Category: Crime

പ്രവാസി വീട്ടമ്മയെ കെട്ടിയിട്ട് മോഷണം, ആസൂത്രകന്‍ ചെറുപുഴ പാടിയോട്ടുചാല്‍ സ്വദേശി സാജന്‍.

02-08-2014 | 4,846 Views
പ്രവാസി വീട്ടമ്മയെ കെട്ടിയിട്ട് മോഷണം, ആസൂത്രകന്‍ ചെറുപുഴ പാടിയോട്ടുചാല്‍ സ്വദേശി സാജന്‍.

ചെറുപുഴ മഞ്ഞക്കാട് കല്ലങ്കോട്ടെ പ്രവാസി വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ച് പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തമിഴുനട് സ്വദേശികളായ മൂന്നുപേരും കസ്റ്റഡിയിലുണ്ട്. പാടിയോട്ടുചാല്‍ മച്ചി സ്വദേശി പുതിയാപറമ്പില്‍ സാജന്‍ ജയിംസ് ( 30 ), ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരി സ്വദേശി അലകനാല്‍ സന്ദീപ് ജോയി ( 29 ) എന്നിവരെയാണ് ശനിയാഴ്ച വാളയാര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ആഡംബര കാറു സഹിതം പോലീസ് അറസ്റ്റ് ചെയ്തത്. കാറില്‍ നിന്നും ഗ്യാസ് സിലിണ്ടറും […]

Read More

വീട്ടമ്മയെ കെട്ടിയിട്ടുമോഷണം നടത്തിയ കേസില്‍ അഞ്ചു പേര്‍ കസ്റ്റഡിയില്‍.

02-08-2014 | 3,778 Views
വീട്ടമ്മയെ കെട്ടിയിട്ടുമോഷണം നടത്തിയ കേസില്‍ അഞ്ചു പേര്‍ കസ്റ്റഡിയില്‍.

കഴിഞ്ഞ ജൂലൈ 14 ന് മഞ്ഞക്കാട് കല്ലങ്കോട്ട് വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ അഞ്ചു പേര്‍ കസ്റ്റഡിയില്‍. കല്ലങ്കോട്ടെ പന്നിയാനിക്കല്‍ ബ്രിജീത്തയുടെ വീട്ടില്‍ നിന്നുമാണ് ഇവരെ മര്‍ദ്ദിച്ച് അവശയാക്കി കെട്ടിയിട്ടശേഷം 45 പവനും 60000 രൂപയും മോഷ്ടിച്ചത്. അന്നുമുതല്‍ പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തി വരികയായിരുന്നു. ഇടയ്ക്കന്വേഷണം തമിഴ്നാട്ടിലേയ്ക്കും വ്യാപിപ്പിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ രേഖാചിത്രവും പോലീസ് തയ്യാറാക്കിയിരുന്നു. കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ ചെറുപുഴ മച്ചി സ്വദേശിയും മറ്റൊരാള്‍ ജോസ്ഗിരി സ്വദേശിയുമാണെന്ന് പറയപ്പെടുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ […]

Read More

വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച, പ്രതികളുടെ രേഖാ ചിത്രം പോലീസ് പുറത്തു വിട്ടു.

17-07-2014 | 5,183 Views
വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച, പ്രതികളുടെ രേഖാ ചിത്രം പോലീസ് പുറത്തു വിട്ടു.

ചെറുപുഴ മഞ്ഞക്കാട്​ കല്ലങ്കോട്ടെ പന്നിയാനിക്കല്‍ ബ്രിജിത്തയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതികളുടെ രേഖാ ചിത്രം പോലീസ് പുറത്തു വിട്ടു. ബ്രിജിത്തയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളുടെ ചിത്രം തയ്യാറാക്കിയത്. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ആലക്കോടു പോലീസ് സ്റ്റേഷനിലോ 04602 255 255, 94 97 98 72 14 എന്ന നമ്പരിലോ അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇക്കഴിഞ്ഞ പതിമൂന്നാം തിയതി രാത്രി 7.30 നായിരുന്നു കവര്‍ച്ച നടന്നത്. 45 പവനും 60000 രൂപയുമാണ് നഷ്ടപ്പെട്ടത്.

Read More

പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി സംഘടിപ്പിച്ചു.

16-07-2014 | 10,618 Views
പാലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി സംഘടിപ്പിച്ചു.

