Category: Crime

മദ്യലഹരിയില്‍ സൈനികര്‍ പൊലിസുകാരെ അടിച്ച് പരിക്കേല്‍പിച്ചു.

18-03-2018 | 4,308 Views
മദ്യലഹരിയില്‍ സൈനികര്‍ പൊലിസുകാരെ അടിച്ച് പരിക്കേല്‍പിച്ചു.

ചെറുപുഴ: മദ്യപിച്ചെത്തിയ സൈനികരായ സഹോദരങ്ങളും പിതാവും ചേര്‍ന്ന് പെരിങ്ങോം എസ്‌ഐയെയും പൊലിസുകാരെയും അടിച്ച് പരിക്കേല്‍പിച്ചു. ഞായറാഴ്​ച ഉച്ചക്ക് പന്ത്രണ്ടോടെ പെരിങ്ങോം സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറിയായിരുന്നു അക്രമം. പരിക്കേറ്റ എസ്‌ഐ മഹേഷ് കെ. നായര്‍, എഎസ്‌ഐ മനോജ്, സിവില്‍ പൊലിസ് ഓഫീസര്‍ രജീഷ് എന്നിവര്‍ പയ്യന്നൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. കണ്ണാടിപ്പൊയില്‍ സ്വദേശി വി.സി. ജെയിംസ് (47), മക്കളായ ജിജോ (25), ജിന്റോ (21) എന്നിവരാണ് അക്രമം നടത്തിയത്. ജിജോ ജമ്മുവിലും ജിന്റോ അരുണാചല്‍ പ്രദേശിലും സൈനികരായി ജോലി […]

Read More

ചെറുപുഴ ബസ്​റ്റാന്റില്‍ ബസ്​ ജീവനക്കാര്‍ തമ്മില്‍ പൊരിഞ്ഞ അടി.

17-03-2018 | 4,568 Views
ചെറുപുഴ ബസ്​റ്റാന്റില്‍ ബസ്​ ജീവനക്കാര്‍ തമ്മില്‍ പൊരിഞ്ഞ അടി.

ചെറുപുഴ: ചെറുപുഴ ബസ്​റ്റാന്റില്‍ സ്വകാര്യ ബസ്​ ജീവനക്കാര്‍ തമ്മില്‍ സമയ തര്‍ക്കത്തെതുടര്‍ന്ന് അടി തുടരുന്നു. ശനിയാഴ്​ച 12.45നാണ് സംഘര്‍ഷമുണ്ടായത്​. പയ്യന്നൂരില്‍ നിന്നും രാജഗിരിയ്​ക്ക്​ പോകുന്ന എസ്.​എസ്​ ബസിലേയും ചെറുപുഴയില്‍ നിന്ന് കാനംവയലിന് പോകുന്ന കൃഷ്​ണകൃപ ബസിലേയും ജീവനക്കാര്‍ തമ്മിലാണ് ചെറുപുഴ ബസ്​റ്റാന്റില്‍ ഏറ്റുമുട്ടിയത്​. തര്‍ക്കം വാക്കേറ്റത്തിലും തുടര്‍ന്ന് പൊരിഞ്ഞ തല്ലിലും കലാശിക്കുകയായിരുന്നു. ബസ്​ കയറാനെത്തിയ സ്ത്രീകളും കുട്ടികളും അടക്കം നിരവധി യാത്രക്കാര്‍ നോക്കിനില്‍ക്കെയാണ് സ്വകാര്യ ബസ്​ ജീവനക്കാരുടെ വെല്ലുവിളിയും അടിപിടിയും അരങ്ങേറിയത്​. ചെറുപുഴ പോലീസ്​ സ്ഥലത്തെത്തി രണ്ട്​ […]

Read More

സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്​. അസി.എഞ്ചിനീയറെ യൂത്ത്​ കോണ്‍ഗ്രസ്​ ഉപരോധിച്ചു.

02-03-2018 | 2,846 Views
സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്​. അസി.എഞ്ചിനീയറെ യൂത്ത്​ കോണ്‍ഗ്രസ്​ ഉപരോധിച്ചു.

സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ മറവില്‍ കരാറുകാരനുമായി ചേര്‍ന്ന് സബ് എഞ്ചിനീയര്‍ ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി ആരോപമുയര്‍ന്ന ചെറുപുഴ കെഎസ്ഇബി ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ അസി.എഞ്ചിനീയര്‍ ഡി. ലൈലാദാസിനെ ഉപരോധിക്കുകയായിരുന്നു. അര മണിക്കൂറോളം ഓഫിസിനുള്ളില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ ചെറുപുഴ പൊലിസ് സ്ഥലത്തെത്തിയ ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. അബ്ദുള്‍ റഷീദ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.പി. ശ്രീനിഷ്, മണ്ഡലം കോണ്‍ഗ്രസ് […]

Read More

മുന്നൂറ്​പായ്​ക്കറ്റ്​ പാന്‍ മസാലയുമായി പ്രാപ്പോയില്‍ സ്വദേശി അറസ്​റ്റില്‍.

