Category: Crime

ബൈക്കിലെത്തിയ രണ്ടംഗസംഘം മധ്യവയസ്‌കയുടെ സ്വര്‍ണമാല കവര്‍ന്നു.

12-01-2017 | 3,165 Views
ബൈക്കിലെത്തിയ രണ്ടംഗസംഘം മധ്യവയസ്‌കയുടെ സ്വര്‍ണമാല കവര്‍ന്നു.

പെരിങ്ങോം :ബൈക്കിലെത്തിയ രണ്ടംഗസംഘം മധ്യവയസ്‌കയുടെ സ്വര്‍ണമാല കവര്‍ന്നു. ചൂരല്‍ അരിയിലെ പുത്തന്‍വീട്ടില്‍ സരള(53)യുടെ രണ്ട് പവനോളം തൂക്കം വരുന്ന മാലയാണ് കവര്‍ച്ച ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് നാലോടെ ചൂരല്‍ ടൗണിലേക്ക് വരുന്നതിനിടെ കരിങ്കല്‍ ക്രഷറിന് സമീപത്ത് വെച്ചാണ് സംഭവം. അരിയില്‍ പ്രദേശത്തെ ഒരു വ്യക്തിയെ കുറിച്ച് അന്വേഷിച്ച ബൈക്ക് യാത്രികര്‍ പൊടുന്നനെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പെരിങ്ങോം എസ് ഐ മഹേഷ് കെ. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണമാരംഭിച്ചു.

Read More

ചെറുപുഴയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ കവര്‍ച്ച. പ്രതികള്‍ പിടിയില്‍.

22-12-2016 | 6,412 Views
ചെറുപുഴയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ കവര്‍ച്ച. പ്രതികള്‍ പിടിയില്‍.

  ചെറുപുഴയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ കവര്‍ച്ച. പ്രതികള്‍ പിടിയില്‍. സ്ഥാനപനത്തിലെത്തി 24000 രൂപ കവർന്ന കേസിൽ ദക്ഷിണാഫ്രിക്കൻ സ്വദേശികളാണ് പിടിയിലായത്. ജ്വല്ലറി കവർച്ചക്കേസിൽ കോഴിക്കോട് പന്നിയങ്കര പോലിസ് കഴിഞ്ഞ ദിവസം പിടികൂടിയ ആഫ്രിക്കൻ വംശജർ തന്നെയാണ് ചെറുപുഴയിലും തട്ടിപ്പ് നടത്തിയതെന്ന് തിരിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ നിന്നുള്ള ബൊറോമണ്ട് സാദിഖ് മുഹമ്മദ്, ഹോകൻ ഹുസൈൻ എന്നയാളുടെ ഭാര്യ ബാഗെരി മൻസാർ എന്നിവരാണ് ജ്വല്ലറിയിൽ നിന്നും പട്ടാപ്പകൽ സ്വർണം കവർന്നതിന് കോഴിക്കോട് പോലിസിന്റെ പിടിയിലായത്. ജ്വല്ലറിയിലെ സിസി […]

Read More

പരിശോധനയ്​ക്കെന്ന വ്യാജേന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തി പണംകവര്‍ന്നു.

17-12-2016 | 4,132 Views
പരിശോധനയ്​ക്കെന്ന വ്യാജേന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തി പണംകവര്‍ന്നു.

ചെറുപുഴ: പരിശോധനയ്​ക്കെന്ന വ്യാജേന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തി 24000 രൂപ കവർന്നു.ചെറുപുഴ തിരുമേനി റോഡിൽ പ്രവർത്തിക്കുന്ന റോയൽ ഫൈനാൻസിൽ നിന്നാണ് പണം കവർന്നത്.വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. ഉദ്യോഗസ്ഥരെന്ന വ്യാജേന ഒരു പുരുഷനും സ്ത്രീയുമാണ് സ്ഥാപനത്തിലെത്തിയത്. ഈ സമയം സ്ഥാപനത്തിൽ രണ്ട് സ്ത്രീ ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. കറൻസി കാണണമെന്നാവശ്യപ്പെട്ട ഇവര്‍ രണ്ടായിരത്തിന്റെ നോട്ട് വാങ്ങി പരിശോധിച്ച് തിരികെ നൽകി. പിന്നീട് രണ്ടായിരത്തിന്റെ നോട്ട് കെട്ട് കൈക്കലാക്കി എണ്ണി നോക്കി. കുഴപ്പമില്ലെന്ന് പറഞ്ഞ് തിരികെ നൽകി. പിറ്റേദിവസം രാവിലെ പണം എണ്ണി നോക്കുമ്പോഴാണ് രണ്ടായിരത്തിന്റെ പന്ത്രണ്ട് നോട്ട് […]

Read More

കല്യാണവീട്ടിലെ മാലിന്യങ്ങള്‍ പുഴിയില്‍ തള്ളി.പോലീസും നാട്ടുകാരും ഇടപെട്ടപ്പോള്‍ തിരികെ എടുത്തു.

