പോള്‍ പെരിങ്ങോം ഫയര്‍ സര്‍വ്വീസിന് ആധിയുടെ ‘തീ’….!

ചെറുപുഴ: തീ പിടിത്തം പതിവാകുന്ന വേനല്‍ക്കാലം അടുത്തെത്തുമ്പോള്‍ പെരിങ്ങോം ഫയര്‍ സര്‍വ്വീസിന് ആധിയുടെ തീയാണ്ചെങ്കല്‍ പ്രദേശങ്ങളിലെ പുല്‍മേടുകളിലേക്കും മലയോര മേഖലയിലെ ദുര്‍ഘടപ്രദേശങ്ങളിലേക്കും ഓടിയെത്തി തീ കെടുത്താനുള്ള ജീവനക്കാരുടെ അഭാവമാണ് പെരിങ്ങോം ഫയര്‍ സ്റ്റേഷനെ വലയ്ക്കുന്ന മുഖ്യപ്രശ്നം. സ്റ്റേഷന്‍ ഓഫിസര്‍ ഉള്‍പ്പെടെ മുപ്പത്തിയൊന്‍പത് ജീവനക്കാര്‍ വേണ്ടിടത്ത് ഇരുപത്തിയാറ് പേരാണ് ഇപ്പോഴുള്ളത്​. ഫയര്‍മെന്‍മാരുടെ തസ്തിക നികത്തുന്നതാകട്ടെ ഹോം ഗാര്‍ഡുകളെ താല്‍കാലികാടിസ്ഥാനത്തില്‍ നിയമിച്ചുകൊണ്ടാണ്. പെരിങ്ങോം ഫയര്‍ ഫോഴ്സിന്‍റ്റെ പരിധിയിലെ കാങ്കോല്‍ ആലപ്പടമ്പ, പെരിങ്ങോം വയക്കര, എരമം കുറ്റൂര്‍, പഞ്ചായത്തുകളില്‍ പുല്‍മേടുകളും ,കശുമാവിന്‍ […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 18-03-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India