Category: Crime

മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസിലെ പ്രതിയെ അറസ്​റ്റ്​ ചെയ്​തു.

03-11-2017 | 3,092 Views
മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസിലെ പ്രതിയെ അറസ്​റ്റ്​ ചെയ്​തു.

ചെറുപുഴ: പരിസ്ഥിതി ഫോട്ടോ ഗ്രാഫറും മാധ്യമ പ്രവര്‍ത്തകനുമായ ഓസ്റ്റിന്‍ കുര്യനെ മര്‍ദ്ദിച്ച കേസില്‍ പ്രതിയെ ചിറ്റാരിക്കാല്‍പോലീസ്​ അറസ്റ്റ് ചെയ്​തു. ചെറുപുഴയിലെ എകെആര്‍ ഷാഹുല്‍ ഹമീദാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടരയോടെ മുനയംകുന്നില്‍ വെച്ചാണ് ഇയാള്‍ ഓസ്റ്റിന്‍ കുര്യനെ മര്‍ദ്ദിച്ചത്. ഇയാളെ പിന്നീട് രണ്ടുപേരുടെ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Read More

വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവിനെ പെരിങ്ങോം പോലിസ് അറസ്റ്റ് ചെയ്തു.

03-11-2017 | 3,211 Views
വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവിനെ പെരിങ്ങോം പോലിസ് അറസ്റ്റ് ചെയ്തു.

ചെറുപുഴ : വിസ വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവിനെ പെരിങ്ങോം പോലിസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ പാറാല്‍ സ്വദേശി കുഞ്ഞിപ്പുരയില്‍ അബ്ദുള്‍ റഷീദ് (43 ) നെയാണ് കരിപ്പൂര്‍ എയര്‍ പോര്‍ട്ട് പോലിസിന്റെ സഹായത്തോടെ പെരിങ്ങോം എസ്.ഐ മഹേഷ് കെ. നായരും സംഘവും കഴിഞ്ഞദിവസം പിടികൂടിയത്. പെരിങ്ങോം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കുണ്ടയംകൊവ്വല്‍ സ്വദേശി അബ്ദുള്‍ സലാം, മാത്തില്‍ സ്വദേശി പ്രജില്‍കുമാര്‍, ചീമേനി അറുകരയിലെ സജി എന്നിവരുടെ പരാതിയിലാണ് നടപടി. […]

Read More

പരിസ്ഥിതി ഫോട്ടോഗ്രാഫറും മാധ്യമ പ്രവര്‍ത്തകനുമായ ഓസ്​റ്റിന്‍ കുര്യനെ ആക്രമിച്ചു.

30-10-2017 | 5,603 Views
പരിസ്ഥിതി ഫോട്ടോഗ്രാഫറും മാധ്യമ പ്രവര്‍ത്തകനുമായ ഓസ്​റ്റിന്‍ കുര്യനെ ആക്രമിച്ചു.

ചെറുപുഴ : പരിസ്ഥിതി ഫോട്ടോഗ്രാഫറും മാധ്യമപ്രവര്‍ത്തകനുമായ ഓസ്റ്റിന്‍ കുര്യനെ(45) എളമ്പാശേരിലിനു നേരെ അക്രമം. തിങ്കളാഴ്ച രാവിലെ എട്ടരയോടെ മുനയംകുന്നിലെ വീട്ടില്‍ നിന്നും ആലക്കോട് മാധ്യമസ്ഥാപനം സംഘടിപ്പിക്കുന്ന വികസനസെമിനാറില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍  മുനയംകുന്ന് സ്കൂളിനു സമീപം വെച്ചായിരുന്നു അക്രമം. ചെറുപുഴയിലെ സ്വകാര്യ ബസ്സുടമയാണ് വാഹനം തടഞ്ഞുനിര്‍ത്തി അക്രമിച്ചത്. റോഡില്‍ ഓവുചാലിന്റെ പണി നടക്കുന്നതിനാല്‍ ഓസ്റ്റിന്‍ ഓടിച്ചിരുന്ന കാര്‍ സൈഡ് കൊടുക്കുന്നതിനിടെ എതിരെ വരികയായിരുന്ന ഇന്നോവയില്‍ നിന്നിറങ്ങി എ.കെ.ആര്‍.ഷാഹുല്‍ എന്ന ആള്‍ അക്രമിക്കുകയായിരുന്നു ഓസ്​റ്റിന്‍ പറഞ്ഞു. കാര്യങ്കോട് പുഴയോട് ചേര്‍ന്ന് ഇയാളുടെ ഉടമസ്ഥതയിലുള്ള […]

