Category: News

ചെറുപുഴ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. \

17-07-2018 | 45 Views
ചെറുപുഴ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.  \

ചെറുപുഴ: ചെറുപുുഴ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ സ്ഥാനമേറ്റു. ജില്ലാ വൈസ് ഗവര്‍ണര്‍ ഡോ. ഒ.വി. സനല്‍ മുഖ്യാതിഥിയായിരുന്നു. ക്ലബ്ബ് പ്രസിഡന്റ് ഷിബി ബെന്നി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. റീജിയണല്‍ ചെയര്‍മാന്‍ പി.ടി. ഫ്രാന്‍സിസ്, സോണ്‍ ചെയര്‍മാന്‍ പ്രശാന്ത് നായനാര്‍, അഡ്വ. ബെന്നി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.എം. അബ്രാഹം (പ്രസിഡന്റ്), സജികേഴപ്ലാക്കല്‍ (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ചുമതലയേറ്റത്. വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനം നടന്നു

Read More

വയോധികന് കുത്തേറ്റ സംഭവം അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്​ഥര്‍ എത്തി.

17-07-2018 | 209 Views
വയോധികന് കുത്തേറ്റ സംഭവം അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്​ഥര്‍ എത്തി.

ചെറുപുഴ: വയോധികന് കുത്തേറ്റ സംഭവത്തില്‍ അന്വേഷണം വസ്തു വില്പന ഇടനിലക്കാരെ കേന്ദ്രീകരിച്ച് . തിങ്കളാഴ്​ച രാത്രി എട്ടോടെ ഞെക്ലിപൊന്നമ്പാറ റോഡരികില്‍ വയറില്‍ കുത്തേറ്റ നിലയില്‍ കണ്ണാടിപ്പൊയില്‍ സുവിശേഷ പുരത്തെ കരാള രാഘവനെ കണ്ടെത്തിയത്. തൊട്ടടുത്ത് നിന്ന് കത്തിയും കണ്ടെത്തി. നാട്ടുകാരും പോലീസും ചേര്‍ന്ന് രാഘവനെ പരിയാരം മെഡിക്കല്‍ കോളെജില്‍ എത്തിക്കുകയായിരുന്നു. റിയല്‍ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണ് രാഘവന്‍. ഇതിനാല്‍ ഇയാളുമായി ബന്ധപ്പെടുന്ന ബ്രോക്കര്‍മാരേയും പണമിടപാടുകാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വസ്തു വില്പനയുമായോ മറ്റ് പണമിടപാടുകളുമായി ബന്ധപ്പെട്ട […]

Read More

വീടിനു മുകളിൽ മരം വീണ് വീടിന് കേടുപറ്റി.

17-07-2018 | 242 Views
വീടിനു മുകളിൽ മരം വീണ് വീടിന് കേടുപറ്റി.

ചെറുപുഴ: തിരുമേനിയിലെ മേക്കലാത്ത് ജോസഫിന്റെ വീടിനു മുകളിൽ മരം വീണ് വീടിന് കേടുപറ്റി. ചൊവ്വാഴ്​ച രാവിലെയുണ്ടായ ശക്​തമായ കാറ്റിലും മഴയിലുമാണ് മരം വീടിന് മുകളില്‍ വീണത്​. വീടിന്റെ ഓടുകള്‍പൊട്ടിവീണു. മേല്‍ക്കൂരയ്​ക്കും കേട്​ പറ്റി. പഞ്ചായത്തംഗം റോസിലി ആടിമാക്കൽ സന്ദർശിച്ചു

Read More

തിരുമേനി ഗവ. എച്ച്എസ്എസില്‍ കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു

16-07-2018 | 491 Views
തിരുമേനി ഗവ. എച്ച്എസ്എസില്‍ കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു

ചെറുപുഴ: തിരുമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കമ്പ്യൂട്ടര്‍ ലാബ് പി. കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. എംപി യുടെ ആസ്തി വികസന ഫണ്ട് 10ലക്ഷം രൂപ ഉപയോഗിച്ചാണ് ലാബ് പൂര്‍ത്തീകരിച്ചത്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി. നൂറുദ്ദീന്‍ അധ്യക്ഷനായി. ഉന്നത വിജയികളെ ജില്ലാ പഞ്ചായത്തംഗം പി. ജാനകി അനുമോദിച്ചു. കായിക താരങ്ങള്‍ക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാന്‍സി ജോണ്‍സണ്‍ ജേഴ്​സി വിതരണം ചെയ്തു. ചെറുപുഴ പഞ്ചായത്ത്സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.ആര്‍. സുലോചന […]

Read More

സ്വകാര്യ ബസ് സൈഡ്​ കൊടുക്കുമ്പോള്‍ കേബിള്‍ കുഴിയില്‍ വീണു.

