Category: Articles

മല്‍സ്യ കൃഷിയിലും ചെറുതേന്‍ കൃഷിയിലും യുവ ദമ്പതികളുടെ വിജയ യാത്ര.

02-03-2016 | 76,709 Views
മല്‍സ്യ കൃഷിയിലും ചെറുതേന്‍ കൃഷിയിലും യുവ ദമ്പതികളുടെ വിജയ യാത്ര.

ഇരുപത്തഞ്ചു സെന്റ് സ്ഥലത്ത് എന്തെല്ലാം വിജയകരമായി കൃഷി ചെയ്യാമെന്ന് കാണിച്ചു തരികയാണ് ചെറുപുഴ പഞ്ചായത്തിലെ പാത്രപാങ്കല്‍ ജോഷിയും ഭാര്യ ജൂലിയും. നാട്ടില്‍ അറിയപ്പെടുന്ന ഫോട്ടോ ഗ്രാഫറാണ് ജോഷി. എട്ടു വര്‍ഷം മുന്‍പാണ് ജോഷി മല്‍സ്യകൃഷിയിലേയ്ക്ക് തിരിയുന്നത്. ചെറിയ രീതിയില്‍ തുടങ്ങിയ മീന്‍ വളര്‍ത്തല്‍ ഇന്ന് മീനും  മീന്‍ കുഞ്ഞുങ്ങളെയും വില്‍പന നടത്തുന്നതില്‍ വരെയെത്തി. ധാരാളം ആളുകള്‍ ജോഷിയുടെ മല്‍സ്യകൃഷി രീതികള്‍ കണ്ടു മനസിലാക്കി സ്വന്തമായി കൃഷി തുടങ്ങിയിട്ടുണ്ട്. എല്ലാവര്‍ക്കും സഹായവുമായെത്തുവാന്‍ ജോഷിക്ക് യാതൊരുമടിയുമില്ല. സര്‍ക്കാരിന്റെ മല്‍സ്യ സമൃദ്ധി […]

Read More

ചെറുപുഴ ചെക്ക് ഡാം കം ട്രാക്ടര്‍ വേ നിര്‍മ്മാണം പുരോഗമിക്കുന്നു.

27-02-2016 | 24,397 Views
ചെറുപുഴ ചെക്ക് ഡാം കം ട്രാക്ടര്‍ വേ നിര്‍മ്മാണം പുരോഗമിക്കുന്നു.

ചെറുപുഴയില്‍ കാര്യങ്കോടു പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന ചെക്ക് ഡാം കം ട്രാക്ടര്‍വേയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. പണികള്‍ പൂര്‍ത്തിയാകുന്നതോടെ  കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ വിവിധ പ്രദേശങ്ങളുമായി ബന്ധപ്പെടുന്നതിന് ഇത് ഏറേ സഹായകമാകും. 2007 മുതല്‍ നിലവില്‍ കമ്പിപ്പാലത്തിനു സമീപം ചെക്ക് ഡാം അനുവദിക്കണമെന്ന ആവശ്യവുമായി പ്രദേശ വാസികള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ തൊട്ടടുത്ത് ചെറുപുഴ പുതിയ പാലവും, കോല്ലാട പാലം, നെടുങ്കലല്‍ പാലം എന്നിവ ഇതിനു മുന്‍പേ നിര്‍മ്മാണ ആരംഭിച്ചതിനാല്‍ ചെക്ക് ഡാം നിര്‍മ്മാണം വൈകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം […]

Read More

സെറികള്‍ച്ചര്‍ വികസന പദ്ധതി; പട്ടുനൂല്‍ കൃഷി വിളവെടുപ്പ്.

25-02-2016 | 10,636 Views
സെറികള്‍ച്ചര്‍ വികസന പദ്ധതി; പട്ടുനൂല്‍ കൃഷി വിളവെടുപ്പ്.

സെറികള്‍ച്ചര്‍ വികസന പദ്ധതി പ്രകാരം ഗ്രാമവികസന വകുപ്പിന്റെ കീഴില്‍ നടപ്പാക്കി വരുന്ന പട്ടുനൂല്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു. മീന്തുള്ളിയിലെ കെ.ജി.സുനിലാണ് പട്ടുനൂല്‍ കൃഷി ചെയ്യുന്നത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ കൊച്ചുറാണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി. കൃഷ്ണന്‍ മാസ്റ്റര്‍ ലഘുലേഖ പ്രകാശനം ചെയ്തു.സെറികള്‍ച്ചര്‍ ഓഫീസര്‍ മുഹമ്മദ് മദനി, സ്ഥിരം സമിതി ചെയര്‍മാന്‍ ഡെന്നി കാവാലം, പഞ്ചായത്തംഗങ്ങളായ കെ.രാജന്‍, വത്സജായിസ്, സുനില്‍.കെ.ജി. തുടങ്ങിയവര്‍ പ്രസംഗിച്ചു.കണ്ണൂര്‍ […]

Read More

ബെസ്റ്റ് എഡ്യുക്കേഷനിസ്റ്റ് അവര്‍ഡ് ഡോ. എന്‍. കരുണാകരന്.

