Category: News

കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ അന്‍വര്‍ സ്മാരക സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു.

14-09-2018 | 2,882 Views
കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ അന്‍വര്‍ സ്മാരക സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു.

ചെറുപുഴ:  കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ എന്‍.എച്ച്. അന്‍വര്‍ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ സംയുക്തമായി കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന് നിര്‍മ്മിച്ച് നല്‍കിയ ക്ലാസ് റൂം സി. കൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സി ഒ എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. രാജന്‍ അധ്യക്ഷത വഹിച്ചു. ഷുക്കൂര്‍ കോളിക്കര, ലാലി തോമസ്, ജോസ് മാണിവേലില്‍, രാജു ചുണ്ട, കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ കുസുമം ജോസഫ്, മുഖ്യാധ്യാപകന്‍ […]

Read More

നവകേരളാ ഭാഗ്യക്കുറി ടിക്കറ്റ് വില്പന നടത്തി സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍.

13-09-2018 | 2,993 Views
നവകേരളാ ഭാഗ്യക്കുറി ടിക്കറ്റ് വില്പന നടത്തി സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍.

ചെറുപുഴ: പ്രളയ ബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കാന്‍ നവകേരളാ ഭാഗ്യക്കുറിയുടെ പ്രചാരകരായി ലോട്ടറി ടിക്കറ്റ് വില്പന നടത്തി സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍. പാലാവയല്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ചെറുപുഴയില്‍ ടിക്കറ്റ് വിറ്റ് സഹായ നിധി സ്വരൂപിച്ചത്. ചടങ്ങിന്റെ ഉദ്ഘാടനം പയ്യന്നൂര്‍ സിഐ. കെ. വിനോദ് കുമാര്‍ നിര്‍വ്വഹിച്ചു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റും, അധ്യാപകനുമായ റോഷി ജോസ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ […]

Read More

വിനായക ചതുര്‍ഥി ആഘോഷവും മഹാഗണപതി ഹോമവും നടന്നു.

13-09-2018 | 2,335 Views
വിനായക ചതുര്‍ഥി ആഘോഷവും മഹാഗണപതി ഹോമവും നടന്നു.

ചെറുപുഴ: ഗോക്കടവ് ശിവപുരം മഹാദേവ ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷവും മഹാഗണപതി ഹോമവും നടന്നു. ചടങ്ങുകള്‍ക്കു ശ്രീധരന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഒട്ടേറെ ഭക്തജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

Read More

തിരുമേനി സ്വദേശി ഷിന്റോ തോമസിന് ഡോക്​ടറേറ്റ്​

13-09-2018 | 4,403 Views
തിരുമേനി സ്വദേശി ഷിന്റോ തോമസിന് ഡോക്​ടറേറ്റ്​

തിരുമേനി സ്വദേശി ഷിന്റോ തോമസിന് ഡോക്​ടറേറ്റ്.​ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽനിന്നും അപ്ലയ്​ഡ്​ സൈക്കോളജിയിലാണ് ഷിന്റോ ഡോക്ടറേറ്റ് നേടിയത്​. യുവജനങ്ങൾക്കിടയിലെ അപകടകരമായ പ്രവണതകളെകുറിച്ചാണ് അദ്ദേഹത്തിന്റെ പ്രബന്ധം.  ചെറുപുഴ തിരുമേനിയിലെ തടത്തിൽ തോമസ്, ആലീസ് ദമ്പതികളുടെ മകനാണ്. ബാംഗ്ലൂർ ക്രൈസ്​റ്റ്​ യൂണിവേഴ്​സിറ്റിയില്‍ മനശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സറാണ്.

Read More

വീടിനുള്ളിലെത്തിയ രാജവെമ്പാലയെ പിടി കൂടി.

12-09-2018 | 4,894 Views
വീടിനുള്ളിലെത്തിയ രാജവെമ്പാലയെ പിടി കൂടി.

