Category: News

പെരിങ്ങോം താലൂക്കാശുപത്രിയില്‍ ഒ.പി. ക്യാബിന്‍ ഉദ്ഘാടനം ചെയ്തു.

08-02-2018 | 1,177 Views
പെരിങ്ങോം താലൂക്കാശുപത്രിയില്‍ ഒ.പി. ക്യാബിന്‍ ഉദ്ഘാടനം ചെയ്തു.

ചെറുപുഴ: പെരിങ്ങോം താലൂക്കാശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് സൗകര്യപ്രദമായി രോഗവിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനുള്ള ഒപി കാബിനുകളുടെയും ഡിജിറ്റല്‍ ടോക്കണ്‍ സിസ്റ്റം, ശുദ്ധീകരിച്ച ജലവിതരണയന്ത്രം എന്നിവയുടെയും പ്രവര്‍ത്തനോദ്ഘാടനം ആശുപത്രി ഐപി ബ്ലോക്കില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സത്യപാലന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. നളിനി അധ്യക്ഷത വഹിച്ചു. കാങ്കോല്‍ ആലപ്പടമ്പ പഞ്ചായത്ത് പ്രസിഡന്റ് പി. ഉഷ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എം. ശശീന്ദ്രന്‍, എം.ടി. പി നൂറുദ്ദീന്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയറാം എന്നിവര്‍ പ്രസംഗിച്ചു.

Read More

മരത്തില്‍ നിന്ന് വീണ് ചികില്‍സയിലായിരുന്ന തൊഴിലാളി മരിച്ചു.

08-02-2018 | 1,884 Views
മരത്തില്‍ നിന്ന് വീണ് ചികില്‍സയിലായിരുന്ന തൊഴിലാളി മരിച്ചു.

ചെറുപുഴ: പുളിങ്ങോം സ്വദേശി മൗലാക്കിരിയത്ത് പീര്‍ മുഹമ്മദ് (49) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം (07.02.18) പയ്യന്നൂരിനടുത്ത് ജോലി ചെയ്യവേ മരത്തില്‍ നിന്ന് വീഴുകയായിരുന്നു. ഉടന്‍ പരിയാരം മെഡിക്കല്‍ കോളെജിലും പിന്നീട് മംഗലാപുരം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ(08.02.18) ഉച്ചയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: മിര്‍സാന്ദ്ര, സൈനബ, മരുമക്കള്‍: മുഹമ്മദ് യൂസഫ്, ഷാനവാസ്. സഹോദരങ്ങള്‍: അബ്ദുള്‍ ഹക്കിം, അബ്ദുള്‍ മാലിക്. ഖബറടക്കം വെള്ളിയാഴ്​ച (08.02.!8) പുളിങ്ങോം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Read More

വീട്ടില്‍ സൂക്ഷിച്ച വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി..,

07-02-2018 | 3,154 Views
വീട്ടില്‍ സൂക്ഷിച്ച വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി..,

ചെറുപുഴ: വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. മടക്കാംപൊയില്‍ അയ്യപ്പഭജനമഠത്തിന് സമീപത്തെ വീട്ടില്‍ സൂക്ഷിച്ച 4200 ഓളം ജലാറ്റലിന്‍ സ്റ്റിക്കും, 300 ഡിറ്റനേറ്ററുമാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പെരിങ്ങോം കെ.പി. നഗറിലെ കെ. വസുന്ധരന്‍(55), കോടന്നൂരിലെ മധുമന്ദിരത്തില്‍ സുധീഷ്(29) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തൊട്ടടുത്തായി കുന്നത്ത് ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള കരിങ്കല്‍ ക്വാറിയില്‍ പെരിങ്ങോം എസ്‌ഐ മഹേഷ് കെ.നായരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 200 നൈട്രേറ്റ് മിക്‌സ്ചറും മറ്റ്? സ്‌ഫോടകവസ്തുക്കളും […]

Read More

സഹകരണ കോണ്‍ഗ്രസിനു മുന്നോടിയായി ചെറുപുഴ ടൗണില്‍ വിളംബര ജാഥ നടത്തി.

07-02-2018 | 1,217 Views
സഹകരണ കോണ്‍ഗ്രസിനു മുന്നോടിയായി ചെറുപുഴ ടൗണില്‍ വിളംബര ജാഥ നടത്തി.