എം എസ് എഫ് പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായമൂടികെട്ടി പ്രകടനവും പാലസ്തീന്‍ ഐക്യ ദാര്‍ഡ്യ പ്രഖ്യാപനവും പെരിങ്ങോത്തു നടന്നു. എം എസ് എഫ് ജില്ലാ സെക്രട്ടറി ഷജീര്‍ ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. മുഫീദ് ഖാലിദ് അധ്യക്ഷത വഹിച്ചു. സലീം കോയിപ്ര, ഫാസില്‍ ഞെക്ലി, കെ ആസിഫ് എന്നിവര്‍ പ്രസംഗിച്ചു. ഏ ജി അഫ്സല്‍, കെ പി മുജീബ്, യു എം മുര്‍ഷിദ്, എന്നിവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി. ഫോട്ടോ & റിപ്പോര്‍ട്ട് : സാദിഖ് പുളിങ്ങോം

Read More

മോഷ്ടാക്കളുടെ ക്രൂര മര്‍ദ്ദനമേറ്റ പ്രവാസി മലയാളിയായ വീട്ടമ്മയുടെ ദുരനുഭവം.

14-07-2014 | 22,385 Views
മോഷ്ടാക്കളുടെ ക്രൂര മര്‍ദ്ദനമേറ്റ പ്രവാസി മലയാളിയായ വീട്ടമ്മയുടെ ദുരനുഭവം.

ചെറുപുഴ മഞ്ഞക്കാട്ടെ കല്ലങ്കോട് പന്നിയാനിക്കല്‍ ബ്രിജിത്തയെ മോഷണത്തിനെത്തിയ രണ്ടംഗ സംഘം അതിക്രൂരമായി മര്‍ദ്ദികുകയും മുറികളിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. പിന്നീട് കൈകാലുകള്‍ കൂട്ടിക്കെട്ടി കണ്ണുകളും മൂടിക്കെട്ടി. ആദ്യം ദേഹത്തുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഊരി വാങ്ങി. കാതിലെ കമ്മല്‍ കാതടക്കം മുറിച്ചെടുക്കുവാന്‍ ശ്രമിച്ചപ്പോള്‍ വീട്ടമ്മ കേണപേക്ഷിച്ചു എല്ലാ സ്വര്‍ണ്ണവും പണവും തരാം എന്നെ കൊല്ലരുതേയെന്ന്. ഇതൊക്കെ നടക്കുമ്പോഴും ഇവര്‍ മാറിമാറി ബ്രിജിത്തയുടെ മുഖത്തും നെഞ്ചിലും അടിക്കുകയും ചെയ്തിരുന്നു. വയറ്റില്‍ തൊഴിച്ചു വീഴ്ത്തിയശേഷം കാലിലെ കെട്ടഴിച്ച് എഴുന്നേല്പിച്ച് സ്വര്‍ണ്ണവും പണവും വെച്ചിരുന്ന മുറിയില്‍ […]

Read More

വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കര്‍ന്ന സംഭവം; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

14-07-2014 | 20,326 Views
വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണ്ണവും പണവും കര്‍ന്ന സംഭവം; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

ചെറുപുഴ മഞ്ഞക്കാട് പന്നിയാനിക്കല്‍ ബ്രിജിത്തിനെ മര്‍ദ്ദിച്ച് അവശയാക്കി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തളിപ്പറമ്പ് ഡി വൈ എസ് പി കെ സുദര്‍ശന്‍, ആലക്കോട് സി ഐ പി കെ സുധാകരന്‍ എന്നിവര്‍ തിങ്കളാഴ്ച രാവിലെ തന്നെ എത്തി ബ്രിജിത്തില്‍ നിന്നും മൊഴിയെടുത്തു. കണ്ണൂരില്‍ നിന്നും ഡോഗ് സ്ക്വാഡ് എത്തി. കീമോയെന്ന പോലീസ് നായ വീടിനു പിന്നില്‍ കൂടി ആലക്കോട് മഞ്ഞക്കാട് റോഡില്‍ കുറേ ദൂരം ഓടി. ഫിങ്ഗര്‍ […]

Read More

വീട്ടമ്മയെ കെട്ടിയിട്ട് അന്‍പത് പവനും അറുപതിനായിരം രൂപയും കവര്‍ന്നു.

14-07-2014 | 25,184 Views
വീട്ടമ്മയെ കെട്ടിയിട്ട് അന്‍പത് പവനും അറുപതിനായിരം രൂപയും കവര്‍ന്നു.