22-02-2018 | 4,973 Views
മുന്നൂറ്​പായ്​ക്കറ്റ്​ പാന്‍ മസാലയുമായി പ്രാപ്പോയില്‍ സ്വദേശി അറസ്​റ്റില്‍.

  ചെറുപുഴ: പ്രാപ്പൊയില്‍ സ്വദേശിയെ 300 പാക്കറ്റ് നിരോധിച്ച പാന്‍മസാല പാക്കറ്റുമായി ചെറുപുഴ പോലീസ് പിടിച്ചു. നാഗത്തിങ്കല്‍ മുഹമ്മദി (57) നെയാണ് ചെറുപുഴ അഡീഷണല്‍ എസ്‌ഐ. എന്‍.ജെ.ജോസും സംഘവും അറസ്റ്റ് ചെയ്തത്. മംഗലാപുരം ഭാഗത്തു നിന്നും പാക്കറ്റുകള്‍ സഞ്ചിയിലാക്കി ചെറുപുഴ ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയതായിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.ഭാസ്‌കരന്‍ ,കെ.വി.പ്രസന്നന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Read More

കാക്കേഞ്ചാലിലെ മറിയക്കുട്ടി വധക്കേസ്​ ഇനി സി ബി ഐ അന്വേഷിക്കും.

21-02-2018 | 3,100 Views
കാക്കേഞ്ചാലിലെ മറിയക്കുട്ടി വധക്കേസ്​ ഇനി സി ബി ഐ അന്വേഷിക്കും.

ചെറുപുഴ കാക്കേഞ്ചാലിലെ പ്രമാദമായ കൂട്ടമാക്കല്‍ മറിയക്കുട്ടി വധക്കേസ്​ സി ബി ഐയ്​ക്ക്​ വിട്ടു. 2012 മാര്‍ച്ച്​ നാലിന് മറിയക്കുട്ടിയെ(72)കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കാണുകയായിരുന്നു. ലോക്കല്‍ പോലീസ്​ ആദ്യം അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെക്കുറിച്ച്​ സൂചനപോലും ലഭിച്ചില്ല. പിന്നീട്​ ക്രൈംബ്രാഞ്ച്​ അന്വേഷണം ഏറ്റെടുത്തു. 15 ഓളം അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും അന്വേഷണം എവിടെയും എത്തിയില്ല. കൊലപാതകം നടന്നിട്ട്​ ആറ്​ വര്‍ഷമായിട്ടും പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘങ്ങള്‍ക്ക്​ കഴിഞ്ഞില്ല. നാലര വര്‍ഷം മുന്‍പ്​ മക്കളായ ജോഷി സെബാസ്​റ്റ്യന്‍, സെബാസ്​റ്റ്യന്‍ ജോ, […]

Read More

അളവില്‍ കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചത് പിടിച്ചെടുത്തു.

14-02-2018 | 2,455 Views
അളവില്‍ കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചത് പിടിച്ചെടുത്തു.

ചെറുപുഴ: പ്രാപ്പോയില്‍ ചൂരപ്പടവിലെ കരിങ്കല്‍ ക്വാറിയില്‍ നിന്നും കൂടുതലായി സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റിക് ഉള്‍പ്പെടെയുള്ള സ്ഥാടക വസ്തുക്കള്‍ ചെറുപുഴ പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പെരിങ്ങോത്തെ ബഷീറിനെ(62) അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്​ ക്ലാസ്​ മജിസ്ട്രേറ്റ്​ കോടതിയില്‍ ഹാജരാക്കിയ ബഷീറിനെ 14 ദിവസത്തേയ്​ക്ക്​ റിമാന്‍ഡ്​ ചെയ്​തു. കരിങ്കല്‍ പൊട്ടിക്കുന്നതിന് സ്ഥാടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് ഇയാള്‍ക്ക് അനുമതിയുണ്ടെങ്കിലും അളവില്‍ കൂടുതല്‍ സൂക്ഷിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്​ച  ഉച്ചയോടെയാണ് ചെറുപുഴ എസ്.ഐ. പി.സുകുമാരന്‍, അഡീഷ് ണല്‍ എസ്.ഐ. വി.ഡി.രാധാക്യഷ്ണന്‍ എന്നിവരുടെ […]

Read More

ചെറുപുഴ ടൗണില്‍ മാലിന്യമിടുന്നവര്‍ക്കെതിരേ കര്‍ശന നടപടികളുമായി പഞ്ചായത്ത്​.

09-02-2018 | 2,657 Views
ചെറുപുഴ ടൗണില്‍ മാലിന്യമിടുന്നവര്‍ക്കെതിരേ കര്‍ശന നടപടികളുമായി പഞ്ചായത്ത്​.