ചെറുപുഴ: കണ്ണൂരില്‍ നടക്കുന്ന സഹകരണ കോണ്‍ഗ്രസിനു മുന്നോടിയായി പെരിങ്ങോം യൂണിറ്റ് സഹകാരികളുടെ നേതൃത്വത്തില്‍ ചെറുപുഴ ടൗണില്‍ വിളംബര ജാഥ നടത്തി. പി.വി. അശോകന്‍ ഉദ്ഘാടനം ചെയ്തു.ടി.വി. കുഞ്ഞമ്പു നായര്‍ അധ്യക്ഷത വഹിച്ചു. കെ.പി. ഗോപാലന്‍, എ. ഷൈന, കെ.നാരായണന്‍ പ്രസംഗിച്ചു.

Read More

റോഡുകള്‍ക്കായി ജനങ്ങള്‍ ഒന്നിക്കും. അവര്‍ചോദിക്കും അധികാരികളെ നിങ്ങളോട്​.

07-02-2018 | 1,653 Views
റോഡുകള്‍ക്കായി ജനങ്ങള്‍ ഒന്നിക്കും. അവര്‍ചോദിക്കും അധികാരികളെ നിങ്ങളോട്​.

ചെറുപുഴ: റോഡുകള്‍ക്കായി ജനങ്ങള്‍ ഒന്നിക്കും. അവര്‍ചോദിക്കും അധികാരികളെ നിങ്ങളോട്​. മഞ്ഞക്കാട് തിരുമേനി മുതുവം റോഡ് അറ്റകുറ്റപ്പണി നടത്തനമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാന്‍ ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു കഴിഞ്ഞു. അധികൃതരുടെ ഉറപ്പ്മാനിച്ച് ഫെബ്രുവരി 25ന് ശേഷം മാത്രമേ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കൂ. അതിനു മുന്‍പായി പൊതുമരാമത്ത് അധികൃതര്‍ക്ക് പരാതിയും പ്രക്ഷോഭത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും തിരുമേനിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പാടെ തകര്‍ന്ന ചെറുപുഴ -തിരുമേനി- മുതുവം റോഡില്‍ മഞ്ഞക്കാട് വരെയുള്ള ഭാഗം മലയോര ഹൈവേയുടെ ഭാഗമായി മെക്കാഡം ഒരു […]

Read More

വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാവ് പിടിയില്‍.

07-02-2018 | 3,143 Views
വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി യുവാവ് പിടിയില്‍.

ചെറുപുഴ: വാഹന പരിശോധനയ്?ക്കിടെ കഞ്ചാവുമായി യുവാവ് പിടിയില്‍. കാസര്‍കോട് ജില്ലയിലെ തയ്യേനി അത്തിയടുക്കം സ്വദേശി കിഴകൊമ്പില്‍ ഷാബിനാണ് (33) ചെറുപുഴ പൊലീസിന്റെ പിടിയിലായത്. ഇന്നലെ(07.02.18) വൈകിട്ട് ചെറുപുഴ മേലെ ബസാറില്‍ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് 1.100 ഗ്രാം കഞ്ചാവുമായി ഷാബിന്‍ പൊലീസിന്റെ പിടിയിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടിയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചെറുപുഴ അഡിഷണല്‍ എസ്‌ഐ വി.ഡി. രാധാകൃഷ്ണന്‍ ,എഎസ്‌ഐ എന്‍.ജെ. ജോസ്, ഡ്രൈവര്‍ മഹേഷ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് കഞ്ചാവ് പിടികൂടിയത്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളെയും […]

Read More

മലയോര ഹൈവേയ്ക്ക്​ വേണ്ടി ചെറുപുഴയില്‍ സമരം നടത്തിവരെ ശിക്ഷിച്ചു.

07-02-2018 | 2,593 Views
മലയോര ഹൈവേയ്ക്ക്​ വേണ്ടി ചെറുപുഴയില്‍ സമരം നടത്തിവരെ ശിക്ഷിച്ചു.

