Category: News

ഡിവൈഎഫ്ഐ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് റെഡ് സ്റ്റാര്‍ ആയന്നൂര്‍ ജേതാക്കള്‍

19-11-2018 | 1,339 Views
ഡിവൈഎഫ്ഐ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് റെഡ് സ്റ്റാര്‍ ആയന്നൂര്‍ ജേതാക്കള്‍

ചെറുപുഴ: ഡിവൈഎഫ്ഐ ചെറുപുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി. ചെറുപുഴ പഞ്ചായത്ത്മിനി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ നിരവധി ടീമുകള്‍ പങ്കെടുത്തു. ടൂര്‍ണ്ണമെന്റ് പി.കെ. ശ്രീമതി എംപി ഉദ്ഘാടനം  ചെയ്തു. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചാണ് മല്‍സരം സംഘടിപ്പിച്ചത്. ചെറുപുഴ പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലായിരുന്നു. ഉദ്ഘാടന യോഗത്തില്‍ അരുണ്‍ പ്രേം അധ്യക്ഷത വഹിച്ചു. പി. കൃഷ്ണന്‍, പി.വി. തമ്പാന്‍, കെ.പി. സനൂജ്, പി. നിതിന്‍, അഡ്വ. പി. സന്തോഷ്, പി. […]

Read More

തിരുമേനി എ.വി. കുഞ്ഞമ്പു സ്മാരക വായനശാലയില്‍ ജനസഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

19-11-2018 | 976 Views
തിരുമേനി എ.വി. കുഞ്ഞമ്പു സ്മാരക വായനശാലയില്‍ ജനസഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

തിരുമേനി: സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് തിരുമേനി എ.വി. കുഞ്ഞമ്പു സ്മാരക വായനശാലയില്‍ അനുവദിച്ച ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം സി. കൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. വി.എന്‍. ഗോപി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.കെ. ജോയി, ബിന്ദു ബിജു, വായനശാല പ്രവര്‍ത്തകരായ എ.സി. ജോയി, തോമസ് കുഴിമറ്റം എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ജനോപകാര പദ്ധതികള്‍ ജനങ്ങളെ പരിചയപ്പെടുത്തുകയും, അപേക്ഷകള്‍ കമ്പ്യൂട്ടര്‍ മുഖേന തയ്യാറാക്കി നല്‍കുകയും ചെയ്യുന്നു. പിഎസ്സി അപേക്ഷകള്‍, അധാര്‍ സംബന്ധമായ അപേക്ഷകള്‍, വിമാന-ട്രെയിന്‍- ബസ് ടിക്കറ്റുകള്‍, […]

Read More

സംസ്ഥാന സ്‌കൂള്‍ ടെന്നിക്കോയ് പ്രാപ്പൊയില്‍ സ്‌കൂളിന് ഒന്നാംസ്ഥാനം

19-11-2018 | 6,910 Views
സംസ്ഥാന സ്‌കൂള്‍ ടെന്നിക്കോയ് പ്രാപ്പൊയില്‍ സ്‌കൂളിന് ഒന്നാംസ്ഥാനം

ചെറുപുഴ: മൊറാഴയില്‍ വെച്ച് നടന്ന സംസ്ഥാന സകൂള്‍ ടെന്നിക്കോയ് ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ച പ്രാപ്പൊയില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാംസ്ഥാനം നേടി. ഫൈനലില്‍ കാസര്‍ഗോഡ് ജില്ലയെയാണ് തോല്‍പ്പിച്ചത്. തൃശൂരിനാണ് മൂന്നാം സ്ഥാനം. പ്രാപ്പൊയില്‍ സ്‌കൂളിലെ ടി.പി.അഖില്‍ , ടി.വി. അഭിനന്ദ്, ഒ.എസ്. ആദിത്ത്, ജിഷ്ണു പ്രസാദ്, അഭിജിത്ത് എന്നിവരാണ് ജില്ലയ്ക്ക് വേണ്ടി മത്സരിച്ചത്. കെ.എസ്. സുജയാണ് പരിശീലക.

Read More

കൂലിയും ഭക്ഷണവുമില്ലാതെ ദുരിതത്തിലായ അന്യ സംസ്ഥാന തൊഴിലാളികളെ ലേബര്‍ ഓഫീസര്‍ സന്ദര്‍ശിച്ചു.

