Category: News

രാജഗിരി ദുരിതാശ്വാസ ക്യാമ്പില്‍ കൗണ്‍സിലിംഗ് സംവിധാനമൊരുക്കി സൈക്കോളജിക്കല്‍ ഹബ്

18-08-2018 | 1,270 Views
രാജഗിരി ദുരിതാശ്വാസ ക്യാമ്പില്‍ കൗണ്‍സിലിംഗ് സംവിധാനമൊരുക്കി സൈക്കോളജിക്കല്‍ ഹബ്

ചെറുപുഴ: ദുരിതാശ്വാസ ക്യാംപില്‍ മാനസിക വിഷമം അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ് സംവിധാനമൊരുക്കി പയ്യന്നൂരിലെ സൈക്കോളജിക്കല്‍ ഹബ് കാനംവയല്‍ കോളനിയിലെത്തി. കാലവര്‍ഷക്കെടുതി മൂലം വീടും സ്ഥലവും വിട്ട് അഭയാര്‍ത്ഥി ക്യാംപിലെത്തിയവര്‍ക്കുണ്ടാകുന്ന മാനസിക അസ്വാസ്ഥ്യങ്ങള്‍ കൗണ്‍സിലിംഗിലൂടെ പരിഹരിക്കുന്നതിനാണ് സംഘം എത്തിയത്. സീനിയര്‍ സൈക്കോളജിസ്റ്റ് താനിയ കെ. ലീലയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ക്യാംപിലെത്തിയത്. സി.വി. രാജു, സതീശന്‍, എ. ലതിഷ് പുതിയേടത്ത്, ടി. സബിത. ശശികല, സുനിതാക്ഷ്മി, പ്രൈസി ഐസക്ക്, അജിത കെ. റീന, കെ.പി. രാകേഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Read More

രാജഗിരിയിലെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് സുമനസുകളുടെ സഹായ പ്രവാഹം.

17-08-2018 | 2,548 Views
രാജഗിരിയിലെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് സുമനസുകളുടെ സഹായ പ്രവാഹം.

ചെറുപുഴ: രാജഗിരി സെന്റ് അഗസ്റ്റ്യന്‍സ് ദേവാലയ പാരീഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് സുമനസുകളുടെ സഹായ പ്രവാഹം. ഒരു കാര്യത്തിനും കുറവ് ക്യാമ്പിലില്ല. പഞ്ചായത്ത് അധികൃതരും വിവിധ സന്നദ്ധ സംഘടനകളും എല്ലാം വേണ്ട രീതിയില്‍ കൃമീകരിച്ചിരിക്കുന്നു. 92 പേരാണ് ക്യാമ്പിലുള്ളത്. സ്ത്രീകളും കുട്ടികളും വൃദ്ധരും കിടപ്പു രോഗികളുമുള്‍പ്പെടെയുള്ളവര്‍ക്ക് സ്‌നേഹ സ്വാന്തനമായി എത്തിയത് നിരവധി പേരാണ്. ഉച്ചഭക്ഷണം പൊതികളായി ക്യാമ്പില്‍ എത്തിച്ചത് ഡിവൈഎഫ്‌ഐയാണ്. ചെറുപുഴ പ്രസ് ഫോറം 92 പുതപ്പുകളാണ് നല്‍കിയത്. ബിജെപി ചെറുപുഴ പഞ്ചായത്ത് കമ്മിറ്റി, സ്വാന്തനം ചാരിറ്റബിള്‍ […]

Read More

സംസ്ഥാന ജൈവകര്‍ഷക അവാര്‍ഡ് ചെറുപുഴ ചൂരപ്പടവിലെ സണ്ണി ജോര്‍ജിന്

17-08-2018 | 31,895 Views
സംസ്ഥാന ജൈവകര്‍ഷക അവാര്‍ഡ് ചെറുപുഴ ചൂരപ്പടവിലെ സണ്ണി ജോര്‍ജിന്

ചെറുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ 201718 വര്‍ഷത്തെ മികച്ച ജൈവകര്‍ഷകനുള്ള അവാര്‍ഡ് ചെറുപുഴ പഞ്ചായത്തില്‍ ചൂരപ്പടവിലെ ഇളംതുരുത്തില്‍ സണ്ണി ജോര്‍ജിന് ലഭിച്ചു. ഇദ്ദേഹം കൊട്ടത്തലച്ചി മലയുടെ താഴ്‌വാരത്ത് മലമുകളില്‍12 ഏക്കര്‍ സ്ഥലത്ത് 20 വര്‍ഷത്തിലേറെയായി ജൈവകൃഷി ചെയ്തു വരുന്നു. സമ്മിശ്ര കൃഷിരീതിയാണ് സ്വീകരിച്ചിട്ടുള്ളത്. തെങ്ങ്, കുരുമുളക്, കമുക്, വാഴ, ഇഞ്ചി, മഞ്ഞള്‍, പ്ലാവ്, ജാതി, റബ്ബര്‍ തുടങ്ങിയവ കൃഷി ചെയ്യുന്നു. കുത്തനെ ചെരിവുള്ള സ്ഥലം തട്ടുതട്ടായി തിരിച്ചാണ് കൃഷി. ഏഴ് ഏക്കറുള്ള പ്ലോട്ടില്‍ രണ്ട് മീറ്റര്‍ ഉയരവും 200 […]

Read More

ചെറുപുഴ ടൗണില്‍ ലഹരി വസ്തുക്കളുടെ വില്പന വ്യാപകം.

17-08-2018 | 2,612 Views
ചെറുപുഴ ടൗണില്‍ ലഹരി വസ്തുക്കളുടെ വില്പന വ്യാപകം.

ചെറുപുഴ: ചെറുപുഴ ടൗണിലും പരിസരങ്ങളിലും ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നു. നിരോധിത പുകയില ഉല്‍പന്നങ്ങള്‍, കഞ്ചാവ് എന്നിവ വ്യാപകമായി വില്പന നടത്തുന്നതായാണ് വിവരം. വെള്ളിയാഴ്​ച രാവിലെ ചെറുപുഴ ജെഎം യുപി സ്കൂള്‍ പരിസരത്ത് പാന്‍ മാസാലകള്‍ വില്പന ശ്രമിക്കുന്നതിനിടയില്‍ രണ്ട് പേര്‍ പിടിയിലായി. നേപ്പാള്‍ സ്വദേശിയായ ഗോവിന്ദ(23), മംഗളൂരു സ്വദേശിയായ പ്രസാദ് നഞ്ചപ്പ(30)എന്നിവരാണ് അറസ്റ്റിലായത്. ചെറുപുഴ പോലീസ് സ്റ്റേഷനില്‍ ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നായിരുന്നു ഇവര്‍ പിടിയിലായത്.ചെറുപുഴ എസ്ഐ എം.എന്‍. ബിജോയി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി. ഭാസ്കരന്‍, കെ. […]

Read More

ദുരിതബാധിതര്‍ക്ക്​ കാക്കേഞ്ചാല്‍ മാസ്ട്രോ മെറ്റല്‍സിനോട്​ ചേര്‍ന്ന് ചെറുപുഴ പ്രസ്​ ഫോറത്തിന്റെ കൈത്താങ്ങ്​.

16-08-2018 | 2,267 Views
ദുരിതബാധിതര്‍ക്ക്​ കാക്കേഞ്ചാല്‍ മാസ്ട്രോ മെറ്റല്‍സിനോട്​ ചേര്‍ന്ന് ചെറുപുഴ പ്രസ്​ ഫോറത്തിന്റെ കൈത്താങ്ങ്​.

