Category: News

കേബിള്‍ എംപ്ലോയീസ് അസോസിയേഷന്‍ ചെറുപുഴ ഏരിയാ കണ്‍വെന്‍ഷന്‍.

18-08-2013 | 915 Views
കേബിള്‍ എംപ്ലോയീസ് അസോസിയേഷന്‍ ചെറുപുഴ ഏരിയാ കണ്‍വെന്‍ഷന്‍.

കേബിള്‍ എംപ്ലോയീസ് അസോസിയേഷന്‍ ചെറുപുഴ ഏരിയാ കണ്‍വെന്‍ഷന്‍ സെന്റ് മേരീസ് നഴ്സിങ്ങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. സി ഐ ടി യു പെരിങ്ങോം ഏരിയാ സെക്രട്ടറി കെ എം ഷാജി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സി ഇ എ പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി കൃപേഷ്, മധു കരേള, സുനില്‍ കുമാര്‍, അനീഷ് പറപ്പള്ളി, ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കേബിള്‍ മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്‍വെന്‍ഷന്‍ ചര്‍ച്ച ചെയ്തു. ചെറുപുഴ ഏരിയാ സി ഇ ഏ ഭാരവഹികളെ […]

Read More

ഈസ്റ്റ് എളേരി പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം.

17-08-2013 | 907 Views
ഈസ്റ്റ് എളേരി പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം.

പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനാചരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കല്‍ നിര്‍വ്വഹിച്ചു. സണ്ണി കോയിത്തുരുത്തേല്‍ അദ്ധ്യക്ഷത വഹിച്ചു. ഹരീഷ് പി നായര്‍ മികച്ച കര്‍ഷകരെ ആദരിച്ചു. ടോമി പ്ലാച്ചേരി, എ ജി അനില്‍ കുമാര്‍, മറിയാമ്മ ചാക്കോ, ജെസി ടോം, മോഹനന്‍ കോളിയാട്ട്, പി കെ ചന്ദ്രശേഖരന്‍, എന്‍ എം.ഗോപി, ടി പി. ഷാജഹാന്‍, ജോയി വണ്ടനാനി, മാധവന്‍ മാസ്റ്റര്‍, എ പി സുബ്രമണ്യന്‍, ഒ ജ്യോതി എന്നിവര്‍ പ്രസംഗിച്ചു.

Read More

തയ്യേനി ഗവ: ഹൈസ്കൂളില്‍ കാര്‍ഷിക നാട്ടറിവു ദിനാചരണം.

17-08-2013 | 665 Views
തയ്യേനി ഗവ: ഹൈസ്കൂളില്‍ കാര്‍ഷിക നാട്ടറിവു ദിനാചരണം.

വിദ്യാര്‍ത്ഥികളില്‍ കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിനും അന്യം നില്‍ക്കുന്ന നാടന്‍ കൃഷികളെ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഫാ. ദമനാസിയോസ് കോച്ചേരി ദിനാചരണം ഉദ്ഘാടനം ചെയ്തു. എം കെ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ പി വൈ എല്‍ദോ, പി ജി നാരായണന്‍, ബി ആര്‍ സി ട്രെയിനര്‍ കെ ജെ ജിന്‍സി, കെ എം മുരളീധരന്‍, എന്‍ കെ മോഹനന്‍, എന്നിവര്‍ പ്രസംഗിച്ചു. വിവിധയിനം നെല്‍വിത്തുകള്‍, വാഴവിത്തുകള്‍, പപ്പായ, മാവുകള്‍, ഔഷധ ചെടികള്‍ എന്നിവ കുട്ടികള്‍ക്കു […]

Read More

ചെറുപുഴ പഞ്ചായത്തിലെ മികച്ച പച്ചക്കറിക്കര്‍ഷകനെ വിദ്യാര്‍ത്ഥികളാദരിച്ചു.

17-08-2013 | 718 Views
ചെറുപുഴ പഞ്ചായത്തിലെ മികച്ച പച്ചക്കറിക്കര്‍ഷകനെ വിദ്യാര്‍ത്ഥികളാദരിച്ചു.