19-11-2018 | 1,115 Views
കൂലിയും ഭക്ഷണവുമില്ലാതെ ദുരിതത്തിലായ അന്യ സംസ്ഥാന തൊഴിലാളികളെ ലേബര്‍ ഓഫീസര്‍ സന്ദര്‍ശിച്ചു.

ചെറുപുഴ: പുളിങ്ങോത്ത് മാസങ്ങളായി കരാറുകാരന്‍ കൂലി നല്‍കാത്തതിനാല്‍ ദുരിതമനുഭവിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ ലേബര്‍ ഓഫീസര്‍ സജിത്ത് ചിറയില്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കൂലിയിനത്തില്‍ ലക്ഷങ്ങളാണ് 60 പേര്‍ക്കായി കരാറുകാരനായ എബിന്‍ ജോര്‍ജ് നല്‍കാനുള്ളതെന്നാണ് ഇവര്‍ പറയുന്നത്. എബിന്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാളെ ബന്ധപ്പെടാന്‍ സാധിക്കുന്നുമില്ല. എബിനുമായി അടുപ്പമുള്ളവരോട് ലേബര്‍ ഓഫീസര്‍ വിവരങ്ങള്‍ അന്വേഷിച്ചുവെങ്കിലും കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. ചെറുപുഴ പോലീസില്‍ ഇക്കാര്യങ്ങള്‍ അറിയിക്കുമെന്നും നിയമ വഴിയിലൂടെ നീങ്ങാനെ കഴിയൂ എന്നുമാണ് ലേബര്‍ ഓഫീസര്‍ പറയുന്നത്. […]

Read More

മോദിയുടെ ഭരണത്തില്‍ ഇന്ത്യന്‍ ഭരണഘടന പോലും ചോദ്യം ചെയ്യപ്പെടുന്നു. പി.കെ. ശ്രീമതി ടീച്ചര്‍ എംപി.

17-11-2018 | 1,499 Views
മോദിയുടെ ഭരണത്തില്‍ ഇന്ത്യന്‍ ഭരണഘടന പോലും ചോദ്യം ചെയ്യപ്പെടുന്നു. പി.കെ. ശ്രീമതി ടീച്ചര്‍ എംപി.

ചെറുപുഴ: മോദിയുടെ ഭരണത്തില്‍ ഇന്ത്യന്‍ ഭരണഘടന പോലും ചോദ്യം ചെയ്യപ്പെടുന്നു. പി.കെ. ശ്രീമതി ടീച്ചര്‍ എംപി. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയും കേരളത്തെ ഭ്രാന്താലയമാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയതയ്ക്കെതിരേയും സിപിഎം പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനമുന്നേറ്റ കാല്‍നട പ്രചരണ ജാഥ രാജഗിരിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പി.കെ. ശ്രീമതി എംപി. മോദി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും, ഭരണത്തില്‍ ഭൂരിഭാഗം ജനങ്ങളും അസംതൃപ്തരാണെന്നും ഇത് അപകടകരമായ സ്ഥിതിയാണ് ഉണ്ടാക്കുന്നതെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു. ജാഥാ ലീഡര്‍ സി. കൃഷ്ണന്‍ […]

Read More

സ്കൂളുകളില്‍ ദന്ത സംരക്ഷണ പദ്ധതി പുഞ്ചിരി പയ്യന്നൂര്‍ ബ്ലോക്ക് തല ഉദ്ഘാടനം

16-11-2018 | 1,488 Views
സ്കൂളുകളില്‍ ദന്ത സംരക്ഷണ പദ്ധതി പുഞ്ചിരി പയ്യന്നൂര്‍ ബ്ലോക്ക് തല ഉദ്ഘാടനം

ചെറുപുഴ: സ്കൂള്‍ വിദ്യാര്‍ഥികളുടെ ദന്ത സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് സ്കൂളുകളില്‍ നടപ്പിലാക്കുന്ന പുഞ്ചിരി പദ്ധതിയുടെ പയ്യന്നൂര്‍ ബ്ലോക്ക്തല ഉദ്ഘാടനം പെരിങ്ങോം ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്നു. ഉദ്ഘാടന യോഗത്തില്‍ പെരിങ്ങോം പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ മിനി മാത്യു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി. നൂര്‍ദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് മാനേജര്‍ ഡോ. കെ.വി. ലതീഷ് പദ്ധതി വിശദീകരണം നിര്‍വ്വഹിച്ചു. സ്കൂള്‍ മുഖ്യാധ്യാപകന്‍ കെ. സുഗതന്‍, പെരിങ്ങോം താലൂക്ക് ആശുപത്രി സൂപ്രണ്ട് […]

