Category: Articles

“പ്രണയമുറിവ്”

21-07-2013 | 994 Views
“പ്രണയമുറിവ്”

ഒരുmiss call അകലെ അവളുണ്ട്, ഒരു sms അകലത്തില്‍ അവളുടെ പ്രണയമുണ്ട്. പക്ഷെ ! തിരിച്ചു നടക്കാന്‍ വയ്യ ! നഷ്ട്പ്പെട്ടതിനെ തിരിച്ചു പിടിച്ച് പരിഹാസ്യനാകാനും, സ്നേഹമുണ്ട് കടലോളം കടലിരമ്പലില്‍ അവളുടെ തേങ്ങലുണ്ട്, പറിച്ചെറിഞ്ഞവരുടെ തിമര്‍പ്പിനുമേല്‍ sms ന് miss cll ന് ഉണക്കാന്‍ കഴിയാത്ത മുറിവാണ്, format ചെയ്താല്‍ മറയാത്ത് ഈ പ്രണയത്തിന്റെ മുറിവ്. – ജെയിംസ് ഇടപ്പള്ളി-

Read More

ചിറ്റാരിക്കാല്‍ ടൗണ്‍ വികസന പാതയില്‍.

19-07-2013 | 1,173 Views
ചിറ്റാരിക്കാല്‍ ടൗണ്‍ വികസന പാതയില്‍.

മലയോരത്തെ പ്രധാന കുടിയേറ്റ ഗ്രാമമായ ചിറ്റാരിക്കാല്‍ വികസന കുതിപ്പിലേയ്ക്ക്. കാര്‍ഷിക സമൃദ്ധിയിലൂടെ പുരോഗതിയിലേയ്ക്ക് മുന്നേറിയ ചിറ്റാരിക്കാലിന്റെ മുഖച്ഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങളുമായി പഞ്ചായത്ത് ഭരണസമിതിയും നട്ടുകാരും സംയുക്തമായി രംഗത്തിറങ്ങിയിരിക്കുകയാണ്. പുതിയ ബസ്റ്റാന്റ് കം ഷോപ്പിംങ്ങ് കോംപ്ലക്സ്, പഞ്ചായത്ത് ഓഫീസ്, ജലനിധി പദ്ധതി എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നത്. തോമാപുരം സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിന്റെ നിര്‍ലോഭമായ പിന്തുണയും പ്രോല്‍സാഹനവും ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണ്. സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന ചിറ്റാരിക്കാല്‍ ടൗണിന് പുതിയ വികസനപ്രവര്‍ത്തനങ്ങള്‍ ഏറെ സാദ്ധ്യതകളാണ് തുറക്കുന്നത്.

Read More

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

19-07-2013 | 1,111 Views
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി.

ദേവാലയങ്ങളില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷങ്ങള്‍ക്കും നവനാള്‍ നൊവേനയ്​ക്കും തുടക്കമായി. സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിച്ച അല്‍ഫോസാമ്മയുടെ ജീവിതം വിശ്വാസികള്‍ക്ക് മാതൃകയാണ്. വിശുദ്ധയുടെ ശക്തമായ മാദ്ധ്യസ്ഥം വഴി നിരവധി ദൈവാനുഗ്രഹങ്ങളാണ് ലഭിച്ചിട്ടുള്ളതെന്ന് ആയിരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. വിവിധ ദേവാലയങ്ങളില്‍ ആഘോഷങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വി. കുര്‍ബാന, നൊവേന, നിയോഗസമര്‍പ്പണ പ്രാര്‍ത്ഥനകള്‍, തിരുശേഷിപ്പ് വണക്കം, തിരുനാള്‍ സമാപനത്തില്‍ സ്നേഹവിരുന്ന് എന്നിവയാണ് പ്രധാന ചടങ്ങുകള്‍ .

Read More

ഗാന്ധിജിയും നീരയും.

17-07-2013 | 418 Views
ഗാന്ധിജിയും നീരയും.