കാനംവയല്‍, കാനംവയല്‍ ഇടക്കോളനി എന്നിവിടങ്ങളില്‍ നിന്നും രാജഗിരി സെന്റ്​ അഗസ്​റ്റ്യന്‍സ്​ ദേവാലയ പാരീഷ്​ ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക്​ ചെറുപുഴ പ്രസ്​ ഫോറത്തിന്റേയും കാക്കേഞ്ചാല്‍ മാസ്​ട്രോ മെറ്റല്‍സിന്റേയും സഹായ ഹസ്തം. ദുരിത ബാധിതരായ മുഴുവന്‍ ആളുകള്‍ക്കും വേണ്ട പുതപ്പുകളാണ് നല്‍കിയത്​.  പുതപ്പുകള്‍ സി. കൃഷ്​ണന്‍ എം എല്‍ ചെറുപുഴ പ്രസ്​ ഫോറം പ്രസിഡന്റ്​ ജിനോ ഫ്രാന്‍സീസ്​, സിബി ചെറുപുഴ, മനോജ്​ ചെറുപുഴ, സിജി കട്ടക്കയം, മധു കരേള, സാദിഖ് പുളിങ്ങോം, മോഹനന്‍ പലേരി, ജെയിംസ്​ ഇടപ്പള്ളി എന്നിവരില്‍ […]

Read More

കാനംവയല്‍ ഇടക്കോളനി, കാനംവയല്‍ കോളനി എന്നിവിടങ്ങളിലുള്ള 92 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

16-08-2018 | 3,702 Views
കാനംവയല്‍ ഇടക്കോളനി, കാനംവയല്‍ കോളനി എന്നിവിടങ്ങളിലുള്ള 92 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

ചെറുപുഴ: മലയോരത്ത് തുടരുന്ന കനത്ത മഴയില്‍ കര്‍ണ്ണാടക വനത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാനംവയല്‍, കാര്യങ്കോട് പുഴകളില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നു. ചെറുപുഴ പഞ്ചായത്തില്‍ ഉള്‍പ്പെട്ട കാനംവയല്‍ ഇടക്കോളനി, കാനംവയല്‍ കോളനി എന്നിവിടങ്ങളിലുള്ള 92 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കര്‍ണ്ണടക വനത്തിനും കാനംവയല്‍ പുഴയ്ക്കും ഇടയില്‍ കഴിയുന്നവരാണ് ഇവര്‍. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കര്‍ണ്ണാടക വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് കാനം വയല്‍ ഇടക്കോളനിയിലെ മുള പാലം അപകടത്തിലായത്. ഇതേ തുടര്‍ന്ന് ഇടക്കോളനിയിലെ 11 കുടുംബങ്ങളും കാനംവയല്‍ കോളനിയിലെ 43 കുടുംബങ്ങളും ഒറ്റപ്പെട്ടു. വിവരമറിഞ്ഞ് പഞ്ചായത്തംഗം […]

Read More

കനത്ത മഴ. രാജഗിരി ഇടക്കോളനിയില്‍ 12 കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍.

16-08-2018 | 2,372 Views
കനത്ത മഴ. രാജഗിരി ഇടക്കോളനിയില്‍ 12 കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയില്‍.

ചെറുപുഴ: മലയോരത്ത് തുടരുന്ന കനത്ത മഴയില്‍ പുഴകളും തോടുകളും കരവവിഞ്ഞൊഴുകുന്നു. പുഴയില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് കാര്യങ്കോട് പുഴ കടക്കാനാകാതെ രാജഗിരി ഇടക്കോളനിയിലെ 14 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഇവര്‍ക്ക് ആശ്രയമായ ഏക മുളപ്പാലത്തിലൂടെ ഇവര്‍ക്ക് ഇക്കര കടക്കാനാകാത്തതാണ് വലിയ പ്രശ്നം. ഇവരെ കാനംവയല്‍ പാലത്തില്‍ കൂടി ഇക്കരെയെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. കാനംവയല്‍ മുളപ്പാലവും ഏതു നിമിഷവും ഒലിച്ചുപോകാവുന്ന നിലയിലാണ്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് ഇവരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രാജഗിരി പള്ളിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കുമെന്നാണ് അറിയുന്നത്. […]

Read More

സ്വാതന്ത്ര്യ ദിനം

15-08-2018 | 2,215 Views
സ്വാതന്ത്ര്യ ദിനം

നാടെങ്ങും സ്വാതന്ത്ര്യ ദിനാഘോഷം

Read More

പ്രകൃതിക്ഷോഭം. ചെറുപുഴ പഞ്ചായത്തില്‍ കാര്‍ഷിക വിളകള്‍ക്ക്​ വന്‍ നാശനഷ്​ടം.