12-02-2016 | 7,387 Views
ബെസ്റ്റ് എഡ്യുക്കേഷനിസ്റ്റ് അവര്‍ഡ് ഡോ. എന്‍. കരുണാകരന്.

കഴിഞ്ഞ ജൂലായ് മാസത്തില്‍ സാമ്പത്തിക ശാസ്തത്തിനുളള അന്തര്‍ദേശീയ ഒൌട്ട്സ്റ്റാന്റിംഗ് ഫാക്കല്‍റ്റി അവര്‍ഡ് നേടിയ പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും കാസര്‍ഗോഡ് ജില്ലയിലെ ഇ.കെ.നായനാര്‍ സ്മാരകഗവണ്‍മെന്റ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവനും, വൈസ് പ്രിന്‍സിപ്പാളുമായ ഡോ. എന്‍. കരുണാകരന്‍ വീണ്ടും അന്തര്‍ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി. അന്താരാഷ്ട്ര സാമ്പത്തിക ആരോഗ്യ വികസന സമിതിയുടെ ഈ വര്‍ഷത്തെ ബെസ്റ്റ് എഡ്യൂക്കേഷനിസ്റ്റ് അവര്‍ഡാണ് ഡോ. എന്‍. കരുണാകരനേ തേടിയെത്തിയത്. അദ്ദേഹം കഴിഞ്ഞ മൂന്ന് വര്‍ഷമായി സാമ്പത്തിക ശാസ്ത്രത്തിന്റെ വിവിധ അന്തര്‍ദേശീയ മാസികകളില്‍ പ്രസിദ്ധീകരിച്ച അമ്പതോളം ലേഖനങ്ങളും, വിവിധ അന്തര്‍ദേശീയ ശില്പശാലകളിലും, സെമിനാറുകളിലും അവതരിപ്പിച്ച […]

Read More

ഭക്ഷ്യോല്‍പന്ന പരിശീലന പരിപാടി ശ്രദ്ധേയമാകുന്നു.

03-02-2016 | 7,695 Views
ഭക്ഷ്യോല്‍പന്ന പരിശീലന പരിപാടി ശ്രദ്ധേയമാകുന്നു.

കൃഷിയിടങ്ങളിലും വീട്ടുപരിസരത്തും പാഴാക്കിക്കളയുന്ന ഭക്ഷ്യോൽപന്നങ്ങളെയും പഴവർഗ്ഗങ്ങളെയും മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കി വിപണിയിലെത്തിക്കുന്നതിന് ശ്രേയസ്സ് സോഷ്യൽ സർവ്വീസ് സൊസൈറ്റി ചെറുപുഴയിൽ സംഘടിപ്പിച്ച ഭക്ഷ്യോൽപന്ന പരിശീലന പരിപാടി  ശ്രദ്ധേയമാകുന്നു. മലയോരത്ത് സുലഭമായ ചക്ക,മാങ്ങ,നാരങ്ങ,പുളികൾ,കാന്താരി മുളക്,തുടങ്ങി തൊടിയിൽ അധികമാരും ശ്രദ്ധിക്കാതെ വിടുന്ന നിരവധി ഭക്ഷ്യോൽപന്നങ്ങളാണ് പതിമൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടിയിൽ ഗുണമേൻമയുള്ളതും വിഷരഹിതവുമായ മൂല്യവർദ്ധിത ഭക്ഷ്യോൽപന്നങ്ങളായി മാറുന്നത്.ചക്കയിൽ,സ്‌ക്വാഷും ജാമും,പായസവും,കാരയപ്പവും ഹൽവയും ഉൾപ്പെടെ നിരവധി വിഭവങ്ങൾ.മാങ്ങയും നാരങ്ങയും ഉപയോഗിച്ച് പ്രസർവേറ്റീവുകൾ ചേർക്കാത്ത നിരവധിയിനം അച്ചാറുകളും മിഠായികളും.പൂവനും നേന്ത്രനും പോലുള്ള പഴങ്ങളിൽ നിന്ന് മധുരപലഹാരങ്ങളും,ജാമുകളും.ഇങ്ങനെ രുചിയും നിറവും മണവും മാറിമാറിയെത്തുന്നതും കുട്ടികളെയും […]

Read More

പ്ലാസിറ്റിക്കില്‍ നിന്നും ഇന്ധനം, ചെമ്പേരി വിമല്‍ജ്യോതി എഞ്ചി. കോളേജ് വിദ്യാര്‍ത്ഥികളുടെ കണ്ടുപിടുത്തം.

