Category: Crime

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍.

01-11-2014 | 4,038 Views
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍.

പെരിങ്ങോം പോലീസ് സ്റ്റേഷന്‍ പരിതിയിലെ പോത്തങ്കണ്ടം സ്വദേശിയായ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പാടിയോട്ടുചാല്‍ അറുകര സ്വദേശി നടയില്‍ ഷിബു ( 36 ) ആണ് അറസ്റ്റിലായത്. ബന്ധു വീട്ടിലെത്തിയ കുട്ടിയെ ഷിബു പലതവണ പീഡിപ്പിച്ചതായും പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ അന്വേഷിച്ചപ്പോളാണ് പീഡന വിവരം പുറത്താകുന്നത്. പയ്യന്നൂര്‍ സി ഐ കെ സുഷീര്‍, പെരിങ്ങോം എസ് ഐ പി ബി സജീവന്‍ എന്നിവരുടെ […]

Read More

ബി ജെ പി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു.

01-11-2014 | 1,901 Views
ബി ജെ പി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു.

ചെറുപുഴ:പെരിങ്ങോം തവിടിശ്ശേരിയില്‍ ബി ജെ പി പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സി പി എം അനുഭാവിയുടെ ബൈക്ക് കത്തിച്ചു. തവിടിശ്ശേരിയിലെ തമ്പാന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട അയല്‍വാസിയായ ഷൈലേന്ദ്രന്റെ ബജാജ് ഡിസ്കവര്‍ ബൈക്കാണ് ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടുമണിയോടെ കത്തിച്ചത്.പെട്രോളിന്റെ മണം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോളാണ് ബൈക്ക് കത്തിയതായി കണ്ടത്. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.   ഫോട്ടോ & റിപ്പോര്‍ട്ട് : സാദിഖ് പുളിങ്ങോം

Read More

പയ്യന്നൂരില്‍ സി പി എം – ബി ജെ പി സംഘര്‍ഷം തുടരുന്നു.

30-10-2014 | 2,194 Views
പയ്യന്നൂരില്‍ സി പി എം – ബി ജെ പി സംഘര്‍ഷം തുടരുന്നു.

പെരിങ്ങോം പോലീസ് സ്റ്റേഷന്‍ പരിതിയില്‍ പയ്യന്നൂര്‍ കോറോം ആലക്കാട്ടെ സി പി എം മുന്‍ ബ്രാഞ്ച് സെക്രട്ടറി പ്രകാശന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ഇരു ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ബോംബ് പൊട്ടിത്തെറിച്ച് വീടിന്റെ ജനല്‍ ചില്ലുകളും വാതിലും തകര്‍ന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ബി ജെ പി പ്രവര്‍ത്തകനായ പി കെ രതീഷിന്റെ വീടിനു നേരെയും ബോംബേറുണ്ടായിരുന്നു. സംഭവസ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് […]

Read More

തിരുമേനി മരുതംപാടിയിലെ അജ്ഞാത ജീവിയുടെ ആക്രമണം, ദുരൂഹത തുടരുന്നു.

30-10-2014 | 2,635 Views
തിരുമേനി മരുതംപാടിയിലെ അജ്ഞാത ജീവിയുടെ ആക്രമണം, ദുരൂഹത തുടരുന്നു.

ബുധനാഴ്​ച രാത്രി എട്ടു മണിയോടെ തിരുമേനി മരുതംപാടിയില്‍ യുവാവിനെ അജ്ഞാത ജീവി ആക്രമിച്ചതിലെ ദുരൂഹത തുടരുകയാണ്. ആക്രമണമേറ്റ കല്ലിപ്പുഴ സന്ദീപിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും തിരിച്ച് വീട്ടിലെത്തിച്ചു. ഫോറസ്റ്റ് അധികൃതര്‍ രാത്രി തന്നെ സംഭവസ്ഥലത്തെത്തിയിരുന്നു. അന്വേഷണത്തില്‍ ഒന്നും കണ്ടെത്തുവാനായില്ല. സി കൃഷ്​ണന്‍ എം എല്‍ ഏ വ്യാഴാഴ്ച രാവിലെ കളക്ടര്‍, ഡി എഫ് ഒ എന്നിവരുമായി ബന്ധപ്പെടുകയുണ്ടായി. സന്ദീപിന്റെ ചികില്‍സാ ചെലവുകള്‍ നല്‍കുവാനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് എം എല്‍ ഏ അറിയിച്ചു. […]

Read More

മറിയക്കുട്ടി വധക്കേസ് അന്വേഷണത്തിന് പുതിയ സംഘം.

