Category: News

നിയമ വിരുദ്ധമായി സാമ്പത്തിക ഇടപാട് നടത്തിയതിന് അറസ്റ്റിലായി.

29-11-2018 | 1,679 Views
നിയമ വിരുദ്ധമായി സാമ്പത്തിക ഇടപാട് നടത്തിയതിന് അറസ്റ്റിലായി.

ചെറുപുഴ: നിയമ വിരുദ്ധമായി സാമ്പത്തിക ഇടപാട് നടത്തിയതിന് പാടിയോട്ടുചാല്‍ വങ്ങാട് സ്വദേശി അറസ്റ്റിലായി. പാടിയോട്ടുചാലിലെ ഗുഡ്സ് ഓട്ടോ ഡ്രൈവറായ വങ്ങാട് നാണാട്ട് സി.കെ. ഷിജു(36) വാണ് അറസ്റ്റിലായത്. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് ഡിവൈഎസ്പിയുടെ സ്ക്വാഡും ചെറുപുഴ എസ്ഐ എം.എന്‍. ബിജോയി, അഡീഷ്ണല്‍ എസ്ഐ സി. തമ്പാന്‍ എന്നിവരടങ്ങിയ സംഘം വ്യാഴാഴ്​ച(29.11.18) വൈകുന്നേരം അഞ്ചുമണിയോടെ ഇയാളെ വങ്ങാട്ടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ വീട്ടില്‍ നിന്നും ആര്‍സി ബുക്ക്, ബ്ലാങ്ക് ചെക്ക്, […]

Read More

മീന്തുള്ളിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.

29-11-2018 | 3,182 Views
മീന്തുള്ളിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു രണ്ട് പേര്‍ മരിച്ചു. കോഴിച്ചാല്‍ ക്ഷീരോല്പാദക സംഘം സെക്രട്ടറി മീന്തുള്ളി സ്വദേശി കുറുപ്പന്‍ വീട്ടില്‍ കെ.വി. പൗലോസ് (ഡെന്നി 49), കോഴിച്ചാലിലെ കല്ലൂര്‍ ബെന്നി (49) എന്നിവരാണ് മരിച്ചത്.ഇന്നലെ(29.11.18) ഉച്ചകഴിഞ്ഞ് മൂന്നിന് ആണ് സംഭവം. കോഴിച്ചാലില്‍ നിന്നും പുളിങ്ങോം ഭാഗത്തേക്കു വരികയായിരുന്ന പൗലോസിന്റെ ബൈക്കും മീന്തുളളിയില്‍ നിന്നും കോഴിച്ചാലിലേക്കു പോകുകയായിരുന്ന ബെന്നിയുടെ ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഓടി കൂടിയ നാട്ടുകാര്‍ ഇരുവരേയും ചെറുപുഴയിലെ സ്വകാര്യാശുപത്രികളില്‍ എത്തിച്ചുവെങ്കിലും ജീവന്‍ […]

Read More

വിസ വാഗ്ദാനം ചെയ്ത് തൊഴില്‍ തട്ടിപ്പ് നടത്തിയ യുവതിയ്​ക്കെതിരേ കൂടുതല്‍ പരാതികള്‍.

27-11-2018 | 3,888 Views
വിസ വാഗ്ദാനം ചെയ്ത് തൊഴില്‍ തട്ടിപ്പ് നടത്തിയ യുവതിയ്​ക്കെതിരേ കൂടുതല്‍ പരാതികള്‍.

കേരളത്തിലും, ഗള്‍ഫിലും, വിസ വാഗ്ദാനം ചെയ്ത് തൊഴില്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ കൈവശപ്പെടുത്തിയ യുവതിക്കെതിരെ പരാതിയുമായി ആള്‍ക്കാര്‍ രംഗത്തെത്തി. കാസര്‍ഗോഡ് ജില്ലയിലെ ചിറ്റാരിക്കാല്‍, പുതിയ പറമ്പില്‍ ബേബിയുടെ മകള്‍ അഞ്ജു ബേബിക്കെതിരെയാണ് തട്ടിപ്പിനിരയായവര്‍ പോലീസില്‍ പരാതി നല്‍കിയത്. യുഎയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധിയാള്‍ക്കാരില്‍ നിന്നും 10,000 മുതല്‍ രണ്ട്​ ലക്ഷം രൂപ വരെയാണ് അഞ്ജു കൈക്കലാക്കിയതെന്നും ഇതിനെതിരെയാണ് തങ്ങള്‍ പരാതി നല്‍കിയതെന്നും തട്ടിപ്പിനിരയായ പെണ്‍കുട്ടികളുടെ രക്ഷിതാക്കളായ കുടിയാന്മലയിലെ തോമസ് കുളമാക്കല്‍, ഡോമിനിക് എന്നിവര്‍ പറഞ്ഞു. യുഎഇ […]

