Category: News

റോഡിലും വെള്ളം കയറും:

11-07-2013 | 746 Views
റോഡിലും വെള്ളം കയറും:

ഇരുപതു വര്‍ഷം മുമ്പ് ഇങ്ങനെ സംഭവിച്ചിരുന്നു. ചെറുപുഴ പുളിങ്ങോം റോഡില്‍ കന്നിക്കളം ഭാഗത്തു നിന്നുമുള്ള കാഴ്ചയാണിത്.ഒരാഴ്ച മുന്‍പ് തകര്‍ത്തു പെയ്ത മഴ കാര്യങ്കോടു പുഴയുടെ തീരങ്ങളെ വെള്ളത്തിലാക്കി. വാഹനഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. നാട്ടുകാരുടെ ശ്രദ്ധയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ യാത്രക്കാര്‍ക്ക് അനുഗ്രഹമാകുകയായിരുന്നു. വേനലില്‍ ഒഴുക്കുമുറിഞ്ഞ് ആര്‍ദ്രമനസുകള്‍ക്ക് വേദന സമ്മാനിച്ച തേജസ്വിനിയുടെ അതിസുന്ദരമായ കാഴ്ച ഈ മഴക്കാലം നമുക്ക് ആവോളം സമ്മാനിച്ചു.  

Read More

ചാക്കോച്ചന്‍ വധം കൊലക്കുപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു.

10-07-2013 | 901 Views
ചാക്കോച്ചന്‍ വധം കൊലക്കുപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു.

ചെറുപുഴ മുളപ്രയിലെ ചാക്കോച്ചനെ തലക്കടിച്ചു കൊലപ്പെടുത്തിയ ആയുധം പോലീസ് കണ്ടെടുത്തു. റോക്കര്‍ സ്പ്രയറിന്‍റെ ഇരുമ്പു കൈപ്പിടിയായിരുന്നു കൊലപ്പെടുത്താന്‍ ഉപയോഗിച്ചത്.സംഭവവും ആയി ബന്ധപ്പെട്ട് ചാക്കോച്ചന്‍റെ ഭാര്യ റോസമ്മ റിമാന്‍ഡിലാണ്.

Read More

നമ്മുടെ കെ എസ് ആര്‍ ടി സി ബസുകള്‍:

10-07-2013 | 842 Views
നമ്മുടെ കെ എസ് ആര്‍ ടി സി ബസുകള്‍:

നമ്മുടെ കെ എസ് ആര്‍ ടി സി ബസുകളുടെ ഒരോ കാര്യങ്ങള്‍, ചെറുപുഴ കുണ്ടന്തടത്തില്‍ നടന്ന സംഭവമാണിത്. ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും യാത്രക്കാരന്‍ സീറ്റടക്കം തെറിച്ചു വീണു. തലക്കു പരിക്കേറ്റ ഇയാളെ ചെറുപുഴ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെടേനയിലേ പാമ്പാടി അബ്ദുള്‍ റഹ്മാനാണ് (32) പരിക്കേറ്റത്. പയ്യന്നൂര്‍ ​ചെറുപുഴ ​താബോര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സീ ബസിലാണ് സംഭവം.

Read More

ചങ്ങാതിക്കൂട്ടം പരിശീലനം പൂര്‍ത്തിയാക്കി.

09-07-2013 | 833 Views
ചങ്ങാതിക്കൂട്ടം പരിശീലനം പൂര്‍ത്തിയാക്കി.

ചെറുപുഴ തേജസ്വിനി കോക്കനട്ട് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയും നാളികേര വികസന ബോര്‍ഡും ചേര്‍ന്ന് നടപ്പിലാക്കുന്ന തെങ്ങുകയറ്റപരിശീലന പരിപാടി ചങ്ങാതിക്കൂട്ടം ആദ്യബാച്ച് പുറത്തിറങ്ങി. സമാപന സമ്മേളനം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്‍റ് റോഷി ജോസ് ഉദ്ഘാടനം ചെയ്തു.സണ്ണി ഇളംതുരുത്തി അധ്യക്ഷധ വഹിച്ചു.സ്റ്റാന്‍റിഗ് കമ്മിറ്റി ചെയര്‍മാന്‍ വിസിലി കുര്യന്‍, ബ്ലോക്ക് പഞ്ചായത്തംഗം ശാന്താ ഗോപി, സതീശന്‍ കാര്‍ത്തികപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് തെങ്ങുകയറ്റ യെന്ത്രവും വിതരണം ചെയ്തു.അടുത്ത ബാച്ച് പരിശീലനം ഉടന്‍ ആരംഭിക്കും.

Read More

എന്‍. ശശികുമാര്‍ പെരിങ്ങോം സി ആര്‍ പി എഫ് ചീഫ് കമാന്‍ഡന്‍ഡര്‍.