ചെറുപുഴ അരിയിരുത്തിയിലെ തെന്നടിയില്‍ സെലിന്റെ വീട്ടിലെത്തിയ രാജവെമ്പാല നാട്ടുകാരില്‍ ഭീതിയുണര്‍ത്തി. ബുധനാഴ്​ച വൈകുന്നേരം അഞ്ചുമണിയോടെയാണ് വീടിന്റെ ഡ്രോയിംഗ്​ റൂമില്‍ കസേരയ്​ക്കടിയില്‍ സര്‍പ്പരാജനെ കണ്ടെത്തിയത്​. മലവെള്ളപ്പാച്ചിലില്‍ കര്‍ണ്ണാടക വനത്തില്‍ നിന്നുമെത്തിയതാകാം രാജവെമ്പാലയെന്നാണെന്ന് കരുതുന്നത്​.  നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് വന്‍വകുപ്പധികൃതര്‍ സ്വന്തമായി പാമ്പ്​ പിടുത്ത യന്ത്രം കണ്ടുപിടിച്ച മാലോത്തെ സിബിയുടെ സഹായത്തോടെ സര്‍പ്പരാജനെ പിടികൂടുകയായിരുന്നു. രാജവെമ്പാല വീടിനുള്ളില്‍ ഉണ്ടെന്ന വിവരമറിഞ്ഞ്​ നിരവധി ആളുകളാണ് അരിയിരുത്തിലെ സെലിന്റെ വീട്ടില്‍ തടിച്ച്​ കൂടിയത്​.

Read More

വിമാന ടിക്കറ്റ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങി.

11-09-2018 | 4,121 Views
വിമാന ടിക്കറ്റ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങി.

ചെറുപുഴ: പ്രവാസി മലയാളികള്‍ക്ക് ടൂര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങി. ചെറുപുഴക്കടുത്ത് അരിയിരുത്തിയിലെ അലവേലില്‍ ഷമീര്‍ മുഹമ്മദ് (31)ആണ് പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ചൊവ്വാഴ്ച ഉച്ചയ്​ക്ക്​ 12ഓടെ കീഴടങ്ങിയത്. കോടതി ഇയാളെ റിമാന്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയും ഷമീറിന്റെ സഹോദരനുമായ ഷമീം മുഹമ്മദിനെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിമാന്റിലായിരുന്ന ഷമീം […]

Read More

പ്രളയകാലത്ത് കേരളത്തില്‍ 40,000 കോടി രൂപയുടെ നഷ്ടം. മന്ത്രി ഇ.പി. ജയരാജന്‍.

11-09-2018 | 2,777 Views
പ്രളയകാലത്ത് കേരളത്തില്‍ 40,000 കോടി രൂപയുടെ നഷ്ടം. മന്ത്രി ഇ.പി. ജയരാജന്‍.

ചെറുപുഴ: പ്രളയകാലത്ത് കേരളത്തില്‍ 40,000 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചിട്ടാണ് കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതെന്ന് തെന്നും മന്ത്രി പറഞ്ഞു. മലയോരത്തെ ചെറുപുഴ, പെരിങ്ങോം എരമം കുറ്റൂര്‍, കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തുകള്‍ ശേഖരിച്ച ദുരിതാശ്വാസ നിധികള്‍ ഏറ്റുവാങ്ങുന്ന ചടങ്ങില്‍ പെരിങ്ങോത്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. നിരവധി സംഘടകളും, സാംസ്‌കാരിക സന്നദ്ധ സംഘടനകളും, വ്യക്തികളും, സ്ഥാപനങ്ങളും, സഹായ നിധി മന്ത്രിയെ ഏല്‍പ്പിച്ചു. […]

Read More

ഹര്‍ത്താലിന് അനുഭാവം പ്രകടിപ്പിച്ച് ചെറുപുഴയില്‍ കോണ്‍ഗ്രസ്​ പ്രകടനം

09-09-2018 | 3,450 Views
ഹര്‍ത്താലിന് അനുഭാവം പ്രകടിപ്പിച്ച് ചെറുപുഴയില്‍ കോണ്‍ഗ്രസ്​ പ്രകടനം