29-11-2016 | 4,155 Views
കല്യാണവീട്ടിലെ മാലിന്യങ്ങള്‍ പുഴിയില്‍ തള്ളി.പോലീസും നാട്ടുകാരും ഇടപെട്ടപ്പോള്‍ തിരികെ എടുത്തു.

ചെറുപുഴ: കല്യാണ വീട്ടിലെ അറവ് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും പുഴയില്‍ തള്ളി പോലീസും നാട്ടുകാരും ഇടപെട്ടപ്പോള്‍ തിരികെ വാരി കൊണ്ടുപോയി കമ്പല്ലൂര്‍ നെടുംകല്ല് പാലത്തിന് താഴെ പുഴയിലാണ് സകൂ ളിന് സമീപമുള്ള കല്ല്യാണവീട്ടില്‍ നിന്നും മാലിന്യങ്ങള്‍ നിക്ഷേപിച്ചത്.ശനിയാഴ്ച രാത്രിയാണ് സംഭവം കല്യാണതലേന്നത്തെ ഭക്ഷണാവശിഷ്ടങ്ങളും ഇറച്ചിയുടെ ബാക്കിയുമാണ് ചാക്കില്‍ കെട്ടി പാലത്തിന് മുകളില്‍ നിന്നും താഴേക്കിട്ടത്.രാവിലെ പുഴയില്‍ കാക്കകളും മറ്റും കൂട്ടം കൂടുന്നത് കണ്ട് നാട്ടുകാര്‍ പുഴയിലിറങ്ങി നോക്കിയപ്പോഴാണ് ഇവ കണ്ടത്. മാലിന്യത്തോടൊപ്പം ഫോണ്‍ നമ്പറുകളും മറ്റും എഴുതിയ കലണ്ടറും […]

Read More

മനോവൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചുവെന്ന് പരാതി.

28-11-2016 | 4,084 Views
മനോവൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചുവെന്ന് പരാതി.

ചെറുപുഴ: മനോവൈകല്യമുള്ള 19 കാരിയെ പീഡിപ്പിച്ച യുവാവിനായി ആലക്കോട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെരിങ്ങാല സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പെരിങ്ങാലയിലെ തകിടിയേല്‍ ബിജുവിനെതിരേയാണ് കേസ്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണിയാള്‍. യുവതിയുമായി പരിചയമുള്ള ഇയാള്‍ യുവതിയുടെ വീട്ടിലെത്തി പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ആലക്കോട് സി.ഐ. ഇ.പി. സുരേശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ബിജു ഒളിവില്‍ പോയിരിക്കുകയാണ്. പ്രതിയെ ഉടന്‍ അറ്സ്റ്റ് ചെയ്യണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ […]

Read More

കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന മധ്യവയസ്‌കയെ പീഡിപ്പിക്കാന്‍ ശ്രമം.

21-11-2016 | 4,093 Views
കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന മധ്യവയസ്‌കയെ പീഡിപ്പിക്കാന്‍ ശ്രമം.

പെരിങ്ങോം :കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന മധ്യവയസ്‌കയെ പീഡിപ്പിക്കാന്‍ ശ്രമം. ചൂരല്‍ ടൗണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങവെ തവിടിശേരി നോര്‍ത്ത് സ്വദേശിനിയാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ അക്രമത്തിനിരയായത്. ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം. സ്ത്രീ ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പെരിങ്ങോം എസ് ഐ മഹേഷ് എസ് നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിക്കായി തിരച്ചില്‍ നടത്തി. പ്രദേശത്ത് താമസിക്കുന്ന മറ്റ് ഇതര ദേശ തൊഴിലാളികളെയും ചോദ്യം ചെയ്ത് വരികയാണ്.

Read More

പാടിയോട്ടുചാല്‍ പൊന്നംവയലില്‍ 500 ന്റെയും 1000 ന്റേയും നോട്ടുകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി.

14-11-2016 | 6,653 Views
പാടിയോട്ടുചാല്‍ പൊന്നംവയലില്‍ 500 ന്റെയും 1000 ന്റേയും നോട്ടുകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി.

ചെറുപുഴ: കേന്ദ്ര സർക്കാർ പിൻവലിച്ചതോടെ അസാധുവായ 1000, 500 രൂപ നോട്ടുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി.ചെറുപുഴ പോലിസ് സ്റ്റേഷൻ പരിധിയിലെ പൊന്നംവയൽ ഓട്ടോസ്റ്റാൻഡിനു സമീപത്താണ് നോട്ടുകൾ നശിപ്പിച്ച ശേഷം വലിച്ചെറിഞ്ഞ നിലയിൽ  തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. മെഷീൻ ഉപയോഗിച്ച് മുറിച്ച് ചെറുകഷണങ്ങളാക്കി പലയിടങ്ങളിലായി വലിച്ചെറിഞ്ഞ നിലയിലാണ്  നോട്ടുകൾ കണ്ടെത്തിയത്.നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ചെറുപുഴ പോലിസ് സ്ഥലത്തെത്തി നോട്ട് കഷണങ്ങൾ ശേഖരിച്ച് അന്വേഷണം തുടങ്ങി. ഫോട്ടോ & റിപ്പോര്‍ട്ട്: ജെയിംസ് ഇടപ്പള്ളി.

