Category: News

തിരുമേനി മരുതംപാടിയില്‍ കടയില്‍ മോഷണം.

05-08-2013 | 960 Views
തിരുമേനി മരുതംപാടിയില്‍ കടയില്‍ മോഷണം.

തിരുമേനി മരുതംപടിയില്‍ കിഴക്കേതില്‍ സജീവന്റെ പലചരക്കു കടയിലാണ് മോഷണം നടന്നത്. കടയുടെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ ഇളക്കി മാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നത്. കടയില്‍ സൂക്ഷിചിരുന്ന ജനശ്രീ സ്വാശ്രയ സംഘത്തിന്റെ 15200 രൂപയും കടയിലുണ്ടായിരുന്ന 1500 രൂപയും മോഷണം പോയി. പെരിങ്ങോം പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

സ്വാതന്ത്രൃ സമര സേനാനി ആലപ്പടമ്പിലെ കാനാ കുഞ്ഞിക്കണ്ണന്‍ നായര്‍ക്ക് രാഷ്ട്രത്തിന്റെ ആദരം.

05-08-2013 | 789 Views
സ്വാതന്ത്രൃ സമര സേനാനി ആലപ്പടമ്പിലെ കാനാ കുഞ്ഞിക്കണ്ണന്‍ നായര്‍ക്ക് രാഷ്ട്രത്തിന്റെ ആദരം.

സ്വാതന്ത്രൃസമര സേനാനി കുഞ്ഞിക്കണ്ണന്‍ നായരെ​ ക്വിറ്റ് ഇന്ത്യാ ദിനത്തിലാണ് രാഷ്ട്രപതി ഡല്‍ഹിയില്‍ ആദരിക്കുന്നത്. കേരളത്തില്‍ നിന്നും ക്ഷണിക്കപ്പെട്ട അഞ്ചു പേരില്‍ ഒരാളാണ് കുഞ്ഞിക്കണ്ണന്‍ നായര്‍ .തൊണ്ണൂറ്റിയൊന്നാം വയസിലും സ്വാതന്ത്രൃ സമര പോരാട്ടങ്ങളുടെ സ്മരണ പുതു തലമുറയുമായി പങ്കു വെക്കുന്നു. 1936ല്‍ പയ്യന്നൂരില്‍ നടന്ന ഉപ്പു സത്യാഗ്രഹത്തിലും, ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി പയ്യന്നൂരില്‍ നടന്ന സമരത്തിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ആഗസ്റ്റ് 6ന് കുഞ്ഞിക്കണ്ണന്‍ നായര്‍ മകനൊപ്പം ഡല്‍ഹിക്കു പുറപ്പെടും.

Read More

ചെറുപുഴ പഞ്ചായത്തില്‍ ജാഗ്രതാ സമിതി ശില്‍പ ശാല.

05-08-2013 | 859 Views
ചെറുപുഴ പഞ്ചായത്തില്‍ ജാഗ്രതാ സമിതി ശില്‍പ ശാല.

വര്‍ദ്ധിച്ചു വരുന്ന സാമൂഹിക തിന്മകള്‍ക്കെതിരേ സമൂഹ മനസാക്ഷി ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ ചെറുപുഴ പഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്തു തല ജാഗ്രതാ സമിതി ശില്‍പശാല സംഘടിപ്പിച്ചു. കുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സമൂഹമേറ്റെടുക്കുക തന്നെ വേണമെന്ന് ശില്‍പ ശാല വിലയിരുത്തി. ശില്‍പശാലയില്‍ സ്ത്രീകളുടെ നിറഞ്ഞ പങ്കാളിത്തം ശ്രദ്ധേയമായി. ഉടന്‍ തന്നെ വാര്‍ഡു തല ജാഗ്രതാ സമിതികള്‍ക്കു രൂപം നല്‍കും. ശില്‍പശാലയുടെ ഉദ്ഘാടനം ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ശ്യാമളാ സോമന്‍ […]

Read More

ചെറുപുഴ കോലുവള്ളിയില്‍ ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്.

04-08-2013 | 942 Views
ചെറുപുഴ കോലുവള്ളിയില്‍ ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്.

ഞായറാഴ്ച വൈകുന്നേരം ഏഴു മണിയോടെ കോലുവള്ളിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ അഹമ്മദിനു പരിക്കേറ്റു. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഓട്ടോ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോളാണ് അപകടം സംഭവിച്ചത്.

Read More

ടിപ്പര്‍ ലോറിയില്‍ ജീപ്പിടിച്ച് യുവാവിന് പരിക്ക്.

04-08-2013 | 1,016 Views
ടിപ്പര്‍ ലോറിയില്‍ ജീപ്പിടിച്ച് യുവാവിന് പരിക്ക്.

ടിപ്പര്‍ ലോറിയുടെ പിന്നില്‍ ജീപ്പിടിച്ച് ജീപ്പ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ചെറുപുഴ മീന്തുള്ളി സ്വദേശി ഷാജു(42)വിനാണ് അപകടത്തില്‍ പരിക്കേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഒന്‍പതരയോടെ മീന്തുള്ളിയിലായിരുന്നു സംഭവം.

Read More

രാമായണ ദിനാചരണം.

04-08-2013 | 832 Views
രാമായണ ദിനാചരണം.