Read More

ചെറുപുഴ സെന്റ് മേരീസ്​ ഫൊറോന ദേവാലയത്തില്‍ മോഷണം. നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് പണം കവര്‍ന്നു.

21-10-2017 | 4,709 Views
ചെറുപുഴ സെന്റ് മേരീസ്​ ഫൊറോന ദേവാലയത്തില്‍ മോഷണം. നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് പണം കവര്‍ന്നു.

ചെറുപുഴ: ചെറുപുഴ സെന്റ് മേരീസ്​ ദേവാലയത്തില്‍ മോഷണം നടന്നു.ദേവാലയത്തിനുള്ളില്‍ ഉണ്ടായിരുന്ന രണ്ട് നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് പണം കവര്‍ന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവമെന്നു കരുതുന്നു. രാവിലെ കുര്‍ബാനയ്ക്കായി അച്ചനെത്തുമ്പോള്‍ അള്‍ത്താരയ്ക്ക് സമീപത്തെ ഷട്ടറിന്റെ പൂട്ട് കാണാതെ വന്നപ്പോളാണ് സംശയം തോന്നിയത്. പരിശോധനയില്‍ ദേവാലയത്തിനുള്ളിലെ നേര്‍ച്ചപ്പെട്ടികള്‍ നഷ്​ട്ടപ്പെട്ടതായി കണ്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദേവാലയത്തിനു പിന്നില്‍ മതിലുനു പുറത്ത് നേര്‍ച്ചപ്പെട്ടികള്‍ കണ്ടെത്തി. നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത് പണം കവര്‍ന്നതിനു ശേഷം മോഷ്​ടാക്കള്‍ മതിലു പുറത്തേയ്​ക്ക് ഇടുകയായിരുന്നു. ഇടവക വികാരി ഫാ. ജോര്‍ജ് വണ്ടര്‍കുന്നേല്‍ […]

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ യുവാവ്​ മദ്യവുമായി പിടിയില്‍.

08-09-2017 | 5,257 Views
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ യുവാവ്​ മദ്യവുമായി പിടിയില്‍.

പെരിങ്ങോം : അനധികൃത വിൽപനക്കെത്തിച്ച ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി യുവാവ് പിടിയിൽ. പെരിങ്ങോത്തെ പാഞ്ചാലൻ പുരയിൽ സുഭാഷിനെ(33)യാണ്  8 ലിറ്റർ മദ്യവുമായി പെരിങ്ങോം എസ് ഐ മഹേഷ്  കെ നായരും സംഘവും അറസ്റ്റ് ചെയ്തത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നല്കി കടത്തിക്കൊണ്ട് പോയി മലപ്പുറം ജില്ലയിൽ വാടക ക്വാർട്ടേഴ്സിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കേസിൽ വിചാരണ കാത്തിരിക്കുന്നതിനിടെയാണ് ഇയാൾ മദ്യക്കടത്തിന് പിടിയിലായത്. പയ്യന്നൂർ ഒന്നാം ക്ലാസ് ജ്യുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Read More

ചട്ടിവയലില്‍ കമുകിന്‍ തൈകള്‍ സമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു.

05-09-2017 | 2,628 Views
ചട്ടിവയലില്‍ കമുകിന്‍ തൈകള്‍ സമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു.

