Category: News

ചെറുപുഴ ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ 

24-11-2018 | 1,513 Views
ചെറുപുഴ ഗ്രാമ പഞ്ചായത്ത് വികസന സെമിനാര്‍ 

ചെറുപുഴ: ചെറുപുഴ ഗ്രാമ പഞ്ചായത്ത് 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ ചെറുപുഴ പ്രശാന്ത് ഓഡിറ്റോറിയത്തില്‍ നടന്നു. പയ്യന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ശശി വട്ടക്കോവില്‍ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാന്‍സി ജോണ്‍സന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസഫ് മുള്ളന്‍മട, കെ. കോമ്മളവല്ലി, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഡെന്നി കാവാലം, ഷാന്റി കലാധരന്‍, പഞ്ചായത്ത് സെക്രട്ടറി ലാലി മാണി, അസിസ്റ്റന്റ് സെക്രട്ടറി എ.എസ്. […]

Read More

സൗജന്യ കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് കോഴിച്ചാലില്‍ നടന്നു.  

23-11-2018 | 941 Views
സൗജന്യ കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് കോഴിച്ചാലില്‍ നടന്നു.  

ചെറുപുഴ: കോഴിച്ചാല്‍ ട്രിനിറ്റി ക്രെഡിറ്റ് യൂണിയന്റേയും തലശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ മലബാര്‍ കാന്‍സര്‍ സെന്ററിലെ ഓങ്കോളജി വിഭാഗം ഡോക്ടര്‍മാര്‍ നയിക്കുന്ന സൗജന്യ കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് കോഴിച്ചാലില്‍ നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ചെറുപുഴ പഞ്ചായത്ത്പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് നിര്‍വ്വഹിച്ചു. കോഴിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ വികാരി ഫാ. ഇമ്മാനുവല്‍ കൂനാങ്കിയില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ലാലി തോമസ്, കനകലത സാജു, മോണ്‍സി പുറംചിറ എന്നിവര്‍ പ്രസംഗിച്ചു. വായുടെ പരിശോധന, മുഴകള്‍, സ്തന പരിശോധന, […]

Read More

എം.ഐ. ഷാനവാസിന്റെ നിര്യാണത്തില്‍ അനുശോചന യോഗം നടത്തി

22-11-2018 | 1,131 Views
എം.ഐ. ഷാനവാസിന്റെ നിര്യാണത്തില്‍ അനുശോചന യോഗം നടത്തി

ചെറുപുഴ: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായിരുന്ന എം.ഐ. ഷാനവാസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ചെറുപുഴയില്‍ മൗനജാഥയും അനുശോചന യോഗവും നടന്നു. കെ.കെ. സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ടി.വി. കുഞ്ഞിക്കണ്ണന്‍, വി. കൃഷ്ണന്‍ മാസ്റ്റര്‍, തങ്കച്ചന്‍ കാവാലം, എ. ബാലകൃഷ്ണന്‍, സാജു പുത്തന്‍പുര, ടി.പി. ശ്രീനിഷ് എന്നിവര്‍ പ്രസംഗിച്ചു. അനുശോചന യോഗത്തിന് മുന്നോടിയായി മൗനജഥയും നടന്നു.

Read More

കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണാഭരണം തിരിച്ചു നല്‍കി.

22-11-2018 | 1,566 Views
കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണാഭരണം തിരിച്ചു നല്‍കി.

ചെറുപുഴ: ചെറുപുഴ മേലെ ബാസ്റില്‍ നിന്നും കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമസ്ഥന് തിരിച്ച് നല്‍കി. ടൗണിലെ ടാക്സി തൊഴിലാളിയായ സി.എം. അലിയ്ക്കാണ് രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണം കിട്ടിയത്. ഇന്നലെ(22.11.18) രാവിലെ ആഭരണം സ്വര്‍ണ്ണമാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം അലി ചെറുപുഴ പോലീസ് സ്റ്റേഷനില്‍ എത്തി സ്വര്‍ണ്ണാഭരണം അഡീഷ്ണല്‍ എസ്ഐ സി. തമ്പാനെ ഏല്‍പിക്കുകയായിരുന്നു. ആഭരണത്തിന്റെ ഉടമയായ പുളിങ്ങോം സ്വദേശി നഷ്ടപ്പെട്ട ആഭരണം ചെറുപുഴയില്‍ അന്വേഷിച്ചപ്പോള്‍ അലിയ്ക്ക് ആഭരണം ലഭിച്ച വിവരം അറിഞ്ഞ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. ഉടന്‍ തന്നെ സ്റ്റേഷനില്‍ നിന്നും അലിയെ […]

Read More

ലയണ്‍സ് ക്ലബ് ചെറുപുഴ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി.   

