Category: News

യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പെന്‍ഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

09-09-2013 | 745 Views
യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പെന്‍ഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു.

വിവിധ ക്ഷേമ പെന്‍ഷനുകളുടെ അപേക്ഷയും മാനദണ്ഡങ്ങളും നേരിട്ട് ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുപുഴയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പെന്‍ഷന്‍ ക്യാമ്പുകള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി തിരുമേനിയില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ചെറുപുഴ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സതീശന്‍ കാര്‍ത്തികപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രിന്‍സ് വെള്ളക്കട അധ്യക്ഷത വഹിച്ചു. അജി പാലത്തിങ്കല്‍, സോബിന്‍ ചെമ്പരത്തി, ബിജു മതിലകം, ജൊയി ഇല്ലത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More

പെരിങ്ങോം ശ്മശാനത്തില്‍ വന വല്‍ക്കരണ പരിപാടികള്‍

09-09-2013 | 723 Views
പെരിങ്ങോം ശ്മശാനത്തില്‍ വന വല്‍ക്കരണ പരിപാടികള്‍

പെരിങ്ങോം വയക്കര പഞ്ചായത്ത് പൊതു ശ്മശാനത്തിലെ വന വല്‍ക്കരണ പരിപാടികള്‍ പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് പി വി തമ്പാന്‍ ഉദ്ഘാടനം ചെയ്തു. മരങ്ങളും ഫലവൃക്ഷങ്ങളുമാണ് നട്ടു പിടിപ്പിച്ചത്. പഞ്ചായത്ത് സെക്രട്ടറി ജെയിസണ്‍ മാത്യു, പഞ്ചായത്തഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Read More

അന്തര്‍ ജില്ലാ വടംവലി മല്‍സരം ചലഞ്ചേഴ്സും ദേശാഭിമാനിയും ജേതാക്കള്‍ .

09-09-2013 | 874 Views
അന്തര്‍ ജില്ലാ വടംവലി മല്‍സരം ചലഞ്ചേഴ്സും ദേശാഭിമാനിയും ജേതാക്കള്‍ .

ഓണാഘോഷപരിപാടികളുടെ ഭാഗമായി ചെറുപുഴ കുണ്ടന്തടം നന്മ സ്വയം സഹായ സംഘമാണ് അന്തര്‍ജില്ലാ വടംവലി മല്‍സരം സഘടിപ്പിച്ചത്. പുരുഷ വിഭാഗത്തില്‍ ചലഞ്ചേഴ്സ് നെടുംതട്ടും, വനിതാ വിഭാഗത്തില്‍ കുണ്ടുവാടി ദേശാഭിമാനിയും ജേതാക്കളായി. റെഡ് സ്റ്റാര്‍ ചിരിയളം, സെന്റ് ജോസഫ് മല്ലുകുന്ന് എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പ്രത്യേകം തയ്യാറാക്കിയ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരം കാണാന്‍ നിരവധിയാളുകള്‍ എത്തിയിരുന്നു. മല്‍സരം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു മെമ്പര്‍ ടി ദമയന്തിനി അധ്യക്ഷത വഹിച്ചു. വി ആര്‍ […]

Read More

നാഷണല്‍ സര്‍വ്വീസ് സ്കീം മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന സ്പെഷ്യല്‍ അവാര്‍ഡ് സി കെ രാധാകൃഷ്ണന്.

08-09-2013 | 894 Views
നാഷണല്‍ സര്‍വ്വീസ് സ്കീം മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന സ്പെഷ്യല്‍ അവാര്‍ഡ് സി കെ രാധാകൃഷ്ണന്.

കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകനാണ്. 2012- 13 വര്‍ഷത്തില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. സ്കൂളില്‍ നടപ്പിലാക്കിയ വേപ്പു ഗ്രാമം പദ്ധതി, തേജസ്വിനി പുഴ സംരക്ഷണം എന്നിവയാണ് എടുത്തു പറയാവുന്ന പ്രവര്‍ത്തനങ്ങള്‍ .

Read More

പിഞ്ചോമനകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ സൂസമ്മ ടീച്ചര്‍ക്ക് നാടിന്റെ ആദരം.

08-09-2013 | 869 Views
പിഞ്ചോമനകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ സൂസമ്മ ടീച്ചര്‍ക്ക് നാടിന്റെ ആദരം.

ചെറുപുഴ സ്റ്റി ഫ്രണ്ട്സ് ക്ലബിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സാമൂഹ്യ പ്രതിബദ്ധതാ പുരസ്കാരമാണ് ചെറുപുഴ അംഗന്‍ വാടിയിലെ ടീച്ചറായ പി എം സൂസമ്മ ടീച്ചര്‍ക്ക് നല്‍കിയത്. 33 വര്‍ഷമായി ഇവര്‍ ഈ അംഗന്‍വാടിയില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തു വരുന്നു. പരിപാടിയുടെ ഉദ്ഘാടനം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ് നിര്‍വ്വഹിച്ചു. സി എഫ് സി പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തഗം എ സുഭദ്ര പൊന്നാടയണിയിച്ചു.  പ്രാപ്പോയില്‍ നരായണന്‍ മാസ്റ്റര്‍, വിജേഷ് പള്ളിക്കര, […]

Read More

ഉമ്മയുടെ കുത്തേറ്റു മകന്‍ മരിച്ചു.

08-09-2013 | 624 Views
ഉമ്മയുടെ കുത്തേറ്റു മകന്‍ മരിച്ചു.

ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. പയ്യന്നൂര്‍ കുഞ്ഞിമംഗലത്തെ മൂശാരികൊവ്വലിലെ അക്കാളത്ത് താജുദ്ദീനാണ് സ്വന്തം ഉമ്മ ബീഫാത്തിമ്മയുടെ കുത്തേറ്റു മരിച്ചത്. സ്വത്തു തര്‍ക്കമാണ് കാറണമന്നു പറയപ്പെടുന്നു. കറിക്കത്തിക്കായിരുന്നു കുത്തിയത്. കുത്തേറ്റ ഓടിയ താജുദ്ദീന്‍ റോഡരുകില്‍ കുഴഞ്ഞു വീണു. നാട്ടുകാര്‍ ഓടിയെത്തി ഇയാളെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ശ്രമിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

Read More

കോഴിച്ചാല്‍ ട്രിനിറ്റി ക്രെഡിറ്റ് യൂണിയന്‍, ഓണാഘോഷം.

08-09-2013 | 681 Views
കോഴിച്ചാല്‍ ട്രിനിറ്റി ക്രെഡിറ്റ് യൂണിയന്‍, ഓണാഘോഷം.

ഓണാഘോഷം സംഘടിപ്പിക്കുന്നത്.സെപ്റ്റംബര്‍ 14ന് കോഴിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഓഡിറ്റോറിയത്തിലാണ് അഘോഷ പരിപാടികള്‍. പ്രസംഗ് മല്‍സരം, ഓണപ്പാട്ട് മല്‍സരം എന്നിവയാണ് പ്രധാന മല്‍സരങ്ങള്‍.

Read More

രയരോം ഗവ. യു പി സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി.

07-09-2013 | 879 Views
രയരോം ഗവ. യു പി സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി.

ഹൈസ്കൂളായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു​ റബ് നിര്‍വ്വഹിച്ചു. ഹൈസ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എം എല്‍ എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി കെ സി ജോസഫ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വട്ടമല, ജില്ലാ പഞ്ചായത്തഗം കെ സത്യഭാമ, കവിതാ ഗോവിന്ദന്‍, കെ ഈ ദാമോദരന്‍, എം എസ് മിനി, ജോയി കാരിക്കാട്ടില്‍, പുലികിരി നാരായണന്‍, വിജയന്‍ ചാലോട്, പി മോഹനന്‍, ഇ […]

Read More

ഗുരുതര രോഗം ബാധിച്ച അമ്മയും മകനും ചികില്‍സാ സഹായം തേടുന്നു.

07-09-2013 | 626 Views
ഗുരുതര രോഗം ബാധിച്ച അമ്മയും മകനും ചികില്‍സാ സഹായം തേടുന്നു.

എരമം- കുറ്റൂര്‍ പഞ്ചായത്തിലെ കോയിപ്രയിലെ പാറുക്കുട്ടിയും മകന്‍ ഉമേഷ് കുമാറുമാണ് ചികില്‍സയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നത്. ഉമേഷ് കുമാറിന് മഞ്ഞപ്പിത്തം ബാധിക്കുകയും അത് മസ്തിഷ്ക്കത്തെ ബാധിക്കുകയും ചെയ്തതാണ് ഗുരുതരാവസ്ഥയ്ക്കു കാരണം. മംഗലാപുരം കെ എസ് ഹെഗ്ഡെ ആശുപത്രിയിലാണ് ചികില്‍സ. ഇതുവരെ മൂന്നു ലക്ഷം രൂപ ചികില്‍സയ്ക്കായി ചെലവായി. ഇനിയും ഒന്നര ലക്ഷത്തോളം രൂപ ആവശ്യമുണ്ട്. ഇയാളുടെ അമ്മയ്ക്ക് ഹൃദയ സംബന്ധമായ അസുഖംമൂലം ഇതേ ആശുപത്രിയില്‍ ചികില്‍സ തേടുകയാണ്. 20 വര്‍ഷമായി പാറുക്കുട്ടി അസുഖം മൂലം കഷ്ടപ്പെടുകയാണ്. ഇവരുടെ ഒരു […]

Read More

ലോക സമാധാനത്തിനായി വിശ്വാസികള്‍ ഉണര്‍ന്നു പ്രാര്‍ത്ഥിക്കണം. – മോണ്‍സിഞ്ഞോര്‍ മാത്യു എം ചാലില്‍.

07-09-2013 | 956 Views
ലോക സമാധാനത്തിനായി വിശ്വാസികള്‍ ഉണര്‍ന്നു പ്രാര്‍ത്ഥിക്കണം. – മോണ്‍സിഞ്ഞോര്‍ മാത്യു എം ചാലില്‍.

ചെറുപുഴ കൃപാലയം ധ്യാനകേന്ദ്രത്തിന്റെ പത്തൊമ്പതാം വാര്‍ഷികാഘോഷത്തില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെറുപുഴ സെന്റ് മേരീസ് ഫൊറോനാ വികാരി ഫാ. ജോസഫ് വാരണാത്ത് ബൈബിള്‍ പ്രതിഷ്ഠയും ഉദ്ഘാടനവും നിര്‍വ്വഹിച്ചു. വചന പ്രഘോഷണം, 101 ജപമാല സമര്‍പ്പണം, ദിവ്യ കാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവയ്ക്ക് റവ. ഡോ. ജോസഫ് പാംപ്ലാനി നേതൃത്വം വഹിച്ചു. തോമാപുരം സെന്റ് തോമസ് ഫൊറോനാ വികാരി റവ. ഡോ. ജോണ്‍ ഒറകുണ്ടില്‍ ദിവ്യ കാരുണ്യ പ്രദക്ഷിണം സമാപനാശിര്‍വ്വാദം എന്നിവയ്ക്ക് നേതൃത്വം നല്‍കി. വൈദികര്‍, സിസ്റ്റേഴ്സ് […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 20-11-2017 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India