തിരുമേനി സെന്റ് ആന്റണീസ് ഇടവകയുടെ ചട്ടിവയലിലെ സ്ഥലത്ത് നട്ടിരുന്ന കമുകിന്‍ തൈകള്‍ സമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. പള്ളി പുതിയതായി വാങ്ങിയ സ്ഥലത്ത് നട്ടിരുന്നഒരു വര്‍ഷം പ്രായമായ 35 കമുകിന്‍ തൈകളാണ് പിഴുതെടുത്ത് വലിച്ചെറിഞ്ഞ നിലയില്‍ കാണപ്പെട്ടത്. സമീപത്തെ തോട്ടിലുംകുളത്തിലുമായി ഇവ കാണപ്പെട്ടു. സ്ഥലത്തിനു ചുറ്റും കെട്ടിയിരുന്ന വേലിയും നശിപ്പിച്ചിട്ടുണ്ട്. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സംഭവത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് തിരുമേനി യൂണിറ്റ് പ്രതിഷേധിച്ചു. കേരള കോണ്‍ഗ്രസ് -എം സംസ്​ഥാന സെക്രട്ടറിയേറ്റംഗം […]

Read More

മലയോരത്ത് കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി ഉത്പന്നങ്ങളുടെ വില്പന വര്‍ദ്ധിക്കുന്നു.

10-08-2017 | 5,638 Views
മലയോരത്ത് കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി ഉത്പന്നങ്ങളുടെ വില്പന വര്‍ദ്ധിക്കുന്നു.

മലയോരത്ത് കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി ഉത്പന്നങ്ങളുടെ വില്പന വര്‍ദ്ധിക്കുകയാണ്. വന്‍ നഗരങ്ങളിലെ ലഹരിമ ഫിയ ഇവിടെ പിടിമുറുക്കുന്നതായിട്ടാണ് സൂചന. മലയോര പട്ടണങ്ങളായ ചെറുപുഴ പുളിങ്ങോം, ചിറ്റാരിക്കാല്‍, ആലക്കോട് മേഖലകള്‍ കേന്ദ്രീകരിച്ചാണ്കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ വ്യാപകമായി വിറ്റഴിക്കുന്ന സംഘം സജീവമാകുന്നത്. ഇത്തരത്തില്‍ കഞ്ചാവ് വില്‍പന നടത്തുന്ന യുവാവ് ഇന്നലെ പുളിങ്ങോത്ത് വച്ച് ചെറുപുഴ പോലീസിന്റെ വലയിലായി. ചെറുപുഴ എ എസ് ഐ. ജോണ്‍, ശ്രീകാന്ത്, സന്തോഷ് എന്നിവരങ്ങുന്ന പോലീസ് സംഘമാണ് പുളിങ്ങോം കര്‍ണാടക വനത്തിലേക്കുള്ള പാലത്തില്‍ വച്ച് […]

Read More

മറിയക്കുട്ടി വധം; പതിനാറാമത്തെ സംഘം അന്വേഷണമാരംഭിച്ചു.

25-07-2017 | 2,630 Views
മറിയക്കുട്ടി വധം; പതിനാറാമത്തെ സംഘം അന്വേഷണമാരംഭിച്ചു.

ചെറുപുഴ : ക്രൈംബ്രാഞ്ച് അന്വേഷണത്തിലുള്ള കാക്കയംചാല്‍ പടത്തടത്തെ കൂട്ടമാക്കല്‍ മറിയക്കുട്ടി (72) വധക്കേസ് അന്വേഷണത്തിന് പുതിയ സംഘമെത്തി. ക്രൈംബ്രാഞ്ച്എഎസ്പി പി.ബി.രാജീവ്, ഡി.വൈ.എസ്.പി യു.പ്രേമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ്സന്വേഷണംഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. 2012 മാര്‍ച്ച് 5ന് രാവിലെ കിടപ്പുമുറിയില്‍ കൊലചെയ്യപ്പെട്ട നിലയില്‍ മറിയക്കുട്ടിയെ കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തശേഷം അന്വേഷണത്തിനെത്തുന്ന പതിനാറാമത്തെ സംഘമാണിത്. തറവാട്ട് വീട്ടില്‍ തനിച്ചു താമസിക്കുകയായിരുന്ന മറിയക്കുട്ടി വധിക്കപ്പെട്ട കേസ്  അന്നത്തെ പയ്യന്നൂര്‍ സി.ഐ. ധനഞ്ജയബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്.      മോഷണ ശ്രമത്തിനിടയില്‍ […]

Read More

കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.