22-11-2018 | 1,001 Views
ലയണ്‍സ് ക്ലബ് ചെറുപുഴ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി.   

ചെറുപുഴ: ലയണ്‍സ് ക്ലബ് ചെറുപുഴ കോംട്രസ്റ്റ് ഐ കെയര്‍ ആശുപത്രി കാഞ്ഞങ്ങാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചെറുപുഴ ജെഎം യുപി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. കുട്ടികളിലുണ്ടാകുന്ന നേത്ര സംബന്ധമായ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മൂന്ന് ഘട്ടമായാണ് ക്യാമ്പ് നടത്തുന്നത്. ആദ്യഘട്ടത്തില്‍ സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. രണ്ടാംഘട്ടത്തില്‍ കുട്ടികളെ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ പരിശോധിക്കും. മൂന്നാം ഘട്ടത്തില്‍ തുടര്‍ ചികില്‍സ ആവശ്യമുള്ളവര്‍ക്ക് തികച്ചും സൗജന്യമായി ചികില്‍സയും കണ്ണടയും നല്‍കും. […]

Read More

തട്ട്​ കൃഷി. ജോസ്​ഗിരിയിലെ തെരുവന്‍കുന്നേല്‍ കുര്യാച്ചന്റെ പുത്തന്‍ കൃഷിരീതി.

21-11-2018 | 6,505 Views
തട്ട്​ കൃഷി. ജോസ്​ഗിരിയിലെ തെരുവന്‍കുന്നേല്‍ കുര്യാച്ചന്റെ പുത്തന്‍ കൃഷിരീതി.

ചെറുപുഴ:പുത്തന്‍കൃഷി രീതികള്‍ പരീക്ഷിക്കുക എന്നത് ജോസ് ഗിരിയിലെ തെരുവന്‍ കുന്നേല്‍ കുര്യാച്ചന് എന്നും ഹരമാണ്. കുങ്കുമപ്പൂ മുതല്‍ സ്‌ട്രോബറി വരെ വിജയകരമായി കൃഷി ചെയ്തിട്ടുള്ള കുര്യാച്ചന്‍ തട്ട് കൃഷിയാണ് ഇത്തവണ പരീക്ഷിച്ചത്.എല്ലാക്കാലത്തും ഒരുപോലെ പുതുപുത്തന്‍ പച്ചക്കറി കിട്ടാന്‍ തട്ടുകൃഷി നല്ലതാണെന്ന് കുര്യാച്ചന്‍ പറയുന്നു. ആറ് അടി ഉയരമുള്ള രണ്ട് തൂണുകളില്‍ തൂക്കിയിടുന്ന രീതിയിലാണ് തട്ട് കൃഷിയുളളത്.രണ്ട് അടി വരെ അകലമാണ് തട്ടുകള്‍ തമ്മിലുള്ളത്.ആറടി ഉയരത്തില്‍ മൂന്ന് തട്ടുകള്‍ ഉണ്ടാവും.കണ്ണികള്‍ തമ്മില്‍ അര ഇഞ്ച് അകലമുള്ള വല രണ്ടടി […]

Read More

നബിദിനത്തില്‍ മലയോരത്തെ വിവിധ പ്രദേശങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍

21-11-2018 | 1,157 Views
നബിദിനത്തില്‍ മലയോരത്തെ വിവിധ പ്രദേശങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍

പ്രാപ്പൊയില്‍: നബിദിനത്തില്‍ മലയോരത്തെ വിവിധ പ്രദേശങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നു. ഘോഷയാത്രകള്‍ക്കൊപ്പം മത സാംസ്‌കാരിക സദസ്സുകളും നടന്നു. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തില്‍ മലയോരത്തെ വിവിധ പ്രദേശങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നു.പ്രാപ്പൊയില്‍ ജുമാ മസ്ജിത്, പെരുന്തടം മുഹയുദ്ദീന്‍ ജുമാ മസ്ജിത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വര്‍ണ്ണാഭമായ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു.പ്രാപ്പൊയില്‍ പള്ളി നഗറില്‍ നിന്നും ആരംഭിച്ച് പഴയ റേഷന്‍ കട പരിസരവും ഈസ്റ്റ് പ്രദേശവും ചുറ്റി ഘോഷയാത്ര പെരുന്തടത്തില്‍ സമാപിച്ചു. ഘോഷയാത്രയ്ക്ക് ശേഷം, മത സാംസ്‌കാരിക സദസും […]

