Category: News

കോഴിച്ചാല്‍ ജെസിഐയുടെ സമ്മര്‍ സ്മാര്‍ട്ട്​ ക്യാമ്പ്​ ആരംഭിച്ചു.

10-04-2018 | 1,342 Views
കോഴിച്ചാല്‍ ജെസിഐയുടെ സമ്മര്‍ സ്മാര്‍ട്ട്​ ക്യാമ്പ്​ ആരംഭിച്ചു.

ചെറുപുഴ: കോഴിച്ചാല്‍ ജെസിഐയുടെ നേതൃത്വത്തില്‍ സമ്മര്‍ സ്മാര്‍ട്ട്​ ക്യാമ്പ്​ ആരംഭിച്ചു. ചെറുപുഴ സെന്റ്​ മേരീസ്​ ഹൈസ്കൂളില്‍ ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ചെറുപുഴ പഞ്ചായത്ത്​ പ്രസിഡ്ന്റ്​ കൊച്ചുറാണി ജോര്‍ജ്​ നിര്‍വ്വഹിച്ചു. നാലു ദിവസത്തെ ക്യാമ്പില്‍ പ്രസംഗം, നേതൃത്വ-വ്യക്​തിത്വ വികസനം, അവതരണ പാടവം എന്നിവയില്‍ പരിശീലനം നല്‍കും. ക്യാമ്പ്​ 12ന് സമാപിക്കും. ഉദ്ഘാടന യോഗത്തില്‍ ജോജോ മൈലാടൂര്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോര്‍ജ്​ വണ്ടര്‍കുന്നേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജെസിഐ ട്രെയിനര്‍മാരായ ജോമി ജോസഫ്​, മനോജ്​ തോമസ്​, ജെയിസണ്‍ മുകുളേല്‍, രാജേഷ്​ പാക്കം […]

Read More

ചെറുപുഴ തേജസ്​ സ്വാശ്രയ സംഘം വാര്‍ഷികവും കുടുംബ സംഗമവും

10-04-2018 | 1,400 Views
ചെറുപുഴ തേജസ്​ സ്വാശ്രയ സംഘം വാര്‍ഷികവും കുടുംബ സംഗമവും

ചെറുപുഴ: ചെറുപുഴ തേജസ്​ സ്വാശ്രയ സംഘത്തിന്റെ വാര്‍ഷികവും കുടുംബ സംഗമവും ചെറുപുഴ സെന്റ്​ ജോര്‍ജ്​ മലങ്കര ദേവാലയ ഹാളില്‍ നടന്നു. ഫാ. ജോണ്‍ പനച്ചിപ്പുറമ്പില്‍ ഉദ്ഘാടനം ചെയ്​തു. സിനി സെബാസ്​റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഷാജി മാത്യു, നളിനാക്ഷന്‍, വിലാസിനി ചന്ദ്രന്‍, രാഗിണി ബിജു, ഷാജി തച്ചനംകോട്ട്​, റോയി കുറവന്‍കുടിയില്‍, പ്രിന്‍സി ബേബി, സിജി സണ്ണി എന്നിവര്‍ പ്രസംഗിച്ചു.

Read More

പൊറക്കുന്ന് വോളി തുടങ്ങി.

10-04-2018 | 827 Views
പൊറക്കുന്ന് വോളി തുടങ്ങി.

ചെറുപുഴ: പൊറക്കുന്ന് നവോദയയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓപ്പണ്‍ കേരള വോളി ടൂര്‍ണമെന്റ് തുടങ്ങി. പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ്​ലിറ്റ്​ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം സി. കൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. പാരഡൈസ് പരപ്പ, ഡിസ്റ്റ് കോളേജ് അങ്കമാലി, ലീഡേഴ്‌സ് കുറ്റ്യാടി, ജോളി കാനായി, ഷാരോണ്‍ പെരിങ്ങോം, സ്പാര്‍ട്ടണ്‍ മാനന്തവാടി, റിവര്‍ സ്റ്റാര്‍ പറവൂര്‍, റിക്രിയേഷന്‍ ചെമ്പ്രകാനം എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. പ്രാദേശിക ടീമുകളെ […]

Read More

ചെറുപുഴ പഞ്ചായത്ത്​ ഓഫീസ്​ കെട്ടിടനിര്‍മ്മാണം. ഗുണനിലവാരംപരിശോധിക്കണം.

10-04-2018 | 1,452 Views
ചെറുപുഴ പഞ്ചായത്ത്​ ഓഫീസ്​ കെട്ടിടനിര്‍മ്മാണം. ഗുണനിലവാരംപരിശോധിക്കണം.