10-07-2017 | 5,943 Views
കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.

ചെറുപുഴ : പാടിയോട്ടുചാല്‍ ഏച്ചിലാംപാറയില്‍ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാകുന്നു.നായാട്ടുകാരും ചന്ദന മോഷ്ടാകളും വിഹരിക്കുകയാണ് ഇവിടെ. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു വീടിനുപിന്നില്‍ ഉണ്ടായിരുന്ന ചന്ദന മരം ചിലര്‍ മുറിച്ചുകടത്താന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. വെടിയൊച്ച കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ വേട്ടക്കാര്‍ ഓടി രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് നിന്നും വെടിയേറ്റ് ചത്ത പന്നിയെ കണ്ടെത്തി.ചെറുപുഴ പോലിസ് എത്തി പന്നിയെ വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി. നായാട്ട് സംഘത്തെ ഉടന്‍ പിടികൂടുമെന്ന് പോലിസ് അറിയിച്ചു.

Read More

കാരിങ്കോടു പുഴയില്‍ മാലിന്യ നിക്ഷേപം. രണ്ടുപേര്‍ പിടിയില്‍.

03-07-2017 | 4,258 Views
കാരിങ്കോടു പുഴയില്‍ മാലിന്യ നിക്ഷേപം. രണ്ടുപേര്‍ പിടിയില്‍.

ചെറുപുഴ: കാര്യങ്കോടു പുഴയില്‍ മാലിന്യം ഇടാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ടു പേര്‍ പിടിയിലായി. ഞായറാഴ്ച രാത്രി 10 മണിയോടെ പാടിയോട്ടുചാല്‍ നെടുംകല്ല് പാലത്തില്‍ നിന്നും സദ്യ നടത്തിയതിന്റെ അവശിഷ്ടങ്ങളടങ്ങിയ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി പുഴയിലേയ്ക്കെറിയാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. മണ്ഡപം സ്വദേശി ഇളയിടത്ത് രാഹുല്‍, ചിറ്റാരിക്കാല്‍ സ്വദേശി മടുപ്പൂരില്‍ പ്രകാശ് എന്നിവരെ നൈറ്റ് പട്രോളിംഗിനിടയില്‍ ചെറുപുഴ പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന മാലിന്യം കൊണ്ടുവന്ന കെ എല്‍ 59 എ കമാന്‍ഡര്‍ ജീപ്പും കസ്റ്റഡിയിലെടുത്തു. ചെറുപുഴ പോലീസ് നടപടി […]

Read More

Back To Top
Block selection by mouse plugin by JaspreetChahal.org

Cherupuzha News or Cherupuzha varthakal in malayalam

Codeigniter developer kerala, India

Wordpress developer kerala, India

Cherupuzha time is 18-03-2018 , Cherupuzha news Malayalam varthakal Latest News Kerala India Local Online Breaking News - cherupuzhanews an online news portal from Cherupuzha, Kannur, Kerala, India. Its serving online news broadcasting in India and abroad from Cherupuzha, Kerala. Our main focus is to deliver the latest breaking news around Cherupuzha panchayath and providing information on the latest stories business, sports, entertainment and kerala politics. We have prioritized its operations by implementing the latest technologies in internet world. Our target is to get maximum visitors to our website from internet world by planning and implementing the latest methods of Internet Marketing. , in cherupuzha news or varthakal from online cherupuzhanews

Malayalam Online Magazine kerala, India