Read More

അംഗ പരിമിതരുടെ ചെറുപുഴ പഞ്ചായത്ത്തല കലോത്സവം

21-11-2018 | 1,179 Views
അംഗ പരിമിതരുടെ ചെറുപുഴ പഞ്ചായത്ത്തല കലോത്സവം

ചെറുപുഴ: ശാരീരിക, മാനസീക വെല്ലുവിളികള്‍ നേരിടുന്ന അംഗ പരിമിതരുടെ ചെറുപുഴ പഞ്ചായത്ത്തല കലോത്സവം ചെറുപുഴയില്‍ നടന്നു. ചെറുപുഴ ലയണ്‍സ് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാന്‍സി ജോണ്‍സന്‍ അധ്യക്ഷത വഹിച്ചു. സ്റ്റസ്ഥിരം സമിതിയംഗം ഡെന്നി കാവാലം, പഞ്ചായത്തംഗങ്ങളായ വി. കൃഷ്ണന്‍ മാസ്റ്റര്‍, കെ. ശ്രീദേവി, പി. രാമചന്ദ്രന്‍, വിജേഷ് പള്ളിക്കര, പഞ്ചായത്ത് സെക്രട്ടറി ലാലി മാണി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി. കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അംഗ പരിമിതരായവരുടെ […]

Read More

ചെറുപുഷ്പ മിഷന്‍ ലീഗ് തലശേരി അതിരൂപത 59മത് വാര്‍ഷികം പാലാവയലില്‍ നടന്നു.

21-11-2018 | 1,144 Views
ചെറുപുഷ്പ മിഷന്‍ ലീഗ് തലശേരി അതിരൂപത 59മത് വാര്‍ഷികം പാലാവയലില്‍ നടന്നു.

പാലാവയല്‍: ചെറുപുഷ്പ മിഷന്‍ ലീഗ് തലശേരി അതിരൂപത 59മത് വാര്‍ഷികം പാലാവയലില്‍ നടന്നു. വാര്‍ഷികാഘോഷത്തിന് മുന്നോടിയായി നടന്ന പ്രേക്ഷിത റാലി പുളിങ്ങോത്തുനിന്നും ആരംഭിച്ച് പാലാവലില്‍ സമാപിച്ചു. റാലിയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പാലാവയല്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടികള്‍ തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ വിശ്വാസ തീക്ഷണതയും യുവജനങ്ങളില്‍ സാഹോദര്യവും സഹനവും സഹജീവി സ്നേഹവും വളര്‍ത്തുന്നതില്‍ മിഷന്‍ലീഗിന് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് […]

Read More

കുടുംബങ്ങളുടെ കൂട്ടായ്മ സഭയെ ശക്തിപ്പെടുത്തുന്നു. മാര്‍ ജോസഫ് പാംബ്ലാനി.

21-11-2018 | 1,184 Views
കുടുംബങ്ങളുടെ കൂട്ടായ്മ സഭയെ ശക്തിപ്പെടുത്തുന്നു. മാര്‍ ജോസഫ് പാംബ്ലാനി.

ചെറുപുഴ: കുടുംബങ്ങളുടെ കൂട്ടായ്മ സഭയെ ശക്തിപ്പെടുത്തുന്നു. തലശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി. ചെറുപുഴ സെന്റ് മേരീസ് ഫൊറോന ദേവാലയ പാരീഷ് ഹാളില്‍ നടന്ന ചെറുപുഴ ഫൊറോനാ തല കുടുംബകൂട്ടായ്മാ യൂണിറ്റ് ഭാരവാഹികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളുടെ കൂട്ടായ്മയാണ് ആദിമ സഭയുടെ ശക്തമായ വളര്‍ച്ചയ്ക്ക് കാരണമെന്നും ഇക്കാലത്തും കുടുംബങ്ങളുടെ കൂട്ടായ്മയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും സഭയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതും സഭയെ ശക്തിപ്പെടുത്തുക എന്നതും ഓരോരുത്തര്‍ക്കും ലഭിക്കുന്ന ദൈവദത്തമായ അവസരവും അനുഗ്രഹവുമാണെന്നും […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 11-12-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India