15-07-2018 | 2,565 Views
സ്വകാര്യ ബസ് സൈഡ്​ കൊടുക്കുമ്പോള്‍ കേബിള്‍ കുഴിയില്‍ വീണു.

ചെറുപുഴ: സ്വകാര്യ ബസ് സൈഡ്​ കൊടുക്കുമ്പോള്‍ കേബിള്‍ കുഴിയില്‍ വീണു. യാത്രക്കാര്‍ അപകടമില്ലാതെ രക്ഷപ്പെട്ടു. ചെറുപുഴപുളിങ്ങോം റോഡില്‍ വയലായിലാണ് അപകടമുണ്ടായത്.പയ്യന്നൂര്‍ ചെറുപുഴ പുളിങ്ങോം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസാണ് ഇന്നലെ ഉച്ചയ്ക്ക് അപകടത്തില്‍പെട്ടത്. എതിര്‍ വശത്തു നിന്നും വന്ന കാറിനെ രക്ഷപ്പെടാത്താനുള്ള ശ്രമത്തിനിടെ ബസ് റോഡിനു പുറത്തേക്ക് ഇറക്കിയപ്പോള്‍ റോഡരികില്‍ സ്വകാര്യ മൊബൈല്‍ കമ്പിനി കേബിള്‍ ഇടാനായി നിര്‍മിച്ച കുഴിയില്‍ ടയര്‍ താഴുകയായിരുന്നു. മണ്ണുമാന്തി ഉപയോഗിച്ചു നാട്ടുകാരുടെ സഹായത്തോടെ ബസിനെ കരകയറ്റിയത്. ചെറുപുഴ ജോസ്ഗിരി റോഡിന്റെ പല […]

Read More

പെരിങ്ങോം ഗവ. കോളേജ് കെട്ടിട നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണം.ഡിവൈഎഫ്​ഐ

14-07-2018 | 1,227 Views
പെരിങ്ങോം ഗവ. കോളേജ് കെട്ടിട നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണം.ഡിവൈഎഫ്​ഐ

ചെറുപുഴ: പെരിങ്ങോം ഗവ. കോളേജ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ പെരിങ്ങോം ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. വെള്ളോറ ടാഗോര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കേന്ദ്രകമ്മിറ്റിയംഗം എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. പി.പി. സിദിന്‍, കെ.ബി.ജി.എന്‍. അബ്ദുള്‍സമീര്‍, സേവ്യര്‍ പോള്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനനടപടികള്‍ നിയന്ത്രിച്ചു. എം. അരുണ്‍ രക്തസാക്ഷി പ്രമേയവും, ഇ.വി. ജയാനന്ദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി. അജിത്ത്, വി.പി. രജീഷ്, ഇ.വി. ജയാനന്ദ്, എം.വി. സുരേഷ്, എന്നിവര്‍ കണ്‍വീനര്‍മാരായി […]

Read More

കോഴിച്ചാൽ ഗവ.ഹയർസെക്ക൯ഡറി സ്കൂളിൽ ചക്ക മഹോത്സവം.

14-07-2018 | 1,179 Views
കോഴിച്ചാൽ ഗവ.ഹയർസെക്ക൯ഡറി സ്കൂളിൽ ചക്ക മഹോത്സവം.

ചെറുപുഴ: ഭക്ഷ്യസ്വാതന്ത്ര്യം കീടനാശിനി വിമുക്ത ആഹാരരീതി എന്നി ആശയങ്ങൾ ഉയർത്തിപ്പിടിച്ച് കോഴിച്ചാൽ ഗവ. ഹയർസെക്ക൯ഡറി സ്കൂളിലെ എ൯.എസ്എസ് വിദ്യാർത്ഥികൾ നാട൯ രുചിമേളയും ചക്ക മഹോത്സവവും സംഘടിപ്പിച്ചു. ചക്കകൊണ്ടുള്ള വിവിധങ്ങളായ ഭക്ഷ്യോപത് ന്നങ്ങൾ വിദ്യാർത്ഥികൾ പ്രദർശിപ്പിച്ചു. വിഭവങ്ങളുടെ സമൃദ്ധികൊണ്ടും വൈവിധ്യം കൊണ്ടും മേള ശ്രദ്ധേയമായി.  പ്രി൯സിപ്പാൾ കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് സുനിൽ, പ്രോഗ്രാം ഓഫീസർ കെ.എം. ജിതേഷ്, മലയാളം അദ്ധ്യപക൯ സുരേഷ്,സീനിയർ അസിസ്റ്റ൯്റ് ഷീജ എന്‍എസ്​എസ്​ ലീഡര്‍മാരായ ചെറിയാ൯, അനീറ്റ എന്നിവർ പ്രസംഗിച്ചു.