29-10-2014 | 2,162 Views
മറിയക്കുട്ടി വധക്കേസ് അന്വേഷണത്തിന് പുതിയ സംഘം.

ചെറുപുഴ:ക്രൈംബ്രാഞ്ച് അന്വേഷണത്തിലുള്ള കാക്കയംചാല്‍ പടത്തടത്തെ കൂട്ടമാക്കല്‍ മറിയക്കുട്ടി വധക്കേസ് അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു. കണ്ണൂര്‍ യൂനിറ്റ് സി.ഐ. കുഞ്ഞിമായിന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘത്തെ മാറ്റി പകരം കോഴിക്കോട് യൂനിറ്റ് ഡി.വൈ.എസ്.പി.വിജയന് അന്വേഷണ ചുമതല നല്‍കി. മറിയക്കുട്ടി വധക്കേസ് സി.ബി.ഐ.ക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വാദം നടക്കുന്ന ഹരജിയില്‍ ലോക്കല്‍ പോലിസിനെതിരെ നല്‍കിയ മൊഴിയെത്തുടര്‍ന്നാണ് അന്വേഷണ സംഘത്തെ മാറ്റിയതെന്നാണ് സൂചന. കേസ്സിലെ നി​ര്‍ണായക തെളിവായ സിസി.ടി.വി. ദൃശ്യങ്ങള്‍ ലോക്കല്‍ പോലിസ് നഷ്ടപ്പെടുത്തിയതായി ഒരാഴ്ച മുന്‍പ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സത്യവാങ്​മൂലം നല്‍കിയിരുന്നു. […]

Read More

കാങ്കോലില്‍ ബി ജെ പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്.

29-10-2014 | 1,781 Views
കാങ്കോലില്‍ ബി ജെ പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്.

പെരിങ്ങോം പോലീസ്റ്റേഷന്‍ പരിധിയില്‍ കാങ്കോല്‍ കുണ്ടയംകൊവ്വലിലാണ് ബി ജെ പി നേതാവിന്റെ വീടിനു നേരെ ബോംബേറുണ്ടായത്. ബി ജെ പി കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി കെ രതീഷിന്റെ വീടിനു നേരെ ആയിരുന്നു ആക്രമണം. നാളുകളായി സി പി എം ബി ജെ പി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് കാങ്കോല്‍. ചൊവ്വാഴ്ച രാത്രി 12മണിയോടെയായിരുന്നു അക്രമം.വീടിനു നേരെ ബോംബെറിഞ്ഞ ശേഷം ജനല്‍ ഗ്ളാസ്സുകള്‍ എറിഞ്ഞു തകര്‍ത്തതായി പെരിങ്ങോം പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടില്‍ ഈ […]

Read More

കേരളം, “കുറ്റകൃത്യങ്ങളുടേയും” കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്…?

29-10-2014 | 1,420 Views
കേരളം, “കുറ്റകൃത്യങ്ങളുടേയും” കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്…?

വിദ്യാഭ്യാസം കൂടുമ്പോള്‍ കുറ്റകൃത്യങ്ങളുടെ അളവു കുറയുമെന്നതാണ് ലോകമെമ്പാടും അംഗീകൈക്കപ്പെട്ട വസ്തുത. എന്നാല്‍ ഇതിനെ ഉദ്ദാഹരണങ്ങളും കണക്കുകളും നിരത്തി ഖണ്ഡിക്കുകയാണ് എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജെയിസണ്‍ വി ജോസഫ്. കോളേജില്‍ നടന്ന ദ്വിദിന ദേശീയ സെമിനാറില്‍ ഇതു സംബന്ധിച്ച് ഇദ്ദേഹം അവതരിപ്പിച്ച പ്രബന്ധം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഉയര്‍ന്ന സാക്ഷരതാ നിരക്ക്, 100 ശതമാനം സ്കൂള്‍ എന്‍റീള്‍മെന്റ്, ഉയര്‍ന്ന ആയുര്‍ ദൈര്‍ഘ്യം, താഴ്ന്ന ജനസംഖ്യാ വളര്‍ച്ചാ നിരക്ക്, മുതലായവ […]

Read More

പാടിയോട്ടുചാലില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പിച്ചു.