30-01-2016 | 8,607 Views
പ്ലാസിറ്റിക്കില്‍ നിന്നും ഇന്ധനം, ചെമ്പേരി വിമല്‍ജ്യോതി എഞ്ചി. കോളേജ് വിദ്യാര്‍ത്ഥികളുടെ കണ്ടുപിടുത്തം.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എങ്ങനെ ഒഴിവാക്കാം എന്നു ചിന്തിക്കുന്ന ലോകത്തിന് പ്രതീക്ഷ നല്‍കുന്നതാണ് ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ കണ്ടുപിടുത്തം. നാലാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ അഭിജിത് മോഹന്‍, അക്ഷയ് എം കെ, അനുജ് കെ, അനിരുദ്ധ് പി എന്നിവരുടെ പുത്തന്‍ ചിന്തകളാണ് സമൂഹം നേരിടുന്ന വലിയ വെല്ലുവിളിക്ക് പരിഹാരം കാണുന്ന കണ്ടുപിടുത്തത്തിലേയ്ക്ക് മാറിയത്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂടെ ഒരു പ്രത്യേക രാസ പദാര്‍ത്ഥവും ചേര്‍ത്ത് കൂടിയ താപനിലയില്‍ പ്രവര്ത്ത്പ്പിക്കുമ്പോഴാണ് ഇത്തരത്തിലുള്ള ഇന്ധനം ഉല്‍പാദിപ്പിക്കുവാന്‍ […]

Read More

വാഹനങ്ങളില്‍ എന്‍ജിനോയിലിനു പകരം വെളിച്ചെണ്ണ ഉപയോഗിക്കൂ; ഇത് രാജേഷിന്റെ അനുഭവ സാക്ഷ്യം.

21-01-2016 | 11,502 Views
വാഹനങ്ങളില്‍ എന്‍ജിനോയിലിനു പകരം വെളിച്ചെണ്ണ ഉപയോഗിക്കൂ; ഇത് രാജേഷിന്റെ അനുഭവ സാക്ഷ്യം.

 വാഹനങ്ങളില്‍ എന്‍ജിന്‍ ഓയിലിനു പകരം ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കൂ.., വാഹനങ്ങളുടെ മൈലേജു കൂടുവാനും, അറ്റകുറ്റപ്പണികള്‍ കുറയുവാനും, സാമ്പത്തിക ലാഭത്തിനും ഇതു കാരണമാകും. ഇത് തിരുമേനിയിലെ ആടിമാക്കല്‍ വിന്‍സെന്റെന്ന സ്നേഹം രാജേഷിന്റെ ഉറപ്പാണ്.  വര്‍ഷങ്ങളായി തന്റെ ജീപ്പിലും മൂന്നു മാസം മുന്‍പ് തന്റെ ബൊലേറോ ജീപ്പിലും എന്‍ജിന്‍ ഓയിലിനു പകരം വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നു. ടര്‍ബോ എന്‍ജിനുള്ള വാഹനത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു പരീക്ഷണം നടന്നത്. ഇതും തികച്ചും വിജയകരം തന്നെ എന്ന് രാജേഷും, വാഹന ഡ്രൈവറും, മെക്കാനിക്കും സാക്ഷ്യപ്പെടുത്തുന്നു. […]

Read More

ടിപ്പര്‍ ലോറികളും ഇനി ഏ സിയിലോടും.

11-01-2016 | 9,400 Views
ടിപ്പര്‍ ലോറികളും ഇനി ഏ സിയിലോടും.