ചെറുപുഴ: മലയോര ഹൈവേയുടെ വള്ളിത്തോട്​ മുതല്‍ ചെറുപുഴ വരെയുള്ള 67 കിലോമീറ്റര്‍ ദൂരത്തില്‍ കെട്ടിടങ്ങളും വൈദ്യുതി തൂണുകളും മാറ്റി 12 മീറ്റര്‍ വീതി ഉറപ്പാക്കണമെന്നും മെക്കാഡം ടാറിംഗ്​ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നുമാവശ്യപ്പെട്ട്​ ചെറുപുഴയില്‍ നടത്തിയ ചക്രസ്തംഭന സമരത്തിന് നേതൃത്വം നല്‍കിയവരെയാണ്പയ്യന്നൂര്‍ ഒന്നാം ക്ലാസ്​ മജിസ്ട്രേറ്റ്​ കോടതി ശിക്ഷിച്ചത്​. 2017 ഏപ്രില്‍ അഞ്ചിനാണ് ചെറുപുഴ ടൗണില്‍ മലയോര ഹൈവേ ആക്​ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്തിയത്. ചെറുപുഴ ടൗണിലുള്‍പ്പെടെ റോഡു നിര്‍മ്മാണത്തിന് തടസം നില്‍ക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്ന […]

Read More

തിരുമേനി, പ്രാപ്പോയില്‍ സ്കൂളുകളിലെ അക്കാദമിക്​ മാസ്​റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്​തു.

06-02-2018 | 1,144 Views
തിരുമേനി, പ്രാപ്പോയില്‍ സ്കൂളുകളിലെ  അക്കാദമിക്​ മാസ്​റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്​തു.

ചെറുപുഴ: തിരുമേനി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ 2017-18 വര്‍ഷത്തെ അക്കാദമിക്​ മാസ്​റ്റര്‍ പ്ലാന്‍ ജില്ലാ പഞ്ചായത്തംഗം പി. ജാനകി ടീച്ചര്‍ പ്രകാശനം ചെയ്​തു. ബ്ലോക്ക്​ പഞ്ചായത്തംഗം ജോസഫ്​ മുള്ളന്‍മട അധ്യക്ഷത വഹിച്ചു. പിടിഎ. പ്രസിഡന്റ്​ റോയിസ്​ കുരിയന്‍, പഞ്ചായത്തംഗം കെ.കെ. ജോയി, ജി. പ്രദീപ്​കുമാര്‍, പി.പി. പ്രേമരാജന്‍, എം.കെ. ജിജിമോന്‍, പ്രിന്‍സിപ്പല്‍ എന്‍. ജയപ്രകാശന്‍, എം.സി. ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രാപ്പൊയില്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തു. കണ്ണൂര്‍ ജില്ലാ […]

Read More

പെട്രോള്‍ ഡീസല്‍ പാചക വാതക വിലവര്‍ദ്ധനവ്​ പിന്‍വലിക്കണം. സിഎംപി.

06-02-2018 | 911 Views
പെട്രോള്‍ ഡീസല്‍ പാചക വാതക വിലവര്‍ദ്ധനവ്​ പിന്‍വലിക്കണം. സിഎംപി.

ചെറുപുഴ: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും പാചക വാതകത്തിനും അടിക്കടി വിലര്‍ദ്ധിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സിഎംപി പെരിങ്ങോം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. രണ്ടു സംസ്​ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുളിങ്ങോം ബാഗമണ്ഡലം റോഡ്​ യാഥാര്‍ത്ഥ്യമാക്കണമെന്നും, റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും, സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സിഎംപി ജില്ലാ സെക്രട്ടറി സി.വി. ശശീന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.വി. രാഘവന്‍ അധ്യക്ഷത വഹിച്ചു. സി.പത്​മനാഭന്‍, കെ.വി. വിജയന്‍, സി.കെ. പ്രസാദ്​ എന്നിവര്‍ പ്രസംഗിച്ചു. ഏരിയാ സെക്രട്ടറിയായി കെ.വി. വിജയനെ തെരഞ്ഞെടുത്തു.

Read More

നിയന്ത്രണം വിട്ട് മാരുതി കാര്‍ മതില്‍ ഇടിച്ചു തകര്‍ത്തു.

06-02-2018 | 2,112 Views
നിയന്ത്രണം വിട്ട് മാരുതി കാര്‍ മതില്‍ ഇടിച്ചു തകര്‍ത്തു.

നിയന്ത്രണം വിട്ട് മാരുതി കാര്‍ മതില്‍ ഇടിച്ചു തകര്‍ത്ത് അപകടത്തില്‍ പെട്ടു. പെരിങ്ങോം കെ.പി.നഗറില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. പയ്യന്നൂര്‍ ഭാഗത്തു നിന്നും പെരിങ്ങോത്തേക്ക് വരികയായിരുന്നു കാര്‍. റോഡിനോട് ചേര്‍ന്നുണ്ടായിരുന്ന പഴയ ടെലഫോണ്‍ തൂണ്‍ ഇടിച്ച് തകര്‍ത്ത് മതിലിലിടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 18-03-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India