പുളിങ്ങോം വൊക്കേഷ്ണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് പഞ്ചായത്തിലെ ഏറ്റവും മികച്ച പച്ചക്കറി കര്‍ഷകനായ ഏലിയാസ് അമ്പാട്ടിനെ ആദരിച്ചത്. യോഗത്തില്‍ പി ടി ഏ പ്രസിഡന്റ് വി ആര്‍ സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ത്രേസ്യാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. ഏലിയാസിനെ പൊന്നാടയണിയിച്ചാദരിച്ചു. സദാന്ദന്‍ മാസ്റ്റര്‍ , മിനി മോള്‍, ലീല, ശ്രീനാഥ് എന്നിവര്‍ പ്രസംഗിച്ചു.

Read More

കര്‍ഷക ദിനാചരണം, കര്‍കരെയും തൊഴിലാളികളെയും ആദരിച്ചു.

17-08-2013 | 736 Views
കര്‍ഷക ദിനാചരണം, കര്‍കരെയും തൊഴിലാളികളെയും ആദരിച്ചു.

ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ പത്തു മാതൃകാ കര്‍ഷകരെയും തൊഴിലുറപ്പു പദ്ധതിയില്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ 32 തൊഴിലാളികളെയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡ്ന്റ് റോഷി ജോസ് അദ്ധ്യക്ഷത വഹിച്ചു. സി കൃഷ്ണന്‍ എം എല്‍ ഏ ഉദ്ഘാടനം ചെയ്തു. ശ്യാമളാ സോമന്‍, ബേബി കളത്തില്‍, കെ രാജന്‍, വിജേഷ് പള്ളിക്കര, ഏ സുഭദ്ര, കെ ഡി അഗസ്റ്റ്യന്‍, ആര്‍ കെ ദാമോദരന്‍, തങ്കച്ചന്‍ കാവാലം, ടി വി കുഞ്ഞിക്കണ്ണന്‍, ജോയി ജോസഫ്, കെ ദാമോദരന്‍, തോമസ് […]

Read More

സമൂഹ നന്‍മ കുട്ടികളിലൂടെ പദ്ധതിയ്ക്ക് പാലാവയല്‍ സെന്റ് ജോണ്‍സ് ഹൈ സ്കൂളില്‍ തുടക്കമായി.

17-08-2013 | 895 Views
സമൂഹ നന്‍മ കുട്ടികളിലൂടെ പദ്ധതിയ്ക്ക് പാലാവയല്‍ സെന്റ് ജോണ്‍സ് ഹൈ സ്കൂളില്‍ തുടക്കമായി.

കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായാണ് സമൂഹ നന്‍മ ലക്ഷ്യമാക്കി പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. സ്ക്കൂള്‍ മുറ്റത്ത് നെല്‍ വിത്തുകളും വൃക്ഷതൈകളും നട്ടാണ് കുട്ടികള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ടോണി കുന്നത്ത് നെല്‍ വിത്തുകള്‍ നട്ട് നിര്‍വ്വഹിച്ചു. തോമസ് ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു. പി ടി ഏ പ്രസിഡന്റ് ജോസ് പ്രകാശ് , പി ജെ ജോസ്, അതില്‍ ബാബു, പി ബി ഷാന എന്നിവര്‍ പ്രസംഗിച്ചു. പാലാവയല്‍ ടൗണില്‍ വൃക്ഷ തൈകളും നട്ട് […]

Read More

ഓട്ടോ ഡ്രൈവറുടെ തലയ്ക്കടിയേറ്റു; ബൈക്ക് പാര്‍ക്കു ചെയ്യുന്നതു സംബന്ധിച്ച തര്‍ക്കമാണ് കാരണം

17-08-2013 | 777 Views
ഓട്ടോ ഡ്രൈവറുടെ തലയ്ക്കടിയേറ്റു; ബൈക്ക് പാര്‍ക്കു ചെയ്യുന്നതു സംബന്ധിച്ച തര്‍ക്കമാണ് കാരണം