ചെറുപുഴ: ചെറുപുഴ പഞ്ചായത്ത്​ ഓഫീസ്​ കെട്ടിടനിര്‍മ്മാണത്തിനുപയോഗിക്കുന്ന സാധനങ്ങളുടെ ഗുണ നിലവാരം പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് കോണ്‍ഗ്രസ്​ നേതാക്കള്‍ ആവശ്യപ്പെട്ടു. ചെറുപുഴ പഞ്ചായത്ത്​ ഓഫീസ്​ കെട്ടിട നിര്‍മ്മാണത്തിന് ഗുണനിലവാരം കുറഞ്ഞ സിമന്റും കമ്പിയുമാണ് ഉപയോഗിക്കുന്നതെന്ന് വ്യാപകമായ പരാതി ഉയര്‍ന്നതിനാല്‍ സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു ചെറുപുഴയിലെ കോണ്‍ഗ്രസ്​ നേതാക്കള്‍. നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്തിയ സംഘം കെട്ടിടനിര്‍മ്മാണത്തിനുപയോഗിക്കുന്ന സാധനങ്ങള്‍ ഗുണനിലവാരമുള്ളതാണോയെന്ന് പരിശോധിക്കുവാനും ഉറപ്പ്​ വരുത്തുവാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ടു. ചെറുപുഴ ബ്ലോക്ക്​ പ്രസിഡന്റ്​ കെ.കെ.സുരേഷ്​ കുമാര്‍, മണ്ഡലം പ്രസിഡന്റ്​ തങ്കച്ചന്‍ കാവാലം, മുന്‍ പഞ്ചായത്ത്​ […]

Read More

ദേവാലയങ്ങള്‍ക്കെതിരേ അക്രമം. യുവജനങ്ങള്‍ പന്തംകൊളുത്തി പ്രകടനം നടത്തി.

09-04-2018 | 985 Views
ദേവാലയങ്ങള്‍ക്കെതിരേ അക്രമം. യുവജനങ്ങള്‍ പന്തംകൊളുത്തി പ്രകടനം നടത്തി.

ചെറുപുഴ: ക്രൈസ്തവ ദേവാലയങ്ങള്‍ക്കെതിരേ നടക്കുന്ന അക്രമങ്ങള്‍ വര്‍ദ്ധിച്ച്​ വരുന്നതിനെതിരേ യുവജനങ്ങള്‍ ചെറുപുഴ ടൗണില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. കെസിവൈഎം, എസ്​എംവൈഎം ചെറുപുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രാജ്യത്ത്​ സമാധാനവും നീതിയും സംരക്ഷിക്കേണ്ട ഭരണാധികാരികള്‍ മൗനം വെടിയണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. മേഖലാ ഡയറക്​ടര്‍ ഫാ. മാത്യു ആനകുത്തിയില്‍, മേഖലാ പ്രസിഡന്റ്​ ജിതിന്‍ മുടപ്പാല, സന്തോഷ്​, ബോണി, റോജിന്‍, നിതിന്‍, ജിപ്​സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Read More

ഹര്‍ത്താല്‍ ദിനത്തില്‍ റോഡിലെ കുഴികളടച്ചു.

09-04-2018 | 1,371 Views
ഹര്‍ത്താല്‍ ദിനത്തില്‍ റോഡിലെ കുഴികളടച്ചു.

ചെറുപുഴ: ഹര്‍ത്താല്‍ ദിനത്തില്‍ റോഡിലെ കുഴികളടച്ച്​ നാട്ടുകാര്‍. ചെറുപുഴ-തിരുമേനി-മുതുവം റോഡില്‍ തിരുമേനി സെന്റ് മേരീസ്​ മലങ്കര ദേവാലയത്തിന് സമീപമാണ് നാട്ടുകാര്‍ ശ്രമദാനമായി റോഡ്​ നന്നാക്കിയത്​. പൊട്ടിപ്പൊളിഞ്ഞ്​ വലിയ കുഴികള്‍ രൂപപ്പെട്ട റോഡില്‍ വേനല്‍ മഴപെയ്​തതോടെ വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. കുഴികളുടെ ആഴമറിയാതെ പല വാഹനങ്ങളും ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു. കിഫ്​ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. എങ്കിലും റോഡിലെ കുഴികളടയ്​ക്കാന്‍ നടപടിയുണ്ടാകണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് അധികൃതര്‍ അനുകൂല നിലപാട്​ സ്വീകരിച്ചിട്ടില്ല. വി.എഫ്​. പ്രിന്‍സ്​, ഫ്രാന്‍സീസ്​ വെള്ളക്കട, […]

Read More

നിര്‍മ്മാണ തൊഴിലാളി ക്ഷേമ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം. സിഐടിയു

09-04-2018 | 894 Views
നിര്‍മ്മാണ തൊഴിലാളി ക്ഷേമ പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം. സിഐടിയു

പാടിയോട്ടുചാല്‍: നിര്‍മാണ തൊഴിലാളി പെന്‍ഷന്‍ മൂവായിരം രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ലോഡിങ്ങ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) പയ്യന്നൂര്‍ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പാടിയോട്ടുചാല്‍ മുനയന്‍കുന്ന് രക്തസാക്ഷി സ്മാരക മന്ദിരത്തില്‍ കണ്‍സ്ട്രക്ഷന്‍ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അരക്കന്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ. രാഘവന്‍ അധ്യക്ഷനായി. പി.വി. കുഞ്ഞപ്പന്‍, ടി. ശശി, കെ. രാജന്‍, കെ.എം. ഷാജി, കെ. കുഞ്ഞിക്കൃഷ്ണന്‍, കെ. പ്രഭാകരന്‍, രജനി മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. പെരിങ്ങോം, പയ്യന്നൂര്‍ ഏരിയാ കമ്മിറ്റികളുടെ […]

Read More

ജെസിഐ കോഴിച്ചാലിന്റെ നേതൃത്വത്തില്‍ ചതുര്‍ദിന സമ്മര്‍ സ്മാര്‍ട്ട്​ ക്യാമ്പ്​.