14-08-2018 | 3,416 Views
പ്രകൃതിക്ഷോഭം. ചെറുപുഴ പഞ്ചായത്തില്‍ കാര്‍ഷിക വിളകള്‍ക്ക്​ വന്‍ നാശനഷ്​ടം.

തെങ്ങ്, കമുക്, റബര്‍ തുടങ്ങിയവ ഒടിഞ്ഞു വീണുമാണ് നാശമുണ്ടായത്. ടി.കെ. കുര്യാക്കോസ്, നെയ്യുണ്ണില്‍ സുകുമാരന്‍, കൊച്ചുക്കുന്നേല്‍ പങ്കജാക്ഷന്‍, നെയ്യുണ്ണില്‍ ഗോപിനാഥന്‍, പൂമുള്ളിയില്‍ വിജയന്‍, സാബു ചെത്തിപ്പുഴ, തറകുന്നേല്‍ ജോസ്, മധു കുരിയശ്ശേരി, കെ.സി. കുഞ്ഞിരാമന്‍, ഇലവുങ്കല്‍ സരോജിനി, പൂത്തോത്ത് ജയിംസ്, കിടാരത്തില്‍ മനോജ് എന്നിവരുടെ തെങ്ങ്, റബര്‍, കമുക്, വാഴ തുടങ്ങിയ കൃഷികളാണ് കാറ്റില്‍ വ്യാപകമായി നശിച്ചത്. നെല്ലിക്കളം ഭാഗത്തു വന്‍നാശമാണ് ഉണ്ടായത്. ഇവിടങ്ങളിലെ കൃഷികള്‍ പൂര്‍ണമായും നശിച്ച നിലയിലാണ്. എയ്യന്‍കല്ല് സാംസ്‌കാരിക നിലയത്തിനും കേടുപാടുകള്‍ സംഭവിച്ചു. […]

Read More

കാറ്റും മഴയും തിരുമേനി വില്ലേജില്‍ 15 വീടുകള്‍ തകര്‍ന്നു.

14-08-2018 | 2,643 Views
കാറ്റും മഴയും തിരുമേനി വില്ലേജില്‍ 15 വീടുകള്‍ തകര്‍ന്നു.

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ തിരുമേനി വില്ലേജില്‍പ്പെട്ട പ്രാപ്പോയില്‍, തിരുമേനി, കുളത്തുവായ്, നെല്ലിക്കളം എന്നിവിടങ്ങളില്‍ ഇന്നലെ(14.08.18)പുലര്‍ച്ചെയുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. 15 വീടുകള്‍ ഭാഗികമായി തകര്‍ന്നതായി തിരുമേനി വില്ലേജ് അധികൃതര്‍ അറിയിച്ചു. ഇതില്‍ മൂന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. നെല്ലിക്കളത്തെ നെയ്യുണ്ണില്‍ ഗോപിനാഥന്‍, ചെറുശേരി ശാന്ത, സാബു ചെത്തിപ്പുഴ, തലക്കാട്ട് ചന്ദ്രമതി, ബാലന്‍ പുതുവക്കല്‍, സരസമ്മ കോവല്‍വട്ടത്ത്, നാരായണന്‍ കഴകക്കാരന്‍, ലക്ഷ്മി കഴകക്കാരന്‍, രത്‌നമണി പുതുയടവന്‍, സുരേഷ് ശൗരിയാമാക്കല്‍, സരോജിനി ഇലവുങ്കല്‍, ഷിജി കുന്നേപ്പറമ്പില്‍, ജോര്‍ജ് ഏഴാനിക്കാട്ട്, […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 10-12-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India