Read More

ഡിവൈഎഫ്ഐ ചെറുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫൈവ്സ് ഫുട്ബോള്‍

16-11-2018 | 1,351 Views
ഡിവൈഎഫ്ഐ ചെറുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫൈവ്സ് ഫുട്ബോള്‍

ചെറുപുഴ: ഡിവൈഎഫ്ഐ ചെറുപുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തുന്നു. ശനിയാഴ്​ച (17.11.18) വൈകുന്നേരം ആറിന് ചെറുപുഴ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണ് മല്‍സരം. പി.കെ. ശ്രീമതി ടീച്ചര്‍ എംപി ഉദ്ഘാടനം ചെയ്യും. ഒന്നാം സമ്മാനം 10001 രൂപ, രണ്ടാം സ്ഥാനക്കാര്‍ക്ക് 5055 രൂപയും നല്‍കും. ഫോണ്‍: 9846290393, 9847861210.

Read More

ചെറുപുഴ പ്രസ് ഫോറം അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു.

16-11-2018 | 1,647 Views
ചെറുപുഴ പ്രസ് ഫോറം അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു.

ചെറുപുഴ: ചെറുപുഴ പ്രസ് ഫോറം അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. ചെറുപുഴ പ്രസ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ ചെറുപുഴ പോലീസ് സ്റ്റേഷന്‍ അഡീഷ്ണല്‍ എസ്ഐ സി. തമ്പാന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് ജിനോ ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിജി കട്ടക്കയം, മോഹന്‍ പലേരി, എ.ജി. ഭാസ്‌കരന്‍, ടി.വി. വിജയന്‍, മധു കരേള, സാദിഖ് പുളിങ്ങോം എന്നിവര്‍ പ്രസംഗിച്ചു.

Read More

ചെറുപുഴയില്‍ നവോത്ഥാന സദസ് നടത്തി

15-11-2018 | 1,646 Views
ചെറുപുഴയില്‍ നവോത്ഥാന സദസ് നടത്തി

ചെറുപുഴ: പുരോഗമന കലാ സാഹിത്യ സംഘം ചെറുപുഴ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നവോത്ഥാന സദസ് കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. കെ.സി. ലക്ഷ്മണന്‍ അധ്യക്ഷനായി. സന്തോഷ്‌കുമാര്‍, പി. ജനാര്‍ദ്ദനന്‍, എം. അരുണ്‍ പ്രസംഗിച്ചു.

Read More

കാലിക്കറ്റ് യൂണിവേഴ്സിറ്റി മീറ്റില്‍ ശ്രുതിരാജ് ശ്രുതിരാജിന് രണ്ട് സ്വര്‍ണ്ണം

15-11-2018 | 1,620 Views
കാലിക്കറ്റ് യൂണിവേഴ്സിറ്റി മീറ്റില്‍ ശ്രുതിരാജ് ശ്രുതിരാജിന് രണ്ട് സ്വര്‍ണ്ണം

ചെറുപുഴ: കാലിക്കറ്റ് യൂണിവേഴ്സിറ്റി മീറ്റില്‍ ചെറുപുഴ ചുണ്ട സ്വദേശി യു.വി. ശ്രുതിരാജിന് രണ്ട് സ്വര്‍ണ്ണമുള്‍പ്പെടെ മൂന്ന് മെഡലുകള്‍. 200മീറ്റര്‍, 400 മീറ്റര്‍ ഓട്ടത്തിലാണ് സ്വര്‍ണ്ണം. 4*400 മീറ്റര്‍ റിലേയില്‍ വെങ്കലവും നേടി. ചുണ്ടയിലെ ആര്‍ട്ടിസ്റ്റ് ശ്രീരാജിന്റേയും അനിതയുടേയും മകളാണ്. ഭര്‍ത്താവ് റിജേഷ്.

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 10-12-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India