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജിയെ ഭാരത ജനത ഏറെക്കുറെ വിസ്മരിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ ഗാന്ധിജിയെ ഫിലിപ്പൈന്‍സ് കോക്കനട്ട് അതോറിറ്റി നീരയുല്‍പന്നങ്ങളുടെ മുഖ്യ ബ്രാന്‍ഡ് അംബാസിഡറാക്കികൊണ്ട് ലോക വിപണി കീഴടക്കുകയാണ്. പോഷക സമൃദ്ധമായ നീരയെ ഏറ്റവും അനുകൂല സാഹചര്യമുള്ള കേരളം എന്തുകൊണ്ട് വ്യാവസായികാടിസ്ഥാനത്തില്‍ വിപണിയില്‍ എത്തിക്കുന്നില്ല എന്നത് ചിന്തനീയമായ കാര്യമാണ്. ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ സര്‍ക്കാര്‍ പ്രഖ്യാപനത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയണ് കേരളത്തിലെ തെങ്ങു കര്‍ഷകര്‍ .ആരോഗ്യ രംഗം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നാളെയുടെ പാനീയമാണ് നീര. പ്രമേഹരോഗികള്‍ക്കും കഴിക്കാവുന്ന കുറഞ്ഞ ഗ്ളയിസെമിക് […]

Read More

പുഴ കടക്കാന്‍ ഈ തൂക്കുപാലങ്ങള്‍.

15-07-2013 | 1,050 Views
പുഴ കടക്കാന്‍ ഈ തൂക്കുപാലങ്ങള്‍.

പതിറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ തൂക്കുപാലങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയിരുന്നു. ചെറുപുഴ പഞ്ചായത്തില്‍ ഇത്തരം നിരവധി പാലങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മഴ തിമര്‍ത്തുപെയ്യുമ്പോള്‍ കരകവിഞ്ഞു കുത്തിയൊലിക്കുന്ന പുഴ കടക്കാന്‍ ആശ്രയം ഇതു മാത്രമായിരുന്നു. ചിലസ്ഥലങ്ങളുടെ പേരുകള്‍ പോലും തൂക്കുപാലമെന്നറിയപ്പെട്ടു. അത്രക്കായിരുന്നു ഇവയുടെ പ്രാധാന്യം. പിന്നീട് കോണ്‍ക്രീറ്റ് പാലങ്ങള്‍ക്ക് ഇവ പലതും വഴിമാറിയെങ്കിലും ഇന്നും പഴയകാലപ്രതാപങ്ങളെ ഓര്‍മ്മപ്പെടുത്തി തലയെടുപ്പോടെ നില്‍ക്കുന്നവയുണ്ട്. ചെറുപുഴ കമ്പിപ്പാലം തന്നെ ഇതിനേറ്റവും നല്ല ഉദാഹരണം. മറ്റൊന്ന് കോലുവള്ളി തൂക്കുപാലവും. നാട്ടുകാരുടെ സഹകരണത്തോടെ പഞ്ചായത്താണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ആളുകള്‍ കടന്നുപോകുമ്പോള്‍ […]

Read More

കെ. കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രി, മലയോരത്തിന്‍റെ​ പ്രതീക്ഷ.

14-07-2013 | 1,432 Views
കെ. കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രി, മലയോരത്തിന്‍റെ​ പ്രതീക്ഷ.

ആതുര സേവന രംഗത്ത് പിന്നോക്കം നില്‍ക്കുന്ന മലയോരത്തിന് പുത്തന്‍ പ്രതീക്ഷ നല്‍കുകയാണ് ചെറുപുഴയില്‍ നിര്‍മ്മാണമാരംഭിക്കുന്ന കെ. കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രി. 300 ബെഢുകളും പതിനഞ്ചോളം സ്പെഷ്യാലിറ്റികളും എട്ടു നിലകളിലായി പ്രവര്‍ത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇതിനോടനുബന്ധിച്ചുള്ള ഹോസ്പിറ്റല്‍ കം- ഷോപ്പിങ്ങ് കോംപ്ലക്സിന്‍റെ​ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വിദഗ്ദ്ധ ചികില്‍സക്കായി മം​ഗലാപുരത്തെ ആശുപത്രികളെ ആശ്രയിക്കുന്ന മലയോരത്തെ രോഗികള്‍ക്ക് ഈ ആശുപത്രി അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ.

Read More

മലാല; നിന്നോടൊപ്പം, നിനക്കായി.

14-07-2013 | 1,168 Views
മലാല; നിന്നോടൊപ്പം, നിനക്കായി.