ചെറുപുഴ മഞ്ഞക്കാട് ഓട്ടോ സ്റ്റാന്റില്‍ ബൈക്കു പാര്‍ക്കു ചെയ്തതു സംബന്ധിച്ച തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്കു കാരണമായത്. മഞ്ഞക്കാട്ടെ കാവിലെക്കാട്ട് സുകുമാരനാണ്(35) തലയ്ക്കടിയേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മഞ്ഞക്കാട് സ്വദേശി ജിജേഷിനെ പെരിങ്ങോം പോലീസ് അറസ്റ്റു ചയ്തു. വെള്ളിയാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം.

Read More

ജോര്‍ജ് സെബാസ്റ്റ്യന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍.

17-08-2013 | 887 Views
ജോര്‍ജ് സെബാസ്റ്റ്യന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍.

പാലാവയല്‍ സ്വദേശിയും കാസര്‍ഗോഡ് പോലീസ് സബ് ഇന്‍സ്പെക്ടറുമായ അമ്പിളികുന്നേല്‍ ജോര്‍ജ് സെബാസ്റ്റ്യന് 2012 വര്‍ഷത്തെ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിച്ചു. തിരുവന്തപുരത്തു നടന്ന സ്വാതന്ത്ര്യ ദിന പരേഡിലാണ് മെഡല്‍ നല്‍കിയത്. ഭാര്യ ട്രീസ. നമിത, നവ്യ, നവീന്‍ എന്നിവരാണ് മക്കള്‍ .

Read More

പെരിങ്ങോം വയക്കര പഞ്ചായത്തില്‍ കാര്‍ഷിക ദിനാചരണം

17-08-2013 | 818 Views
പെരിങ്ങോം വയക്കര പഞ്ചായത്തില്‍ കാര്‍ഷിക ദിനാചരണം

പെരിങ്ങോം വയക്കര പഞ്ചായത്തില്‍ കാര്‍ഷികദിനാചരണം പാടിച്ചാല്‍ അയ്യപ്പക്ഷേത്ര ഓഡിറ്റോറിയത്തില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്റ് പി. വി. തമ്പാന്റെ അദ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി. ഗൗരി ഉദ്ഘാടനം ചെയ്തു. സി. കൃഷ്ണന്‍ എം എല്‍ എ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിച്ചു. എം. കൃഷ്ണന്‍ നമ്പ്യാര്‍, പി. വി. ജനാര്‍ദ്ദനന്‍, പിയൂസ് തോമസ്, ടി. വി. നാരായണന്‍, വി. എന്‍. ജ്യോതി, വി. ശാന്ത എന്നിവരെയാണ് ആദരിച്ചത്

Read More

തിരുമേനി എസ് എന്‍ ഡി പി സ്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം.

16-08-2013 | 671 Views
തിരുമേനി എസ് എന്‍ ഡി പി സ്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം.

തിരുമേനി എസ് എന്‍ ഡി പി സ്കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ ഇന്ത്യാ വന്ദനം ഏറെ ശ്രദ്ധേയമായി. സ്കൂള്‍ ഗ്രൗണ്ടിലൊരുക്കിയ വലിയ ഇന്ത്യക്കു ചുറ്റും നിന്ന് വിദ്യാര്‍ത്ഥികള്‍ വന്ദനം നടത്തി മുദ്രാവാക്യങ്ങള്‍ മുഴക്കി. ആഘോഷങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തഗം ശാന്താ ഗോപി നിര്‍വ്വഹിച്ചു. കെ കെ ജോയി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി എന്‍ ഉഷാകുമാരി, പി എം സെബാസ്റ്റ്യന്‍, എന്‍ ജെ വര്‍ഗീസ്, ഷാജന്‍ ജോസഫ് ടി നിഷാ കുമാരി എന്നിവര്‍ പ്രസംഗിച്ചു.

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 20-11-2017 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India