ചെറുപുഴ മഞ്ഞക്കാട് കല്ലങ്കോട്ടെ പന്നിയാനിക്കല്‍ ബ്രിജിത്തിന്റെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്. ഞായറാഴ്ച രാത്രി 7.30ന് വീടിന്റെ ബാല്‍ക്കണിയിലെ വാതിലടയ്ക്കാന്‍ ചെന്നപ്പോള്‍ ബാല്‍ക്കണിക്കു സമീപം പതിയിരുന്ന രണ്ടു പേര്‍ ബ്രിജിത്തിനെ കടന്നു പിടിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങളും പണവും കവരുകയായിരുന്നു. ഇവരെ വലിച്ചിഴച്ച് മുറികളിലൂടെ കൊണ്ടുപോയി അലമാരയും സെയ്ഫുകളും ബലമായി തുറപ്പിച്ചാണ് കവര്‍ച്ച നടന്നത്. പിന്നീട് കൈകാലുകള്‍ കെട്ടി വായില്‍ പ്ലാസ്റ്ററൊട്ടിച്ച് മോഷ്ടാക്കള്‍ കടന്നു കളഞ്ഞു. സ്വയം കെട്ടഴിച്ച് ബ്രിജിത്ത് പുറത്തുവന്ന് ആളുകളെ വിളിച്ചുകൂട്ടുകയായിരുന്നു. ഒന്‍പതു […]

Read More

സി ആര്‍ പി എഫ് ജവാനെ കാണ്‍മാനില്ല.

04-07-2014 | 6,414 Views
സി ആര്‍ പി എഫ് ജവാനെ കാണ്‍മാനില്ല.

പെരിങ്ങോം സി ആര്‍ പി എഫ് കേന്ദ്രത്തിലെ കാണ്‍മാനില്ലെന്ന് പരാതി. ഉത്തര്‍പ്രദേശ് സ്വദേശി മുകേഷ് കുമാറി (24) നെയാണ് ജൂണ്‍ 28 മുതല്‍ കാണാതായത്. പെരിങ്ങോം സി ആര്‍ പി എഫ് അധികൃതരുടെ പരാതിയില്‍ പെരിങ്ങോം പോലീസ് അന്വേഷണമാരംഭിച്ചു.

Read More

പ്രകൃതി വിരുദ്ധ പീഡന വീരന്‍ മാതമംഗലത്ത് അറസ്റ്റില്‍.

26-06-2014 | 2,693 Views
പ്രകൃതി വിരുദ്ധ പീഡന വീരന്‍ മാതമംഗലത്ത് അറസ്റ്റില്‍.

നിരവധി പ്രകൃതി വിരുദ്ധ പീഡനക്കേസിലെ പ്രതിയായ പള്ളി ഇമാം മാതമംഗലത്ത് അറസ്റ്റിലായി. വെള്ളൂര്‍ ആലിങ്കീഴില്‍ സ്വദേശി എം എന്‍ ഫിറോസാ (28) ണ് അറസ്റ്റിലായത്. പെരിങ്ങോം സുബ് ഇന്‍സ്പെക്ടര്‍ പി ബി സജീവന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രകൃതി വിരുദ്ധ പീഡനത്തിന് ഇയാളുടെ പേരില്‍ കാഞ്ഞങ്ങാട് മുന്‍പ് കേസുണ്ടായിരുന്നു. തലശ്ശേരി മു ഇദ്ദീന്‍ പള്ളിയിലെ ഇമാമാണ്.

Read More

ബാര്‍വെള്ളം ഓവുചാലില്‍; നാട്ടുകാര്‍ ഓടിക്കൂടി പ്രതിഷേധിച്ചു.

17-06-2014 | 2,237 Views
ബാര്‍വെള്ളം ഓവുചാലില്‍; നാട്ടുകാര്‍ ഓടിക്കൂടി പ്രതിഷേധിച്ചു.

ചെറുപുഴയിലെ ബാര്‍ ഹോട്ടലില്‍ നിന്നും മലിന ജലം ഓടയിലേയ്ക്കും തുടര്‍ന്ന് പുഴയിലേയ്ക്കുമൊഴുക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. അസഹ്യമായ ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ബാറിലെ മലിന ജലം മോട്ടറുപയോഗിച്ച് പമ്പു ചെയ്ത് ഓടയിലേയ്ക്കൊഴുക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഓടയില്‍ നിന്നും ഇത് കാര്യങ്കോടു പുഴയിലേയ്ക്കാണ് ഒഴുകുന്നത്. സംഭവമറിഞ്ഞ് നിരവധി ആളുകളാണ് സ്ഥലത്ത് തടിച്ചു കൂടിയത്. കാര്യങ്കോടു പുഴ സംരക്ഷണത്തിനായി വിവിധ സംഘടനകള്‍ ശക്തമായ പ്രചരണ പരിപാടികള്‍ ആരംഭിച്ചതിനിടയിലാണ് പുഴയിലേയ്ക്ക് മലിന ജലം ഒഴുക്കിയിരിക്കുന്നത്. ഓടയിലേയ്ക്ക് […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 21-04-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India