ചെറുപുഴ: ചെറുപുഴ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യമിടുന്നത്​ വര്‍ദ്ധിച്ചു വരുന്നതിനാല്‍ കര്‍ശന നടപടികളുമായി പഞ്ചായത്ത്​. കഴിഞ്ഞ ദിവസം ചെറുപുഴ പഞ്ചായത്ത്​ ഓഫീസിനായി കെട്ടിടം നിര്‍മ്മിക്കന്നതിന് സമീപം നിരവധി പ്ലാസ്​റ്റിക്​ കവറുകളിലാക്കി മാലിന്യങ്ങള്‍ തള്ളിയിരുന്നു. കൂടുതലും പ്ലാസ്​റ്റിക്​ മാലിന്യങ്ങള്‍. ചില തുണിക്കടകളില്‍ നിന്നുള്ളവയാണ് ഇതെന്നാണ് കരുതുന്നത്​. പ്ലാസ്​റ്റിക്​ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക പദ്ധതി തന്നെ പഞ്ചായത്തും ബ്ലോക്ക്​ പഞ്ചായത്തും ചേര്‍ന്ന് നടപ്പിലാക്കുമ്പോള്‍ ഇത്തരം പ്രവൃത്തികള്‍ക്കെതിരേ നടപടികളെടുക്കുമെന്ന് പഞ്ചായത്ത്​ സെക്രട്ടറി അറിയിച്ചു. മാലിന്യമിടുന്നവരെ കണ്ടെത്തുന്നതിന് ചില നടപടികള്‍ സ്വീകരിച്ചതായും സൂചനയുണ്ട്. […]

Read More

വീട്ടില്‍ സൂക്ഷിച്ച വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി..,

07-02-2018 | 3,691 Views
വീട്ടില്‍ സൂക്ഷിച്ച വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി..,

ചെറുപുഴ: വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. മടക്കാംപൊയില്‍ അയ്യപ്പഭജനമഠത്തിന് സമീപത്തെ വീട്ടില്‍ സൂക്ഷിച്ച 4200 ഓളം ജലാറ്റലിന്‍ സ്റ്റിക്കും, 300 ഡിറ്റനേറ്ററുമാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പെരിങ്ങോം കെ.പി. നഗറിലെ കെ. വസുന്ധരന്‍(55), കോടന്നൂരിലെ മധുമന്ദിരത്തില്‍ സുധീഷ്(29) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തൊട്ടടുത്തായി കുന്നത്ത് ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള കരിങ്കല്‍ ക്വാറിയില്‍ പെരിങ്ങോം എസ്‌ഐ മഹേഷ് കെ.നായരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 200 നൈട്രേറ്റ് മിക്‌സ്ചറും മറ്റ്? സ്‌ഫോടകവസ്തുക്കളും […]

Read More

ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

06-02-2018 | 3,691 Views
ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

ചെറുപുഴ: ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഓലയമ്പാടി പെരുവാമ്പയിലെ ടി.എസ്.സിജു സെബാസ്റ്റ്യനെ (42) യാണ് പെരിങ്ങോം എസ് ഐ മഹേഷ് കെ.നായരും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ച സ്‌കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ത്ഥിനിയെ പരിചയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡനശ്രമത്തിനിടെ കുട്ടിയുടെ കമ്മലും നഷ്ടപ്പെട്ടു. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

Read More

ചെറുപുഴയില്‍ ഫര്‍ണ്ണിച്ചര്‍ ഷോപ്പിന്റെ മറവില്‍ വീണ്ടും തട്ടിപ്പ്.

01-01-2018 | 5,441 Views
ചെറുപുഴയില്‍ ഫര്‍ണ്ണിച്ചര്‍ ഷോപ്പിന്റെ മറവില്‍ വീണ്ടും തട്ടിപ്പ്.

ചെറുപുഴ: ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി പറയപ്പെടുന്നു. ഇത്​ സംബന്ധിച്ച് നിരവധി പരാതികളാണ് ചെറുപുഴ പോലീസ്​ സ്റ്റേഷനില്‍ ലഭിച്ചിരിക്കുന്നത്. ചെറുപുഴ-പുളിങ്ങോം റോഡില്‍ വിആര്‍ ഫര്‍ണ്ണിച്ചര്‍ എന്ന സ്ഥപനതിന്റെ ഉടമയ്​ക്കെതിരേയാണ് പരാതി. മൂന്നു മാസം മുന്‍പാണ് സ്ഥാപനം ആരംഭിച്ചത്. തവണ വ്യവസ്​ഥകളില്‍പണമടച്ച് ഫര്‍ണ്ണിച്ചറുകള്‍ നേടാം എന്ന വാഗ്​ദാനത്തിലായിരുന്നു സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. 6000 രൂപ അടയ്​ക്കുന്നവര്‍ക്ക്​ 12000 രൂപയുടെ ഫര്‍ണ്ണിച്ചറുകള്‍ നല്‍കും. പിന്നീട്​ തവണകളായി 13000 രൂപ അടയ്​ക്കണം. പത്തോളം ഏജന്റുമാരും ഇതിനായി ഫീല്‍ഡ് വര്‍ക്കിനുണ്ടായിരുന്നു. തളിപ്പറമ്പിനു സമീപം അമ്മന്‍കുളത്തെ അബ്​ദുള്‍ റസാക്കായിരുന്നു […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 22-09-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India