09-07-2013 | 783 Views
എന്‍. ശശികുമാര്‍ പെരിങ്ങോം സി ആര്‍ പി എഫ് ചീഫ് കമാന്‍ഡന്‍ഡര്‍.

പെരിങ്ങോം സി ആര്‍ പി എഫ് ട്രെയിനിങ് സെന്‍ററിന്‍റെ കമാന്‍ഡിംഗ് ചീഫായി എന്‍ ശശികുമാര്‍ ചുമതലയേറ്റു. പ്രധാനമന്ത്രിയുടെ സുരക്ഷാ സേനയില്‍ പത്തു വര്‍ഷം സേവനമനുഷ്ടിച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ ദ്രുതകര്‍മ്മ സേനയിലും അംഗമായിരുന്നു.കോയമ്പത്തൂര്‍ സ്വദേശിയാണ്.

Read More

ജ്വല്ലറിയിലെ കവര്‍ച്ച അന്വേഷണം പുരോഗമിക്കുന്നു.

08-07-2013 | 928 Views
ജ്വല്ലറിയിലെ കവര്‍ച്ച അന്വേഷണം പുരോഗമിക്കുന്നു.

ചെറുപുഴ ജോസ്കോ ജ്വല്ലറിയില്‍ നടന്ന മോഷണത്തിന്‍റെ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അധികൃതര്‍ വ്യക്തമാക്കി. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും ജ്വല്ലറി സന്ദര്‍ശിച്ച് ആവശ്യമായ തെളിവുകള്‍ ശേഖരിച്ചു. എങ്കിലും പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടില്ല. സമീപപ്രദേശങ്ങളില്‍ നടന്ന മോഷണങ്ങളുമായി ഇതിനു ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Read More

ചെറുപുഴയിലെ ജുവല്ലറിയില്‍ വന്‍ കവര്‍ച്ച:

08-07-2013 | 1,636 Views
ചെറുപുഴയിലെ ജുവല്ലറിയില്‍ വന്‍ കവര്‍ച്ച:

ചെറുപുഴ ബസ്റ്റാന്‍റിനു സമീപത്തെ ജോസ്കൊ ജുവല്ലറിയിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. 29 പവനുമ്, ഒന്നേകാല്‍ ലക്ഷം രൂപയും നഷ്ട്പ്പെട്ടതായാണ് പ്രാഥമിക നികമനം. ഉന്നത പോലീസ് അധികൃതര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read More

ചാക്കോച്ചന്‍റെ മൃതദേഹം സ്മ്സ്കരിച്ചു:

08-07-2013 | 967 Views
ചാക്കോച്ചന്‍റെ മൃതദേഹം സ്മ്സ്കരിച്ചു:

ചെറുപുഴ മുളപ്രയില്‍ തലക്കടിയെറ്റു മരിച്ച ഗൃഹനാഥന്‍റെ മൃതദേഹം സംസ്കരിച്ചു.ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക്​ ചെറ്പുഴ സെന്‍റ് മേരീസ്​ ഫെറൊനാ ദേവാലയത്തിലായിരുന്നു സംസ്കാരം.

Read More

കേരളാ ഹാന്‍റ്ബോള്‍ അസോസിയേഷന് പുതിയ ഭാരവാഹികള്:

08-07-2013 | 999 Views
കേരളാ ഹാന്‍റ്ബോള്‍ അസോസിയേഷന് പുതിയ ഭാരവാഹികള്:

തൃശൂരില്‍നടന്ന കേരളാ ഹാന്‍റ് ബോള്‍ അസോസിയേഷന്‍റെ വാര്‍ഷിക ജനറല്‍ ബോഡിയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.പുതിയ ഭാരവാഹികളായി ജസ്റ്റിന്‍ ജോസഫ് ഇടുക്കി(പ്രസിഡന്‍റ്), പി. ദാമോദരന്‍ കണ്ണൂര്‍(സെക്രട്ടറി), കെ. രാമദാസ് കൊഴിക്കോട്(ട്രഷറര്‍), എന്നിവരെ തിരഞ്ഞെടുത്തു.

Read More

ചെറുപുഴ മഞ്ഞക്കാട് മുളപ്രയിലെ ഗൃഹനാഥന്‍റെ കൊലപാതകം.

06-07-2013 | 1,037 Views
ചെറുപുഴ മഞ്ഞക്കാട് മുളപ്രയിലെ ഗൃഹനാഥന്‍റെ കൊലപാതകം.

ഭാര്യ റോസമ്മ അറസ്റ്റില്‍. മകനെയും ചോദ്യംചെയ്യും.വിശദമായ അന്വേഷണം ആരംഭിച്ചുവെന്നും, കൂടുതല്‍ വിവരങ്ങള്‍ പറയാറായിറ്റില്ലെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി.

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 16-01-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India