മലാല, ഭീകരരുടെ വെടിയുണ്ടകള്‍ക്ക് മുന്നിലും നിശബ്ദയാകാന്‍ മനസില്ലാത്ത പെണ്‍കുട്ടി, വേദനകള്‍ വെല്ലുവിളിയായെടുത്തവള്‍ നീ., നീയൊരോര്‍മ്മപ്പെടുത്തലാണ് ലോകത്തിന്. ഒരു പേനക്കും ഒരു പുസ്തകത്തിനുമായി കൊതിക്കുന്ന ഒരുപാട് കുട്ടികളുടെ മാലാഖയണു നീ മലാല, നീ ചിന്തിയ ചോരയും, നീയേറ്റ വേദനയും നിന്നെ നെഞ്ചേറ്റിയ മനസുകളുടെ പ്രര്‍ത്ഥനകളില്‍ തീര്‍ത്തത് ഒരു പുതുയുഗം, പുതിയ പാഠം. അറിവിനായി കൊതിച്ച നിന്‍റെ കുഞ്ഞുമനസിനെ ഇന്നു ലോകം തിരിച്ചറിയുന്നു. പോരടുക നീ, നിന്‍റെ ലക്ഷ്യത്തിനായി. ഇവിടെ കുറിക്കുന്ന ഈ വാക്കുകള്‍ പോലും നിന്‍റെ സ്വപ്നങ്ങളുടെ കൂട്ടിനുണ്ട്. […]

Read More

കൈതച്ചക്കയുടെ ഒരു അഹങ്കാരം.

10-07-2013 | 1,078 Views
കൈതച്ചക്കയുടെ ഒരു അഹങ്കാരം.

ഇതൊരു വ്യത്യസ്ത്നായ കൈതച്ചക്കയാണ്. അതുകൊണ്ടു തന്നെ അല്പം അഹങ്കാരവും ഉണ്ട്.ഇവന് തലപ്പുകള്‍ കുറച്ചു കൂടുതലുണ്ട്.കിരീടം പോലുള്ള തലപ്പ് എന്തുതന്നെയായാലും ആകര്‍ഷകം​ തന്നെ. പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ കിരീടമുള്ള കന്നാരച്ചക്ക കാഴ്ചക്കാര്‍ കൗതുകമായി. മൊബൈലിലും കാമറകളിലും പതിഞ്ഞ ഈ പൈനാപ്പിള്‍ മാധ്യമങ്ങള്‍ക്കും വാര്‍ത്തയായി. ഇപ്പോള്‍ കൗതുകങ്ങള്‍ക്കു പഞ്ഞമില്ലാത്തതിനാല്‍ മറ്റൊന്ന് നമുക്കുടന്‍ പ്രതീക്ഷിക്കാം.

Read More

ഒരു തുള്ളി

08-07-2013 | 1,247 Views
ഒരു തുള്ളി

ഇലകളില്‍ നിന്നും അടര്‍ന്നു വീഴുന്ന മഴത്തുള്ളീ, നിന്നെയും കാത്തിരിപ്പാണു ഞാന്‍. പക്ഷെ എന്‍റെ കപട സ്നേഹത്തിന്‍റെ ചൂട് നീ തിരിച്ചറിയുന്നു. അതിനാലാകാം നീ മടിച്ചു നില്‍ക്കുന്നത്. കലുഷിതകാലത്തിന്‍റെ മണ്ണില്‍ നിനക്കു സ്ഥാനമില്ലെന്ന തിരിച്ചറിവ്. നനവുള്ള ഹ്യദയങ്ങള്‍ക്കുള്ളതാണു നീ. നീ അവരുടേതു മാത്രമാകണം. അപ്പോഴേ നിന്‍റെ ജന്മവും സഫലമാകൂ., നിനക്കായി കാത്തിരിക്കുന്നവര്‍ നിന്നെയറിയുന്നില്ല. അറിയുന്നവര്‍ എത്തുന്നതുവരെ നീയാ ഇലകളില്‍ തന്നെ നില്‍ക്കുക. സൂര്യന്‍റെ കനലുകളില്‍ നീ ഉരുകിത്തീരാതിരിക്കാന്‍ നല്ല മനസുകള്‍ നിനക്കു തണല്‍ വിരിക്കട്ടെ.

Read More

മഴ

06-07-2013 | 1,248 Views
മഴ

നീയൊരു വിതുംബലാണുഞങ്ങള്‍ക്ക്, പ്രകൃതിയുടെ വരദാനവും കണ്ണീരുമാണുനീ, നിന്റെ തേങ്ങല്‍ ഞങ്ങള്‍ക്കു സംഗീതമാണ്. നിന്റെ വേദന ഞങ്ങള്‍ക്കു സാന്ത്വനമാണ്. നീ പെയ്തൊഴിയുമ്ബോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. കാരണം നീയെന്നും ഞങ്ങള്‍ക്ക്​ .

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 16-07-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India