നിരത്തിലുടെ കുതിച്ചു പായുന്ന ടിപ്പര്‍ ലോറികളുടെ ചെറുതലമുറയെ എ.സി.യാക്കി പുറത്തിറക്കാന്‍ മടിക്കുന്ന നിര്‍മ്മാണ കമ്പനികള്‍ക്ക് മറുപടിയായി കുറഞ്ഞ മുതല്‍ മുടക്കില്‍ ടിപ്പര്‍ ലോറിയിലും എ.സി.ഘടിപ്പിച്ച് വര്‍ക്ക് ഷോ്പ്പ് ജീവനക്കാരുടെ പരീക്ഷണം.മുപ്പതിനായിരം രൂപയുടെ മുതല്‍മുടക്കും അഞ്ച് ദിവസത്തെ കഠിനാധ്വാനവും നിശ്ചയദാര്‍ഡ്യവും ചേര്‍ന്നപ്പോള്‍ ടിപ്പറിനെ എ.സിയാക്കി മാറ്റി വിജയവഴി തെളിച്ചിരിക്കുകയാണ് പെരിങ്ങോം കെ.പി.നഗറിലെ വര്‍ക്ക് ഷോപ്പ് ജീവനക്കാരായ ഷിന്റൊയും സുജിത്തും.ഭാരവാഹനങ്ങള്‍ നിര്‍മ്മിക്കുന്ന മുന്‍നിര കമ്പനികള്‍ ടോറസ്സ് വാഹനങ്ങളില്‍ മാത്രമാണ് എ.സി.ഘടിപ്പിച്ച് പുറത്തിറക്കാറുള്ളത്.പകല്‍ മുഴുവന്‍ കരിങ്കല്‍,ചെങ്കല്‍ ക്വാറികളിലും,കുന്നിന്‍പുറങ്ങളിലുടെ കയറിയിറങ്ങി കൊടുംചൂടിലും പണിയെടുക്കുന്ന […]

Read More

സുജാതയ്ക്കും വേണം ഒരു കൊച്ചു വീട്.

01-01-2016 | 10,135 Views
സുജാതയ്ക്കും വേണം ഒരു  കൊച്ചു വീട്.

സുജായ്ക്കും വേണം ഒരു വീട്. ചെറുപുഴ ടെലിഫോണ്‍ എക്​സേഞ്ചിനു മുന്നില്‍ വീല്‍ ചെയറിലിരുന്ന് ലോട്ടറി വില്‍ക്കുകയാണ് മുപ്പത്തൊന്‍പതുകാരിയായ സുജാത. മഴയും വെയിലും തടയാന്‍ വീല്‍ചെയറിനു മുകളില്‍ പ്ലാസ്റ്റിക്, പേപ്പര്‍ എന്നിവ ഇട്ടിരിക്കുകയാണ്.  അഞ്ചു വര്‍ഷമായി ഇവിടെ തന്നെയാണ് സുജാതയുടെ പകലുകളെല്ലാം. ചെറുപ്പത്തില്‍ പോളിയോ ബാധിച്ചതിനെ തുടര്‍ന്ന് രണ്ടു കാലുകള്‍ക്കും സ്വാധീനം കുറവാണ്. അഞ്ചു വര്‍ഷം മുന്‍പ്​ വരെ ഊന്നു വടിയുടെ സഹായത്തോടെ എഴുന്നേറ്റു നടക്കാമായിരുന്നു. 16 വര്‍ഷമായി ലോട്ടറി വില്‍പന ആരംഭിച്ചിട്ട്. 80 വയസുള്ള മാതാവ് ഭവാനിയമ്മയ്ക്കും […]

Read More

വയക്കര വയലിനെ ഇക്കോ ടൂറിസം സ്‌പോട്ടായി മാറ്റുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമാകുന്നു.

30-11-2015 | 13,470 Views
വയക്കര വയലിനെ ഇക്കോ ടൂറിസം സ്‌പോട്ടായി മാറ്റുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമാകുന്നു.

പെരിങ്ങോം വയക്കര പഞ്ചായത്തിലെ ഏറ്റവും വിസ്തൃതമായ തണ്ണീര്‍ത്തടം വയക്കര വയലിനെ ഇക്കോ ടൂറിസം സ്‌പോട്ടായി മാറ്റുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമാകുന്നു. വയക്കര വയലില്‍ ഇക്കോ ടൂറിസം സാധ്യതയ്ക്കുള്ള സാധ്യതാ പഠനത്തിനായി ഉന്നതലസംഘം കഴിഞ്ഞ ദിവസം വയക്കരവയല്‍ സന്ദര്‍ശിച്ചു.അസിസ്റ്റന്റ് കലക്ടര്‍ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് പഠനസംഘമെത്തിയത്.അഞ്ചരയേക്കറോളം വരുന്ന വയക്കര വയലില്‍ ഇക്കോ ടൂറിസത്തിന് അനന്തസാധ്യതകളുണ്ടെന്ന് പഠനസംഘം കണ്ടെത്തി.പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.നളിനി, സെക്രട്ടറി ജെയ്‌സണ്‍ മാത്യം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംഘം പ്രാഥമിക പഠനം നടത്തിയത്. ദീര്‍ഘകാലം വന്‍തോതില്‍ മണ്ണെടുപ്പ് നടത്തിയതുമൂലം […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 18-03-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India