28-10-2014 | 2,643 Views
പാടിയോട്ടുചാലില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പിച്ചു.

പാടിയോട്ടുചാലില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകനെ അഞ്ചംഗസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു.വയക്കരയില്‍ വാടകക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പെടേന സ്വദേശി പടിക്കല്‍ചുള്ളയില്‍ മുത്തലിബ്​(35) നാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ പാടിയോട്ട്ചാല്‍ ​-പെടേന റൂട്ടില്‍ കൂടം അംഗനവാടിക്കുസമീപം ബൈക്കുകളിലെത്തിയ അഞ്ചംഗസംഘം വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. ബൈക്കില്‍ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന മുത്തലിബ് അക്രമികളെ കണ്ട് ബൈക്കുപേക്ഷിച്ച് സമീപത്തെ കൃഷിയിടത്തിലേക്ക് ഓടിരക്ഷപ്പെട്ടു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെട്ടു. സംഭവസ്ഥലത്തുനിന്നും രണ്ട് വടിവാളുകളും ഇരുമ്പുദണ്ഡും പോലിസ് കണ്ടെടുത്തു. അക്രമികള്‍ക്കായി പയ്യന്നൂര്‍ സി.ഐ. സുഷീര്‍, പെരിങ്ങോം […]

Read More

ചെറുപുഴ മൊബൈല്‍ ഷോപ്പില്‍ വന്‍ മോഷണം, ലക്ഷങ്ങളുടെ മൊബൈല്‍ നഷ്ടപ്പെട്ടു.

28-10-2014 | 2,808 Views
ചെറുപുഴ മൊബൈല്‍ ഷോപ്പില്‍ വന്‍ മോഷണം, ലക്ഷങ്ങളുടെ മൊബൈല്‍ നഷ്ടപ്പെട്ടു.

ചെറുപുഴ ടൗണില്‍ മേലെ ബസാറിലെ മൊബൈല്‍ ഷോപ്പില്‍ വന്‍ മോഷണം നടന്നു. തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്. രാവിലെ ടൗണിലെത്തിയ ഓട്ടോ റിക്ഷാ തൊഴിലാളികളാണ് മോഷണം നടന്നത് അറിയുന്നത്. പ്രപ്പോയില്‍ സ്വദേശി ഷാനവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് നോക്കിയ മൊബില്‍ എന്ന പേരിലുള്ള മൊബൈല്‍ ഷോപ്പ്. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സാംസംങ്ങ് ഗാലക്സി ഫോണുകളുള്‍പ്പെടെ വിലയേറിയ ഫോണുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഷോപ്പിന്റെ സൈഡിലെ ഷട്ടറിന്റെ പൂട്ടു പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. പെരിങ്ങോം പോലീസ് സബ് ഇന്‍സ്പെക്ടര്‍ പി ബി […]

Read More

അറവുശാലയില്‍ നിന്നുള്ള മാലിന്യം പുഴയിലേക്ക്

22-10-2014 | 1,610 Views
അറവുശാലയില്‍ നിന്നുള്ള മാലിന്യം പുഴയിലേക്ക്

കരുവഞ്ചാല്‍: കരുവഞ്ചാല്‍ ടൌണില്‍ പുഴയോട് ചേര്‍ന്ന് അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവു ശാല വന്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു. മാടുകളെ കശാപ്പ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന രക്തം ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങളില്‍ ഭൂരിഭാഗവും തള്ളുന്നത് ഈ പുഴയിലായതിനാല്‍ പുഴയെ ആശ്രയിക്കുന്ന പരിസര വാസികള്‍ക്ക് ശരീരത്തില്‍ ചൊറിച്ചില്‍ ഉള്‍പ്പെടെയുള്ള മാരക അസുഖങ്ങളാണ് പിടിക്കുന്നത്. ഇവിടെ നിന്നുള്ള മാലിന്യം നിര്‍മ്മാര്‍ജനം ചെയ്യാനെന്ന പേരില്‍ അധികൃതരുടെ കണ്ണില്‍ പൊടിയിടുന്നതിനുവേണ്ടി പുഴയുടെ കരയില്‍ വലിയ ടാങ്ക് നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാറില്ല. മാംസാവശിഷ്ടങ്ങള്‍ പട്ടികള്‍ കടിച്ചെടുത്ത് പുഴയിലും […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 18-03-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India