05-04-2018 | 1,757 Views
ജെസിഐ കോഴിച്ചാലിന്റെ നേതൃത്വത്തില്‍ ചതുര്‍ദിന സമ്മര്‍ സ്മാര്‍ട്ട്​ ക്യാമ്പ്​.

ചെറുപുഴ: ജെസിഐ കോഴിച്ചാലിന്റെ നേതൃത്വത്തില്‍ പ്രസംഗ, നേതൃത്വ, വ്യക്​തിത്വ വികസന, അവതരണ പാടവ പരിശീലന ക്യാമ്പ്​ ഉജ്ജ്വല-2018 ഒന്‍പതിനാരംഭിക്കും. ചെറുപുഴ സെന്റ്​ മേരീസ്​ ഹൈസ്കൂളിലാണ് നാല് ദിവസത്തെ ക്യമ്പ്​ നടക്കുന്നത്​. വിദഗ്​ദ്ധരായ പരിശീലകര്‍ നേതൃത്വം നല്‍കുന്നു. മൂന്നാം ക്ലാസ്​ മുതല്‍ പ്ലസ്​ടു വരെയുള്ളവര്‍ക്ക്​ അവസരം. മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പരിശീലനം. ഓരോ വിഭാഗത്തിലും 40 പേരെ പങ്കെടുപ്പിക്കും. ഫോണ്‍:9400105944, 9496090952.

Read More

ചെറുപുഴ കോണ്‍ഗ്രസില്‍ നിന്നും കൂട്ടരാജി. രാജിവെച്ചവര്‍ സി പി എമ്മിലേയ്​ക്ക്​.

04-04-2018 | 3,615 Views
ചെറുപുഴ കോണ്‍ഗ്രസില്‍ നിന്നും കൂട്ടരാജി. രാജിവെച്ചവര്‍ സി പി എമ്മിലേയ്​ക്ക്​.

ചെറുപുഴ: ഐഎന്‍ടിയുസി ചെറുപുഴ റീജിയണല്‍ പ്രസിഡന്റ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. ഇതോടൊപ്പം ദേശീയ കര്‍ഷക തൊഴിലാളി പയ്യന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ്, ക്ഷീരകര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും, കോണ്‍ഗ്രസിലെ പ്രാഥമികാംഗത്വവും രാജി വെച്ചതായി പി.ആര്‍.വിജയന്‍ അറിയിച്ചു. റീജിയണല്‍ പ്രസിഡന്റായ തന്നെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവിന്റെ ഒത്താശയോടെ ചിലര്‍ വീട്ടില്‍ വന്ന് ഭീഷിണിപ്പെടുത്തിയതായും വിജയന്‍ പറഞ്ഞു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി.വി. ശശീന്ദ്രന്‍, ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍.പി. ശ്രീധരന്‍, […]

Read More

ഹാന്‍ഡ്​ബോളിനായുള്ള കേരളത്തിലെ ആദ്യത്തെ ഇന്‍ഡോര്‍ സ്റ്റേഡിയം വയക്കരയില്‍ ഒരുങ്ങുന്നു.

03-04-2018 | 47,831 Views
ഹാന്‍ഡ്​ബോളിനായുള്ള കേരളത്തിലെ ആദ്യത്തെ ഇന്‍ഡോര്‍ സ്റ്റേഡിയം വയക്കരയില്‍ ഒരുങ്ങുന്നു.

ചെറുപുഴ: പെരിങ്ങോം പഞ്ചായത്തിലെ വയക്കരയില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള ഹാന്‍ഡ്​ബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുങ്ങുന്നു. നിര്‍മ്മാണം പൂര്‍ത്തിയായ ആദ്യ ഘട്ടം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 28ന് സ്പോര്‍ട്​സ്​ വകുപ്പ്​ മന്ത്രി എ.സി. മൊയ്​ദീന്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇത്​ ഇന്ത്യയിലെ ഏറ്റവും വലിയ ഹാന്‍ഡ്​ ബോള്‍ പരിശീലന ഇന്‍ഡോര്‍ സ്റ്റേഡിയമാകും. ഹാന്‍ഡ്​ ബോളിനായുള്ള ഇന്ത്യയിലെ നാലാമത്തെയും കേരളത്തിലെ ആദ്യത്തേയും ഇന്‍ഡോര്‍ സ്റ്റേഡിയമാണ് വയക്കരയിലേത്​. സി. കൃഷ്​ണന്‍ എംഎല്‍എയുടെ ആസ്​തി വികസന ഫണ്ടില്‍ നിന്നും […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 22-09-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India