Read More

പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയ മുഖ്യപ്രതി അറസ്റ്റില്‍.

10-11-2016 | 6,536 Views
പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ കഞ്ചാവ് കേസില്‍ കുടുക്കിയ മുഖ്യപ്രതി അറസ്റ്റില്‍.

പ്രണയിച്ച യുവതിയെ വിവാഹം കഴിച്ച വിരോധത്തിന് യുവാവിനെ കഞ്ചാവു കേസില്‍ കുടുക്കിയ മിഖ്യ പ്രതിയെ ക്രം ബ്രാഞ്ച് അറസ്റ്റു ചെയ്തു.തേര്‍ത്തല്ലി പനംകുറ്റി സ്വദേശി രയരോം പള്ളിപ്പടി മുടിക്കാനം റോഡിലെ കുമ്മന്‍ചിറ സിബി (40) യാണ് അറസ്റ്റിലായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് കണ്ണൂര്‍ ഡി വൈ എസ് പി വി.കെ. പ്രഭാകരനും സംഘവും ഇയാളെ അറസ്റ്റു ചെയ്തത്. പ്രാപ്പോയില്‍ എയ്യന്‍കല്ലിലെ ബിനീഷിനെ കള്ളക്കേസില്‍ കുടുക്കിയ കേസിലാണ് അറസ്റ്റ്. സംഭവത്തിനു ശേഷം ഗള്‍ഫിലേയ്ക്ക് കടന്ന ഇയാള്‍ നാട്ടിലെത്തിയപ്പോളാണ് ക്രൈം ബ്രാഞ്ച് […]

Read More

ഗൃഹോപകരണങ്ങള്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവിനെ ചെറുപുഴ പോലിസ് അറസ്റ്റ് ചെയ്തു. .

10-11-2016 | 4,144 Views
ഗൃഹോപകരണങ്ങള്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവിനെ ചെറുപുഴ പോലിസ് അറസ്റ്റ് ചെയ്തു. .

ചെറുപുഴ: തവണ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ നല്കാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മമാരില്‍ നിന്ന് പണം തട്ടിയ പരാതിയില്‍ യുവാവിനെ ചെറുപുഴ പോലിസ് അറസ്റ്റ് ചെയ്തു. മാനന്തവാടി സ്വദേശിയായ ബെന്നി (35)യെന്ന യുവാവാണ് പിടിയിലായത്. പല സ്ഥലങ്ങളിലും പല പേരുകളിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.ജെറി എന്നും ക്രിസ്റ്റി എന്നും ഇയാള്‍ പേരു മാറ്റിമാറ്റിപറഞ്ഞിരുന്നു. ചെറുപുഴ പഞ്ചായത്തിലെ കാനംവയല്‍, രാജഗിരി, കോലുവള്ളി,ചുണ്ട ഭാഗങ്ങളിലെ നിരവധി വീട്ടമ്മമാരില്‍ നിന്ന് ഗൃഹോപകരണങ്ങള്‍ തവണ വ്യവസ്ഥയില്‍ നല്കാമെന്ന് പറഞ്ഞ് അഡ്വാന്‍സ് വാങ്ങി മുങ്ങുകയായിരുന്നു. 500 രൂപ മുതല്‍ […]

Read More

യുവാവിനെ കഞ്ചാവ് കേസില്‍പെടുത്തിയ പ്രതികളിലൊരാള്‍ കൂടി പിടിയില്‍.

22-10-2016 | 4,564 Views
യുവാവിനെ കഞ്ചാവ് കേസില്‍പെടുത്തിയ പ്രതികളിലൊരാള്‍ കൂടി പിടിയില്‍.

ചെറുപുഴ: ഫിനാന്‍സ് കമ്പനി ജീവനക്കാരനായ യുവാവിന്റെ ബൈക്കില്‍ കഞ്ചാവ് ഒളിപ്പിച്ച് വെച്ച്  എക്‌സൈസ് സംഘത്തിന് വിവരം നല്കി പിടിപ്പിച്ചെന്ന കേസില്‍ ഒരാള്‍ കൂടി കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്  സംഘത്തിന്റെ പിടിയിലായി. കോട്ടയം മുണ്ടക്കയം സ്വദേശിയും കേസിലെ ആറാം പ്രതിയുമായ പി കെ ജയപ്രകാശ് (42) ആണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്റെ പിടിയിലായ്. ഇതോടെ ഈ കേസില്‍ 5 പേര്‍ അറസ്റ്റിലായി. കേസിലെ ഒന്നാം പ്രതിയായ ആലക്കോട് സ്വദേശി സിബിയെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. 20l4 നവംബര്‍ പതിനാലിനായിരുന്നു […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 23-06-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India