Read More

വിദ്യാര്‍ഥികളിലെ വായനാ ശീലം വളര്‍ത്താന്‍ പുസ്​തകങ്ങള്‍ നല്‍കി.

14-07-2018 | 1,243 Views
വിദ്യാര്‍ഥികളിലെ വായനാ ശീലം വളര്‍ത്താന്‍ പുസ്​തകങ്ങള്‍ നല്‍കി.

ചെറുപുഴ: വിദ്യാര്‍ഥികളിലെ വായനാ ശീലംവളര്‍ത്തുന്നതിനായി തിരുമേനി എ.വി. കുഞ്ഞമ്പു സ്മാരക വായനശാല തിരുമേനി ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക്​ പുസ്​തകങ്ങള്‍ നല്‍കി. ബഷീറിന്റെ ആനവാരിയും പൊന്‍കുരിശും എന്ന പുസ്​തകത്തിന്റെ 25 കോപ്പികളാണ് നല്‍കിയത്​. സ്കൂളില്‍ നടന്ന ചടങ്ങില്‍ മുഖ്യാധ്യാപിക ട്രീസ ജോര്‍ജിന് വായനശാലാ പ്രസിഡന്റ്​ വി.എന്‍. ഗോപി പുസ്​തകത്തിന്റെ കോപ്പികള്‍ കൈമാറി. കെ.എസ്​. ഗോപി, തോമസ്​ കുഴിമറ്റം, എ.സി. ജോയി, ഗ്രേസി സെബാസ്​റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More

മികച്ച ലയണ്‍സ്​ പ്രസിഡന്റ് ചെറുപുഴ ലയണ്‍സ്​ ക്ലബ്​ പ്രസിഡന്റ്​ ഷിബി ബെന്നി.

13-07-2018 | 2,029 Views
മികച്ച ലയണ്‍സ്​ പ്രസിഡന്റ് ചെറുപുഴ ലയണ്‍സ്​ ക്ലബ്​ പ്രസിഡന്റ്​ ഷിബി ബെന്നി.

ചെറുപുഴ: കോഴിക്കോട്​, വയനാട്​, മാഹി, കണ്ണൂര്‍, കാസര്‍ഗോഡ്​ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ്​ ഡിസ്​ട്രിക്​ട്​ ഇയിലെ ഏറ്റവും മികച്ച ലയണ്‍സ്​ ക്ലബായി ചെറുപുഴ ലയണ്‍സ്​ ക്ലബിനേയും പ്രസിഡന്റായി ചെറുപുഴ ലയണ്‍സ്​ ക്ലബ്​ പ്രസിഡന്റ്​ ഷിബി ബെന്നിയേയും തെരഞ്ഞെടുത്തു. വീടില്ലാത്തവര്‍ക്ക്​ വീട്​, നിര്‍ദ്ധനകുടുംബങ്ങള്‍ക്ക്​ പ്രതിമാസം പെന്‍ഷന്‍, കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്ക്​ ധനസഹായം, ഷീ ടോയ്​ലറ്റ്​, ട്രാഫിക്​ ഐലന്റ്​, ഹരിജന്‍ കോളനികള്‍ക്കുള്ള സഹായം, അനാഥമന്ദിരങ്ങള്‍ക്ക്​ ധന സഹായം എന്നിങ്ങനെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക്​ 15 അവാര്‍ഡുകളാണ് ചെറുപുഴ ലയണ്‍സ്​ ക്ലബിന് ലഭിക്കുക. […]

Read More

ബാഡ്മിന്റണ്‍ കന്നിക്കളം ആര്‍ക്ക് ഏഞ്ചല്‍സ് സ്‌കൂളിന് മികച്ച നേട്ടം.

13-07-2018 | 1,681 Views
ബാഡ്മിന്റണ്‍ കന്നിക്കളം ആര്‍ക്ക് ഏഞ്ചല്‍സ് സ്‌കൂളിന് മികച്ച നേട്ടം.

ചെറുപുഴ: കൂത്തുപറമ്പില്‍ നടന്ന സിബിഎസ്?സിസഹോദയ കായിക മേളയില്‍ 14 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ ബാഡ്മിന്റണ്‍ മല്‍സരം ഡബിള്‍സ് വിഭാഗത്തില്‍ ചെറുപുഴ കന്നിക്കളം ആര്‍ക്ക് ഏഞ്ചല്‍സ് സ്‌കൂളിലെ ജെഫ് ബിജു ഷോണ്‍ തോമസ് എന്നിവര്‍ ജേതാക്കളായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലിസ് മേരി ആല്‍ബി നിരഞ്ജന ഷൈജു എന്നിവര്‍ രണ്ടാം സ്ഥാനം നേടി.

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 17-07-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India