ചിറ്റാരിക്കാല്‍ കിഴക്കന്‍കാവ് എന്‍ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ രാമായണ ദിനാചരണം നടത്തി. ഉദ്ഘാടന യോഗത്തില്‍ ദാമോദരന്‍ നായര്‍ കമ്പല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. സതീശന്‍ മാസ്റ്റര്‍ രാമായണദിനാചരണം ഉദ്ഘാടനം ചെയ്തു. ചിങ്ങനാപുരം മോഹനന്‍ മാസ്റ്റര്‍ ആദ്ധ്യാല്‍മിക പ്രഭാഷണം നടത്തി. സന്തോഷ് കുമാര്‍ പ്രസംഗിച്ചു. തുടര്‍ന്ന് രാമായണ ക്വിസ് മല്‍സരത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

Read More

ഇരുട്ടിനെ പഴിക്കാതെ ദീപം തെളിക്കുന്നവര്‍.

04-08-2013 | 936 Views
ഇരുട്ടിനെ പഴിക്കാതെ ദീപം തെളിക്കുന്നവര്‍.

ഇരുട്ടിനെ പഴിക്കാന്‍ ഇവര്‍ക്ക് സമയമില്ല. ആ സമയം കൂടി അദ്ധ്വാനിക്കുകയാണിവര്‍, ഏറ്റവും അര്‍ഹതയുള്ളവര്‍ക്ക് കാരുണ്യത്തിന്റെ കനിവേകാന്‍ . തോമാപുരം ഇടവകയിലെ ഒരു സാധു കുടുംബത്തിന് വീടു നിര്‍മ്മിച്ചു നല്‍കാനായി ഇടവകയിലെ വീടുകള്‍ കയറി ആക്രി സാധനങ്ങള്‍ പെറുക്കി വില്‍ക്കുകയാണിവര്‍ ചെയ്യുന്നത്. ഒരു മാസം നീണ്ടു നിന്ന പ്രവര്‍ത്തനത്തിന്റെ സമാപനം ഞായറാഴ്ച നടന്നു. ഇടവകാ വികാരി റവ. ഡോ. ജോണ്‍ ഒറകുണ്ടില്‍, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് കുളത്തറ, ആനിമേറ്റര്‍ സിസ്റ്റര്‍ ബ്ലെസി, കെ സി വൈ എം […]

Read More

ലക്ഷം ദീപം സമര്‍പ്പണം.

04-08-2013 | 845 Views
ലക്ഷം ദീപം സമര്‍പ്പണം.

ചിറ്റാരിക്കാല്‍ കിഴക്കന്‍കാവ് ശ്രീ കിരാതേശ്വര ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍, 2013 ഡിസംബര്‍ 19 ന് (1189 ധനു 4) ലക്ഷം ദീപം സമര്‍പ്പണം. ആദ്ധാല്‍മിക വളര്‍ച്ചയ്ക്കും, നാടിന്റെ സര്‍വ്വൈശ്വര്യങ്ങള്‍ക്കുമായി മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് വിശ്വാസികള്‍ ലക്ഷം ദീപം തെളിയിക്കുക.

Read More

പോഷകാഹാരത്തിന് ഇലക്കറികള്‍, എല്ലാ വീടുകളിലും ഒരു മുരിങ്ങ പദ്ധതി.

03-08-2013 | 987 Views
പോഷകാഹാരത്തിന് ഇലക്കറികള്‍, എല്ലാ വീടുകളിലും ഒരു മുരിങ്ങ പദ്ധതി.

പോഷകാഹാരത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചെറുപുഴ പഞ്ചായത്തിലെ എല്ലാ വീടുകളിലും ഒരു മുരിങ്ങ പദ്ധതി നടപ്പിലാക്കുന്നു. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ വാര്‍ഡുതല ശുചിത്വ കമ്മിറ്റികളാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം കാനംവയലില്‍ പുളിങ്ങോം പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വി എസ് ചേതന്‍ നിര്‍വ്വഹിച്ചു. ഡോ. ഭാഗ്യശ്രീ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സാബു ജോര്‍ജ്, ജെ എച്ച് ഐ സി കെ ഷിബു, തങ്കാഭായി, ബിനോയി, ബാലചന്ദ്രന്‍, മോളി എന്നിവര്‍ പ്രസംഗിച്ചു. പച്ചക്കറി കൃഷി […]

Read More

സംഗീത കുലപതി ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ ദേഹ വിയോഗത്തില്‍ നാടെങ്ങും അനുശോചനം.

03-08-2013 | 598 Views
സംഗീത കുലപതി ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ ദേഹ വിയോഗത്തില്‍ നാടെങ്ങും അനുശോചനം.

ചെറുപുഴ ടൗണില്‍ നടന്ന അനുശോചന യോഗത്തില്‍ നിരവധി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നായകര്‍ പങ്കെടുത്തു. യോഗത്തില്‍ സംഗീതജ്ഞന്‍ വേണു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നാദബ്രഹ്മ കലാക്ഷേത്രം സെക്രട്ടറി കെ കെ മധുകുമാര്‍, ജയിംസ് ചോക്കാട്ട്, വി കെ റോയി, എന്നിവര്‍ നേതൃത്വം നല്‍കി. ചെറുപുഴ നാദബ്രഹ്മ കലാക്ഷേത്രമാണ് അനുശോചന യോഗം സംഘടിപ്പിച്ചത്. യോഗത്തിനു മുന്‍പ് ആദരസൂചകമായി മൗനജാഥയും നടത്തി.

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 20-07-2017 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India