Read More

അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മൂവായിരം രൂപയാക്കുക. മഹിളാ അസോസിയേഷന്‍

26-11-2018 | 2,111 Views
അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മൂവായിരം രൂപയാക്കുക. മഹിളാ അസോസിയേഷന്‍

ചെറുപുഴ : അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മൂവായിരം രൂപയാക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ചെറുപുഴ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. കൊല്ലാടയില്‍ നടന്ന സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. ജ്യോതി ഉദ്ഘാടനം ചെയ്തു. കെ. ശ്രീദേവി അധ്യക്ഷയായി. കെ. അനിത, കെ. പത്മിനി, സംഘാടക സമിതി കണ്‍വീനര്‍ കെ. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: നസീറ ഇസ്മായില്‍ (പ്രസിഡന്റ്), ടി.പി. തങ്കമണി, എന്‍.ജി. രത്‌നമ്മ (വൈസ് പ്രസിഡന്റ്) എം. ശ്രീജ (സെക്രട്ടറി), പി.വി. സരസ്വതി, പി. വസന്ത(വൈസ് […]

Read More

ചെറുപുഴ പീയെന്‍സ് കോളേജ് ബി.എ സോഷ്യോളജി വിഭാഗം പൂര്‍വ്വ വിദ്യാര്‍ഥി സംഗമം

26-11-2018 | 1,926 Views
ചെറുപുഴ പീയെന്‍സ് കോളേജ് ബി.എ സോഷ്യോളജി വിഭാഗം പൂര്‍വ്വ വിദ്യാര്‍ഥി സംഗമം

ചെറുപുഴ: ചെറുപുഴ പീയെന്‍സ് കോളേജ് ബി.എ സോഷ്യോളജി വിഭാഗം 2012 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഒര്‍മ്മച്ചെപ്പ് – 2018 പ്രാപ്പൊയില്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഹുല്‍ പ്രസാദ് അധ്യക്ഷത വഹിച്ചു. തോമസ് പുഞ്ചക്കുന്നേല്‍, ജോയ് പൗലോസ്, എ.എം. വര്‍ഗീസ്, ഫ്രാന്‍സിസ് ഒ.ജെ. ഷൈല നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. 2012 ബാച്ചിലെ വിദ്യാര്‍ത്ഥികളോടൊപ്പം അധ്യാപകരും ചടങ്ങില്‍ സംബന്ധിച്ചു. കോളേജിലെ പൂര്‍വ്വകാല അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു.

Read More

അഗ്‌നിസുരക്ഷാ ബോധവല്‍ക്കരണക്ലാസ്സും ഡെമോണ്‍സ്ട്രേഷനും

26-11-2018 | 1,890 Views
അഗ്‌നിസുരക്ഷാ ബോധവല്‍ക്കരണക്ലാസ്സും ഡെമോണ്‍സ്ട്രേഷനും

ചെറുപുഴ: പെരിങ്ങോം സിആര്‍പിഎഫ് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പെരിങ്ങോം ഫയര്‍ സ്റ്റേഷന്റെ നേതൃത്വത്തില്‍ അഗ്‌നി സുരക്ഷാ ബോധവത്കരണ ക്ലാസും ഡമോണ്‍സ്‌ട്രേഷനും നടത്തി. സ്റ്റേഷന്‍ ഓഫീസര്‍ കെ.എം. ശ്രീനാഥന്‍ ക്ലാസിന് നേതൃത്വം നല്‍കി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.വി. അശോകന്‍, പി. സത്യന്‍, വി. സുജീഷ്, മുഹമ്മദ് ആസാദ്, എം. ജയേഷ് കുമാര്‍, ജോര്‍ജ് കൊങ്ങോല എന്നിവര്‍ പങ്കെടുത്തു.

Read More

ക്രിസ്തുവിന്റെ രാജത്വ തിരുനാളിനോടനുബന്ധിച്ച് റാലി നടത്തി.

25-11-2018 | 1,816 Views
ക്രിസ്തുവിന്റെ രാജത്വ തിരുനാളിനോടനുബന്ധിച്ച് റാലി നടത്തി.