ചെറുപുഴ: ഇന്ധന വിലവര്‍ ധനവിനെതിരെ തിങ്കളാഴ്​ച നടക്കുന്ന യുഡിഎഫ് ഹര്‍ത്താലിന് അനുഭാവം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ചെറുപുഴ ടൗണില്‍ പ്രകടനം നടത്തി. ചെറുപുഴ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.കെ. സുരേഷ്‌കുമാര്‍, എ. ബാലകൃഷ്ണന്‍, ജോണ്‍ ജോസഫ് തയ്യില്‍, രജീഷ് പാലങ്ങാടന്‍, സതീശന്‍ കാര്‍ത്തികപ്പള്ളി, ടി.പി. ശ്രീനിഷ്, സലീം തേക്കാട്ടില്‍, ജോസ് ചുണ്ടാട്ട്, സുരേന്ദ്രന്‍ ചുണ്ട, ഷാജി കുളത്തിങ്കല്‍, ജയപ്രകാശ് പ്രാപ്പോയില്‍, മന്‍സൂര്‍ കോളേയത്ത്, സാജു കണിയാപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Read More

ചെറുപുഴ ടൗണിലെ നടപ്പാത നിര്‍മ്മാണം; കൈവരി പിടിപ്പിക്കല്‍ നിര്‍ത്തിവെച്ചു

09-09-2018 | 3,798 Views
ചെറുപുഴ ടൗണിലെ നടപ്പാത നിര്‍മ്മാണം; കൈവരി പിടിപ്പിക്കല്‍ നിര്‍ത്തിവെച്ചു

ചെറുപുഴ: ടൗണ്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ചെറുപുഴ ടൗണില്‍ നടപ്പാതയ്ക്ക് കൈവരി പിടിപ്പിക്കല്‍ തുടങ്ങി. എന്നാല്‍ വ്യാപാരികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കൈവരി പിടിപ്പിക്കുന്നത് തല്കാലം നിര്‍ത്തിവെച്ചു. തിരുമേനി റോഡ് മുതല്‍ ബസ്റ്റാന്‍ഡ് വരെയാണ് നടപ്പാത കൈവരി പിടിപ്പിച്ച് വേര്‍തിരിക്കുന്നത്. മലയോര ഹൈവേയുടെ ഭാഗമായി ഇവിടെ മെക്കാഡം ടാര്‍ ചെയ്തിരുന്നു. തിരുമേനി റോഡു മുതല്‍ ആണ് കൈവരി പിടിപ്പിക്കാന്‍ ആരംഭിച്ചത്. ഇടയ്ക്ക് ഗ്യാപ്പ് ഇടുന്നതിനെ ചൊല്ലിയാണ് വ്യാപാരികള്‍ എതിര്‍പ്പ് ഉയര്‍ത്തിയത്. സീബ്ര ലൈന്‍ ഉള്ളിടത്ത് മാത്രമാണ് കൈവരിക്ക് വിടവ് ഇടാന്‍ […]

Read More

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സമ്മേളനം.

08-09-2018 | 2,331 Views
കേരള സ്റ്റേറ്റ്  സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സമ്മേളനം.

ചെറുപുഴ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ചെറുപുഴ, പെരിങ്ങോം മണ്ഡലം സമ്മേളനവും പുതിയ അംഗങ്ങളുടെ വരവേല്‍പ്പും ചെറുപുഴ ജെഎംയുപി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് അംഗങ്ങള്‍ സ്വരൂപിച്ച തുകയും കൈമാറി. വരവേല്‍പ്പ് സമ്മേളനം ചെറുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.കെ. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.എം. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. വി. കൃഷ്ണന്‍, തങ്കച്ചന്‍ കാവാലം, രവി പൊന്നംവയല്‍, ടി. കുഞ്ഞികൃഷ്ണന്‍, സി.വി. രാജഗോപാലന്‍, എസ്. സുധ, പി.കെ. […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 22-09-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India