ചെറുപുഴ: ക്രിസ്തുവിന്റെ രാജത്വ തിരുനാളിനോടനുബന്ധിച്ച് റാലി നടത്തി. തിരുമേനി സെന്റ് ആന്റണീസ് പള്ളിയില്‍ നിന്നും ചട്ടിവയല്‍ മദര്‍ മൗണ്ട് പള്ളിയിലേയ്ക്ക് നടന്ന റാലിക്ക് വികാരി ഫാ. ജോര്‍ജ് നെല്ലുവേലില്‍, അസി. വികാരി ഫാ. പോള്‍ എടത്തിനകത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ചട്ടിവയല്‍ മദര്‍ മൗണ്ട് പളളിയില്‍ മദര്‍ തെരേസയുടെ തിരുനാളിന്റെ സമാപനവും ഉണ്ടായിരുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ. ജോസഫ് കാക്കരമറ്റത്തില്‍ നേതൃത്വം നല്‍കി. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. ചെറുപുഴ സെന്റ് മേരീസ് ഫോറോന ദേവാലയത്തില്‍ നടന്ന റാലി ചെറുപുഴ ടൗണ്‍ […]

Read More

വാഗ്ദാനങ്ങള്‍ പാലിക്കാത്ത മോദി സര്‍ക്കാരിനെ ജനങ്ങള്‍ താഴെയിറക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

25-11-2018 | 1,643 Views
വാഗ്ദാനങ്ങള്‍ പാലിക്കാത്ത മോദി സര്‍ക്കാരിനെ ജനങ്ങള്‍ താഴെയിറക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ചെറുപുഴ: വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്ത മോദി സര്‍ക്കാരിനെ ജനങ്ങള്‍ താഴെയിറക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചെറുപുഴയില്‍ നടന്ന കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. യുവജനങ്ങള്‍ക്ക് തൊഴില്‍ കൊടുക്കാന്‍ കഴിഞ്ഞില്ല, കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്നു, വന്‍കിടക്കാരനെ എന്തു വിലകൊടുത്തും സംരക്ഷിക്കുന്നു, സാധാരണക്കാരന് ദുരിതം മാത്രമാണ് മോദി സര്‍ക്കാര്‍ സമ്മാനിക്കുന്നതെന്നും കേരളത്തെ എത്രമാത്രം അവഗണിക്കാന്‍ കഴിയുമോ അത്രമാത്രം അവഗണിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ പി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി. […]

Read More

വര്‍ഗീയത മുക്ത  ഭാരതം അക്രമ രഹിത കേരളം. വാഹന പ്രചരണ ജാഥ 

24-11-2018 | 1,704 Views
വര്‍ഗീയത മുക്ത  ഭാരതം അക്രമ രഹിത കേരളം. വാഹന പ്രചരണ ജാഥ 

ചെറുപുഴ: വര്‍ഗീയത മുക്ത  ഭാരതം അക്രമ രഹിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലീം ലീഗ് പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയും പാട്ട് വണ്ടിയും പുളിങ്ങോത്തുനിന്നും ആരംഭിച്ചു.ഉദ്ഘാടന യോഗത്തില്‍ എ.ജി. മുത്തലിബ് ഹാജി അധ്യക്ഷത വഹിച്ചു. എ.ജി. മുത്തലിബ് ഉദ്ഘാടനം ചെയ്തു. റഫീഖ് അശ്റഫി, ടി.സി. ഫാറൂഖ്, കെ. അശ്റഫ് അക്ബര്‍ കോലുവള്ളി, മഹ്മൂദ് ഹാജി, ടി. യാസിര്‍, എന്‍.എം. ബഷീര്‍, എസ്.കെ. നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു. ജാഥ ചെറുപുഴ, തട്ടുമ്മല്‍, ഹാജിമുക്ക്, […]

Read More

ശ്രേയസ് ചെറുപുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇലയറിവ് സംഘടിപ്പിച്ചു.   

24-11-2018 | 1,504 Views
ശ്രേയസ് ചെറുപുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇലയറിവ് സംഘടിപ്പിച്ചു.   

ചെറുപുഴ: ശ്രേയസ് ചെറുപുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇലയറിവ് സംഘടിപ്പിച്ചു. ഇലകള്‍ കൊണ്ടുണ്ടാക്കിയ 28 ഇനം കറികളാണ് ഇലയറിവില്‍ പ്രദര്‍ശിപ്പിച്ചത്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ചെറുപുഴ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക ദേവാലയ വികാരി ഫാ. ജോണ്‍ പനച്ചിക്കല്‍ നിര്‍വ്വഹിച്ചു. ബേബി മോളയില്‍ അധ്യക്ഷത വഹിച്ചു. ഷാജി തച്ചനാംകോട്ട്, വിലാസിനി ചന്ദ്രന്‍കൃഷി വകുപ്പ് ഫീല്‍ഡ് ഓഫീസര്‍ അനുശ്രീ എന്നിവര്‍ പ്രസംഗിച്ചു. ഷാജി മാത്യു ക്ലാസിന് നേതൃത്വം നല്‍കി. വിവിധയിനം ചീര, ചേമ്പ്, പ്ലാവില, കോവല്‍, പാഷന്‍ ഫ്രൂട്ട്, പയര്‍, […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 11-12-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India